സിമിയുടെ ബ്ലോഗ്

10/20/2007

പാതിമയക്കത്തില്‍

ഓര്‍മ്മകള്‍ പട്ടികളെപ്പോലെ അവളെ കടിക്കാനിട്ടോടിച്ചു. ചുവന്ന കണ്ണുകളും എണ്ണത്തിളക്കമുള്ള കറുത്ത ഉടലുകളും കോമ്പല്ലുകളും പുറത്തേക്കുനീട്ടിയ തുപ്പല്‍ തെറിക്കുന്ന നാവുകളും ഉള്ള ഓര്‍മ്മകള്‍. കിതച്ചുകൊണ്ട്, മുരണ്ടുകൊണ്ട്, ഉറക്കെ കുരച്ചുകൊണ്ട്, അവ കൂട്ടമായി അവളെ കടിക്കാനോടി. ഭയന്നോടവേ വേലിമുള്ളുകളിലുടക്കി അവളുടെ കാല്‍ത്തണ്ട മുറിഞ്ഞു. ഉയര്‍ന്നുചാടിയ ഓര്‍മ്മകളുടെ കടിയേറ്റ് കൈമുറിഞ്ഞ് ചോരവാര്‍ന്നു. വഴിയുടെ അവസാനത്തില്‍ കൈകള്‍ വിരിച്ച് അവന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്റെ മാറിലേക്ക് അവള്‍ കൂപ്പുകുത്തി. അവന്‍ കല്ലുപെറുക്കി എറിഞ്ഞപ്പോള്‍ ഓര്‍മ്മകള്‍ മുരണ്ടുകൊണ്ട് ഓടിപ്പോയി. മുറുമുറുത്തുകൊണ്ട് ചില ഓര്‍മ്മകള്‍ ചുറ്റിനിന്നു. പിന്നെ അവയും തിരിഞ്ഞ് എങ്ങോട്ടോ നടന്നുപോയി. ഓര്‍മ്മകളൊന്നുമില്ലാതെ അവന്റെ മാറില്‍ ചാഞ്ഞ് അവള്‍ സുഖമായി ഉറങ്ങി.

3 comments:

സണ്ണിക്കുട്ടന്‍ /Sunnikuttan said...

:)

മന്‍സുര്‍ said...

സിമി...

ഒരോര്‍മ്മയില്‍ നിന്നുണരുന്ന ഒരായിരം ഓര്‍മ്മകള്‍
നോവിനോര്‍മ്മകളായ്‌ ഓടിയെത്തുന്ന ഓര്‍മ്മകളിലേക്ക്‌
അറിയതെ വന്നെത്തുന്ന ആ മധുരമാമോര്‍മ്മകളില്‍
ആശ്വാസം കണ്ടവള്‍....
ഒരു പുതിയ ഓര്‍മ്മക്കായ്‌...
പാതിമയക്കത്തില്‍...മനോഹരമായിരിക്കുന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

idlethoughts said...

yaaa..........luv can make u forget d painfull mermories......n it bring bright light into d darkness in heart........

Google