സിമിയുടെ ബ്ലോഗ്

11/20/2007

കൊതുക്

ഞാനിന്നലെ ഉറങ്ങിയപ്പോള്‍ ഒരു കൊതുകു കടിച്ച് എന്റെ സ്വപ്നങ്ങളെല്ലാം വലിച്ചെടുത്തു.

17 comments:

യാരിദ്‌|~|Yarid said...

ഇതെന്താ‍ണാവൊ സിമി, ഒറ്റവാക്യത്തിലുള്ളതായതുകൊണ്ട് കുടുതല്‍ ബോറടിചില്ല ......ഹീ ഹി ഹി ;)

വലിയവരക്കാരന്‍ said...

hai ... hai ku !

ഡാലി said...

പക്ഷേ ഞാനിന്ന് ഉറങ്ങാതിരുന്നപ്പോള്‍ ഒരു കൊതുകു കുത്തി ദു:സ്വപ്നങ്ങളെല്ലാം ‘തടിച്ച്’ വന്നു.:)

Allath said...

സ്വപ്നം കണ്ടു നടന്ന ആ കൊതു, പാണ്ടി ലോറി തട്ടി ചത്തു

ഗുപ്തന്‍ said...

ഞരമ്പന്‍ സ്വപ്നങ്ങള്‍ കണ്ടുനടന്നാല്‍ അങ്ങനിരിക്കും :)

ഞരമ്പുവഴി ബ്ലഡില്‍ കലരാത്ത സ്വപ്നങ്ങള്‍ കാണൂ‍ൂ

പ്രയാസി said...

ഠപ്പേ....
കൊന്നു..! അടിച്ചു കൊന്നു..!

simy nazareth said...

പ്രയാസി: സ്വപ്നങ്ങളൊക്കെ പുറത്തുചാടിയോ ആവോ :-)

ഹരിശ്രീ said...

ശൊ അത് കഷ്ടമായിപ്പോയല്ലോ.

പിന്നെ ഡാലി എഴുതിയപോലെ സിമിയ്കുംഉറങ്ങാതിരുന്നപ്പോള്‍ ദുഃസ്വപ്നങ്ങള്‍ പൊന്തിവന്നോ ?

മന്‍സുര്‍ said...

സിമി...

ഞാന്‍ വിട്ട കൊതുക്‌ തിരിച്ചെത്തി......സിമിയുടെ സ്വപ്‌നങ്ങള്‍ കൈപറ്റി...
നന്ദി വീണ്ടും വരാം മറ്റൊരു രൂപത്തില്‍..കാത്തിരിക്കുക

നന്‍മകള്‍ നേരുന്നു

Harold said...

ഉരുണ്ടപാറമേല്‍ പരന്ന കല്ലിന്മേല്‍
മലര്‍ന്നുഞാനൊന്നു മയങ്ങുമ്പോള്‍
പൊടിപ്പും തൊങ്ങലും ചിറകും വച്ചൊരു
കൊതുകു വന്നെന്നെ കടിക്കുന്നേ...
കടിക്കുന്നേ പറിക്കുന്നേ
കടിച്ചിടം പറിച്ചെടുക്കുന്നേ
കടിക്കല്ലേകൊതു കടിക്കല്ലേ
കൊതുകിനോടല്ലേ പറഞ്ഞത്
അടിക്കും നിന്നെ ഞാന്‍,
പിടിക്കും നിന്നെ ഞാന്‍
പിടിച്ചകയ്യിലട്ടരക്കും ഞാന്‍...
അടിച്ചാലും ശരി പിടിച്ചാലും ശരി
കടിച്ച ചോരഞാന്‍ കുടിച്ചിടും......

ഒരു പഴയ കോളെജ് പാട്ടാ..സിമി ഓര്‍മ്മിപ്പിച്ചു..കൃതിയാരുടേതെന്നറിയില്ല..
കള്ളുകുടിക്കുമ്പോള്‍ പാടാന്‍ കൊള്ളാം.

വെള്ളെഴുത്ത് said...

അതെങ്ങനെ? നമ്മളേക്കാള്‍ വലുതല്ലേ സ്വപ്നങ്ങള്‍.. കൊതുക് തീരെ ചെറുതല്ലേ? അപ്പോള്‍ എല്ലാ സ്വപ്നങ്ങളും വലിച്ചെടുക്കാന്‍ കൊതുകിനു കഴിയോ? അതും വച്ച് പറന്നു പോകാന്‍ കയ്യോ?ഇമ്പോസിബിള്‍.. എ ലോജിക്കല്‍
ഇ റ റ്‌!

simy nazareth said...

വിഷമിച്ചിരിക്കുമ്പോള്‍ കുന്നിക്കുരുവോളം ചുരുങ്ങാനും കണ്ണുവിടര്‍ത്തുമ്പോള്‍ മാനത്തോളം വലുതാവാനും പറ്റുന്ന കുടത്തിലെ ഭൂതത്താന്‍ ടൈപ്പ് സ്വപ്നങ്ങളാ വെള്ളെഴുത്തേ എല്ലാം.

ഏ.ആര്‍. നജീം said...

വല്ലഭനും പുല്ലും ആയുധം..!

സിമിയെ ഇന്നലെ ഒരു കൊതുകു കുത്തിയപ്പോ അതും ഒരു പോസിങ്ങിനുള്ള തീം ആയീ..

കൊള്ളാട്ടോ സിമിയേ... :)

അഭിലാഷങ്ങള്‍ said...

സുന്ദരസ്വപ്‌നങ്ങള്‍ ഫുള്‍‌സ്റ്റോപ്പില്ലാതെ കാണുവാന്‍..

ഉപയോഗിക്കൂ, ‘ആമമാര്‍ക്ക് കൊതുകുതിരി’!!

:-)

നാളെ മുതല്‍ നിന്നെ മൂട്ട കടിക്കട്ടെ എന്ന് ഞാന്‍‌ ആശംസിക്കുന്നു.. !

ആള്‍ ദി ബെസ്റ്റ്...സിമി.

annie said...

ee katha(?) kollatheyilla.. simykku katha enna peril enthum avam ennano? ithinu vannu comment idan alkkarkku vere paniyonnum ille ennu chodikkan vendi maathram njan ee comment idunnu..

Sanal Kumar Sasidharan said...

ആ കൊതുകുണ്ട് ഇതുവഴി പാട്ടും പാടി മുണ്ടും തുണീമില്ലാതെ പറന്നുപോണ്....
വട്ടുപിടിച്ചു പാവത്തിനും.

തറവാടി said...

സനാതനോ :)

സിമി അറുബോറന്‍ :)

Google