രഘു ഒരു നല്ല കുട്ടി ആയിരുന്നു. രഘു രാവിലെ എണീറ്റ് പല്ലുതേച്ചു കഴിഞ്ഞപ്പോള്‍ മോനേ, നമുക്കിന്ന് മുരിങ്ങിക്കാ കറി ഉണ്ടാക്കാം എന്ന് അമ്മ പറഞ്ഞു. രഘു സന്തോഷത്തോടെ വീടിന്റെ പിന്നില്‍ പോയി മുരിങ്ങിക്കാ മരത്തില്‍ ഞാന്നുനിന്ന മുരിങ്ങിക്കാ ഒടിച്ചുതുടങ്ങി. മുരിങ്ങമരക്കൊമ്പില്‍ ഇരുന്ന് പൂവങ്കോഴി കൂവുന്നുണ്ടായിരുന്നു. രഘു പൂവങ്കോഴിയോട് ചോദിച്ചു. “പൂവാ,പൂവാലാ, രാവിലെ ഒന്‍പതു മണിയായി. ടോമി നായ ഉറക്കം എണീറ്റു, കണ്ടന്‍ പൂച്ചയും എണീറ്റ് മീന്‍ തിന്നുന്നു. അച്ചന്‍ എണീറ്റ് ജോലിക്കു പോയി, അമ്മ മുരിങ്ങിക്കാ കറി ഉണ്ടാക്കാന്‍ പോന്നു. എന്നിട്ടും നീ എന്താ കൂവല്‍ നിറുത്താത്തെ“.
തലയില്‍ ചുവന്ന പൂ ഉള്ള പൂവങ്കോഴി ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ വെറുതേ ഒരു സന്തോഷത്തിനു കൂവുന്നതാ. എനിക്ക് കൂവാന്‍ തോന്നിയാല്‍ പിന്നെ കൂവാതിരിക്കാന്‍ പറ്റൂല്ല. രഘു ഇതുകേട്ട് ചിരിച്ചുകൊണ്ട് മുരിങ്ങിക്കായും ഒടിച്ച് വീട്ടിലേക്കു പോയി. പൂവങ്കോഴി സന്തോഷത്തോടെ നീട്ടിക്കൂവി.
----------
*പ്രചോദനങ്ങള്‍: അയ്യപ്പപ്പണിക്കരുടെ പുസ്തകത്തിന്റെ പേര്: “പൂക്കാതിരിക്കാന്‍ എനിക്കാവതില്ല“ (I can't help but bloom), എന്തിനു ബ്ലോഗ് / കഥകള്‍ എഴുതുന്നു എന്ന ആത്മവിചിന്തനം. (വായനക്കാരുടെ പ്രചോദനത്തില്‍ നിന്നും ലഭിക്കുന്ന feel good factor ഉം കുറച്ചുപേര്‍ ഞാന്‍ എഴുതുന്നത് വായിക്കുന്നു എന്നതില്‍ നിന്നും വരുന്ന feel good factor ഉം കഴിഞ്ഞാല്‍ പിന്നെ ഉത്തരം ഇതായിരിക്കണം). എങ്കിലും ഈ ബുദ്ധിജീവി ജാഡയൊക്കെ മാറ്റിവെച്ച് ആരുടെ എങ്കിലും മക്കള്‍ക്ക് ഈ കഥ വായിച്ചുകേട്ട് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അറിയിക്കണേ.
10/20/2007
പൂങ്കോഴി കൂവുന്ന കഥ
എഴുതിയത് simy nazareth സമയം Saturday, October 20, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
2 comments:
പൂങ്കോഴി,
നീട്ടിക്കൂവുമ്പോള്‍ ഓര്‍ത്തോ ചിക്കന്‍ കറിയുടെ രുചി അറിഞ്ഞവര്‍ വിടില്ല.
(അതേ പോസ്‌റ്റ് അതേ കമന്റ് )
സിമി
ഈ രഘു സീരീസ് തീര്‍ന്നില്ലേ? തീര്‍ന്നതല്ലേ?
കിട്ടു എവിടെ പോയി?
മുരിങ്ങക്ക പൂങ്കോഴിക്ക് കൊള്ളാം..
രഘൂന് അധികം കൊടുക്കണ്ട അമ്മേ...
Post a Comment