സിമിയുടെ ബ്ലോഗ്

11/02/2007

ഞാന്‍

ഇന്നലെ രാത്രി (നവംബര്‍ 1, 2007) ദുബൈ കരാമയിലെ കാലിക്കട്ട് പാരഗണ്‍ എന്ന റെസ്റ്റാറന്റില്‍ ഞങ്ങള്‍ മൂന്നുപേര്‍ ആഹാരം കഴിക്കാന്‍ പോയി. ഇവിടെയുള്ള മലയാളി റെസ്റ്റാറന്റുകളില്‍ ഏറ്റവും രുചിയുള്ള ഒരു റെസ്റ്റാറന്റാണ് കാലിക്കട്ട് പാരഗണ്‍. അതുകൊണ്ടുതന്നെ അവധി ദിവസങ്ങളില്‍ ക്യൂ നിന്നേ കയറാന്‍ പറ്റൂ. അങ്ങനെ ഞങ്ങളും ക്രമത്തില്‍ വിളിക്കാന്‍ എന്റെ പേരുംകൊടുത്ത് വാതിലിനടുത്തു തന്നെ ചുറ്റിപ്പറ്റി നില്‍ക്കുകയായിരുന്നു. ഏകദേശം പത്തുമിനിട്ടോളം ആയിക്കാണണം.

കുറച്ചു പ്രായമുള്ള ഒരാള്‍ വന്ന് വാതില്‍ക്കല്‍ നില്‍ക്കുന്ന റെസ്റ്റാറന്റ് ജോലിക്കാരനോട് ജോര്‍ജ്ജ് നൈനാന്‍ കോശി എന്ന് പേരും കൊടുത്തിട്ട് എന്തോ ചോദിച്ചു. അയാള്‍ക്കുപിന്നില്‍ റെസ്റ്റാറന്റിലേയ്ക്കു നോക്കിക്കൊണ്ട് എന്റത്രയും പൊക്കമുള്ള ഒരു പയ്യന്‍. അയാളുടെ മകനാവണം. നല്ല പരിചയമുള്ള മുഖം, തലമുടി. സൂക്ഷിച്ചുനോക്കി. ഞാന്‍! ശരിക്കും എന്നെപ്പോലെ. ഒരു വ്യത്യാസവുമില്ല. ഞാന്‍ തന്നെ. അതേ മുഖം. അതേ നിറം, അതേ പുഞ്ചിരി, അതേ പൊക്കം - എല്ലാം അതുപോലെ. ഞെട്ടിത്തരിച്ച് ഞാന്‍ അവന്റെ മുഖത്തുനിന്നും മുഖം മാറ്റി. കുറച്ചുകഴിഞ്ഞ് ധൈര്യം വീണ്ടെടുത്ത് വീണ്ടും നോക്കി. പ്രശാന്തഭാവം. സ്വപ്നം കണ്ടുകൊണ്ട് നില്‍ക്കുന്നു. എന്നെ നോക്കുന്നതുപോലുമില്ല.

അവര്‍ പേരും കൊടുത്തിട്ട് പിന്നിലേയ്ക്കു പോയി. ഏതോ കസേര ഒഴിഞ്ഞപ്പോള്‍ ഞങ്ങളെ റെസ്റ്റാറന്റ് കാവല്‍ക്കാരന്‍ വിളിച്ച് അകത്തിരുത്തി. അവനെ പിന്നെ കണ്ടില്ല. എങ്കിലും എന്റെ മുഖത്ത് അത്തരം ഒരു ശാന്തഭാവമോ പ്രസാദമോ വന്നിട്ട് വര്‍ഷങ്ങളായി. അതോര്‍ത്തപ്പോള്‍ ഉറപ്പിച്ചു, അത് എന്തായാലും ഞാനല്ല, വെറുതേ തോന്നിയതാവാം എന്ന്.

-----
ഇത് കഥയല്ല. നടന്ന സംഭവമാണ്. ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ത്തിട്ടില്ല. - സിമി

40 comments:

ശ്രീ said...

ഒരു പക്ഷേ നൈമിഷികമായ ഒരു തോന്നലാകാം.

:)

simy nazareth said...

അല്ല, സത്യമായിട്ടും കണ്ടതാ. ഒരു മുപ്പതു സെക്കന്റെങ്കിലും അവര്‍ അവിടെ നിന്നുകാണും. അല്പം കഷണ്ടിയുള്ള, വെളുത്ത് മദ്ധ്യവയസ്കനായ ഒരാള്‍ - ജോര്‍ജ്ജ് നൈനാന്‍ കോശി. അയാളുടെ മകന്‍ - കറുത്ത നിറം, എന്റെ ഹെയര്‍ സ്റ്റൈല്‍, എന്റെ നോട്ടം - ശരിക്കും എന്നെപ്പോലെ. ബാക്കി കുടുംബം കാറിനകത്ത് ഇരുന്നുകാണും. അവര്‍ കാറിലേയ്ക്ക് തിരിച്ചുകയറിപ്പോയ്ക്കാണും. എന്തായാലും കണ്ടതു തന്നെ. സ്വപ്നം കണ്ടതല്ല.

ക്രിസ്‌വിന്‍ said...

അത്ഭുതം തന്നെ...

ആഷ | Asha said...

ഒന്നു പരിചയപ്പെടാന്‍ ശ്രമിച്ചൂടാരുന്നോ സിമി?

ഗുപ്തന്‍ said...

വെശന്നു കോണ്‍ തെറ്റി പാളയത്ത് കൂടെ നടക്കുമ്പം എനിക്ക് കുമാരനാശാന്റെ സ്റ്റൂച്യൂകണ്ടിട്ട് ഞാനാന്ന് തോന്നീട്ടൊണ്ട്. പിന്നാ‍ാ...

...വിജെറ്റി ഹാള്‍ തിരിയുമ്പം ആര്യഭവന്‍ ഒള്ളതുകൊണ്ട് രക്ഷപെട്ടു :)

simy nazareth said...

ഇതെന്ത് ആരും എന്നെ വിശ്വസിക്കാത്തത്? ഇന്നലെ കൂടെ ഉണ്ടായിരുന്ന രണ്ടുപേരും കൂടെ വിശ്വസിക്കുന്നില്ല :(

simy nazareth said...

ആശേ, പരിചയപ്പെടാനൊന്നും ഉള്ള ഗട്സ് ഇല്ലായിരുന്നു. പേരെന്താ എന്നു ചോദിക്കുമ്പൊ തിരിച്ച് “സിമി” എന്നുപറഞ്ഞാ ഞാന്‍ എന്തുചെയ്തേനെ? :(

Murali K Menon said...

അപ്പുറത്ത് ഒരു കണ്ണാടിയിലേക്ക് നോക്കി നിന്നീട്ട് സിമി ഓരോന്ന് ചിന്തിച്ചു കൂട്ടുന്നതേ... വെറുതെയല്ല കഥാകൃത്തായത്

പ്രയാസി said...

അത്ഭുതമായിരിക്കുന്നു..!
സൂക്ഷിച്ചു നോക്കിയൊ!?
സിമീ അപരനു അഹങ്കാരം ഉണ്ടായിരുന്നൊ..:)

simy nazareth said...

അല്ല മുരളീ, ആ പുള്ളിക്ക് കണ്ണാടി ഇല്ലായിരുന്നു (എനിക്കു കണ്ണാടി ഉണ്ട്). എന്നെക്കാളും രണ്ടോ മൂന്നോ വയസ്സു പ്രായം കുറവ് തോന്നും. എന്നാലും അതേപോലെ :(

simy nazareth said...

പ്രയാസി, കണ്ടിട്ട് അഹങ്കാരി ആണെന്നു തോന്നിയില്ല.. ഒന്നും മിണ്ടീല്ലല്ലോ. അതോണ്ട് അറിയാന്‍ പറ്റില്ല :(

പ്രിയംവദ-priyamvada said...

അതു ശശിയായിരുന്നു ..ചെഛെ അതു ശരിയായിരുന്നു

Anonymous said...

പണ്ട് ആരുടെയോ ഒരാളുടെ അച്ഛന്‍ ആരുടെയോ ഒരാളുടെ വീടിനടുത്ത് ചായക്കട നടത്തിയിരുന്നെന്നോ..മറ്റോ..എന്തോ..
ആ.......

Anonymous said...

ee molil ittirikkunna comment ethelum oral 'anonymous' ayi thanne idum ennu enikku eppazhe ariyamayirunnu... malayali budhi jeevi kalichalum blogil vannu sahithyam vayichalum malayali thanneyalle..
pinne njaan thanne vishwasichu.. aparane kandenna karyam.. ini 5 pere koodi kandupidichal mathiyallo :)

ഗുപ്തന്‍ said...

കഥ എഴുതുന്നവന്‍ സത്യം എഴുതിക്കൂടാ ആനീ..

അനോണീപുത്രന്മാര്‍ക്ക് അവരര്‍ഹിക്കുന്ന വിലകൊടുത്താല്‍ മതി. വിട്ടേക്ക്....

സാജന്‍| SAJAN said...

സിമി ഒരാളെ പോലെ ഏഴുപേരുണ്ടെന്നല്ലെ, ഭാഗ്യം ഇനി ബാക്കി അഞ്ചുപേരെ കണ്ടുപിടിച്ചാല്‍ മതീലോ രണ്ടുപേരു ദുബായില്‍ തന്നെയുണ്ടല്ലൊ:)

Murali K Menon said...

ഞാന്‍ പറഞ്ഞത് കണ്ണാടി...കണ്ണട അല്ല... സിമി പറഞ്ഞത് കണ്ണട (എറണാകുളത്തിനു തെക്കോട്ട് ഒട്ടു മിക്കപേരും കണ്ണടക്കും കണ്ണാടി എന്നാണു പറയാറ് എനിക്കറിയാം)കണ്ണാടിയില്‍ നോക്കിയപ്പോള്‍ സിമിയെ തന്നെ കണ്ടു എന്ന് വിവക്ഷ.

സിമി ആവര്‍ത്തിച്ച് സത്യസന്ധമായ് പറയുന്ന കാര്യം ഞാന്‍ മനസ്സിലാക്കുന്നു.
അത് തികച്ചും ആകസ്മികമാവാം.. നമുക്ക് വിശദീകരിക്കാന്‍ പറ്റാത്ത ഒരുപാട് കാര്യങ്ങളില്‍ ഒന്നായി ഇതിനെ കാണാം.
(എന്റമ്മേ, ദേ വരുന്നു, യുക്തിവാ.... എന്നെ തല്ലാന്‍ ഞാന്‍ സ്കൂട്ടി)

ബാജി ഓടംവേലി said...

എന്റെ ഒരു കോളേജു കൂട്ടുകാരനും സിമിയുടെ അതേ മുഖഛായായുണ്ട്.സീതത്തോടുകാരനായ ഒരു ഗോള്‍ഡി. അന്നേരം ഒന്നു കൂടി കുറച്ചോളൂ ബാക്കി നാലുമാത്രം. അവരേതോ വല്ല്യനിലയിലാകും. കുഴപ്പമില്ല. കണ്ടെത്താം.

ഗുപ്തന്‍ said...

യെവനാര് സദ്ദാം ഹുസ്സൈനോ.. യേഴ് കോപ്പി ഒണ്ടാവാന്‍... ഡേയ് മതി മതി... നെനക്ക ഗ്ലാമറ് വല്ലാതെ കൂടിവരണ്‌ണ്ട്.

യിവനെ ഒന്നൊതുക്കാന്‍ ഇനി എന്നെപ്പോലെ ഇരിക്കുന്ന പെണ്‍കൊച്ചിനെ കണ്ടെന്ന് പോസ്റ്റിടണ്ടി വരുമോ എന്റെ പഴവങ്ങാടി ഗണേശാ...

കൊച്ചുത്രേസ്യ said...

സിമീ ഞാന്‍ വിശ്വസിച്ചു.ഞാനൊരു സിനിമാനടിയാണോന്ന്‌ പലരും ചോദിച്ചിട്ടുണ്ട്‌.ഇപ്പഴല്ല പണ്ട്‌.ആ നടി അക്കാലത്ത്‌ കുറെ സിനിമകളിലുണ്ടായിരുന്നു. എന്തിനേറെ ,ഒരിക്കല്‍ ഒരു ചേച്ചി ആളറിയാതെ എന്റെ സ്വന്തം മമ്മിയ്ക്ക്‌ എന്നെ കാണിച്ചു കൊടുക്കുകയുകയും ചെയ്തു-ആ നടിയാണെന്നും പറഞ്ഞ്‌.

ങ്‌ഹാ അതൊക്കെയൊരു കാലം..(ദീര്‍ഘനിശ്വാസം)
:-)

വാണി said...

ഛായയുണ്ടെന്ന് തോന്നുന്ന വിധം നമ്മേപ്പോലെ പലരേം കാണാന്‍ ഇടവന്നിട്ടുണ്ട്. എങ്കിലൂം ഇത്രേം ..’ ഞാന്‍ ‘തന്നെ ആണോന്ന് തോന്നുന്നത്തക്കവിധം...!!
അത്ഭുതമായിരിക്കുന്നല്ലൊ..

Sethunath UN said...

സിമീ ,
അത്ഭുത‌ം തന്നെ അപ‌ര‌പുരാണ‌ം!
സിമില‌റായി ഇനിയെത്ര സിമിമാ‌‌ര്‍ :)

Sethunath UN said...

കൊച്ചുത്രേസ്യേ,
ബേബി സുമതി ആണോ?

ആഷ | Asha said...

നിഷ്കളങ്കാ, ആവൂല്ലാ “പനിനീരു തളിയാനേ പനിനീരു തളിയാനേ” എന്ന ഡയലോഗുമായി ഫിലോമിന സിനിമയില്‍ കത്തി നിന്ന ടൈമില്ലേ അതാവും. ചട്ടയും മുണ്ടും പടം കണ്ടപ്പോ എനിക്കും തോന്നി നല്ല മുഖഛായയെന്ന്.

സിമി, ഇനിയും ഈ അപരനെ കാണാന്‍ ഇടയാവട്ടെ അന്നു ചെന്നു പേരു ചോദിക്കണം.

വെള്ളെഴുത്ത് said...

ഇതു സംഭവം കുഴപ്പമാണ്. സംഭവത്തിന്റെ ഗതിവിഗതികള്‍ ഏതാണ്ട് പിടികിട്ടിയിട്ടുണ്ട്. ചില ലിങ്കുകള്‍ ഇനിയും കിട്ടാനുണ്ട്. അതുകൂടി കിട്ടിക്കഴിഞ്ഞ സംഭവത്തിന്റെ സൈക്കോ അനാലിസിസ് വിശദമായി പൂശാം..

ആഷ | Asha said...

കിട്ടാത്ത ലിങ്കുകള്‍ ഒന്നു തപ്പിപ്പിടിച്ച് ലിങ്കി ഒന്നു വേഗം വെള്ളപൂശൂ വെള്ളെഴുത്ത് ചേട്ടോ

simy nazareth said...

ഞാനാരാ?
നിങ്ങളൊക്കെ ആരാ?

Anonymous said...

മോനേ സസീ, പാലും കുടിച്ച് കിടന്നുറങ്ങാന്‍ നോക്കൂ.

ദിലീപ് വിശ്വനാഥ് said...

പഠിച്ചു കൊണ്ടിരുന്നപ്പോള്‍ എന്ത് നല്ല ഒരു പയ്യനായിരുന്നു. കഷ്ടം.

ഏ.ആര്‍. നജീം said...

വയറ് കാലിയാകുമ്പോള്‍ കണ്ണ് കാണാന്‍ വയ്യാതാകും എന്നൊക്കെ കേട്ടിട്ടുണ്ട് കാണുന്നവര്‍ ഒക്കെ തന്നെപോലെ തോന്നിക്കും എന്ന് ഇപ്പോഴാ അറിയുന്നത്..
സിമി, സിമിയോടല്ലട്ടോ അത്മഗതം ....ആത്മഗതം
:)
:)

ബിന്ദു said...

വിശന്നാല്‍ കണ്ണു കാണില്ല എന്നു കേട്ടിട്ടുണ്ടായിരുന്നു, ഇരട്ടിച്ചു കാണുമെന്ന്‌ ആദ്യമായിട്ടാണ്‌.. :) അല്ല,ഞാന്‍ വിശ്വസിച്ചൂട്ടോ.

മനോജ് കുമാർ വട്ടക്കാട്ട് said...

തോനും, തോനും. അങ്ങിനെ പലതും തോന്നും.
എനിക്കും തോന്നിയിട്ടുണ്ട്. ഒരാളായിട്ടല്ല, എണ്ണിയാല്‍ തീരാത്തത്ര എന്നെ തന്നെ ഞാന്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട് :)

സിമി, അടിച്ച ബ്രാന്‍ഡ് ഏത്?

അനംഗാരി said...

കൊച്ചിയില്‍ ഒരു ഹോട്ടലില്‍ ഒന്ന് മിനുങ്ങാന്‍ കയറിയതായിരുന്നു ഞാന്‍. പലരും എന്നെ നോക്കുന്നു.ഞാന്‍ ഇതെന്തര്ടെ..എന്നായി. പിന്നെ വെയ്റ്റര്‍ വന്നപ്പോള്‍ അല്ലെ കാര്യം മനസ്സിലായത്.എനിക്ക് ഒരു ശ്രിലങ്കന്‍ ക്രിക്കറ്ററുടെ ഛായയാണെന്ന്!.
എന്റെ അച്ഛന്‍ ശ്രിലങ്കയില്‍ പോയിട്ടില്ലെന്ന് ഞാനും..

അനംഗാരി said...

വാല്‍ക്കഷ്ണം: അതിനു ശേഷം ഞാന്‍ താടി വടിക്കല്‍ നിര്‍ത്തി.

simy nazareth said...

അപ്പൊ ഈ പ്രശ്നം എനിക്കുമാത്രം അല്ല അല്ലേ :-)
എന്നാലും ഞാന്‍ കണ്ടവന്‍ ഇനി സിമി എന്നപേരില്‍ വേറെ ബ്ലോഗു തുടങ്ങുവോ ആവോ.

Sanal Kumar Sasidharan said...

ഇതാണ് റിയലിക്കല്‍ മാജിസം എന്നു പറയുന്നത്.
വെള്ളമടിച്ചിട്ടുണ്ടായിരുന്നോ?

ഉപാസന || Upasana said...

ഇയാള്‍ കണ്ണാടിയില്‍ നോക്കിയതായിരിക്കും
:)
ഉപാസന

Sathees Makkoth | Asha Revamma said...

ഒരാളെപ്പോലെ ഏഴുപേരാണൊ അതോ ഒമ്പത് പേരാണോ ഉള്ളത്? ആകെ കണ്‍ഫ്യൂഷ്യസ് ആയി!
ആരാടാണാവോ ഒന്നു ചോദിക്കുക.

Mahesh Cheruthana/മഹി said...

എന്നാലും ഈ അപരന്മാരെ സമ്മതിക്കണം!

ഏയാറ്‌..അഥവാ രഞ്ജിത്ത്‌ ചേര്‍പ്പ്‌ !! said...

Eeswaraa...ithoru aagola prasnamaayi maarukayaanallo!!
Ini muthal calicut paragonil pokunnilla...pore..

Google