സിമിയുടെ ബ്ലോഗ്

2/25/2008

തല്ല്

ഞാന്‍ ഇന്നലെ ബര്‍ദുബൈ മീന്‍‌ചന്തയില്‍ പോയപ്പോള്‍ രണ്ടുപേര്‍ ഒരാളെ എടുത്തിട്ട് ഇടിക്കുന്നു. ഇടികൊണ്ട ആളുടെ താടിയെല്ലും പല്ലും പൊട്ടി ചോരയൊലിക്കുന്നു. അയാള്‍ക്ക് ഒട്ടും വയ്യ, എന്നിട്ടും ഓങ്ങിയോങ്ങി ഇടിക്കുന്നു. അയാള്‍ ഏങ്ങിക്കരയുന്നുണ്ട്. ഹമ്മേ, വയ്യ എന്നു പറയുന്നുണ്ട്. പിടിച്ചുമാറ്റാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് എന്തിനാണ് അയാളെ ഇങ്ങനെ ഇടിക്കുന്നത്, ചത്തുപോവില്ലേ എന്നു മാത്രം ചോദിച്ചു.

ഹും, അവന്‍ ദൈവമാണ് എന്ന് മറുപടിപറഞ്ഞിട്ട് ഇടി തുടര്‍ന്നു. ഇങ്ങനെ ഇടികൊള്ളാന്‍ ദൈവം എന്തു തെറ്റാണുചെയ്തതെന്ന് എനിക്കറിയില്ല. എന്തായാലും ഇടിച്ചവിധം വളരെ ക്രൂരമായിപ്പോയി.

14 comments:

Sharu.... said...

വല്ലാത്ത ഒരു സംഭവമായി പോയല്ലോ.... :(

ചന്തു said...

ദൈവമാണോ എങ്കില്‍ അടി ഇരന്നു വാങ്ങിയതാവും. അടിച്ചതും ദൈവം തന്നെ. നമ്മെയൊക്കെ ഇങ്ങനെ ഇട്ടേച്ച്‌ കൂറേകാലമായ മൂപ്പര്‌ ചിരിക്കുന്നു.

വെള്ളെഴുത്ത് said...

മുകുന്ദന്റെ ‘മുണ്ഡനം ചെയ്യപ്പെട്ട ജീവിതം’ നീ ദൈവമാണോടാ ചാവാന്‍ പോകുന്നവനു വെള്ളം കൊടുക്കാന്‍..? നല്ല ഭാഷ, നല്ല കഥ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങോരുടെ ഗതി ഇതാണേല്‍...

vadavosky said...

ഇതാണ്‌ ഈ ദൈവത്തിന്റെ ഒരു കുഴപ്പം. ഒരു പണിയുമില്ലാതെ കണ്ട മീന്‍ ചന്തയിലൊക്കെ കറങ്ങി നടക്കും.

ഈ കഥ എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു സിമി.

sree said...

ഹ ഹ! ഇതാരിവന്‍ e-നീഷെ? കൊള്ളാം.

doney “ഡോണി“ said...

എന്റെ ദൈവമേ അങ്ങയുടെ ഗതി ഇതായിപ്പോയല്ലോ..!

ഒരു “ദേശാഭിമാനി” said...

മനുഷ്യന്റെ മുമ്പില്‍ ദൈവത്തിനു പോലും രക്ഷയില്ല എന്നു മനസ്സിലായില്ലെ? :)

വിന്‍സ് said...

കോലഞ്ചേരി കവലയില്‍ രാത്രി പത്തിനു തട്ടടിക്കാന്‍ വണ്ടി നിര്‍ത്തിയപ്പം ഉഗ്രന്‍ ഒരു അടി കണ്ടിരുന്നു.

ഒരു എലുമ്പന്‍ തന്റെ ഇരട്ടി ഉള്ള ഒരുത്തനെ ഇടിച്ചു പഞ്ചര്‍ ആക്കുന്ന കാഴ്ച്ച.

ഓമ്ലറ്റടിച്ചു ഇടി കണ്ടു കൊണ്ടിരുന്നപ്പം എന്റെ ചിന്ത പോയതു കര്‍ത്താവേ സൈസിലെന്നാ കാര്യം, ഇവനേ പോലൊരുത്തനെ എലുമ്പനാ എന്നും കണ്ടു കോര്‍ത്താ പണി കിട്ടി കിടപ്പാവുമല്ലോ എന്നായിരുന്നു :) ആ എലുമ്പന്‍ കാലു കൊണ്ട് മറഡോണ കിക്ക് ചെയ്യുന്നതു പോലെയാ മറ്റവന്റെ തലക്ക് പെരുത്തത്. ബൊധം പോയ അവനെ രണ്ടു മൂന്നു പേര്‍ എടുത്ത് കൊണ്ട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് അടുത്തായതു കൊണ്ടൂ അങ്ങോട്ടു കോണ്ടു പോവുന്നതു കണ്ടു.

നിലാവര്‍ നിസ said...

യ്യോ അതെന്താ അങ്ങനെ? എനിക്കൊന്നും മനസ്സിലാവണില്ല..

നിലാവര്‍ നിസ said...

പിടികിട്ടീഈഈഈഈഈഈഈഈഈ

annie said...

ദൈവവിശ്വാസികള്‍ തന്നെ തല്ലും.. :)

ആഷ | Asha said...

സത്യം തന്നേ?

പണ്ട് റെസ്റ്റോറന്റില്‍ വെച്ചു കണ്ട ആളെ പോലെയാണോ? ;)

Siji said...

ഇന്റലിജന്റ്‌ റെറ്റിംഗ്‌..

Google