സിമിയുടെ ബ്ലോഗ്

2/18/2008

ഒരു കാര്‍ വില്പനയ്ക്ക്

ഒരു കാര്‍ വില്‍ക്കാനുണ്ട്. (യു.എ.ഇ. ഇല്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്)

മോഡല്‍: Jeep Grand Cherookee Limited Edition.
Alloy Wheels, Sunroof, 8 cyllinder, 5.6L engine.
1997 model, 128,000 kms.
വില: 13,000 dhs. (12,000 last price :-) )
മിക്കവാറും എല്ലാ പാര്‍ട്ട്സും വര്‍ക്കിങ്ങ് ആണ്.
contact: Simy: 050 2722184

പടങ്ങള്‍ താഴെ.



21 comments:

Sanal Kumar Sasidharan said...

;)
UAE യില്‍ ഇല്ലാത്തവര്‍ ശ്രദ്ധിച്ചുപോയാല്‍ പിഴ്യിടുമോ ?

കഥയെഴുത്തിലെ പുതിയ പരീക്ഷണമാണോ ഇത് ?

Anonymous said...

നല്ല കഥ സിമീ :)

(ഇത്രയൊക്കെയല്ലേ നമുക്ക് ചെയ്യാന്‍ പറ്റൂ !)

Inji Pennu said...

protagonist സ്ത്രീ‍പക്ഷമല്ല എങ്കിലും സ്ത്രീപക്ഷമാക്കിയെടുക്കാന്‍ സ്കോപ്പുള്ള കഥയായിരുന്ന്നു. പിന്നെ അലോയ് വീത്സ് ഒക്കെ പഴകി പറഞ്ഞ ക്ലീഷേയാണ്. അത് ഒന്ന് ശ്രദ്ധിക്കായിരുന്നു.

കടവന്‍ said...

മിക്കവാറും എല്ലാ പാര്‍ട്ട്സും വര്‍ക്കിങ്ങ് ആണ്. Best kannaa best

സജീവ് കടവനാട് said...

പണ്ടാരടങ്ങാന് ജ്ജ് ചിരിപ്പിച്ച് കൊല്ല്വോ ഗഡ്യേ....

ചെക്ക് വന്നാ?

vadavosky said...

ഡല്‍ഹിയില്‍ എത്തിച്ചാല്‍ ഞാനെടുത്തോളാം. അല്ലെങ്കില്‍ അടുത്ത മാസം ഞാന്‍ ദുബായില്‍ വരുന്നുണ്ട്‌.

മൂര്‍ത്തി said...

അനതിവിദൂരഭാവിയില്‍ കഥയും കമ്പോളവും ഒന്നായേക്കും. ആ നിലക്ക് തികച്ചും പ്രവചന സ്വഭാവമുള്ള എഴുത്ത്. (ഇത് കഥയാണെങ്കില്‍)

എന്റെ കയ്യില്‍ പൈസയില്ല(ഇത് പരസ്യമാണെങ്കില്‍)

നന്ദി. ഞാനറിഞ്ഞു (ഇത് വാര്‍ത്തയാനെങ്കില്‍)

:)

തറവാടി said...

ഗുപ്താ ,

അത് കലക്കി.

ശ്രീവല്ലഭന്‍. said...

എഞ്ചിന്‍ വര്‍ക്കിംഗ് ആണോ?

യു.എ.ഇ യില്‍ പണ്ട്‌ വന്നിട്ടുണ്ട്‌ :-)

കൊച്ചുത്രേസ്യ said...

മൂര്‍ത്തി പറഞ്ഞതൊക്കെ ഞാനും എറ്റുപറയുന്നു..ആദ്യത്തെ ആ വാക്യമൊഴിച്ച്‌- അതെന്നെ കൊണ്ടു താങ്ങാന്‍ പറ്റില്ല :-)

ഇപ്പോ ഉള്ള അഞ്ചാറു കാറുകള്‍ വല്ല പാവങ്ങള്‍ക്കുമൊന്നു കൊടുത്ത്‌ ഒഴിവാക്കട്ടെ..എന്നിട്ടാലോചിക്കാം..അതുവരെയൊക്കെ ഈ കാര്‍ ജീവിച്ചിരിക്കില്ലേ...

നിലാവര്‍ നിസ said...

ബ്ലോഗിന്നിടയിലോ കാറു കച്ചവടം?

രാജ് said...

കഥയെഴുതുന്നവര്‍ക്ക് പിന്നെ ജീവിക്കാന്‍ അവകാശമില്ല ;-)

പപ്പൂസ് said...

മൂര്‍ത്തീ.... :)

വെള്ളെഴുത്ത് said...

അല്ലാ അപ്പോ ഇതു പരസ്യമല്ലേ?

ദിലീപ് വിശ്വനാഥ് said...

നല്ല കഥ. ആ കഥ പറഞ്ഞ രീതി നന്നായി ഇഷ്ടപെട്ടു. പക്ഷേ ആ പടം??

annie said...

ഹ ഹ .. അപ്പൊ എല്ലാ സഹൃദയരും സ്വയം സമ്മതിക്കുന്നുണ്ടു അല്ലേ.. സിമി എന്തു എഴുതിയാലും പൊക്കിപറയുകയാണു ഇത്ര കാലം ചെയ്തു കൊണ്ടിരുന്നതെന്നു.. കാറു പരസ്യം സിമിയുടെ മികച്ച രചനകളില്‍ ഒന്നെന്നു ബ്ലോഗ്‌ നിരൂപകര്‍ ഒക്കെ എഴുതും ഇനി.. ഞാന്‍ ഇതു സിമിയോറ്റു പറയാന്‍ തുടങ്ങിയിട്ടു നാളെത്രയായി.. :)

Anonymous said...

ആനിയേയ്...കൂയ്....

ഈ കമന്റ് വച്ച് ബ്ലോഗിലെ വായനക്കിട്ടു കൊട്ടിയത് കടന്ന കയ്യായിപ്പോയി. ഈ പറഞ്ഞവരില്‍ മിക്കവരും കഥ അറിഞ്ഞുതന്നെയാണ് കമന്റിട്ടതെന്ന് സിമിക്ക് തന്നെ അറിയാം :)

അറിയാതെ ആരെങ്കിലും കമന്റിട്ടിട്ടുണ്ടങ്കില്‍ അവന് ഹാ കഷ്ടം.


(വായനക്കാരി വായന മാത്രം ആകാതെ എഴുതിത്തുടങ്ങൂ. അപ്പോള്‍ മനസ്സിലാവും കമന്റിന്റെ നിലവാരം :))

Unknown said...

ഡാ സിമി, നെനക്ക് ഈ കഥയെഴുത്തിനേക്കാള് നല്ലത് കാറു കച്ചവടമാണെന്നാ നാട്ടുകാര് പറയുന്നത് ;)

ആനി, ഞാന് അത് പണ്ടേ അവനോട് പറയാന് തുടങ്ങിയതാ "ഒരു പ്രേതത്തിന്റെ ആത്മകഥ" മുതല് :)

annie said...

:)

John honay said...

നെറ്റല്ലെ.കാറല്ല,കൂറയ്ക്കും ആളുണ്ടാവും

സജീവ് കടവനാട് said...

ഈ കാറ്‌ ഇതുവരെ വിറ്റുപോയില്ലേ. കഞ്ഞികുടി മുട്ടൂല്ലോ...

Google