പുല്ല്. ബേഏഏഏഏ.
വെള്ളം. ബേഏഏഏ.
വേറെ ആട്. ബേഏഏഏ
സ്ഥലമില്ല. ബേഏഏഏഏ
ഓടണം. ബേഏഏഏ
കയര്‍. കഴുത്ത് നോവുന്നു. ബേഏഏഏ
പാല് വേണം. ബേഏഏ
പുല്ല്. ബേഏഏഏ
അസ്വസ്ഥത. ബേഏഏഏ
രണ്ടുകാലില്‍ നില്ക്കുന്ന ജീവി. കയറില്‍ വലിക്കുന്നു. ബേഏഏഏ
എനിക്കു പോണ്ടാ. ബേഏഏഏഏ
പേടി. ബേഏഏഏഏ
ഓടണം. വിടുന്നില്ല. ബേഏഏഏ
പേടി. ബേഏഏഏഏ
കാല് അനക്കാന്‍ വയ്യ. കിടത്തി. തണുപ്പ്. ബേഏഏഏ
രണ്ടുകാലന്റെ മോളിലെ കാല് പൊക്കുന്നു. തിളക്കം. കണ്ണില്‍ വെളിച്ചം. ബേഏഏഏ
മോളിലെ കാല് താഴുന്നു. ബ്
10/17/2007
ആട്ടിങ്കുട്ടി
എഴുതിയത് simy nazareth സമയം Wednesday, October 17, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
13 comments:
ഞാന്‍ മട്ടണ്‍ തിന്നും. വയറു ചീത്തയാവും എന്ന് വിചാരിച്ച് തിന്നാതെ ഇരുന്നെങ്കിലേ ഉള്ളൂ.
ഇപ്പളാണ് ഈ ബ്ലോഗ് മൊത്തം കണ്ടത്. ഇദ്ദേഹത്തിന്റെ തോട്ട് പ്രോസസ് പോണ വഴി നോക്കിനിക്കാന്‍ നല്ല രസം. ഈ ബ്ലോഗ് ഡിലീറ്റില്ലല്ലോ ല്ലെ?
ആദ്യത്തെ ബെഏഏഏഏ...കണ്ടപ്പോള്‍ ചിരിയോടെ വായിച്ചു വന്നതാ കയറു മുറുകുന്നു ബേഏഏഏ...ആയപ്പോള്‍ ചിരി മാറി..
ഞാനും മട്ടന്‍ കഴിക്കും അതു കൊണ്ട് സൗകര്യപൂര്‍വ്വം ആ കരച്ചല് ഞാനങ്ങ് മറക്കട്ടെ...
ബേഏഏഏ...ഇക്കണ്ട ജന്തുവിനെയെല്ലാം തിന്നാല്‍ ഇങ്ങനെ മിണ്ടേണ്ടിവരും.
സു. നു അറിയാമോ ദുബൈ കാലിക്കട്ട് പാരഗണിലെ മട്ടണ്‍ ബിരിയാണീടെ രുചി?
ഇഞ്ചിപ്പെണ്ണേ, ഈ ബ്ലോഗ് മുക്കുന്നില്ല :-)
നജീമേ, ഞാനും മറന്നു :-)
‘ആട്ടിങ്കുട്ടി‘ ഇറച്ചിയെ മട്ടണ്‍ എന്നല്ല,
കൂടിയ സ്നേഹത്തോടെ ‘ലാംബ്’ എന്നല്ലെ
നമ്മള് നാഗരികര്‍ വിളിക്കാറ്.
കൊന്ന പാപം തിന്നാല്‍ തീരില്ലെ ?!!
സിമി സ്പാറി.
നമ്മള് ജനങ്ങളെയും രാഷ്ട്രീയക്കാരും മതങ്ങളും ഇതുപോലെ കുരുക്കിട്ടിട്ടുണ്ടല്ലൊ, നമ്മളും ആടനമാര്..!
പുല്ല്. ബേഏഏഏഏ.
ചവുട്ടികൂട്ടി ബേഏഏഏ...
പ്രശാന്ത്: ഇവിടെ മലയാളി റെസ്റ്റാറന്റുകളില്‍ എല്ലാം മട്ടണാണ്. ചില ചൈനീസ് റെസ്റ്റാറന്റില്‍ മാത്രം ലാംബ്
കുഞ്ഞാ: പാവം അറവക്കാരന്‍ എന്തുപിഴച്ചു.
സുല്‍: സുല്ലിനു പുല്ലില്ല.
പ്രയാസി: ആടു ചവിട്ടാനോ? വല്ലൊ ആനേം ആയിരുന്നേല്‍ ഒരു കൈ നോക്കാമായിരുന്നു :-)
സിമി...
ബേഏഹാഹ്..ബേഎഹൌ....ച്ചെയ്..ശരിയാവുന്നിലല്ലോ..
ഒന്നു കൂടി ശ്രമിച്ചു നോക്കട്ടെ...
ബെഹ്ഹു...ബേഏഹരു....നോ രക്ഷ....
ഇറച്ചി കഴിക്കാത്തത് കൊണ്ടു നിങ്ങള്‍ ഉണ്ടാകിയ ശബ്ദം വരുന്നില്ല...സോറി...
എങ്കിലും ഇവിടെ ഉണ്ടാകിയ ആ ശബ്ദത്തിന് ആ ശബ്ദത്തില്‍ തന്നെ ഒരു ആ ശബ്ദം
നന്മകള് നേരുന്നു
ഞാന്‍ മട്ടന്‍ കഴിക്കില്ല. ആട്ടിങ്കുട്ടിയെ വിഴുങ്ങും. ബേഏഏ..
വായിച്ചു, കമന്റു കണ്ടു, നല്ലൊരു വാക്കു കിട്ടിയില്ല, തിരികെ വന്ന് ഒരു നിര്‍ദ്ദേശം തരുമോ..
രജി മാഷ്
Post a Comment