നിന്റെ വിരലിലെ നിറം എനിക്കിഷ്ടപ്പെട്ടില്ല.
ഡെയ്, ആള്‍ക്കാരു കാണും. അപ്പുറത്തെ മേശേല് ഇരിക്കുന്ന പയ്യന്മാര് കുറച്ചു നേരമായി നോക്കുന്നു. കൈവിട്.
അടങ്ങിയിരിയടീ. ഇന്നു പയ്യന്‍സ് അല്‍പ്പം നോര്‍മല്‍ ആയി. ദിവസം തോറും പുരോഗതിയുണ്ട്.
മിടുക്കന്. അവനല്ലേ ഒരാഴ്ച്ചമുന്‍പ് കയ്യില്‍ ബ്ലേഡ് കൊണ്ടു വരഞ്ഞത്?
എല്ലാം ഒരു റ്റൈപ്പ് ആടീ. എന്നാലും ഇതു തമാശയായിരുന്നു.
എടാ, ചവിട്ടാതെ.
ഇല്ല, ആദ്യമൊക്കെ വളരെ വയലന്റ് ആയിരുന്നു. പിന്നെ മുറിയില്‍ ഒരു ടി.വി. ഫിറ്റ് ചെയ്തപ്പൊ പയ്യന്‍സ് കുറെ ഒക്കെ അടങ്ങി.
മനസിലാവുന്നുണ്ട്
അതല്ല, ഫുള്‍ റ്റൈം ഫാഷന്‍ ടി.വി, തമിഴ്, ഹിന്ദി മ്യൂസിക്ക് ചാനലുകള്‍, അവന്റെ കുഴപ്പം എന്താന്ന് എനിക്കു മനസിലാവും. നമ്മുടെ നേഴ്സിനു അവന്റെ മുറിയില്‍ പോവാന്‍ പേടി
നിനക്കു വേറൊന്നും പറയാനില്ലേടാ? നാവെടുത്താ അവന് തുടങ്ങിക്കോളും.
കേള്‍ക്കെടീ. എന്നിട്ടും ടി.വി. ഓഫാക്കുമ്പോള്‍ ഇവന് പഴയപോലെ. അബ്നോര്‍മല്‍. പ്രശ്നം കൂടുതല്‍ ബേസിക്ക് ആയിരുന്നു. പക്ഷേ പത്രം കിട്ടുന്ന ദിവസം ഇവന് നേരെയാവും.
അതിനു?
പത്രത്തിലെ ഫ്രണ്ട് പേജുകണ്ടാല് ഇവന് നേരെയാവും. കാര്യം - അതില്‍ ദിവസവും ആളുകള്‍ മരിച്ച വാര്‍ത്തകാണും.
കഷ്ടം.
അതല്ല. വെണ്ടയ്ക്കാ അക്ഷരത്തില്‍ മരണവാര്‍ത്തകള്‍ ദിവസവും വായിച്ചില്ലെങ്കില്‍ ഇവനു ഒരുമാതിരി. ഡിപ്രഷന്, മൂഡോഫ്, ആങ്ക്സൈറ്റി. ഇപ്പൊ മുറിയില്‍ പത്രം ദിവസവും വരുത്തുന്നു. അവന് നേരെയായിക്കോളും.
നിന്റെ ശ്രീമതി എങ്ങനെ?
ഇന്ന് അളിയന് ആശുപത്രിയില്‍ കൂട്ടുകിടക്കാം എന്നുപറഞ്ഞു. ഞാന്‍ ഒരുദിവസം വിശ്രമിക്കാന്‍ പറയുന്നു. വീട്ടില്‍ ഒരുകുപ്പി റെമി മാര്ട്ടിന് സ്റ്റോക്കു ചെയ്തിട്ടുണ്ട്.
ടെയ്, അടങ്ങ്. ഞാന്‍ വരുന്നില്ല.
നല്ല ഒരു സിനിമയും എടുത്തു വെച്ചിട്ടുണ്ടെടീ. ലാസ്റ്റ് എമ്പറര്‍.
...
ശരി.. ഞാന്‍ പത്തരയോടെ വരും. പുറത്തെത്തുമ്പോള്‍ ഒരു മിസ്ഡ് കാള്‍ തരാം.
അടങ്ങടാ. അലവലാതി.
10/07/2007
സൂപ്പ്
എഴുതിയത് simy nazareth സമയം Sunday, October 07, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
6 comments:
രോഗിയാര്... മരുന്നെന്ത്..
നന്നായി.. :)
രണ്ടാം വരവിന് സ്വാഗതം
നന്നായിരിക്കുന്നു.
മനുവിന്റെ കമന്റ് സൂപ്പര്‍.
താങ്കള്‍ ബ്ലോഗുകള്‍ അഴിച്ചുകളഞ്ഞു പോയപ്പോള്‍ ഞാന്‍ ചെറുതായെങ്കിലും അതില്‍ ദു:ഖിച്ചിരുന്നു.
ഇപ്പോള്‍ അതു പോയി.മഴമാസച്ചെടികളെപ്പോലെ ഒരു പൂക്കാലവും കൊണ്ടു മടങ്ങിവരാനായിരുന്നു ആ ഇലകളപ്പാടെ പിന്‍വലിച്ചത് അല്ലെ.വ്യത്യസ്തമായ അവതരണം കൊണ്ട് മികച്ച കഥ.
കഥ ഇഷ്ടമായി. നന്നായി compose ചെയ്തിരിക്കുന്നു.
ടെയ്, അടങ്ങ്, അതെങ്ങനാ, മോന്റെയല്ലേ തന്ത!
സിമി, താങ്കളുടെ രചനകള്‍ ഞാനും വായിക്കുന്നു.
- raghunath paleri
Post a Comment