സിമിയുടെ ബ്ലോഗ്

2/15/2008

അച്ചാ എനിക്കുവിശക്കുന്നു.

അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നീ ആരാണ്
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നിന്റെ വിശപ്പുമാറ്റേണ്ടവന്‍ ഞാനല്ലല്ലോ. അവന്‍ കിരീടവും ചെങ്കോലുമായ് പിന്നാലെ വരും.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, വിശപ്പ് എന്താണ്? ഞാനതറിഞ്ഞിട്ടില്ലല്ലോ.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, ഞാന്‍ നിനക്കുവേണ്ടി ഒരു കഥയോ കവിതയോ എഴുതട്ടേ?
അച്ചാ എനിക്കുവിശക്കുന്നു.
മകനേ നീ എന്റെ മകനല്ലല്ലോ. ഞാന്‍ നിന്നെ അറിഞ്ഞില്ലല്ലോ.
അച്ചാ എനിക്കുവിശക്കുന്നു.
മോനേ, നിന്നെയോര്‍ത്ത് ഞാന്‍ ദു:ഖിക്കുന്നു.
അച്ചാ എനിക്കുവിശക്കുന്നു.

മൂര്‍ത്തിച്ചേട്ടന്റെ ഈ പോസ്റ്റിനു ഒരു ശ്രദ്ധക്ഷണിക്കലായി എഴുതിയത്.

Google