മാസികക്കാർക്കും സിനിമക്കാർക്കും ഒക്കെ കറുത്തപെണ്ണുങ്ങളെ കാണിക്കാൻ വല്യമടിയാ സിമി. മലയാളത്തിൽ മുൻപ് ഒരു നടിയുണ്ടായിരുന്നു സൂര്യ എന്നാണു പേരെന്നാണ് ഓർമ്മ. കറുത്തപെണ്ണെന്നൊക്കെ പാട്ടിലുണ്ടാവും പക്ഷേ സ്‌ക്രീനിൽ വെളുവെളുത്ത പെണ്ണുങ്ങളെയാവും കാട്ടുകയെന്നു മാത്രം. ഹ ഹ
പ്രിയ സ്യൂ, ഞാന്‍ സസുഖം കേരളത്തിലെത്തി. ഇവിടെ സ്വീകരണത്തിനു ചുവന്ന പരവതാനി വിരിക്കുന്നതനു പകരം ഉള്ള സ്ത്രീകളെ സ്വര്‍ണ്ണം കെട്ടിച്ചും ആനയെ ചമയം ഇടീച്ചും നിര്‍ത്തുന്ന വിചിത്രമായ ആചാരമാണുള്ളത്.
ഒരുപക്ഷേ പഴയ പ്രഭുക്കന്മാര്‍ ആരെയെങ്കിലും സ്വീകരിക്കുമ്പോള്‍ അന്തപ്പുരത്തിലെ പെണ്ണുങ്ങളെയും ഖനജാവിലെ സ്വര്‍ണ്ണവും സൈന്യത്തിലെ ആനയെയും മറ്റും നിരത്തി വച്ച് വലിപ്പം കാട്ടുന്ന രീതിയാകാം ഇവിടെ ഇങ്ങനെ ഒരു ആചാരമായത്.
അതിലും രസം ഞാന്‍ കണ്ട പുരുഷന്മാരെല്ലാം കറുത്തും ഇരു നിറത്തിലും സ്ത്രീകളെല്ലാം വെളുത്തും ഇരിക്കുന്നു എന്നതാണ്. ചിലപ്പോള്‍ കറുത്ത പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഉടന്‍ കൊന്നുകളയുന്ന വല്ല പഴക്കവും ഇവിടെ കണ്ടേക്കാം, ആരോടെങ്കിലും ചോദിച്ചു നോക്കാം.
കറുത്ത പെണ്ണുങ്ങളെ കണ്ടാലുടനെ മുഖം വെട്ടിത്തിരിക്കുക ..എന്നിട്ടു വിലപിക്കുക..'എണ്ണക്കറുപ്പിന്നേഴഴക്' എന്ന മട്ടിൽ ഒരു പാട്ടും കൂടി പാടിയാൽ വിലാപം പൊടിപൊടിച്ചോളും :-) (ഒരു പൊതുക്കാര്യം പറഞ്ഞതാണേയ്..)
അനോണീ, ഇവിടെ കറുത്തിരുന്നോണ്ട് കല്യാണം കിട്ടാതെ പെണ്ണുങ്ങളൊക്കെ പങ്കജ കസ്തൂരിയും ഫെയര്‍ ആന്റ് ലവ്ലിയും ഒക്കെ പുരട്ടി ഒരാഴ്ച്ചകൊണ്ട് ‘ഫെയര്‍‘ ആയതാന്ന് സായിപ്പന്മാര്‍ക്കറിയാമോ?
അതെന്താ ബഷീറേ മനസ് കറുത്താല്‍? കറുത്ത മനസ്സ് മോശമാണോ?
എന്താണിതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. കമന്റുകളും കൂടിച്ചേര്‍ന്നപ്പോല്‍ ശരിയായി. കറുത്തപെണ്ണുങ്ങള്‍ ഉണ്ടെന്നു കമന്റുകള്‍.. കണ്ടിട്ടില്ല, അതുകൊണ്ട് ഇല്ലെന്ന് പോസ്റ്റ്.. ജീവിതത്തിന്റെ ഇത്തരം പാരഡൊക്സിക്കലായ ഭാവങ്ങളാണ്.....
33 comments:
ഒറ്റവരിയിലും ഒരു പാട് പറയാം അല്ലേ
വെളുത്ത പെണ്ണുങ്ങളെ കാണുവോളം ആര്‍ക്കും കറുത്ത പെണ്ണിനെ കാണാനാവില്ല.
ദേര നായിഫ് റോഡില്‍ പോയാല്‍ ഇഷ്ടം പോലെ എണ്ണത്തിനെ കാണാം.
നല്ല കഥ സിമി .ഇത്ര നല്ല കഥകള്‍ എങ്ങനെയാണ് സിമി എഴുതുക .
എനിക്കല്‍ഭുതം തോന്നുന്നു .എനിക്ക് തന്ന പ്രമാണം തിരികെ ഇവിടെ വെയ്ക്കട്ടയോ കതാകൃതെ
“കറുത്ത” എന്ന വാക്ക് അനാവശ്യമായിപ്പോയില്ലേ സിമീ?
പട്ടാളത്തില്‍ പെണ്ണുങ്ങള്‍ കുറവാ .ഉള്ളതെല്ലാം വെളുത്തതും ....
രഘുനാഥാ,ഇന്നലെ ഒരു മാസിക മറിച്ചു നോക്കിയിട്ടും ഒറ്റ കറുത്തപെണ്ണുപോലും ഇല്ല. കുറച്ചുനാളായി ‘വനിത‘യിലും ഇതു തന്നെ സ്ഥിതി..
മാസികക്കാർക്കും സിനിമക്കാർക്കും ഒക്കെ കറുത്തപെണ്ണുങ്ങളെ കാണിക്കാൻ വല്യമടിയാ സിമി. മലയാളത്തിൽ മുൻപ് ഒരു നടിയുണ്ടായിരുന്നു സൂര്യ എന്നാണു പേരെന്നാണ് ഓർമ്മ. കറുത്തപെണ്ണെന്നൊക്കെ പാട്ടിലുണ്ടാവും പക്ഷേ സ്‌ക്രീനിൽ വെളുവെളുത്ത പെണ്ണുങ്ങളെയാവും കാട്ടുകയെന്നു മാത്രം.
ഹ ഹ
എന്ന്
ഒരു കറുത്തപെണ്ണ്.
ഞാനും! എന്‍റെ കൂട്ടുകാര്‍ ഇടക്കിടെ കാണുന്നുണ്ട് :(
പ്രിയ സ്യൂ,
ഞാന്‍ സസുഖം കേരളത്തിലെത്തി. ഇവിടെ സ്വീകരണത്തിനു ചുവന്ന പരവതാനി വിരിക്കുന്നതനു പകരം ഉള്ള സ്ത്രീകളെ സ്വര്‍ണ്ണം കെട്ടിച്ചും ആനയെ ചമയം ഇടീച്ചും നിര്‍ത്തുന്ന വിചിത്രമായ ആചാരമാണുള്ളത്.
ഒരുപക്ഷേ പഴയ പ്രഭുക്കന്മാര്‍ ആരെയെങ്കിലും സ്വീകരിക്കുമ്പോള്‍ അന്തപ്പുരത്തിലെ പെണ്ണുങ്ങളെയും ഖനജാവിലെ സ്വര്‍ണ്ണവും സൈന്യത്തിലെ ആനയെയും മറ്റും നിരത്തി വച്ച് വലിപ്പം കാട്ടുന്ന രീതിയാകാം ഇവിടെ ഇങ്ങനെ ഒരു ആചാരമായത്.
അതിലും രസം ഞാന്‍ കണ്ട പുരുഷന്മാരെല്ലാം കറുത്തും ഇരു നിറത്തിലും സ്ത്രീകളെല്ലാം വെളുത്തും ഇരിക്കുന്നു എന്നതാണ്. ചിലപ്പോള്‍ കറുത്ത പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ ഉടന്‍ കൊന്നുകളയുന്ന വല്ല പഴക്കവും ഇവിടെ കണ്ടേക്കാം, ആരോടെങ്കിലും ചോദിച്ചു നോക്കാം.
നിനക്കു സുഖമല്ലേ?
സസ്നേഹം,
ജാക്ക്.
കറുത്ത പെണ്ണുങ്ങളെ കണ്ടാലുടനെ മുഖം വെട്ടിത്തിരിക്കുക ..എന്നിട്ടു വിലപിക്കുക..'എണ്ണക്കറുപ്പിന്നേഴഴക്' എന്ന മട്ടിൽ ഒരു പാട്ടും കൂടി പാടിയാൽ വിലാപം പൊടിപൊടിച്ചോളും :-)
(ഒരു പൊതുക്കാര്യം പറഞ്ഞതാണേയ്..)
ഒരൊറ്റ കറുത്ത വരിയില്‍ കുറേ വെളുപ്പ്.
മനസു കറുക്കാത്ത പെണ്ണായാല്‍ മതി.. വെളുപ്പ് ശ്വശ്വതമല്ല..
പിന്നെ കറുത്തപെണ്ണേ എന്ന് വിളിക്കുന്നത് ഒരു കറുത്തപെണ്ണിനും ഇഷ്ടമല്ല
വനിതയും മറ്റും ഏത് കറുത്ത പെണ്ണിനെയും വെളുപ്പിക്കും ( കറുത്ത പെണ്ണിന്റെയും കുടുംബം വെളുപ്പിക്കും എന്ന് തിരുത്തി വായിക്കുക )
അനോണീ, ഇവിടെ കറുത്തിരുന്നോണ്ട് കല്യാണം കിട്ടാതെ പെണ്ണുങ്ങളൊക്കെ പങ്കജ കസ്തൂരിയും ഫെയര്‍ ആന്റ് ലവ്ലിയും ഒക്കെ പുരട്ടി ഒരാഴ്ച്ചകൊണ്ട് ‘ഫെയര്‍‘ ആയതാന്ന് സായിപ്പന്മാര്‍ക്കറിയാമോ?
അതെന്താ ബഷീറേ മനസ് കറുത്താല്‍? കറുത്ത മനസ്സ് മോശമാണോ?
സത്യം പറ സിമീ..
പങ്കജ കസ്തൂരി തിന്നാല്‍ വെളുക്കുമൊ??!!!!!!
മോശമാണോ എന്ന് ചോദിച്ചപ്പോള്‍ എനിക്കും സംശയമായി
പങ്കജകസ്തൂരി പല്ലു തേക്കാനുള്ളതല്ലേ ?
ചിലപ്പോള്‍ ഫയര്‍& ലവ്ലി കഴിച്ചാല്‍ മനസു വെളുക്കുമായിരിക്കും !
വീരാന്‍കുട്ടിയുടെ ഒരു കവിത ഓര്‍മ്മവരുന്നു....
“കറുപ്പൊരു നിറമല്ല
സഹിച്ചതൊക്കെയും തഴമ്പിച്ചത്
വെളുപ്പൊരു നിറം തന്നെ
ചെയ്തതിനെയോര്‍ത്ത് തൊലിയുരിയുമ്പോള്‍
വെളിപ്പെടുന്നത്“
ഞാനും കറുത്തവന്നാണ്.... :)
“കറുപ്പ്” - സ്വന്തം നിറം വെച്ചാണ് വിലയിരുത്തുന്നതെങ്കിൽ, കണ്ടതെല്ലാം വെളുത്തതായിരുന്നിരിക്കും. അതുകൊണ്ടാണ് ഇതുവരെയും കാണാതിരുനത്.
follow-up
എന്താണിതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. കമന്റുകളും കൂടിച്ചേര്‍ന്നപ്പോല്‍ ശരിയായി. കറുത്തപെണ്ണുങ്ങള്‍ ഉണ്ടെന്നു കമന്റുകള്‍.. കണ്ടിട്ടില്ല, അതുകൊണ്ട് ഇല്ലെന്ന് പോസ്റ്റ്..
ജീവിതത്തിന്റെ ഇത്തരം പാരഡൊക്സിക്കലായ ഭാവങ്ങളാണ്.....
“കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ” എന്ന് മോഹന്‍ലാല്‍ പാടുമ്പോഴും ശോഭന മേക്കപ്പുമിട്ടു വെളു-വെളാന്നിരിക്കുന്നു!!
:-)
iruttathu nokkiyathu kondayirikkum
സിമീ, എവിടെങ്കിലും ഒരു കറുത്ത പെണ്ണിനെ കണ്ടാല്‍ പറയണേ..കല്യാണം കഴിക്കാന്‍ ഒരു കറുത്ത പെണ്ണിനെ അന്വേഷിച്ചു കൊണ്ടിരിക്ക്യാണ്....
രാത്രിയുടെ മറവില്‍........
കിടപ്പറയില്‍........
എല്ലാ പെണ്ണുങ്ങളും കറുത്ത മനോഹരികള്‍.......
അവിടെ നിറത്തിന് സ്ഥാനം വിയര്‍പ്പിലും പിന്നിലാണ്........
കൃത്യമായ ചേരുവ..പോസ്റ്റ് ഒരു ചൂണ്ടാണിയാവുക കമെന്റുകൾ അത് പൂർത്തിയാക്കുക.
എന്ത് പറയാനാണ്!!
ഒറ്റവരിയിലും ഒരുപാട് ചിന്തിപ്പിക്കാം അല്ലേ
എന്തിനാ..
കല്യാണം കഴിക്കാനാണോ?
എങ്കില്‍ മനസമാധാനത്തോടെ ഭര്‍ത്താവിനു ജീവിക്കാം.
പക്ഷെ കുശുമ്പു പറച്ചില്‍ കേട്ടു മടുക്കുമെന്നു സത്യം.
(അനുഭവമല്ല സത്യം, സത്യം...!)
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മോഡല്‍ ഒരു കറുത്ത സുന്ദരിയാണ്.
വിധിയുണ്ടേല്‍ നമുക്കു കാണാം.
അത്രേം കറുത്തിട്ടാണ് ല്ലേ? ;)
സത്യം പറയാല്ലോ...ഇത്തറേമൊക്കെ കേട്ടപ്പോ കറുത്താമതിയായിരുന്നു എന്നു തോന്നുന്നു...മിനിമം, പ്രദര്‍ശനയോഗ്യമല്ലാതാവും എന്ന സമാധാനമുണ്ടല്ലോ:(
ഹും !!!
Post a Comment