സിമിയുടെ ബ്ലോഗ്

2/03/2008

മാജിക്കല്‍ റിയലിസം

കവിയുടെ ആദ്യരാത്രിയായിരുന്നു അത്. കണ്ണാടിയുടെ മുന്‍പില്‍ നിന്ന് വിവാഹ വസ്ത്രങ്ങളില്‍ നിന്നും നിശാവസ്ത്രങ്ങളിലേയ്ക്കു മാറാന്‍ ഷര്‍ട്ട് ഊരവേ കവിക്ക് പഴയ കാമുകിയെ ഓര്‍മ്മവന്നു. അപ്പോള്‍ കവിയുടെ വെളുത്ത നെഞ്ചിലും കവിളിലും നെറ്റിയിലും തോളുകളിലും അവള്‍ നല്‍കിയ ആയിരം ഉമ്മകള്‍ ചുവന്നു തെളിഞ്ഞുവന്നു. പരിഭ്രാന്തിയോടെ കണ്ണാ‍ടിയില്‍ നോക്കി കവി പറഞ്ഞു

“എനിക്ക് മാജിക്കല്‍ റിയലിസം ഇഷ്ടമല്ല”.

ചുംബനത്തിന്റെ പാടുകള്‍ ഒരു നിശ്വാസത്തോടെ മറഞ്ഞു.

10 comments:

vadavosky said...

കലക്കി

ഗുപ്തന്‍ said...

കുറുംകഥകള്‍ക്ക് വല്ലാത്ത മൂര്‍ച്ച!

മുരുകനും ഇപ്പോള്‍ ഇതും.

ദിലീപ് വിശ്വനാഥ് said...

എനിക്കും മാജിക്കല്‍ റിയലിസം ഇഷ്ടമല്ല.
സിമിയുടെ കല്യാണം കഴിഞ്ഞോ?

വെള്ളെഴുത്ത് said...

ഹഹ..ബോധധാരയാണ്.. മാജിക്കല്‍ റിയലിസമല്ല, അതു തുടങ്ങാന്‍ പോകുന്നതേയുള്ളൂ... നല്ല കഥ..

siva // ശിവ said...

വായിച്ചു....

അപര്‍ണ്ണ said...

ഒന്നുമേ പുരിയലെ :(
ടെമ്പ്ലേറ്റ്‌ മാത്രമല്ലേ മാറിയുള്ളൂ? സ്ക്രൂ ഒക്കെ യഥാസ്‌ഥാനത്തു തന്നെ ഇല്ലേ? :)

മന്‍സുര്‍ said...

സിമി...

ഇറ്റ്‌സ്‌ എ മാജിക്ക്‌........

നന്‍മകള്‍ നേരുന്നു

simy nazareth said...

അപര്‍ണ്ണേ, ആദ്യരാത്രിയില്‍ പഴയ കാമുകിയെ ഓര്‍ത്തപ്പോള്‍ ആയിരം ചുംബനങ്ങളുടെ പാട് തെളിഞ്ഞുവരുന്നത് മാജിക്കല്‍ റിയലിസം അല്ലേ? (റിയലിസ്റ്റിക്ക് സാഹചര്യങ്ങളില്‍ മാജിക്ക് കടന്നുവരുന്നു). കവിയ്ക്ക് മാജിക്കല്‍ റിയലിസം ഇഷ്ടമല്ല എന്നു പറഞ്ഞതുകൊണ്ട് വിഷമിച്ച് ആ ചുംബനങ്ങള്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അത്രേ ഉള്ളൂ.

Siji vyloppilly said...

പണ്ട്‌ മാജിക്കല്‍ റിയലിസത്തിന്റെ തിയറി കുറെ ഉരിവിട്ട്‌ പഠിച്ചായിരുന്നു ഇപ്പോഴാണ്‌ ഒരു ഉദാഹരണത്തിലൂടെ കാര്യം പിടികിട്ടിയത്‌. അപ്പോ ഇതാല്ലെ അത്‌.. എത്ര ബുദ്ധിമുട്ടീട്ടാ സാര്‍ അന്നു ഞങ്ങളെ അന്നതു പഠിപ്പിച്ചത്‌..അതിനിടയില്‍ ബുദ്ധിജീവിയാവാന്‍ വേണ്ടി ഞാന്‍ എത്ര ചോദ്യങ്ങളാ സാറിനോട്‌ ചോദിച്ചു കുഴക്കിയത്‌.
എത്ര സിം പിളായിട്ട്‌ സിമി ഇതു വിവരിച്ചു തന്നു. എന്റെ തല പെരുക്കുന്നു അന്ന് തല പുകച്ചതിനെ ഓര്‍ത്ത്‌. ;)

അപര്‍ണ്ണ said...

സമ്മതിച്ചു. :)
ഇപ്പഴാണ്‌ ഒരു സമാധാനം കിട്ടിയത്‌. ഇന്ന് കുറെ നേരം ഞാന്‍ തലപുകച്ചതാ എന്താ ഈ സംഭവം എന്നോര്‍ത്ത്‌.

Google