സിമിയുടെ ബ്ലോഗ്

10/10/2007

കിട്ടുവും നക്ഷത്രങ്ങളും - റെക്കോഡിങ്ങ്



:-)

(കേള്‍ക്കാന്‍ പറ്റാത്തവര്‍ക്കായി മാത്രം)
---
കിട്ടു ഒരു നല്ല കുട്ടി ആയിരുന്നു. കിട്ടുവിന്റെ അച്ഛനും അമ്മയും പാവപ്പെട്ടവര്‍ ആയിരുന്നു. എങ്കിലും അവര്‍ കിട്ടുവിന് വേണ്ടുന്ന കാര്യങ്ങള്‍ ഒക്കെ കഷ്ടപ്പെട്ട് ആണെങ്കിലും വാങ്ങിച്ചുകൊടുക്കുമായിരുന്നു.

അങ്ങനെ ക്രിസ്മസ് വന്നു. എല്ലാ വീട്ടിലും ക്രിസ്മസ് നക്ഷത്രങ്ങള്‍ തൂക്കി. പക്ഷേ കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ഒട്ടും പൈസ ഇല്ലായിരുന്നു. അവര്‍ കിട്ടുവിനോട് പറഞ്ഞു - മോനേ, നമുക്ക് നക്ഷത്രം വാങ്ങാന്‍ ഒട്ടും പൈസ ഇല്ല. നമുക്കു അടുത്ത ക്രിസ്തുമസിനു നക്ഷത്രം വാങ്ങിയാല്‍ പോരേ?

കിട്ടുവിനു വളരെ വിഷമം ആയി. എങ്കിലും അവന്‍ അതു പുറത്തുകാണിക്കാതെ മ്മ്മ്ം എന്നു പറഞ്ഞു. പക്ഷേ അച്ഛനും അമ്മയും കാണാതെ അവന്‍ മുറിയിലെ ജനലിന്റെ അടുത്തു പോയി നിന്ന് വിഷമിച്ചു. ഒരു കണ്ണീര്‍ത്തുള്ളി കിട്ടുവിന്റെ കണ്ണില്‍ നിന്നും താഴെവീണു.

മുകളില്‍ ആകാശത്ത് ഒരു നക്ഷത്രക്കുട്ടന്‍ ഇതു കാണുന്നുണ്ടായിരുന്നു. നക്ഷത്രക്കുട്ടന് കിട്ടു കരയുന്നതു കണ്ട് വിഷമം ആയി. നക്ഷത്രക്കുട്ടന്‍ കൂട്ടുകാരോട് പറഞ്ഞു - കിട്ടു പാവം അല്ലേ, നമുക്ക് കിട്ടുവിനെ സന്തോഷിപ്പിക്കാം.

അങ്ങനെ നക്ഷത്രക്കുട്ടനും നൂറു കൂട്ടുകാരും താഴേയ്ക്കു വന്ന് കിട്ടുവിന്റെ വീട്ടിനു മുന്‍പില്‍ ഉള്ള പേര മരത്തില്‍ വന്നു തൂങ്ങി ആടി. വീട്ടിനു മുന്‍പില്‍ നിറയെ വെളിച്ചം ആയി. എല്ലാ വീട്ടിലെ നക്ഷത്രങ്ങളെക്കാളും രസം ആയിരുന്നു കിട്ടുവിന്റെ വീട്ടിന്റെ മുന്‍പില്‍. കിട്ടു ഇതുകണ്ട് സന്തോഷിച്ച് കൈ കൊട്ടി ചിരിച്ചു.

രാവിലെ കിട്ടു അമ്മയോടും അച്ഛനോടും നക്ഷത്രക്കുട്ടന്മാര്‍ വന്ന കാര്യം പറഞ്ഞു. ആരും വിശ്വസിച്ചില്ല. എല്ലാരും പറഞ്ഞു, കിട്ടു, അതു കുറെ മിന്നാമിനുങ്ങ് വന്നതായിരിക്കും, ചിലപ്പോള്‍ മിന്നാമിനുങ്ങിന് നല്ല വെളിച്ചം ആയിരിക്കും എന്ന്. ഇതുകേട്ട് കിട്ടുവിന് വിഷമം ആയി. കിട്ടു ജനലിന്റെ അടുത്തു പോയി ആകാശത്തോട്ടു നോക്കി. അപ്പോള്‍ നക്ഷത്രക്കുട്ടന്‍ ആകാശത്തുനിന്നും കിട്ടുവിനെ നോക്കി കണ്ണുചിമ്മി. കിട്ടു ഇതുകണ്ട് തിരിച്ചു ചിരിച്ചു.

8 comments:

വേണു venu said...

സിമി,
നല്ല രസമായിരിക്കുന്നു.
വായനയും ഇഷ്ടപ്പെട്ടു. :)

ബാജി ഓടംവേലി said...

ഇതു കലക്കി, നന്നായിരിക്കുന്നു.
കഥ പറച്ചില് കേള്‍ക്കുന്നതിന്റെ ഒരു സുഖം വേറേതന്നെ. ഇനിയും ചെറിയ കഥകളൊക്കെ ഇതേമാതിരി പറയുന്നതാ നല്ലതെന്നു തോന്നുന്നു.
അഭിനന്ദനങ്ങള്‍.

കുഞ്ഞന്‍ said...

സിമി...
ആ ശബ്ദം പോലെ മനോഹരം കിട്ടുവും നക്ഷത്രങ്ങളും..!

കുഞ്ഞന്‍ said...

ഹേയ് സിമി...
എന്താണൊരു മാജിക്ക്?? കമന്റിന്ന് വീണ്ടു പേജിലേക്കു വരുമ്പോള്‍‍ ഒരു മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി നില്‍ക്കുന്നു... ഇനി എനിക്കു തോന്നുന്നതാണൊ അതൊ സിമിയുടെ കണ്‍കെട്ടൊ?

simy nazareth said...

വേണു, ബാജി, കുഞ്ഞാ, നന്ദി.

Audacity എന്ന സൌണ്ട് റെക്കോഡര്‍ / എഡിറ്റര്‍ ഡൌണ്‍ലോഡ് ചെയ്തു.. പിന്നെ കുറച്ച് കഷ്ടപ്പെട്ട് റെക്കോഡ് ചെയ്ത് mp3 ആയി എക്സ്പോര്‍ട്ട് ചെയ്തു.

പിന്നെ boomp3എന്ന സൈറ്റില്‍ പോയി അപ്ലോഡ് ചെയ്തു. അപ്ലോഡ് ചെയ്തപ്പൊ തന്നെ എംബെഡ് ചെയ്യാനുള്ള കോഡ് അവരു തന്നു - അത് കോപ്പി പേസ്റ്റ് ചെയ്തപ്പോള്‍ റെക്കോഡിങ്ങ് ബ്ലോഗിലായി :-)

കുഞ്ഞാ, ടെമ്പ്ലേറ്റ് അല്‍പ്പം മാറ്റിയതാ. pyzram.com എന്ന സൈറ്റില്‍ നിന്ന് ഒരു ടെമ്പ്ലേറ്റിന്റെ അല്പം കോഡ് എടുത്ത് ഉണ്ടായിരുന്ന ടെമ്പ്ലേറ്റ് അല്‍പ്പം മാറ്റി.

സ്നേഹത്തോടെ,
സിമി.

ഗുപ്തന്‍ said...

ഫേബിളിലേക്ക് കാലുമാറുകയാണല്ലേ ദുഷ്ടാ... അനാഥമാകുന്ന രഘുവംശത്തിന്റെ ദു:ഖങ്ങളാരറിയാന്‍.. :(


ഹെയ് ചുമ്മാ.. സ്കെച്ചിംഗ്.. സ്റ്റോറിറ്റെല്ലിംഗ്.. നീ പരീക്ഷണങ്ങളിലൂടെ ബ്ലോഗെഴുത്ത് കീഴ്മേല്‍ മറിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കിയിരിക്കുന്നു.

Pramod.KM said...

കൊറേ കാലത്തിനുശേഷം ഒരു കഥ ‘കേട്ടു’
:)നന്നായി

Inji Pennu said...

ശ്ശൊ! പണ്ട് റേഡിയോയിലൊക്കെ കേട്ടോണ്ടിരുന്ന ഫീലിങ്ങ്. നല്ല രസം. കഥയും ഇഷ്ടായി.

Google