സിമിയുടെ ബ്ലോഗ്

11/14/2007

കഥകളുടെ പി.ഡി.എഫ്.

ഈ ബ്ലോഗിലെ കഥ എല്ലാം ഒരു പി.ഡി.എഫ്. ഫയല്‍ ആക്കി ഇവിടെ ചേര്‍ക്കുന്നു. ലിങ്കില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സേവ് ചെയ്യൂ. 39 കഥകള്‍ - രണ്ടര MB ഉണ്ട്. ചിലപ്പൊ ഡൌണ്‍ലോഡ് ചെയ്ത് വായിക്കാനും പ്രിന്റ് എടുത്തു വായിക്കാനും പഴയ കഥകള്‍ വായിക്കാനുമൊക്കെ ഇതായിരിക്കും എളുപ്പം. കഥകള്‍ ഇഷ്ടപ്പെട്ടെങ്കില്‍ കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കൂ. ആരും മറ്റാരുടെയും പേരില്‍ പ്രസിദ്ധീകരിക്കാത്തിടത്തോളം കാലം കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല.

സ്നേഹത്തോടെ, സിമി.

8 comments:

ബാജി ഓടംവേലി said...

നന്നായി സേവു ചെയ്‌തിട്ടുണ്ട്.
ഇനിയും ഒരു പ്രിന്റു കൂടി എടുത്താല്‍
ഉറക്കം വരാത്ത രാത്രികളില്‍ വായിക്കാം.

സുല്‍ |Sul said...

അതേതായാലും നന്നായി സിമി. :)

ഓടോ: ബാജിക്ക് ഈ കഥകളെല്ലാം ഉറക്കുപാട്ടാണോ?

-സുല്‍

പ്രിയംവദ-priyamvada said...

നന്ദി സിമി..

ദുര്യോധനന്റെ പരിഭാഷ കൂടി
ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ഉപകാരപ്രദമായേനെ...:;)

simy nazareth said...

ബാജി, ഇതു തയ്യാറാക്കിയ വിധം:

ഓപ്പണ്‍ ഓഫീസ് ഡൌണ്‍ലോഡ് ചെയ്തു,
അതില്‍ കഥകള്‍ എല്ലാം കോപ്പി-പേസ്റ്റ് ചെയ്ത് ഫോണ്ട് “കാര്‍ത്തിക”-യിലേയ്ക്കു മാറ്റി.

ബാക്കി എല്ലാം സാധാരണ വേര്‍ഡ് ഡോക്യുമെന്റ് സെറ്റിങ്ങ്സ് തന്നെ. - ഇന്‍ഡെക്സ് ഉണ്ടാക്കി. ഓപ്പണ്‍ ഓഫീസില്‍ നിന്നും തന്നെ പി.ഡി.എഫ്. ആയി എക്സ്പോര്‍ട്ട് ചെയ്തു. (എല്ലാ ഓപ്ഷനും ക്ലിക്ക് ചെയ്തു).

ശാലിനി said...

ഒത്തിരി നന്ദി സിമി. ഈ കഥകള്‍ ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള ഒരു കൂട്ടുകാരി എനിക്കുണ്ട്. ഇന്നുതന്നെ അയയ്ക്കുന്നുണ്ട് ഇത്.

ഗുപ്തന്‍ said...

thonnumpam blog puuttaan oru minimm guaarantee :)

ശെഫി said...

നന്നായി സേവു ചെയ്‌തിട്ടുണ്ട്.

സജീവ് കടവനാട് said...

p.d.f nte kathhayaanennaa karuthiyath.

Google