സിമിയുടെ ബ്ലോഗ്

3/27/2008

അസഹിഷ്ണുതയുടെ കാലം

ക്രിസ്ത്യാനികളെപ്പറ്റി മോശമായി എന്തെങ്കിലും എഴുതിയാല്‍‍ എന്നെ പള്ളിയില്‍ കെട്ടിക്കില്ല.
ഹിന്ദുക്കളെ വിമര്‍ശിച്ചാല്‍ വീട്ടുകാര്‍ക്ക് അടികൊള്ളും.
മുസ്ലീങ്ങളെപ്പറ്റി മോശമായി എഴുതിയാപ്പിന്നെ പറയാനുണ്ടോ?
രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിച്ചാല്‍ പിന്നെ എവിടെന്നൊക്കെയാ വെട്ടുവരുന്നതെന്നു പറയാന്‍ പറ്റില്ല.
സ്ത്രീകളെപ്പറ്റി മോശമായി എഴുതിയാല്‍ ഫെമിനിസ്റ്റുകള്‍ ചീത്തവിളിക്കും.
താമസിക്കുന്ന രാജ്യത്തെ വിമര്‍ശിച്ചല് എന്താവും എന്ന് എനിക്കുതന്നെ അറിഞ്ഞൂടാ.
ഇന്ത്യയെ വിമര്‍ശിക്കാനോ, കൊള്ളാം. രാജ്യദ്രോഹിയാവും.
അവശരെ വിമര്‍ശിച്ചാല്‍ ഇന്‍സെന്‍സിറ്റീവ് ആവും.
കെട്ടിയ പെണ്ണിനെ വിമര്‍ശിച്ചാല്‍ അവളു കളഞ്ഞോണ്ടു പോവും
കൂട്ടുകാരനെ വിമര്‍ശിച്ചാല്‍ പിണങ്ങും, ഓഫീസില്‍ വിമര്‍ശിച്ചാല്‍ പണി പോവും.
ആകെക്കൂടി എനിക്കിപ്പൊ അല്പം സ്വാതന്ത്ര്യത്തോടെ വിമര്‍ശിക്കാനും ചീത്തവിളിക്കാനും പറ്റുന്നത് ദാ ഇപ്പൊ എന്നെയേ ഉള്ളൂ.

23 comments:

അനോണിമാഷ് said...

വല്ല പൂവിനെക്കുറിച്ചോ പൂമ്പാറ്റയെക്കുറിച്ചോ എഴുതെന്റെ മാഷേ, ഒരുത്തനും ഒന്നും പറയില്ല

sree said...

സ്വയം വിമര്‍ശിച്ചാല്‍ അത് ആത്മപീഡയാ ചെമ്പരത്തിപ്പൂവാ എന്നൊക്കെ പറയാം. മിണ്ടാതിരിക്കുന്നതാ ആരോഗ്യത്തിനു നല്ലത്.

ജോസഫ് said...

ഇന്നലത്തെ ആ “സംഭവം“ എന്തിയേ? ഞാന്‍ പ്രിന്റ് എടുത്ത് വച്ചിട്ടുണ്ട് !!! പൊസ്റ്റ് ഇട്ട് അര മണിക്കൂര്‍ കഴിഞ്ഞ് സാധനം കാണാനില്ല.

M. Ashraf said...

വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടെന്ന്‌ ഉറപ്പുവരാത്തതിന്റെ കുഴപ്പമാണിത്‌. നന്മ മാത്രം കല്‍പിക്കുക. തിന്മ വിരോധിക്കുക. ഇത്‌ എന്റെ കല്‍പനയല്ല കേട്ടോ. വിശുദ്ധ ഖുര്‍ആന്‍ അങ്ങനെ പറയുന്നു. തിന്മയോട്‌ മനസ്സിലെങ്കിലും വിരോധം തോന്നാത്തവന്‌ വിശ്വാസിയാകാന്‍ കഴിയില്ലെന്ന്‌ ഹദീസുകളും പറയുന്നു.
ആ വിമര്‍ശന മനസ്സ്‌ കാത്തുസൂക്ഷിക്കുക. വിമര്‍ശിക്കുമ്പോള്‍ അന്യനോടുള്ള നന്മയും ഗുണകാംക്ഷയുമായിരിക്കണം ലക്ഷ്യമെന്നേയുള്ളൂ. ഏത്‌ കൊടിയ ശത്രുവിനേയും നന്മയടോ നേരിട്ടു നോക്കൂ. മിത്രമായിക്കൊള്ളും.

ഫസല്‍ ബിനാലി.. said...

Thaan pidicha muyalinu randu komb enna reethiyil muruke pidikkaruth suhruthe....
aareyenkilum vimarshichaal thirichum avarude abhipraayam allenkil vimarshanam elkendi varum
ithinonnum thraaniyillenkil Govinda..

ഡാലി said...

:)
വിമര്‍ശനം =സഹിഷ്ണുത
വിമര്‍ശനത്തിന്റെ വിമര്‍ശനം = അസഹിഷ്ണുത
അതുകൊള്ളാലോ.
:) :) :)

ബാജി ഓടംവേലി said...

കണ്ണൂരിനെന്തുപറ്റി
അതും അസഹിഷ്ണതയില്‍ മുങ്ങിയൊ?????

മരമാക്രി said...

ശശിധരന്റെ "നായര്‍ പെണ്‍കുട്ടികള്‍..... സ്വയംഭോഗ നോട്ടമാതൃകകള്‍???" എന്ന പ്രയോഗത്തിന് എതിരെ പ്രതികരിക്കുമല്ലോ. http://maramaakri.blogspot.com/

vadavosky said...

അനോണിയായിട്ട്‌ ബ്ലോഗിലെഴുതിയതിനെ വിമര്‍ശിക്കൂ. ആരും ചോദിക്കില്ല.:)

അനോണിമാഷ് said...

വടവോസ്കി അനോണികളെ വിമര്‍ശിച്ചിരിക്കുന്നു. ഉടന്‍ അനോണികളോട് മാപ്പ് പറയണം!

Rafeeq said...

വിമര്‍ശന സ്വാതന്ത്ര്യം.. :-):-)

Sandeep PM said...

picture kalakkiyirikkunu :)

കുറുമാന്‍ said...

ചുമ്മാ ആരേയെങ്കിലും വിമര്‍ശിച്ചാല്‍ മതിയെങ്കില്‍ എന്നെ വിമര്‍ശിച്ചോ സിമീ :)

chithrakaran ചിത്രകാരന്‍ said...

അതു ശരി..!!!
സ്വയം വിമര്‍ശിക്കാതെയായിരുന്നോ ഇതുവരെ അന്യരെ വിമര്‍ശിക്കാന്‍ നടന്നിരുന്നത് ?
പല്ലു തേക്കാത്തവന് ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചു പറയുന്നതുപോലെയാണ് അത്.
സ്വയം വിമര്‍ശനം തന്നെ ആദ്യ പടി. :)

vadavosky said...

അനോണി നേരിട്ട്‌ വന്നാല്‍ ഞാന്‍ തീര്‍ച്ചയായും മാപ്പ്‌ പറയാം.സത്യം. സത്യം. സത്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വയം വിമര്‍ശിക്കുന്നത് നല്ല കാര്യാ.
ആരും കാണാതെ മതി ട്ടൊ.

Unknown said...

അതെ , ഇത് അസഹിഷ്ണുതയുടെ ആ‍സുരകാലം ! ഭൂമിയില്‍ മനുഷ്യന്‍ കുറഞ്ഞുവരുന്നതിന്റെ ഒരു ദുരന്തഫലമാണിത് . ഉള്ള മനുഷ്യരെയൊക്കെ ഓരോ മതങ്ങളും പാര്‍ട്ടികളും മറ്റ് സംഘടനകളും വീതം വെച്ച് ലേബല്‍ ഒട്ടിച്ച് വിശ്വാസികളാക്കി മാറ്റിയല്ലോ .

വല്യമ്മായി said...

എഴുപത്തിനാല് പോസ്റ്റുണ്ട് എന്റെ ബ്ലോഗില്‍.ഏതു വിമര്‍ശനത്തേയും സസന്തോഷം സ്വാഗതം ചെയ്തിട്ടേയുള്ളൂ ഇന്ന് വരെ.നന്നായി, എന്നു കേള്‍ക്കുന്നതിനേക്കാള്‍എന്തു കൊണ്ടിഷ്ടപ്പെട്ടില്ല എന്നു കേള്‍ക്കാനാണിഷ്ടം :)

സജീവ് കടവനാട് said...

എന്തരിനെയെങ്കിലും വിമര്‍ശിച്ചേ അടങ്ങൂ അല്ലേ ചെല്ലാ...

സ്നേഹതീരം said...
This comment has been removed by the author.
സ്നേഹതീരം said...

ആരെയെങ്കിലും വിമര്‍ശിക്കാന്‍ ഇത്രയ്ക്കും കടുത്ത മോഹമോ! എന്റീശോയേ! :) നല്ല രീതിയില്‍ വിമര്‍ശിക്കാന്‍ കഴിയുന്നതും ഒരു കലയാണേയ്..

എന്തായാലും, ആത്മവിമര്‍ശനം നല്ലതാ,ട്ടോ :)

മായാവി.. said...

:-0

Sanal Kumar Sasidharan said...

വിമര്‍ശിക്കാന്‍ ഇത്തിരി തന്റേടം കൂടി വേണം.ഇല്ലെങ്കില്‍ ദാ ഇതു പോലെ പിച്ചും പേയും പറയേണ്ടിവരും

Google