സിമിയുടെ ബ്ലോഗ്

3/26/2008

കണ്ണൂര്‍

പണ്ടുപണ്ട്, ക്രിസ്ത്വബ്ദം 2020-ല്‍ നടന്ന കഥയാണ്.

==ചരിത്ര പശ്ചാത്തലം==

2020-ല്‍ നടന്ന കഥ പറയാന്‍ താനാരാ പ്രവാചകനാണോ എന്നായിരിക്കും ചോദ്യം. അതെ, ഇയ്യിടെയായി അല്പം പ്രവാചക സ്വഭാവം ഒക്കെ വരുന്നൊണ്ട്. നോസ്ത്രദാമസും നാഥാനും മറ്റ് പ്രവാചകന്മാരും ഒക്കെ മരിച്ചുപോയ കാര്യം കുഞ്ഞ് അറിഞ്ഞായിരിക്കുമല്ലോ അല്ലേ?.

പത്തന്‍പതു വര്‍ഷം കൊണ്ട് കണ്ണൂരില്‍ രണ്ടോ മൂന്നോ പാര്‍ട്ടിക്കാര്‍ ചേര്‍ന്ന് വെട്ടിനിരത്തിയ (വെറുതേയല്ല, ആദര്‍ശങ്ങള്‍ക്കും പ്രത്യയശാസ്ത്രത്തിനും വേണ്ടിയാണ്. പ്രതിരോധാത്മകമായി ജനങ്ങള്‍ പ്രതികരിച്ചതാണ്, അതുപോട്ടെ) സമയത്താണ് ഗള്‍ഫിലും ചൈനയിലും ഒരു കണ്‍സ്ട്രക്ഷന്‍ ബൂം വരുന്നത്. ഈ ബൂമിനു ചരിത്രകാരന്മാര്‍ പല കാരണങ്ങളും പറയുന്നുണ്ട്. എണ്ണവില തകരപ്പാട്ടയ്ക്ക് അഞ്ഞൂറു ഡോളറായത്, ഒന്നരക്കിലോമീറ്റര്‍ പൊക്കമുള്ള ടവറുകള്‍ സൌദിയിലും ദുബൈയിലും കത്തറിലും ബഹ്രിനിലും ഉണ്ടാക്കാന്‍ തുടങ്ങിയത്, അറബിപ്പെണ്ണുങ്ങള്‍ നിറച്ചുപെറ്റ് ആള്‍ക്കാര്‍ക്കു താമസിക്കാന്‍ പാര്‍പ്പിടക്ഷാമം ഉണ്ടായത്, ഇങ്ങനെ പലതുമുണ്ട്. കൂട്ടത്തില്‍ പറയാന്‍ വിട്ടുപോയി. ഇതിനിടയില്‍ ചരിത്രം ഇന്ത്യയിലും ഒരു കളി കളിച്ചായിരുന്നു. ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ ബൂം വന്നു (അറിഞ്ഞില്ലേ?). കൊച്ചി, ചാത്തന്നൂര്‍, കൂമങ്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ വലിയ ഫ്ലാറ്റുകളും ഫ്ലൈ ഓവറുകളും വന്നു. വയല്‍ നികത്തല്ലും എന്നുപറഞ്ഞ് ബഹളം വെച്ച് സമരംവിളിച്ചുനടന്ന ഒരു കെളവന്‍ ചത്തുപോയതില്‍പ്പിന്നെ ഉള്ള വയലൊക്കെ ഫ്ലാറ്റാക്കാന്‍ തുടങ്ങി. (സര്‍ക്കാരിന്റെ ജനസംഘ്യാ നിയന്ത്രണം ഒന്നും നടന്നില്ലാ ന്നു ചുരുക്കം. പണ്ട് സഞ്ജയ് ഗാന്ധി കൊറെ റേഡിയോയും കാശും കൊണ്ട് ഇറങ്ങിയപ്പൊഴേ പൊളിഞ്ഞതാ ആ പരിപാടി) ഇതൊക്കെ ഉണ്ടാക്കാനും മറ്റുമായി ഒള്ള കര്‍ഷകരൊക്കെ വേരും പറിച്ച് ചേരികളില്‍ച്ചെന്നു രാപ്പാര്‍ത്തു. (രാത്രികളില്‍ തകര്‍പ്പന്‍ ജീവിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ). ഇതല്ലാതെ ഇന്ത്യയുടെ പല ഭാഗങ്ങളിലും വലിയ വലിയ ഫ്ലാറ്റുകള്‍ പൊട്ടിമുളച്ചു. അതിനൊക്കെ വെള്ളമൊഴിക്കാനും വളമിടാനും കുറെപ്പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കെട്ടിയെടുത്തു. മൊത്തത്തില്‍ ഫ്ലാറ്റും റോഡും റെയില്‍‌വേയും കെട്ടിടങ്ങളും എല്ലാം കൂടെ കുറെപ്പേര്‍ക്കു പണികൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.

===2012===

കണ്ണൂരില്‍ വെട്ടും കുത്തുമല്ലാതെ വേറെ പണിയൊന്നുമില്ലാതിരുന്ന കുറെ അലവലാതികള്‍ ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പോയി ജോലിചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ പ്രത്യയശാസ്ത്രം അവരെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പിറകേ ചെന്നു വെട്ടി. കണ്ണൂരുകാര് വെട്ടുവരുമ്പൊ തിരിച്ചുവെട്ടാന്‍ (പ്രതിരോധിക്കാന്‍) കൊടുവാളും പാന്റിന്റെ അകത്ത് ഒളിപ്പിച്ച് ജോലിക്കു പോയിത്തുടങ്ങി. കട്ട ഇറക്കാനും സിമന്റു കോരാനും ഒക്കെ ഇതു ബുദ്ധിമുട്ടായി (മുട്ടായി മുട്ടായി ബുദ്ധിമുട്ടായി) എന്നു പറയണ്ടല്ലോ. എന്തായാലും ഇന്ത്യയില്‍ കണ്ണൂരുകാരെ പണിക്കെടുക്കുന്നതു നിറുത്തി (‘കണ്ണൂരുകാരെ കണ്ടാലറിയാം, തലയില്‍ മുണ്ടിട്ടുനടക്കുന്നവനെ നോക്കിയാല്‍ മതി‘ എന്നൊരു ആധുനിക കവിത അക്കാലത്തുണ്ടായി).

===2015===

ചൈനക്കാരും ബംഗ്ലാദേശികളും ചൈനയിലും ഇന്ത്യക്കാര് ഇന്ത്യയിലും കണ്‍സ്ട്രക്ഷന്‍ തകര്‍ക്കുന്ന കാരണം ഗള്‍ഫില്‍ കണ്‍സ്ട്രക്ഷനു ആളില്ലാതായി. അറബികള്‍ക്ക് കെട്ടിടം പണി വല്യ വശമില്ലായിരുന്നു. ആഫ്രിക്കയില്‍ നിന്നും ആളെ ഇറക്കാന്‍ നോക്കിയത് അടിയാവുകയും ചെയ്തു (ഒരു അടിമ ഹിസ്റ്ററി ഉള്ള സ്ഥലമാണേ ഈ ആഫ്രിക്ക). അങ്ങനെ അറബികള്‍ നമ്മുടെ കണ്ണൂ‍രില്‍ വന്ന് റ്റെന്റടിച്ചു. കണ്ണൂരു നിന്നും വന്‍‌തോതില്‍ ആളുകളെ മരുഭൂമിയിലേയ്ക്ക് കയറ്റി അയച്ചുതുടങ്ങി. കണ്ണൂരുകാര്‍ക്ക് ഇതുകണ്ട് പെരുത്തു സന്തോഷമായി. വെട്ടുകൊള്ളാതെ ജീവിക്കാമല്ലോ. എന്നും രാവിലെ എണീറ്റ് അവയവങ്ങളൊക്കെ യഥാസ്ഥാനത്ത് ഉണ്ടോ എന്ന് തപ്പിനോക്കണ്ടല്ലോ. “എന്റെ പൊന്നറബീ, കൂലിയൊന്നും തന്നില്ലേലും വേണ്ടീല്ല, റിട്ടേണ്‍ റ്റിക്കറ്റും വേണ്ട, എന്നെ ഒന്ന് കേറ്റിവിട്ടാ മതി” എന്നായി കണ്ണൂരുകാര്‍. അറബിറ്റെന്റിനു പുറത്തും കുറെ വെട്ടും കുത്തുമൊക്കെ ഉണ്ടായി. അറബി പാര്‍ട്ടിതിരിഞ്ഞ് ആളെ എടുക്കണം എന്നായി കുറെപ്പേര്‍. എന്തായാലും അറബി “യാള്ളാ, മാഫി മുഷ്കില്‍” എന്നൊക്കെ പറഞ്ഞപ്പോ കണ്ണൂരുകാര് വെട്ടും കുത്തുമൊക്കെ നിറുത്തി കുഞ്ഞാടുകളെപ്പോലെ പറ്റം പറ്റമായി വിമാനത്തില്‍ കയറിപ്പോയി.

===2020===

കണ്ണൂരില്‍ പുരുഷന്മാര്‍ ഇല്ലാതെയായി. കണ്ണൂരുള്ള പുരുഷന്മാരിലെ തൊണ്ണൂറ്റഞ്ചു ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ ചെന്ന് കൂലിവേല, വീട്ടുവേല, ഓഫീസ് വേല, തുടങ്ങിയ പലവിധം വേലകള്‍ ചെയ്തു. പെണ്ണുങ്ങള്‍ക്ക് മാസാമാസം അവര്‍ കാശയച്ചുകൊടുത്തു. അവിടെ വെട്ടും കുത്തും കാണിക്കാന്‍ ശ്രമിച്ച ചിലരെ അറബി കൈവെട്ടി. ചിലരുടെ തലവെട്ടി. ചില അറബ് രാജ്യങ്ങള്‍ അവന്മാരെ കണ്ണൂരോട്ട് ഡിപ്പോര്‍ട്ട് ചെയ്യും എന്നുപറഞ്ഞു. അവന്മാര്‍ കയ്യും കാലും പിടിച്ച് കരഞ്ഞു കണ്ണീര്‍ കാണിച്ച് മര്യാദയ്ക്കു ജോലിചെയ്തു തുടങ്ങി. കണ്ണൂരിലെ അഞ്ചുശതമാനം പുരുഷന്മാര്‍ എണ്‍പതു കഴിഞ്ഞ വല്യപ്പന്മാരും പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള പയ്യന്മാരുമായിരുന്നു. (ഇവരും ഒരുപാട് കരഞ്ഞുനോക്കിയെങ്കിലും അറബി എന്തൊക്കെയോ നിയമവശം പറഞ്ഞ് ഇവരെ ഗള്‍ഫില്‍ കൊണ്ടുപോയില്ല).

(ഇത്രയും പറഞ്ഞത് നിങ്ങക്ക് അല്പം ചരിത്ര പശ്ചാത്തലം ഇല്ലെങ്കില്‍ ബാക്കി കഥയെ മൊത്തത്തില്‍ അങ്ങോട്ട് അപ്രീഷിയേറ്റ് ചെയ്യാന്‍ പറ്റില്ല എന്നതുകൊണ്ടാണ്. പിന്നെ ഈ ചരിത്രം അറിയാവുന്ന ആകെ ഒരാള്‍ ഞാന്‍ ആയതുകൊണ്ടുമാണ്. ഒവ്വ. ചരിത്രം ബോറാണ്. എന്തായാലും ബോറടിച്ച് ചരിത്രം വായിച്ചില്ലേ, ബാക്കിയും വായിര്).

==ബാക്കി കഥ==

കഥയുടെ നായകര്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ കണ്ടനും മറ്റേ പാര്‍ട്ടിയില്‍ പെട്ട തലശ്ശേരി കണ്ണനും ആയിരുന്നു (കണ്ടന്‍, കണ്ണന്‍ എന്നതൊക്കെ എന്തൊരു പേര് എന്നായിരിക്കും വിചാരിക്കുന്നത്. അവന്മാര്‍ അങ്ങോട്ടും ഇങ്ങോട്ടും (പ്രത്യയശാസ്ത്രത്തിനും ആദര്‍ശത്തിനും വേണ്ടി) വെട്ടി ചത്താല്‍ പിന്നെ എന്തൊരു പേര്? എന്തിനു പേര്? ചത്തവനെ എന്തു പേരില്‍ വിളിച്ചാല്‍ എന്താ? അവന്മാര്‍ വെട്ടിച്ചാവാതെ കേറി ഗള്‍ഫില്‍ പോയതുകൊണ്ട് തല്‍ക്കാലം കണ്ടനെന്നും കണ്ണനെന്നും പേരുമതി. അവന്മാര്‍ എതിര്‍പാര്‍ട്ടിക്കാരാണെന്ന് ഓര്‍മ്മവേണം).

കണ്ടനും കണ്ണനും താമസിച്ചിരുന്നത് ദുബൈക്ക് അടുത്ത് സോനാപ്പൂര്‍ എന്ന ലേബര്‍ കാമ്പിലായിരുന്നു. കണ്ണന്‍ കണ്ടന്റെ പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ഉള്ളവനായിരുന്നു. കണ്ടന്‍ കണ്ണന്റെയും പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റ്റില്‍ ആയിരുന്നു. നാട്ടില്‍ ആയിരുന്നെങ്കില്‍ കണ്ടന്‍ കണ്ണനെ വെട്ടിക്കൊന്നേനെ. അല്ലെങ്കില്‍ കണ്ണന്‍ കണ്ടനെ വെട്ടിക്കൊന്നേനെ. കൈയോ കാലോ വെട്ടിയെടുത്ത് വീണ്ടും തുന്നിച്ചേര്‍ക്കാതിരിക്കാന്‍ മുറിവായ റോഡിലിട്ടുരയ്ക്കുകയോ ടാറില്‍ മുക്കുകയോ ചെയ്തേനെ. കുറച്ച് കൊച്ചുപിള്ളേരുണ്ടെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. അല്ലെങ്കില്‍ കുറെ പെണ്ണുങ്ങളെ കിട്ടിയെങ്കില്‍ അവരുടെ മുന്‍പിലിട്ടു വെട്ടിയേനെ. ലേബര്‍ കാമ്പില്‍ കൊച്ചുകുട്ടികളില്ലായിരുന്നു. പെണ്ണുങ്ങളും ഇല്ലായിരുന്നു. അവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാന്‍ തോന്നിയില്ല.

ലേബര്‍ ക്യാമ്പില്‍ നല്ല ദുരിതമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. അന്‍പതു ഡിഗ്രീ ചൂടത്ത് വേനല്‍ക്കാലത്ത് അംബരചുംബിയുടെ മുകളില്‍ കേറിനിന്ന് കട്ടയിറക്കിയും കയറ്റിയും പണിയുന്നതിന് പണ്ടത്തെപ്പോലെ 2020-ലും സമയത്തിനു ശമ്പളം കിട്ടിയിരുന്നില്ല. ദിവസവും കഴിക്കാന്‍ കിട്ടുന്നത് പൂത്ത കുബ്ബൂസും പഴയ സാമ്പാറുമായിരുന്നു. എന്നിട്ടും കണ്ടനും കണ്ണനും എല്ലുമുറിയെ പണിചെയ്തു. അവര്‍ തങ്ങളുടെ പാര്‍ട്ടികളുടെ ഉത്തമ പ്രവര്‍ത്തകരായിരുന്നതുകൊണ്ടും ആശയാദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്നതുകൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല എന്നേ ഉള്ളൂ.

===ഉപകഥ (വേണേല്‍ വായിച്ചാല്‍ മതി. അല്ലേല്‍ സ്കിപ് ചെയ്ത് ബാക്കി വായിര്)===

ഇതിനിടയില്‍ ഗള്‍ഫില്‍ ഞാന്‍ സസുഖം ജീവിക്കുകയായിരുന്നു. ഞാന്‍ കൊല്ലം കാരനാണേ, എനിക്ക് അവിടെ കുടുംബവും കൊച്ചുമൊക്കെയുണ്ട്. (തെറ്റിദ്ധരിക്കരുത്, നാട്ടിലെ ഭാര്യയെത്തന്നെ ഗള്‍ഫില്‍ കൊണ്ടുപോയതാണ്. വേറെ കുടുംബമല്ല). എനിക്കു പെരുത്ത ശമ്പളവുമുണ്ട്. ഇവന്മാര്‍ ഒരു മാസം ഉണ്ടാക്കുന്നത് ഞാന്‍ വേണേല്‍ ഒരു ഡിന്നറിനു പൊടിക്കും. അങ്ങനെ എന്റെ എല്‍.സി.ഡി. ടിവ്വിയില്‍ ഞാനും മോനും വെള്ളിയാഴ്ച്ച കാര്‍ട്ടൂണ്‍ കണ്ടോണ്ടിരിക്കുന്നതിനു ഇടയ്ക്കാണ് കാ‍ളിങ്ങ് ബെല്‍ അടിച്ചത്. ഒരു തൈക്കിളവന്‍.

“എന്താ?“
“ഒരു ജോലിവേണം, എന്തു പണിവേണമെങ്കിലും ചെയ്യാം”.
“എവിടെന്നാ”
“കേരളത്തില്‍ നിന്നും”
“അതു മനസിലായി. കേരളാത്തില്‍ എവിടെന്നാന്നാ ചോദിച്ചത്”
....
“ചോദിച്ചതുകേട്ടില്ലേ. കേരളത്തില്‍ എവിടെന്നാന്ന്‍. ഉത്തരം പറഞ്ഞില്ലെങ്കില്‍ ഞാന്‍ കഴുത്തിനു പിടിച്ചു പുറത്താക്കും”.
“എന്റെ പൊന്നുസാറേ, എന്നെ രക്ഷിക്കണം. ഞാന്‍ കണ്ണൂരെന്നാ”.
“ഓഹോ”
“സാര്‍, കാശൊന്നും തരണ്ട, മൂന്നേരം തിന്നാന്‍ തന്നാ മതി. എന്തു പണിയും ചെയ്യാം”.
“നിങ്ങളു കാങ്ക്രസാണോ?”
“അല്ല സാറേ അല്ല”
“കമ്മ്യൂസ്റ്റാ?”
“അയ്യോ അല്ല സാറേ”
“ബീജേപ്പീ? ആറെസ്സെസ്സ്?”
“അല്ല സാറേ, എനിക്കു പാര്‍ട്ടിയില്ല. മുത്തപ്പനാണേ സത്യം”.
“കള്ളം പറഞ്ഞാല്‍ ഇടിച്ചു കൂമ്പുകലക്കും തിരുമാലി. നിങ്ങളെതുപാര്‍ട്ടിക്കാരനാ?”
“സത്യമായും സാറേ, എനിക്കു പാര്‍ട്ടിയില്ല. എന്തെങ്കിലും ജോലിതരണേ”.

കെളവന്‍ അവിടെനിന്നു കരയാന്‍ തുടങ്ങി. എനിക്കതുകണ്ട് അല്പം സെന്റിതോന്നി ഞാന്‍ കെളവനെ മോനെ നോക്കുന്ന ജോലി ഏപ്പിച്ചു. എന്റെ ഭാര്യയ്ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല. എന്തായാലും രണ്ടുമൂന്നു ദിവസം പ്രശ്നം ഒന്നും ഉണ്ടായില്ല.

ഞാനും ഭാര്യയും ഒരു ദിവസം ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചുവരുമ്പൊ വീട്ടിനകത്തുനിന്ന് താളത്തില്‍ ടിന്‍, ടിങ്ങ് എന്ന ശബ്ദം. നോക്കുമ്പോഴതാ, കെളവനും മോനും നിന്ന് ഒരു കമ്പും പാത്രവും എടുത്ത് പരിചമുട്ടുകളിക്കുന്നു. മോന്‍ വീശി അടിക്കുന്നു, കെളവന്‍ തടുക്കുന്നു.

ഞാന്‍ കെളവനെ കഴുത്തിനു പിടിച്ചു പുറത്താക്കി. അങ്ങോരുടെ പാരമ്പര്യമാണു പോലും. കെളവനെ പുറത്താക്കി കതകടച്ചു. കെളവന്‍ കരഞ്ഞുകരഞ്ഞ് റോഡ് ക്രോസ് ചെയ്ത് നടക്കുമ്പൊ ഒരു അറബി ഒരു ഫോര്‍ വീലറില്‍ പാഞ്ഞുവന്ന് കെളവനെ ഇടിച്ചുകൊന്നു. അങ്ങോര് ആലിലപോലെയല്ലേ ഇടികൊണ്ട് പറന്നുപോയത്. ഇവിടത്തെ അറബികള്‍ക്കൊക്കെ വണ്ടിയോടിക്കുന്നതിനു നല്ല സ്പീഡാണേയ്, നോക്കി ക്രോസ് ചെയ്തില്ലെങ്കി പൊടിപോലും കിട്ടില്ല. എന്താ‍യാലും കെളവന്റെ ശല്യം തീര്‍ന്നു. (ഉപകഥയും തീര്‍ന്നു. മെയ്ന്‍ കഥ ബാക്കി വായിര്).

==കഥയുടെ ബാക്കി==

കണ്ണന്റെ കല്യാണം നിശ്ചയിച്ചിരിക്കുവായിരുന്നു. ആ സമയത്താണ് കണ്ണനു ഗള്‍ഫിലേയ്ക്കു വരേണ്ടി വരുന്നത്. നല്ല കുടുംബത്തില്‍ പിറന്ന ഒരു പെണ്ണായിരുന്നു കണ്ണന്റെ ദീര്‍ഘകാ‍ല കാമുകി + പ്രതിശ്രുതവധു. പേര് നീലിമ (നല്ല പേര്, അല്ലേ?). നീണ്ട കണ്ണും നീണ്ട തലമുടിയും നിറഞ്ഞ മേനിയും ഉള്ള ഒരു സുന്ദരി (അതുപിന്നെ പറയാനുണ്ടോ?). അവള്‍ക്ക് കണ്ണനെ ഗള്‍ഫില്‍ വിടാന്‍ ഒട്ടും താല്പര്യമില്ലായിരുന്നു. എന്നെങ്കിലും തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ കരഞ്ഞുകരഞ്ഞ് അവനെ ഗള്‍ഫില്‍ വിട്ടു.

കണ്ണന്‍ ഒരു ദിവസം പണിയ്ക്കിടയില്‍ അവളുടെ ഫോട്ടോ അരയില്‍ നിന്നുമെടുത്ത് നിര്‍ന്നിമേഷനായി നോക്കി നില്‍ക്കുമ്പോള്‍ ഇജീപ്ഷ്യന്‍ ബോസ് വന്ന് അവന്റെ ചെള്ളയ്ക്ക് ആഞ്ഞാഞ്ഞടിച്ചു. ഗള്‍ഫ് ആയതുകൊണ്ട് അവന്‍ മിണ്ടാതെനിന്ന് അടികൊണ്ടു. ഈജിപ്ഷ്യന്‍ അറബികളുടെ രക്തത്തിലുള്ളതാണ് അടിമകള്‍ക്കും തൊഴിലാളികള്‍ക്കും അടികൊടുക്കുന്നത് (എല്ലാ ഇജിപ്ഷ്യന്മാരും അങ്ങനെ അല്ല കേട്ടോ. നല്ല ഈജിപ്ഷ്യന്മാരും ഉണ്ട്. എന്റെ ഓഫീസില്‍ ജോലിചെയ്യുന്ന അഷ്രഫ് ഗാഡ് നല്ലവനാണ്. ഞങ്ങള്‍ ഒരുമിച്ച് വെള്ളമടിക്കാനും വായുംനോക്കാനും ഒക്കെ പോവാറുണ്ട്). പണ്ട് ഈജിപ്തില്‍ അടിമകള്‍ക്ക് അടികൊടുത്ത് കുറെ പിരമിഡൊക്കെ ഉണ്ടാക്കിയത് ഇപ്പൊഴും നിക്കുന്ന കണ്ടിട്ടില്ലേ. എന്താ ഉയരം (എനിക്കു പോയി കാണണം എന്നുണ്ട്. ഇതുവരെ ഒത്തിട്ടില്ല). കണ്ണനു അടികൊടുക്കുന്നത് കണ്ടന്‍ കണ്ടു. ബാക്കി തൊഴിലാളികളും കണ്ടു. അവര്‍ക്കൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല. (തോന്നിയെങ്കില്‍ തന്നെ പറ്റിയില്ല. ഗള്‍ഫല്ലേ).

ഇതിനിടയില്‍ കുറെ നേതാക്കന്മാരും ഗള്‍ഫില്‍ എത്തിയിരുന്നു. (എല്ലാ പുരുഷന്മാരും നാടുകടക്കുമ്പോള്‍ ചില നേതാക്കന്മാരും കൂട്ടത്തില്‍ കാണുമല്ലോ). അവര്‍ സോനാപ്പൂരിലെ ലേബര്‍ കാമ്പുകളെ രാത്രിയില്‍ ഒളിച്ചിരുന്ന് പച്ചയും ചുവപ്പും നിറമൊക്കെ അടിക്കാന്‍ നോക്കി. പാര്‍ട്ടി ലേബര്‍ കാമ്പുകള്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങി. അടുക്കളയിലെ തീന്മേശപ്പുറത്തു കയറിനിന്ന് പെട്ടിപ്രസംഗം തുടങ്ങി. ഇതു മണത്തറിഞ്ഞ അറബി സി.ഐ.ഡി.കള്‍ ഇവരെ തൂക്കിയെടുത്ത് ജയിലില്‍ക്കൊണ്ടിട്ടു. അവിടെക്കിടന്ന് അവര്‍ നൂറായിരം മാപ്പപേക്ഷ എഴുതിക്കൊടുത്തിട്ടും ഒരുത്തനെയും തുറന്നുവിട്ടില്ല.

അറബി മാനേജരിന്റെ ഭാര്യയും ഇടയ്ക്ക് ലേബര്‍ കാമ്പില്‍ അയാളെ വിളിയ്ക്കാന്‍ വരുമായിരുന്നു. ലെക്സസ് കാറില്‍ നിന്നും പര്‍ദ്ദയൊക്കെ മൂടി മുഖവും മറച്ച് അവര്‍ പുറത്തേയ്ക്കിറങ്ങുമ്പൊഴേയ്ക്കും അറബി കാറിനടുത്തെത്തും. അങ്ങനെ അവര്‍ ഒരുമിച്ച് ഡ്രൈവ് ചെയ്തു പോവും.

കണ്ണന്‍ കല്യാണത്തിനു ലീവ് അപേക്ഷിച്ചിട്ടുണ്ടായിരുന്നു. നീലിമ അവനെ കാത്ത് നാളുകള്‍ എണ്ണിയെണ്ണിനീക്കി. അറബി അടികൊടുത്ത ദിവസം രാത്രി കണ്ടന്‍ കണ്ണന്റെ മുറിയിലെത്തി.

ആ സമയത്ത് അറബിപ്പെണ്ണിന്റെ വെളുത്ത കണങ്കാല്‍ കണ്ടതോര്‍ത്ത് കണ്ണന്‍ വാണമടിക്കുകയായിരുന്നു. (സാഹിത്യത്തിന്റെ ഭാഷയില്‍ അവന്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നോ മുഷ്ഠിമൈഥുനം ചെയ്യുകയായിരുന്നു എന്നോ ഒക്കെ പറയാം. കണ്ടനും കണ്ണനും നാട്ടിന്‍പുറത്തുകാരായിരുന്നേയ്, അവര്‍ക്കു സാഹിത്യം വല്യ പിടിയില്ലായിരുന്നു. അവന്റെ കോപ്പിലെ മുഷ്ഠിമൈഥുനം.) വാ‍ണമടിച്ച് അതിന്റെ ക്ലൈമാക്സില്‍ എത്താറായപ്പൊഴാണ് കണ്ടന്‍ കയറിവന്നത്. കണ്ണന്‍ പെട്ടെന്ന് മുണ്ടുതാഴേയ്ക്ക് ഇട്ടു എങ്കിലും കണ്ടന്‍ കണ്ടു. കണ്ടന്‍ കണ്ട ഭാവം നടിച്ചില്ല. പൊങ്ങിനിന്ന മുണ്ടിലേയ്ക്കു നോക്കിയില്ല.

“ഉം?”
“നീ പ്പൊ കണ്ണൂരേയ്ക്കു പോണ്ടാ”.
...
...
കണ്ടന്‍ തിരിഞ്ഞുനടന്നു. കണ്ണന്‍ കണ്ണൂരേയ്ക്കു പോയാല്‍ അവനെ വെട്ടിക്കൊല്ലാന്‍ പുറത്തുനിന്നും ആളുകള്‍ വരുന്നെന്ന് കണ്ടന് രഹസ്യവിവരം ലഭിച്ചിരുന്നു. (കണ്ണൂരുകാര്‍ ഉള്ളിന്റെയുള്ളില്‍ നല്ലവരാണ്).

==ഉപകഥ2 (വായിക്കൂ, പ്ലീസ്)==

ഈ സമയത്ത് കണ്ണൂരെത്തിയ രാജേന്ദ്രന്റെ (പത്രപ്രവര്‍ത്തകന്റെ) ഡയറി.

===മെയ് പതിനാല്, 2020===
തലശ്ശേരിയിലെയും പയ്യന്നൂരിലെയും വീട്ടമ്മമാരുമായി അഭിമുഖം നടത്താന്‍ എത്തിയതായിരുന്നു ഞാന്‍. ആദ്യം ഞാന്‍ പയ്യന്നൂരങ്ങാടിയിലെ കുറച്ചു വീടുകളില്‍ കയറി. അപ്പൂപ്പനും അമ്മൂമ്മയും ഉള്ള വീടുകളിലെ വീട്ടമ്മാമാരൊക്കെ ഏങ്ങലടിക്കുന്നു. അവരുടെ കണ്ണുകള്‍ക്ക് എന്തോ ഒരു പ്രത്യേകത.

ഞാന്‍ കയറിയ നാലാമത്തെ വീട്ടില്‍ അപ്പൂപ്പനോ അമ്മൂമ്മയോ ഇല്ലായിരുന്നു. അവിടെ മുപ്പത്തിരണ്ടു വയസ്സുള്ള വീട്ടമ്മയുടെ രണ്ടു മക്കളും സ്കൂളില്‍ പോയിരിക്കുകയായിരുന്നു. അവര്‍ ഇന്റര്‍വ്യൂവിന്റെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. കരഞ്ഞുകൊണ്ടുതന്നെ അവര്‍ അവരുടെ വസ്ത്രങ്ങള്‍ ഊരി. പേനയും കടലാസും തട്ടിത്തെറിപ്പിച്ച് അവര്‍ എന്നെ ബലാത്സംഗം ചെയ്തു. ഹൌ. എന്തൊരു സുഖം. തെറിച്ചുനില്‍ക്കുന്ന മുലകള്‍. ആറാമത്തെയും പന്ത്രണ്ടാമത്തെയും വീടുകളില്‍ ഇതേ സംഭവം ആവര്‍ത്തിച്ചു. ഇവരൊക്കെ ആണുങ്ങളെക്കണ്ടിട്ട് വര്‍ഷങ്ങളായെന്നു തോന്നുന്നു. കണ്ണൂരെ വീട്ടമ്മമാര്‍ പുലിക്കുട്ടികളാണ്.

==മെയ് പതിനഞ്ച്, 2020==
ഹയ്യോ, വയ്യ. ഇന്ന് ആറുസ്ത്രീകള്‍ എന്നെ ബലാത്സംഗം ചെയ്തു. എനിക്ക് എണീറ്റുനില്‍ക്കാന്‍ വയ്യ. എന്റെ ലിംഗം പൊങ്ങാത്തതുകൊണ്ട് (സാഹിത്യഭാഷ: ഉദ്ധരിക്കാത്തതുകൊണ്ട്) അവര്‍ സിറിഞ്ചുകൊണ്ട് എന്തോ ദ്രാവകം എന്റെ കാലുകള്‍ക്കിടയില്‍ കുത്തിവെച്ചു. ലിംഗം അപ്പോള്‍ പൂര്‍വ്വാധികം ഉയര്‍ന്നു. ബലാത്സംഗം തുടര്‍ന്നു. ഇപ്പോള്‍ സ്ത്രീകള്‍ കൂട്ടത്തോടെയാണ് എന്നെ ബലാത്സംഗം ചെയ്യുന്നത്. ഇരുപത്തിരണ്ടു മുതല്‍ അറുപതു വയസ്സുവരെ പ്രായമുള്ള സ്ത്രീകള്‍ ഇതിലുണ്ട്.

==മെയ് പതിനാറ്, 2020==
ഹയ്യോ, അവര്‍ ഞാന്‍ താമസിക്കുന്ന ലോഡ്ജ് കണ്ടുപിടിച്ചു. പെണ്ണുങ്ങള്‍ വാതില്‍ തല്ലിപ്പൊളിക്കുന്നു. എനിക്കെണീറ്റു നില്‍ക്കാന്‍ പോയിട്ട് ഒന്നു ഞരങ്ങാന്‍ പോലും വയ്യ. ഇനിയും ബലാത്സംഗം ചെയ്താല്‍ ഞാന്‍ ചാവും

(മെയ് 17-നു ഡയറി ഇല്ല. സ്ത്രീകള്‍ വിലാപയാത്രയായി രാജേന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു. നീലിമ ചാരിത്രവതിയായിരുന്നതുകൊണ്ട് ആ കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ).

ഡോ നായരേ.

ഡോ, സദാചാരിയായ വായനക്കാരാ, തന്നെത്തന്നെയാ വിളിച്ചത്. സ്ത്രീകള്‍ ബലാത്സംഗം ചെയ്യുന്നെന്നു കേട്ട് കണ്ണൊന്നും മിഴിക്കണ്ടാ. ബലാത്സംഗമെന്താ, ആണുങ്ങടെ മാത്രം കുത്തുകയാണെന്നു വിചാരിച്ചോ? താനൊക്കെ സ്ത്രീസമത്വം സ്ത്രീസമത്വം എന്ന് മുക്കിനു മുക്കിനു പറഞ്ഞോണ്ടു നടക്കുന്നുണ്ടല്ലോ. എന്നിട്ട് ഒരു ദിവസമെങ്കിലും തന്റെ ഭാര്യയെ തന്റെ മുകളില്‍ കയറ്റിയിരുത്തി രതി അനുഷ്ഠിച്ചിട്ടുണ്ടോ? (ഫൂ, ഹാവ് യൂ ഹാഡ് സെക്സ് വിത്ത് ഷീ ഓണ്‍ ടോപ്പ് എന്ന്. മലയാളം പോരാ. ഭാഷാപരമായ പരിമിതികളേയ്). പിന്നെ താനൊക്കെ എന്നാ സ്ത്രീസമത്വമാ പറഞ്ഞോണ്ടു വരുന്നത്. അവരു ബലാത്സംഗം ചെയ്തെങ്കി ചെയ്തു. രാജേന്ദ്രന്‍ ചത്തു. അത്രതന്നെ.

==മെയ്ന്‍ കഥ (ഉപകഥ തീര്‍ന്നു)==

കണ്ണന്റെ ഫോണ്‍ വിളികേട്ട് നീലിമ ആകെ തളര്‍ന്നു. അവള്‍ക്ക് ആകെ നിരാശയായി. അവളുടെ തുടകള്‍ക്കിടയില്‍ പെരുക്കാന്‍ തുടങ്ങി. (അവളുടെ വയറ്റില്‍ ഒരു കിളി പിടപിടച്ചു, അവളുടെ കരളില്‍ ഒരു വിങ്ങല്‍ എന്നൊക്കെ എഴുതണം എന്നുണ്ട്. പക്ഷേ സത്യത്തില്‍ അവളുടെ തുടകള്‍ക്കിടയിലാണു വേദനിച്ചത്. അവള്‍ അവനെ വാ തുറന്നു പ്രാകി)

“വിപ്ലവം. മൈര്. അവന്റെയൊക്കെ അമ്മേടെ വിപ്ലവം“.

ഇതിനിടയില്‍ കണ്ണനും കണ്ണനും നല്ല കൂട്ടുകാരായി. അവര്‍ എല്ലുനിറയെ പണിയെടുത്ത് കണ്ണൂരേയ്ക്ക് കാശയച്ചു. സ്ത്രീകള്‍ സ്വാശ്രയ സംഘങ്ങള്‍ തുടങ്ങി കണ്ണൂരില്‍ പൊടിപൊടിച്ചു. ബസ്സോടിക്കാനും നെല്ലുഴുതാനും വീടുണ്ടാക്കാനും അവര്‍ പഠിച്ചു. അവിടെ ആണുങ്ങള്‍ മാത്രം ഇല്ലായിരുന്നു.

ഒരു രാഷ്ട്രീയ നേതാവിന് അറബി മാപ്പുകൊടുത്തു. ഏതോ ഒരു കറുമ്പനു മാപ്പുകൊടുക്കാനുള്ളത് അറബിക്കു തെറ്റിപ്പോയതാണെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞു. മാപ്പുകിട്ടിയ രാഷ്ട്രീയ നേതാവ് കണ്ണൂരെത്തി. പുറത്തെ ജില്ലകളില്‍ നിന്നും പുരുഷാരവും അകമ്പടിയായി ഉണ്ടായിരുന്നു. പോലീസ് ബന്ദവസ്സ് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകാലമായിരുന്നല്ലോ. രാഷ്ട്രീയ നേതാവ് അലങ്കരിച്ച വേദിയില്‍ കയറിനിന്നു.

വെള്ള ഷര്‍ട്ടും വെള്ള മുണ്ടും കട്ടിക്കണ്ണാടിയും ധരിച്ച (ഇതൊക്കെ പറയാനുണ്ടോ?) രാഷ്ട്രീയനേതാവ് ഗള്‍ഫ് ജയിലിലെ ഭക്ഷണം തിന്ന് ഒരു പന്നിക്കുട്ടിയെപ്പോലെ കൊഴുത്തു തടിച്ചിരുന്നു. അദ്ദേഹം മൈക്കില്‍ പിടിച്ച് പ്രസംഗിച്ചുതുടങ്ങി.

“കണ്ണൂരിലെ അക്രമങ്ങള്‍ പാരമ്പര്യമായുള്ള കുടിപ്പകയുടെയും കളരിയുടെയും പൊയ്ത്തിന്റെയും തുടര്‍ച്ചയാണ്. അക്രമം കണ്ണൂരുകാരുടെ രക്തത്തില്‍ ഉണ്ടായിരുന്നതാണ്. ഇതിനു രാഷ്ട്രീയ പാര്‍ട്ടികളെ പഴിചാരിയിട്ട് കാര്യമില്ല. അതു കണ്ണൂരിന്റെ പാരമ്പര്യമാണ്, സംസ്കാരമാണ്. കണ്ണൂരിന്റെ ചരി..”

ട്ടൊ

ഉന്നം തെറ്റിയില്ല. അയാളുടെ ഒത്ത നെഞ്ചത്തു തന്നെ കൊണ്ടു. അവള്‍ക്ക് മുന്‍പ് തോക്കുപയോഗിച്ച് പരിചയമില്ലെന്നു പറഞ്ഞിട്ടെന്താ, അവള്‍ ഉണ്ണിയാര്‍ച്ചയുടെ പിന്തലമുറക്കാരിയായിരുന്നല്ലോ. (പാരമ്പര്യമേയ്, അവള്‍ടമ്മേടെ പാരമ്പര്യം)

20 comments:

സിമി said...

eee katha njaan kochu thresyaykku dedicate cheyyunnu.

ഗുപ്തന്‍ said...

“ഡോ നായരേ.

ഡോ, സദാചാരിയായ വായനക്കാരാ, തന്നെത്തന്നെയാ വിളിച്ചത്. “

ഇത് എന്നെ ഉദ്ദേശിച്ചാണ്; എന്നെത്തന്നെ ഉദ്ദേശിച്ചാണ്; എന്നെ മാത്രം ഉദ്ദേശിച്ചാണ്.

ബാക്കി കഥ വായിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞുപറയാം. ഒറ്റനോട്ടത്തില്‍ ഒരു അഴിച്ചുപണി നടന്നത് കാണാനുണ്ട്. :)

സനാതനന്‍ said...

കമെന്റ്
(തമാശ : )എന്റമ്മേ...ഞാന്‍ ചത്തൂ.
സിമ്യേ..

സീരിയസ്:കഥയ്ക്ക് ചിലചെത്തിച്ചെതുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ആദ്യഭാഗങ്ങളില്‍ തോന്നിയിരുന്നു.പക്ഷേ അവസാനം വരെ വായിച്ചപ്പോള്‍ സ്വാതന്ത്ര്യമുള്ള,ധൈര്യമുള്ള ഒരെഴുത്തുകാരന്‍ എത്രത്തോളം ഭീകരനാണെന്ന് ,എവിടെയൊക്കെ,ആരെയൊക്കെ ഞെട്ടിക്കുകയും നാണിപ്പിക്കുകയും ഒക്കെ ചെയ്യും എന്നതിന് ഒരുദാഹരണമാണിതെന്ന് തോന്നി.

അവസാനഭാഗത്തില്‍ നീലിമയെക്കൊണ്ട് ചെയ്യിച്ച “ഠേ” അല്‍പ്പം പൈങ്കിളി ആയോ എന്നും സംശയമുണ്ട്”

ഓ.ടൊ: ഗുപ്താ സാഹിത്യ ഭാഷയിലാണോ പറഞ്ഞത്.അല്ലെങ്കില്‍ അതിന് വേറെ അര്‍ഥമുണ്ടാവും ;)

തമാശ വീണ്ടും:സിമിയേ സദാചാരികള്‍ക്കുള്ള ഉപദേശം ഞാന്‍ മുന്നേ പരീക്ഷിക്കാന്‍ ശ്രമിച്ചു.പറ്റില്ല വേറെ ആളെ നോക്കാനാ അവള്‍ പറയുന്നെ.ആരെയും നോക്കരുതേ എന്ന് അപേക്ഷിക്കുകയായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.ഇതിപ്പോ നോക്കിക്കോളൂ എന്നു പറഞ്ഞ സ്ഥിതിക്ക് വേണ്ടാന്നു വച്ചു.അവള്‍ ഇത്തിരി ഒറപ്പൊള്ള പെണ്ണാണേയ്. ;)

akberbooks said...

കണ്ണീര്‍

കാവലാന്‍ said...

“വിപ്ലവം. മൈര്. അവന്റെയൊക്കെ അമ്മേടെ വിപ്ലവം“.

"പാരമ്പര്യമേയ്, അവള്‍ടമ്മേടെ പാരമ്പര്യം"


ബോംബെറിഞ്ഞ് ഉദ്ഘാടിച്ചേനെ,വൈകിപ്പോയി.

വാളെടുക്കാന്‍ മറന്നും പോയി, തല്‍ക്കാലം അടയ്ക്ക ചെരണ്ടണ പിശ്ശാങ്കത്തികൊണ്ട് ഒപ്പിക്കാം.

കണ്ണൂരെ ക്ണാപ്പമ്മാരെ...... കണ്ണു തൊറന്ന് കാണ്,ഇഥന്നെ ഇഥന്നെ കണ്ണൂര്.വിപ്ലവാചാര്യന്‍മാരും പാരമ്പര്യാചാര്യന്മാരും മദാമ്മേടെ തിരുമ്മും കൊണ്ട് പഞ്ചനക്ഷത്ര പര്‍ണ്ണശാലയില്‍ കമ്ഴ്ന്ന് കെടന്നോ.

സി. കെ. ബാബു said...

സിമി,

ഈ തൂലികാസ്വാതന്ത്ര്യം എനിക്കു് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങള്‍!

ബാജി ഓടംവേലി said...

പ്രവാചകാ....,
തുടക്കം പോരാ....
ഉടുക്കവും ഉപകഥയും കിടിലന്‍....
മൊത്തത്തില്‍ നോവലെറ്റ് നന്നായിരിക്കുന്നു..
സമ്മതിച്ചു തന്നിരിക്കുന്നു....

ഡാലി said...

വെറും ചവറു. വായിച്ചു പോയല്ലോ എന്നാണു പശ്ചാതാപം.:(

Inji Pennu said...

ചെറ്റത്തരം എഴുതിനിറച്ചിട്ട് കഥ എന്ന ലേബല്‍ ഇട്ടാല്‍ മതിയല്ലേ? എന്നിട്ട് കൊച്ചുത്രേസ്യ ഇട്ട അസ്സല്‍ ഒരു കണ്ണൂര്‍ പോസ്റ്റിനു സമര്‍പ്പണവും!!

സറ്റയര്‍ ആയിരുന്നോ ശ്രമം? അതിനു ചെറ്റത്തരം എഴുതി നിറച്ച് അനോണി ആന്റണി കൊണ്ട് വന്ന കുറച്ച് തിരോന്തോരം ഭാഷയും ബ്ലോഗിലെ ട്രെന്റാക്കിയാല്‍ വിജയിക്കുമല്ലോ ല്ലേ?

ഇതിനും മുഴുനീളെ കയ്യടിക്കാന്‍ ആളുണ്ടാവും.
സിമീടെ കമന്റ് ബോക്സ് അടച്ചിട്ടാ‍ല്‍ ചിലപ്പോള്‍ സിമി നന്നാവും.

ആദ്യൊക്കെ സിമിയുടെ എഴുത്തില്‍ എന്തുമാത്രം പ്രതീക്ഷ ഉണ്ടായിരുന്നൂ. ഇപ്പോ ക്ലിക്കണോ എന്ന് രണ്ട് വട്ടം ആലോചിക്കാറായി!

സനാതനന്‍ said...

ഇഞ്ഞിയും ഡാലിയും കഥ ഒന്നുകൂടി വായിക്കണം എന്നൊരഭ്യര്‍ഥനയുണ്ട്.വാക്കുകളെ സാന്ദര്‍ഭികമായ അന്തരീക്ഷത്തില്‍ മാത്രം മനസിലാക്കണം.തെറി എന്ന നിലയില്‍ ഉദ്ദേശിക്കപ്പെട്ട വാക്കുകള്‍ പലപ്പോഴും ഒറ്റവായനയില്‍ സങ്കോചമുണ്ടാക്കും.നാം മൂടിവയ്ക്കപ്പെട്ട ഇത്തരം തെറികളിലാണ് ജീവിക്കുന്നത് എന്നാണ് സാധാരണ ഇതേക്കുറിച്ച് ന്യായമായി പറയുക.എന്നാല്‍ അതല്ല സത്യം കൃമികളെപ്പോലെനാം തീട്ടത്തില്‍ (വിസര്‍ജ്ജ്യത്തില്‍ ജീവിക്കുകയാണ്)കണ്ണടച്ചുകൊണ്ട്.എന്നിട്ട് നാം വഴിയില്‍ എന്തെങ്കിലും അളിഞ്ഞസാധനം കാലില്‍ പുരണ്ടാല്‍ അസ്വസ്ഥരാകും.ദേഹവും മനസും അപ്പടി അഴുക്കിലാണെന്ന് മനസിലായാലെ വൃത്തിയാകുന്നതിനെക്കുറിച്ച് നാം ചിന്തിക്കൂ.അളിഞ്ഞുപോയ ഒരു മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന ഭാഷയാണ് ഈ കഥയിലെമ്പാടും.ഇത് സറ്റയര്‍ അല്ല.ഒരു തരം സ്ട്രീക്കിങ്ങ് ആണ്.ഇതാണ് നാം എന്ന പ്രഖ്യാപനം.ഇത് എല്ലായ്പ്പോഴും തുടരാവുന്ന ഒരു ശൈലിയല്ലതന്നെ പക്ഷേ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി നാം ഒരു കത്തി വീട്ടില്‍ കരുതാറില്ലേ..എല്ലായ്പ്പോഴും ഉപയോഗിക്കാനല്ലെങ്കിലും..

റോബി said...

കഥ ഒറ്റയിരിപ്പിനു വായിച്ചു...ഒരു പൈങ്കിളി കഥ വായിക്കുന്ന വായനാസുഖം. എങ്കിലും സനാതനന്‍ പറഞ്ഞ ആ സ്ട്രീക്കിംഗ് എന്ന പോയിന്റിന് മാര്‍ക്ക്.

മൊത്തത്തില്‍ അരാഷ്‌ട്രീയവാദമാണ്. കണ്ണൂരിലെ പുരുഷന്‍‌മാരെ ‘മുഴുവന്‍’ ഗള്‍ഫിലയച്ചാല്‍ പ്രശ്നം തീരുമോ? (കണ്ണൂരിലെ അമ്മമാരെല്ലാം കൂടി തിരുനാവായയില്‍ പോയി ബലിയിട്ടാല്‍ കണ്ണൂര്‍ പ്രശ്നം തീരുമെന്ന് ശാന്തം എന്ന സിനിമയില്‍ ജയരാജ് പറഞ്ഞതു പോലെ)
ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലോ വിദേശത്തോ മറുനാട്ടിലോ ഉള്ള സ്ത്രീകളെല്ലാം കാമവെറി പൂണ്ട് നടക്കുകയാണോ?

സ്ത്രീ ലൈംഗികതയെ നിരീക്ഷിക്കുന്നതില്‍ മുത്തുച്ചിപ്പിയ്ക്കപ്പുറം പോയിട്ടില്ല സിമിയും.
സുരതത്തില്‍ പൊസിഷന്‍ മാറിയാല്‍ സമത്വമായോ..? എന്തൊരു കണ്ടു പിടിത്തം.

ഡാലി said...

സനാതനന്‍,
തെറി വായിച്ചാല്‍ ആകാശം ഇടിഞ്ഞു വീഴും എന്നൊരു തോന്നല്‍ ഉള്ള കൂട്ടത്തില്‍ എല്ലാവരേം കൂട്ടണ്ടാ.
എന്തൂട്ടാണ് ഇതില്‍ ഇത്ര?
പ്രജാപതിയ്ക്കു തൂറാന്‍ മുട്ടി എന്ന് എഴുതിയത് വായിച്ചവരൊക്കെ തന്നെ നമ്മള്‍. ശക്തമായൊരു രാഷ്ട്രീയം പറയാനുണ്ടെങ്കില്‍ എന്തു ഭാഷയായാലും ആ രാഷ്ട്രീയം ആ എഴുത്തില്‍ കാണും. ഭാഷ എന്തായലും അതിന്റെ വായന തെറ്റില്ല.
ഇതെന്താണു? കണ്ണൂരിലെ സ്ത്രീകള്‍ പുരുഷന്മാര്‍, കുട്ടികള്‍, വൃദ്ധര്‍ ആബാലവൃദ്ധം ജനങ്ങളും തനി*&&%&% ആണെന്നു പറയുന്ന ഈ കഥയെ “ദേഹവും മനസും അപ്പടി അഴുക്കിലാണെന്ന് മനസിലായാലെ വൃത്തിയാകുന്നതിനെക്കുറിച്ച് നാം ചിന്തിക്കൂ“
എന്നൊന്നും പറഞ്ഞ് വിശദീകരിക്കലെ സനാതനാ.

എന്ത് രാഷ്ട്രീയം ആണു ഈ കഥയ്ക്ക് പറയനുള്ളത് അരാഷ്ട്രീയത അല്ലാതെ?

സിമി said...

റോബി,

ഗള്‍ഫില്‍ വരുന്ന മലയാളികള്‍ക്ക് ഒരു പ്രകൃതമുണ്ട്. അത് നാട്ടിലെ മലയാളികളുടെ പ്രകൃതമല്ല.

കണ്ണൂരിലെ പുരുഷന്മാരെ പ്രശ്നപരിഹാരത്തിനായി ഗള്‍ഫില്‍ അയയ്ക്കുന്നതല്ല. പ്രശ്നത്തിന്റെ ഭാഗമായി കണ്ണൂരില്‍ പുരുഷന്മാരില്ലാതാവുന്ന അവസ്ഥയാണ് ഞാന്‍ കഥയില്‍ പറയുന്നത്. നാട്ടില്‍ പുരുഷന്മാരില്ലാതാവുന്നത് പ്രശ്നപരിഹാരമല്ല. (എല്ലാവരും ചാവുന്നത് പ്രശ്നപരിഹാരമല്ലാത്തതുപോലെ).

കഥ എന്റെ ഒരു സ്തോഭമായി കൂട്ടിയാല്‍ മതി. അതില്‍ പ്രശ്നപരിഹാരങ്ങളില്ല. പ്രശ്നങ്ങള്‍ക്കു പരിഹാരം നിര്‍ദ്ദേശിക്കുക ഒരു കഥാകൃത്തിന്റെ ജോലിയല്ല. (The role of an artist was to ask questions, not to answer them - Anton Chekhov)

കണ്ണൂരിലെ പ്രശ്നങ്ങള്‍ക്കു കാരണം പൊയ്ത്തിന്റെയും അങ്കത്തിന്റെയും കളരിയുടെയും കുടിപ്പകയുടെയും അവിടത്തെ പാരമ്പര്യമാണ് എന്ന മട്ടിലാണ് (മലയാളം വാരിക, ഇന്ത്യാ ടുഡേ) അപഗ്രഥനങ്ങള്‍. അതിന്റെ മേല്‍ ചിന്തിച്ചപ്പോള്‍ ഇങ്ങനെയായി എന്നേ ഉള്ളൂ.

സ്ത്രീകള്‍ മാത്രമുള്ള സ്ഥലത്ത് ഒരു പുരുഷന്‍ വന്നുപെട്ടാല്‍ അവരില്‍ ചിലര്‍ ബലാല്‍സംഗം ചെയ്യുന്നത് കാമവെറി എന്നു പറയാമോ? പുരുഷന്മാര്‍ മാത്രമുള്ള ഒരു സ്ഥലത്ത് ഒരു സുന്ദരി വന്നുപെട്ടാല്‍ ഇതൊക്കെ സംഭവിക്കുക സ്വാഭാവികമല്ലേ?

സുരതത്തിന്റെ പൊസിഷനും സമത്വവും ഒരു interesting topic ആണ്. അതില്‍ ഒന്നും സമത്വം വരില്ല (ഒന്നിലും സമത്വം വരില്ല). എന്നാല്‍ man always on top എന്നത് male ego ന്റെ ഒരു പ്രതിഫലനം ആണ്. (which was not the topic of this story anyway - i just mixed sex and vulgarity in this story because violence and vulgarity, violence and sex go hand in hand. more than that, i just feel that the best way to describe a situation of violence and insensitivity, is through insensitivity and vulgarity. Please see the level of insensitivity i show to an old man in this story. if it shocks someone, the story has succeeded a bit.

ഡാലി: കണ്ണൂരിലെ കുട്ടികളെയും വൃദ്ധന്മാരെയും പുരുഷന്മാരെയും സ്ത്രീകളെയും ഒക്കെ ഞാന്‍ അടച്ചു ചീത്ത പറഞ്ഞാല്‍ അതില്‍ എന്താ കുഴപ്പം? ശപിക്കപ്പെട്ട ഒരു ജനതയെ ശപിക്കപ്പെട്ടവര്‍ എന്നു വിളിച്ചാല്‍ എന്താ കുഴപ്പം? besides, i was projecting to future (2020) where, at this rate, people would be scared to interact with people from kannur.

what images does a bihari invoke in you? for me, after being in ranchi where the shops close at 7pm, i would hesitate to employ a bihari at my home.

Inji: ഒന്നും പറയാനില്ല.

sree said...

ദയവായി ഇവിടെ ആരും സമത്വം,പാരമ്പര്യം, സദാചാരം, കുന്തം, കൊടച്ചക്രം എന്നൊന്നും പറഞ്ഞേക്കരുത്. ചുപ് രഹോ! ഒരു മൌന പ്രാര്‍ത്ഥനയാ ആവശ്യം. സിമി, ഇത്രേം തീ ഉള്ളില്‍ താങ്ങുന്നതുകൊണ്ടാവും നരേഷന്‍, ഭാഷ ഒക്കെ പോയി തുലയട്ട് എന്ന് വിചാരിച്ചത്. അപാരം. ഇഷ്ടമാകത്തവര്‍ ആണ്‍പെണ്‍ ഭേദമെന്യേ ചെവി പൊത്തുക (വായും, കണ്ണും വേണമെങ്കില്‍)
സനാതനനു തെറ്റി. ഇത് ഇടക്കു ഉപയോഗിക്കാനുള്ള കത്തിയൊന്നുമല്ല. സ്വയം പീഡ. എഴുത്തിന്റെ പരിമിതികള്‍ വിളിച്ചു പറയുന്ന സ്ട്രീക്കിങ്ങ്!
ഇതു രാഷ്ടീയമൊ അരാഷ്ടീയമൊ തേങ്ങാപ്പിണ്ണാക്കൊ ആവട്ടെ, ഇത്രേം പറയാന്‍ കഴിഞ്ഞല്ലൊ. അതു മതി!

ഗുപ്തന്‍ said...

സിമി കഥ വീണ്ടും വായിച്ചു. കമന്റ് ബോക്സ് അടച്ചുവച്ചിരുന്നെങ്കില്‍ എന്ന് എനിക്കും തോന്നി. ;)

1. കഥയുടെ സ്ട്രക്ചറിലെ പണി നന്നായി ഇഷ്ടപ്പെട്ടു.

2. കഥ പെയ്സ് ചെയ്ത രീതിയും ഇഷ്ടപ്പെട്ടു

3. പൊളിറ്റിക്കലി ഇന്‍‌കറക്റ്റ് ആയ ഭാഷ ഉപയോഗിച്ചതും നന്നായി. എഴുത്തിന്റെ ആംഗിളിലും വായനയുടെ ആംഗിളിലും.

4. മൊത്തത്തില്‍ ഒരു എഡിറ്റിം നടത്തണമായിരുന്നു എന്നുതോന്നുന്നു. അതുപക്ഷെ ‘തെറി’വാക്കുകള്‍ ഒഴിവാക്കാനല്ല. നാര‍റ്റീവിന്റെ താളത്തിനുവേണ്ടിയിട്ടാണ്. ഒന്നുരണ്ട് എലമെന്റ്സ് ആ ‘ഉപരിസുരത’ത്തെക്കുറിച്ച് ’നായന്മാര്‍ക്ക്’ കൊടുത്ത ഉപദേശം ഉള്‍പടെ കഥയില്‍ ഡിസ്ട്രാക്ഷന്‍ ആയി എന്നേ തോന്നുന്നുള്ളൂ.


5. ആശയം - നീ ധര്‍മപുരാണം വായിച്ചിട്ടില്ലെങ്കില്‍ -- നന്നായി എന്നു ഞാന്‍ പറയും. കാരണം യുദ്ധം വഴി സ്ത്രീകള്‍ക്കുണ്ടാകുന്ന വൈകാരിക അനാഥത്വം ഇതേ അഴുക്കിലൂടെ വിവരിച്ചിട്ടുണ്ട് വിജയന്‍ അവിടെ.

6. നന്നായി ഒന്നുകൂടെ വായിച്ച് ഒന്നു മുറുക്കി എഴുതിയാല്‍ നല്ല കഥ എന്ന് എന്റെ വിലയിരുത്തല്‍

7.അവസാനത്തെ വെടിയെക്കുറിച്ച സനാതനന്‍ പറഞ്ഞത് സത്യം

raj neettiyath said...

ഹാഹാ അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ ഗള്‍ഫന്മാരുടെ തലയ്ക്ക് മോളിലെ ഡമൊക്ലെസ് വാളാണോ നാട്ടില്‍ അവന്റെ പെണ്ണ്‍? ഇക്കണക്കിന് വടിവാളിന്റേം സൈക്കിള്‍ ചെയിനിന്റേം ഒപ്പം ചാസ്റ്റിറ്റി ബെല്‍ട്ട് കൂടെ പാര്‍ട്ടിക്കാര്‍ വിതരണം ചെയ്താ സിമിയുടെ കഥ എന്തൊരു കഥയില്ലായ്മ അനുഭവിക്കും എന്നോര്‍ത്താണ് എന്റെ സങ്കടം.

മക്കളെ നിങ്ങളൊക്കെ വെട്ടും കുത്തും നിര്‍ത്തീല്ലെങ്കില്‍ നാളെ അന്റെയൊക്കെ പൊരേല് നാട്ടാര്‍ക്ക് സര്‍വീസ് നടത്തണ്ടേരും, അതും തികഞ്ഞില്ലേല്‍ ഓര് വഴീ‍ലെങ്ങറി ആളെപ്പുടിച്ചൊണ്ടോവ്വും (സാരാംശം)

അതെന്താ സിമി ബയോളജിക്കലി ആണുങ്ങള്‍ക്ക് മാത്രേ കൈകൊണ്ടു മൈഥുനം അനുവദിച്ചിട്ടുള്ളൂ? സെക്ഷ്വലി ആണ്‍‌വര്‍ഗം തന്നെ കുറ്റിയറ്റുപോയാലും പെണ്‍‌പ്രജകള്‍ ജീ‍വിച്ചുപൊയ്ക്കോളും, ആണെന്ന അഹംഭാവക്കാരനെക്കിട്ടിയില്ലെങ്കില്‍ പെര്‍വെര്‍ട്ടഡ് ആയിപ്പോകും പെണ്ണുങ്ങള്‍ എന്നൊക്കെ തോന്നലാണ്. ഹെട്രോസെക്ഷ്വാലിറ്റി പരിണാമത്തിന്റെ അവസാനവാക്കല്ല.

സിമി said...

രാജ്, പണ്ടുപണ്ട് ആണുങ്ങളില്ലാത്ത ഒരു ദ്വീപുണ്ടായിരുന്നു. പതിനാറുവയസ്സുള്ള കന്യകമുതല്‍ അറു‍പതുവയസ്സുള്ള അമ്മൂമ്മമാര്‍ വരെ ആ ദ്വീപില്‍ സന്തോഷമായി ജീവിച്ചു. എന്നിട്ടും അവര്‍ക്ക് എന്തോ ഒരു അസ്വാസ്ഥ്യം. (മുഷ്ടിമൈഥുനം, സ്വവര്‍ഗ്ഗരതി ഒക്കെ ശ്രമിക്കുന്നണ്ട്, എന്നിട്ടും അങ്ങൊട് ശരിയാവുന്നില്ല).

ഒരു ദിവസം ഒരു കപ്പല് ദ്വീപില്‍ കരയ്ക്കണഞ്ഞു. അതില്‍ നിന്നും ഒരു സുന്ദരനായ പുരുഷന്‍ മാത്രം രക്ഷപെട്ടു. (അയാളുടെ പേര് ഈഡിപ്പസ് എന്നോ സിന്ഡ്ബാദ് എന്നോ ലോഥ് എന്നോ ആയിരുന്നു - മറന്നുപോയി). അയാള്‍ക്ക് അവിടെ കുശാലായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. പല സ്ത്രീകളും സദാചാരത്തെക്കരുതി രതിയില്‍ നിന്നും മാറിനിന്നു കൊന്തപടിച്ചെങ്കിലും മറ്റു പലരും (എന്തു ചെയ്യാം) ഇണചേര്‍ന്നു.

ഇവിടെ ആണുങ്ങളില്ലാത്ത ഒരു അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. എന്താ ഈ perversion?ഇതെല്ലാം nature ഇല്‍ നിന്നും വരുന്നതാണ്. male sexuality അല്ല, human sexuality ആണ്. animal instincts. അതിനു ആണ്‍-പെണ്‍ ഭേദം കല്പ്പിക്കേണ്ട കാര്യമില്ല. അതില്‍ ഒന്നും ഒരു perversion ഉം ഇല്ല. അങ്ങനെ ഒരു അവസ്ഥയില്‍ കിട്ടുന്ന ആണുമായി ഇണചേരുന്ന സ്ത്രീകള്‍ക്ക് അങ്ങനെ തെറ്റും ശരിയും മൊറാലിറ്റിയും കല്പ്പിക്കേണ്ട കാര്യമില്ല. ഓരോ കാലത്തിനും ഓരോ സത്യം. അത്രേ ഉള്ളൂ.

Well, sexuality is only a minor subtopic, as i described in my reply to robi. I dont really want that to be the focus of this story - though it is essntial when linked to violence. If thats all you could see in this story - ഞാനെന്തു പറയാനാ.

ഗുപ്തന്‍ said...

രാജിന്റെ സാരാംശം ഉഗ്രന്‍!!. നല്ല വായന!!

Inji Pennu said...

മൈഥുനം ബലാത്സംഗം എന്ന വാക്ക് കേട്ടാല്‍ ഞെട്ടാന്‍ ഞാന്‍ യൂട്ടോപ്പ്യല്‍ അല്ല സനാതനാ ജീവിക്കുന്നത്. ഈ കഥയില്‍ അത്രയ്ക്ക് തെറിയോ ഒന്നും എനിക്ക് തോന്നിയില്ല.

ഈ കഥ മുഴുവന്‍ ഇമ്മച്ചുവരിറ്റിയാണ് കാണിക്കുന്നത്. ഒരു ടീനേജുകാരന്‍ കഥ എഴുതുന്ന ഇമ്മചുരിറ്റി. അത്രേയുള്ളൂ. സെക്ഷുവലിറ്റിയാവുമോ കണ്ണൂരിന്റെ എല്ലാ ആണുങ്ങളും ചത്തൊടിങ്ങിയാലുള്ള പ്രശ്നം? ഒരു പ്രശ്നത്തെ സെക്ഷുവലി കൊണ്ട് കണ്ണൂരിലെ ആണുങ്ങളെ വാര്‍ണിങ്ങ് കൊടുക്കാന്‍ ശ്രമിക്കുന്ന 'കഥ'. അതില്‍ കൂടുതല്‍ എന്തുണ്ട് ഈ കഥയില്‍? അതുകൊണ്ട് തന്നെ അതിനു ഉപയോഗിച്ച ഭാഷയോ ശൈലിയോ ഒന്നും പ്രശ്നമല്ല.

കഥയിലെ ആറ്റിറ്റ്യൂഡ് ഈസ് സിക്കനിങ്ങ്. പൈങ്കിളിക്കും ചീപ്പ് ത്രില്ലിനും വേണ്ടി സെക്ഷുവാലിറ്റി എഴുതുന്നതും അല്ലാതെ എഴുതുന്നതും വായിച്ചെടുക്കാനുള്ള വകതിരിവു ഉണ്ട്.

സിമിയുടെ കമന്റിലെ മെചുരിറ്റി കഥയില്‍ ഒരു വരിയില്‍ പോലും കാണുന്നുമില്ല.

Oph: ധര്‍മ്മപുരാണവും ഈഡിപ്പസും (100 യേര്‍സ് ഓഫ് സൊളിറ്റ്യൂഡും കൂടി ചേര്‍ക്കാരുന്നു) - നല്ല കമ്പാരിസണ്‍! ബാക്കിയാരും ഇതൊക്കെ വായിച്ചിട്ടില്ലല്ലോ.

അനില്‍ വേങ്കോട്‌ said...

ഇതിനകത്ത് സദാചാരമൊന്നുമല്ല പ്രശ്നം. സാഹിത്യത്തോടും രാഷ്ട്രീയത്തോടും പുതിയ സ്നോബുകൾ പുലർത്തുന്ന ശീഘ്രസ്കലനമായി മാത്രം കണ്ടാൽ മതി. ഉത്തരാധുനികനാകാൻ തെറിയെങ്കിലും ഉപയോഗപ്രദമാകുമൊയെന്നൊരു സ്വത്വാനേഷണവും

Google