ട്രാഫിക്ക് വിളക്ക് പച്ചയായതു കണ്ട് റോഡ് മുറിച്ചുകടക്കാന്‍ തുടങ്ങുമ്പോള്‍ ഇടതുവശത്ത് അല്പം ദൂരെനിന്നും വേഗത്തില്‍ വന്ന വലിയ ലോറി ബ്രേക്ക് ചവിട്ടുന്ന ശബ്ദം കേട്ട് നീ ഒരു നിമിഷം പകച്ചു നോക്കിയപ്പോള്‍ ബ്രേക്ക് കിട്ടാതെ അലറിക്കൊണ്ട് വണ്ടി ഉരുണ്ടുവരുന്നതു കണ്ട് മിന്നല്‍ പിണര്‍ പോലെ ഇടത്തേയ്ക്കു ചാടൂ എന്ന് നിന്റെ മനസ്സ് അലറിവിളിച്ചെങ്കിലും, ഇരുകൈകളിലും വളയം പിടിച്ച് ബ്രേക്കില്‍ ചവിട്ടി എഴുന്നേറ്റുനിന്ന ഡ്രൈവറുടെ വിളറിയ നെറ്റിയില്‍ നിമിഷാര്‍ദ്ധം കൊണ്ട് വിയര്‍പ്പുപൊടിഞ്ഞത് കൌതുകത്തോടെ നോക്കിക്കൊണ്ട് അതേ നിമിഷം തന്നെ ‘ഓ, എന്തിനാ’ എന്ന്‍ അലസമായി ചിന്തിച്ച് നീ ചിരിച്ചുകൊണ്ട് റോഡിനു നടുവില്‍ത്തന്നെ നിന്നുകൊടുത്തതുകൊണ്ടല്ലേ - എന്റെ പൊന്നേ, നിനക്ക് മരണത്തെ അത്രയ്ക്കിഷ്ടമായിരുന്നോ?
10/11/2008
റോഡപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക്.
എഴുതിയത് simy nazareth സമയം Saturday, October 11, 2008
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
15 comments:
ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.
ഈ രചന കൂടുതൽ സമയം വായനക്കാരുടെ ശ്രദ്ധയിൽ വരുന്നതിനായി അനുയോജ്യമായ വിഭാഗത്തിൽ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ (Use "get categorised" OR "refresh feed" option).
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net
കൊള്ളാം. നന്നായിരിക്കുന്നു. ഒറ്റശ്വാസത്തിൽ ഗുപ്തരും മുൻപൊരു കഥ പറഞ്ഞത് ഓർമ്മ വന്നു
nannaayirikkunnu.
" ente ponne....ninakk maranathe athrakk ishtamaayirunno? "
hridayathil sparshikkunna varikal....
ദുർമേദസ്സില്ലാതെയുള്ള ആശയാവിഷ്കാരത്തിന് അഭിനന്ദനം...
Good :)
വളരെ നന്നായി സിമി. ഒരു വരിയേ ആകാമായിരുന്നുള്ളൂ !
മനസില്‍ ഒരു വിങ്ങലുണ്ടാക്കി ഈ വരികള്‍
നന്നായിട്ടുണ്ട് .
Bodymass index of the story is very very ok....
congraats
ഇതേ പോലെ ഒറ്റവരിയിലുള്ള കഥ വേറെ എവിടെയോ വായിച്ചതോര്‍ക്കുന്നു..
ബഹുവീഹ്രിയുടെ ബ്ലോഗിലാണെന്നു തോന്നുന്നു..
Breathless.
ഒറ്റ ശ്വാസത്തില്‍ എല്ലാം വായിച്ചു തീര്‍ത്തപ്പോള്‍, ട്രാഫിക്ക് വിളക്കിന്റെ നിറം പൊടുന്നനെ ചുവപ്പാവുകയും അതില്‍ നിന്നും രക്തത്തിന്റെ ഒരു ചാല്‍ മനസ്സിലേക്ക് നിശ്ശബ്ദമായി ഒഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു.
സിമി....
നാലുവരികൊണ്ട്....കലക്കി
"നാലുവരികൊണ്ട്....കലക്കി"
സിമീ, ഒരുവരികൊണ്ട് കഥയെഴുതീന്ന് അഹങ്കരിച്ചിരുന്നോ ;)
കലക്കി സിമി...
ഹും !!!
Post a Comment