സിമിയുടെ ബ്ലോഗ്

3/20/2008

ബലാല്സംഗം

ഇന്റര്നെറ്റില് വരുന്ന ബലാല്സംഗ വാര്ത്തകള് വായിക്കാന് എനിക്കെന്താ ഇത്ര താല്പര്യം എന്നു മനസ്സിലാവുന്നില്ല.

11 comments:

സുബൈര്‍കുരുവമ്പലം said...

മാഷേ.... കുതിരവട്ടത്ത് നിന്നാണോ... വണ്ടി കേറിയത് .......

എം.അഷ്റഫ്. said...

സ്വാഭാവികമായ താല്‍പര്യം. മനുഷ്യ മനസ്സില്‍ തന്നെയാണ്‌ തിന്മക്കും നന്മക്കും ഇടമുള്ളത്‌. കത്തി കൊണ്ട്‌ കണ്ണൂരിലെ പോലെ തലറുക്കുകയും ആപ്പിള്‍ കഷ്‌ണമാക്കി തിന്നുകയും ചെയ്യാം.
ബലാത്സംഗ വാര്‍ത്തകള്‍ വായിച്ചു വായിച്ച്‌ അതിനൊന്ന്‌ ശ്രമിക്കണമെന്ന്‌ തോന്നുമ്പോള്‍ നന്മയെ പോഷിപ്പിക്കാനുള്ള വഴി സ്വയമേവ കണ്ടെത്തണം.
നമ്മുടെ അമ്മയ്‌ക്കും സഹോദരിമാര്‍ക്കും സമൂഹത്തില്‍ മാന്യത കിട്ടണമെന്ന്‌ തോന്നുന്നുണ്ടെങ്കില്‍ മറ്റു സ്‌ത്രീകള്‍ക്കും ആ മാന്യത നാം വകവെച്ചു കൊടുക്കുക.

ഫസല്‍ said...

സ്വാഭാവികമാണിത് ഒരു പ്രായത്തില്‍
എങ്കിലും അങ്ങിനെയുള്ള കൂടുതല്‍ ചിന്തയ്ക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക. കാരണം അത് ഇണചേരലല്ല, അക്രമം മാത്രമാണിത്. അതിനെതിരെ നമ്മുടെ പ്രതിഷേധവും പ്രതികരണവും ഉണ്ടാകേണ്ടതായിട്ടുണ്ട്

ശ്രീവല്ലഭന്‍ said...

ഓഹാ. സിമി അതും പറഞ്ഞു. ഞാന്‍ ഈയിടെ ഒരു ഫയല്‍ ഓപ്പണ്‍ ചെയ്തതെ ഉള്ളു- ഈ പെമ്പിള്ളേര് നല്ലോണം വസ്ത്രം ഉടുക്കാഞ്ഞിട്ടാ ബലാല്‍സംഗം നടക്കുന്നതെന്ന് ഉള്ള വാദം ശരിയാണോ എന്ന് ഒന്നു നോക്കാനായ്. ഇപ്പോള്‍ നല്ല collection ഉണ്ട് -ഒരു വയസ്സ് മുതല്‍ 10 വയസ്സ് വരെ വസ്ത്രം ഉടുത്തും ഉടുക്കാതെയും നടക്കുന്ന പെണ്‍പിള്ളേരെ ബലാല്‍സംഗം ചെയ്തതിന്റെ കഥകള്‍. ഇന്ത്യയില്‍ തന്നാണേ. :-(

ഓ.ടോ : ഇതൊരു കഥ ആണോ?

കൊസ്രാക്കൊള്ളി said...

പരിപാടി നന്നായി

പാമരന്‍ said...

സിമി.. താനൊറ്റക്കാണെന്നു കരുതണ്ട. ഒരു മാതിരി എല്ലാര്‍ക്കും.. അല്ലേ വേണ്ട.. ഞാന്‍ എന്‍റെ കാര്യം പറഞ്ഞാല്‍ മതിയല്ലോ.. ഇതു വായിക്കാന്‍ താല്‍പര്യം ഉണ്ട്.. ഇതു മാത്രമല്ല.. ലൈംഗികതയുമായി ബന്ധപ്പെട്ട എന്തു ഹെഡ്ഡിംഗ്‌ കണ്ടാലും :) ഒരു പക്ഷെ നമ്മുടെ നാട്ടിലെ മറച്ചുവക്കല്‍/പാപം കള്‍ച്ചറിന്‍റെ സൈഡ്‌ ഇഫെക്ടായിരിക്കും.. നിഷേധിക്കപ്പെടുന്നതിനോടുള്ള ആര്‍ത്തി..

സുനീഷ് കെ. എസ്. said...

ഹോ എന്റെ പൊന്നു സദാചാര പ്രസംഗി ചേട്ടന്മാരേ, മനസ്സിലായില്ലായിരുന്നെന്കില് ഈ ഒറ്റവരി പോസ്റ്റിനെ വെറുതെ വിട്ടു കൂടായിരുന്നോ? പാമരന്‍ജിക്ക് മാത്രം അല്പം മനസ്സിലായി. സ്വത്വത്തിന്റെയും സ്വഭാവത്തിന്റെയും ഉള്ളിലെത്തന്നെ സദാചാരബോധത്തിന്റെയും അപനിര്മ്മാണമാണ് ആ ഒറ്റവരി. എന്തെന്കിലും കണ്ടാല് ചാടി വീഴണം കേട്ടോ !!!

ശ്രീവല്ലഭന്‍ said...

സുനീഷനിയോ, സദാചാരം പ്രസംഗിക്കുമോ എന്ന് പ്രൊഫൈലില്‍ പോയി നോക്കി, എഴുതിയ പോസ്റ്റുകളോ, ബ്ലോഗുകളോ വായിച്ച ശേഷം, അല്ലെങ്കില്‍ എവിടെയെങ്കിലും പ്രസക്തമായ് ഇട്ട കമന്റുകള്‍ കൂടി വായിച്ച ശേഷം ചാടി വീഴുന്നതല്ലെ ബുദ്ധി? സാദാ 'ചാരം' വാരുന്നവര്‍ക്ക് കൂടി വേണ്ടി ഇട്ടതാണേ എന്‍റെ കമന്റും. :-)

അനോണി മാഷ് said...

സിമി കവിതയെഴുത്തും തുടങ്ങിയാ?

കിനാവ് said...

ഞാന്‍ ആ പാമ്പില് വന്നപ്പൊ പുതിയ പോസ്റ്റുണ്ടെന്ന് കണ്ടു. അല്ലാതെ ഇവിടെ ബലാത്സംഗം നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതൊന്നുമല്ല. ഛേ...

ബൈജു സുല്‍ത്താന്‍ said...

ഉടനെ പളൂങ്ക് എന്ന സിനിമ കാണുക.

Google