സിമിയുടെ ബ്ലോഗ്

10/16/2007

പെണ്ണെഴുത്ത്

കൊച്ചുകിടന്ന് ഉറങ്ങുന്നതിനു മുന്‍പെങ്കിലും വരാന്‍ പറഞ്ഞാലും കേള്‍ക്കാതെ തോന്നുന്ന നേരത്ത് വലിഞ്ഞുകേറി വന്ന് നാറിയ സോക്സുപോലും ഊരാതെ മുഖവും കറുപ്പിച്ച് തണുത്ത ആഹാരത്തില്‍ നിന്ന് എന്തെങ്കിലും വാരിത്തിന്ന് - എന്റെ അമ്മ പറഞ്ഞതാ ബാംഗ്ലൂരിലേക്കു കെട്ടിക്കൂല്ലാന്ന്. വീട്ടിലെ ജോലിക്കൊന്നും സഹായിക്കാതെ - വല്ലപ്പോഴും രവിയ്ക്കും തുണിയലക്കിയാല്‍ - നടുവ് വേദനിക്കുന്നു എന്റെ അമ്മ ഉണ്ടായിരുന്നെങ്കില്‍ - പറഞ്ഞാല്‍ കേള്‍ക്കാത്തോണ്ട് ബെല്ലും അടിക്കാതെ വെറുതേ നിന്ന് ബഹളം എന്തൊരു ഒച്ചയാണ്! താങ്ങാന്‍ വയ്യ അനുഭവം തന്നെ, ബഹളം വെക്കാതെ ശബ്ദം കൂട്ടാതെ അപ്പുറത്തെ ആളുകള്‍ കുഞ്ഞ് ഉറങ്ങുന്നു പാല് അടുപ്പില്‍ ബഹളം വെയ്ക്കാതെ നിറുത്ത് നിറുത്ത് നിറുത്ത് അയ്യോ അലറിവിളിച്ച് നിറുത്ത് എനിക്കീ ശബ്ദം ബഹളം അയ്യോ എന്റെ മുഖം കണ്ണട താഴെ ചുണ്ട് മുറിഞ്ഞോ എന്തൊരു വേദന കൈവീശി അവനെ തള്ളി അവന്റെ നെഞ്ചത്ത് വാരിയെല്ലുകള്‍ ഇടിയുടെ ശബ്ദം തേങ്ങ പൊതിക്കുന്നതുപോലെ വയറിലും പാവം ഒട്ടിയ വയറ് പാലു തിളയ്ക്കുന്നു ചുണ്ട് മുറിഞ്ഞ് കൈവീശി മുട്ടുകൊണ്ട് അവന്റെ കണ്ണില്‍ ഇടിതെറ്റി കവിളില്‍ ശ്വാസം ഹൃദയമിടിപ്പ് വേഗത എന്തൊരൊച്ച ഇനിയിവന്‍ പെണ്ണുങ്ങളെ - അയ്യോ എന്റെ മുതുക് കെട്ടിമറിഞ്ഞ് ആഹാ ഞാന്‍ മുകളില്‍ അവന്റെ നെഞ്ചത്തുകയറി തുടകൊണ്ട് കഴുത്തില്‍ ഇറുക്കി തലയില്‍ ഇടി ഇടി അയ്യോ രവിയുടെ മുഖത്തും ചോര - പാവം അയ്യോ ഡെറ്റോള്‍ തീര്‍ന്നു പഞ്ഞിയും വാങ്ങാന്‍ മൂന്നാലുവെട്ടം അവന്‍ തളര്‍ന്നോ? അയ്യോ എന്റെ രവി എന്റെ ചക്കര പാവം വിതുമ്പുന്നു അവന്‍ വീണ്ടും ഇടിക്കാന്‍ കൈ പാലു തിളയ്ക്കുന്നു അല്ല കൈകള്‍ നീട്ടി പതുക്കെ എന്റെ മുലയില്‍ പിടിച്ച് അയ്യേ എനിക്ക് ഇക്കിളി പതുക്കെ കെട്ടിപ്പിടിച്ച് എന്റെ ചക്കര എന്റെ രവീ എന്റെ സ്വന്തം മ്മ്മ്മ ചുണ്ടില്‍ നീറ്റല്‍ മധുരം തുപ്പല്‍ ചൂട് എന്റെ മുത്തേ

11 comments:

Anonymous said...

കുത്തുകളും കോമകളും ഉപയോഗിച്ചിരുന്നെങ്കില്‍ കുറച്ചുകൂടി സംവേദനക്ഷമമായേനെ... കഥ കൊള്ളാം, കഥവായിക്കുന്നത് കടലാസിലല്ല, മനസ്സിലാണെന്ന് പണ്ടൊരു കഥാക്യാംപില്‍ കേട്ടത് ഔര്‍മ്മ വരുന്നു, കല്‍പന കൊള്ളാം!

ഗുപ്തന്‍ said...

nee james joyce-nupadikkuvaa alle :p

simy nazareth said...

stream of conciousness ശ്രമിച്ചു നോക്കിയതാ :-) യുളീസിസിന്റെ അവസാനത്ത അദ്ധ്യായത്തില്‍ ആകെ മൂന്നുകുത്തേ - മൂന്നു വാക്യങ്ങളേ ഉള്ളൂ. എന്നാപ്പിന്നെ ഞാനും :-)

Raji Chandrasekhar said...

കൊള്ളാം കുഞ്ഞേ നിന്നിഷ്ടം.
നന്നായ്ട്ടുണ്ട്.

payyans said...

:)
പഷെ നല്ലോണം മനസിലായില്ല കേട്ടൊ...

ഡാലി said...

കഥ എന്ത് കുന്തമെങ്കിലും ആവട്ടെ, ഈ അടുപ്പത്തിരുന്നു തിളച്ച് മറിയുന്ന പാല് എവടന്ന് കിട്ടി എന്നാണ് ചോദ്യം:)

simy nazareth said...

ഡാലി: പാല് അടുപ്പത്തിരുന്ന് തിളച്ചുമറിഞ്ഞപ്പൊഴാ ഇടിനടന്നത്.

ഈ പെണ്ണുങ്ങടെ ഒരു കാര്യം. വല്യ ഗുസ്തിക്കിടയിലും അതൊക്കെ ഓര്‍ക്കും.

Sherlock said...

ഇതിപ്പോ എന്റെ പ്രശ്നമാണോ അതോ കഥയുടെ പ്രശ്നമാണോ എന്നറിയില്ല ..മുഴുവനും അങ്ങട്ട് ഓടിയില്ല..

Anonymous said...

പയ്യന്‍സ്, ജിഹേഷ്:

ഭാര്യ വീട്ടില്‍ ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ ആലോചിച്ചു നില്‍ക്കുമ്പോള്‍ ഭര്‍ത്താവു കയറി വരുന്നു. ഓരോന്ന് പറഞ്ഞ് ഭര്‍ത്താവ് ചൂടാവുന്നു. അയല്‍ക്കാര്‍ കേള്‍ക്കും, കുഞ്ഞ് ഉണരും, എന്നൊന്നും ഭര്‍ത്താവ് അലറുമ്പോള്‍ നോക്കുന്നില്ല. ഭാര്യയും തിരിച്ച് ചൂടാവുന്നു. ഭര്‍ത്താവ് മുഖത്തടിക്കുന്നു. ഭാര്യയുടെ കണ്ണാ‍ടി അടികൊണ്ട് താഴെവീണ് പൊട്ടുന്നു, ചുണ്ട് പൊട്ടുന്നു. ഭാര്യ കരഞ്ഞുകൊണ്ട് നില്‍ക്കാതെ ദേഷ്യത്തിനു ഭര്‍ത്താവിനെ ഇടിച്ച് ഒതുക്കുന്നു. അയാളെ തള്ളി താഴെയിട്ട് മുകളില്‍ കയറി ഇരുന്ന് നല്ല ഇടി കൊടുക്കുന്നു. ഇടികൊണ്ട് ഭര്‍ത്താവിന്റെ മുഖം മുറിഞ്ഞ് ചോരവരുമ്പോള്‍ ഭാര്യയ്ക്കു സ്നേഹം. ഇടിയില്‍ തോറ്റെങ്കിലും ഭര്‍ത്താവിനു കാമം + സ്നേഹം. ഇതിനിടയ്ക്ക് അടുപ്പില്‍ പാല് തിളയ്ക്കുന്നു (ചുമ്മാ). ഭര്‍ത്താവും ഭാര്യയും ഭയങ്കര സ്നേഹം.

ഇത്രേം സംഭവങ്ങള്‍ നടക്കുന്നപടിക്ക് ഭാര്യയുടെ ചിന്തകളില്‍ കൂടെ പറയാന്‍ നോക്കിയതാ.

സ്നേഹത്തോടെ,
സിമി.

ഏ.ആര്‍. നജീം said...

ഹ ഹാ...അങ്ങിനെ മലയാളത്തീ പറഞ്ഞപ്പഴാ മനസിലായേ....
നന്നായിരിക്കുന്നൂട്ടോ...:)

Sherlock said...

സിമി, ഇതായിരുന്നോ സംഗതി.. എന്തായാലും വിവരണത്തിനു നന്ദി :)

Google