സിമിയുടെ ബ്ലോഗ്

2/23/2008

നൊസ്റ്റാള്‍ജിയ

രണ്ടു നദികളെ ഓര്‍മ്മയുണ്ടോ?
ഏതോ മലകളില്‍ നിന്നുത്ഭവിച്ച്
ഏറെദൂരം ഒഴുകി
ഒരു വളവില്‍ വെച്ച് ആ നദികള്‍ ഒന്നിച്ചു.
പിന്നെ ഏറെദൂരം വന്നവഴിയിലെ വിശേഷങ്ങള്‍ പറഞ്ഞും
കളകളാരവം മുഴക്കിയും
കോപിച്ചും കെറുവിച്ചും
പൊട്ടിച്ചിരിച്ചും
കെട്ടിപ്പിടിച്ചും അവ ഒന്നിച്ചൊഴുകി.
ഒടുവില്‍ ഏതോ ഒരു വളവില്‍ വെച്ച്
പിരിയാറായി എന്നുകണ്ട്
രണ്ടായിപ്പിരിഞ്ഞ് വീണ്ടും ഏറെ ദൂരം ഒഴുകി
പിന്നീട് തിരിഞ്ഞുനോക്കി
പിരിയരുതായിരുന്നു, ഒരല്‍പ്പം കൂടെ ഒരുമിച്ചൊഴുകാമായിരുന്നു,
എന്ന് മനസ്സില്‍ പറഞ്ഞ്;
എന്നിട്ടും തിരിച്ചുപോവാനാവാതെ മുന്നോട്ടൊഴുകി.
അതില്‍ ഒരു നദി നിങ്ങളായിരുന്നു.
ആരായിരുന്നു മറ്റെയാള്‍?

11 comments:

Anonymous said...

ഞാന്‍ ഈ ആരോപണം നിഷേധിക്കുന്നു. കെട്ടിപ്പിടിച്ചൊഴുകിയെന്നോ..... ച്ഛാ‍ായ്!!!

കാപ്പിലാന്‍ said...

:)

വാല്‍മീകി said...

അറിയില്ലേ സിമി മറ്റേയാള്‍ ആരായിരുന്നു എന്ന്? രണ്ടു ക്യാമ്പുകള്‍ ഓര്‍മ്മയില്ലേ?

നല്ല കവിത.

വേണു venu said...

മറ്റേതും ഞാന്‍ തന്നെ ആയിരുന്നില്ലേ.?
:)

Sharu.... said...

നല്ല കവിത...:)

vadavosky said...

രണ്ടായി പിരിഞ്ഞ്‌ ഒഴുകി പിന്നെ വേറൊരു നദിയുടെ കൂടെ ഒഴുകുമ്പോള്‍ പണ്ടത്തെ നദിയുടെ കൂടെ അല്‍പം കൂടി ഒഴുകാമായിരുന്നു എന്ന് ഇപ്പോള്‍ മനസ്സില്‍ പറഞ്ഞിട്ട്‌ എന്തു കാര്യം സിമി :)

കിനാവ് said...

ഇത് നീയെങ്ങിന്യാ അറിഞ്ഞത് മകാനേ...

മനു സി കുമാര്‍ said...

വളവുകളില്‍ ഒന്നിച്ചും വളവുകളില്‍ പിരിഞ്ഞുമൊഴുകണം....
പിരിയുന്പോള്‍, ഓര്‍മയുടെ കുഞ്ഞോളങ്ങള്‍ പുണരുന്ന ഒരു പുഴയുടെ പീലിക്കണ്ണുകളിലെ നനവ് പിരിഞ്ഞു പോയ പുഴയുമറിയുന്നുണ്ടാകും.
.....അറിയുന്നുണ്ടാവും....
വളവുകളില്‍ പോലും ഒന്നിക്കാനാവാതെ രേഖാംശങ്ങളിലൂടെ
ദൂരേക്ക് പായുന്ന ഒരു ഒറ്റവരിപ്പാതയാണ് ചിലര്‍ക്ക് ’നൊസ്റ്റാള്‍ജിയ’...
ആകാശങ്ങളെ ചുംബിക്കുന്ന റെയില്‍പാത

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ അന്വേഷണമാണല്ലോ ജീവിതം...

മയൂര said...

ഒരു ചുമന്ന പുഴയും
പച്ച പുഴയും വളവി-
ലൊന്നിച്ചൊഴുകാന്‍ തുടങ്ങി.

ഒടുവിലൊരു വളവില്‍
അവര്‍ രണ്ടായി പിരിഞ്ഞു,
രണ്ടു പുഴയുടെയും നിറമെന്ത്?

annie said...

ഹോര്‍ലിക്സ്ന്റെ നിറം പച്ച :)

Google