സിമിയുടെ ബ്ലോഗ്

1/29/2008

സനാതനന് എഴുതിയ കത്ത്

പ്രിയപ്പെട്ട സനാതനന്‍‍,

താങ്കള്‍ ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാറുണ്ടല്ലോ. പകുതി വെന്ത കഥകളെഴുതി എനിക്കും മടുത്തുതുടങ്ങി. മടുപ്പിനെക്കാളും ഒരുതരം കഴിവില്ലായ്മയായി ഇതു തോന്നിത്തുടങ്ങി. കഴിഞ്ഞ നാലഞ്ചു കഥകള്‍ ശ്രദ്ധിച്ചുകാണുമല്ലോ - ഞാനവ പരമാവധി പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും അപൂര്‍ണ്ണതകള്‍ എങ്ങനെയോ വന്നുകൂടുന്നു. ഇത് എന്റെ വാശിയും നിരാശയും കൂട്ടുകയും ചെയ്യുന്നു. പൂര്‍ണ്ണതയ്ക്കുവേണ്ടി പരിശ്രമിക്കുംതോറും അത് അകന്നകന്നുപോവുന്നതുപോലെ. എഴുത്തു നിറുത്തിയാലോ എന്നുപോലും ഞാന്‍ ചിന്തിച്ചുപോയി.

എല്ലാ തരത്തിലും പൂര്‍ണ്ണമായ ഒരു കഥ എഴുതണം എന്ന ആഗ്രഹത്തിനു ഇന്നലെ രാത്രി സഫലീകരണമുണ്ടായി. കൃത്യമായിപ്പറഞ്ഞാല്‍ ഇന്നലെ രാത്രി രണ്ടരയ്ക്ക്. കഥയുടെ ആശയം ഉന്മാദം പോലെ എന്നെ സ്വപ്നത്തില്‍ നിന്നുണര്‍ത്തി. ഒരു ചെറിയ നോട്ടുബുക്കും പേനയും കട്ടിലിനു കീഴെവെയ്ച്ചാണ് ഞാന്‍ ഉറങ്ങാറ്. ഉറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റ് ഞാന്‍ നോട്ട്‌ബുക്കും പേനയുമെടുത്ത് എഴുതിത്തുടങ്ങി. അധികം വരികളില്ലായിരുന്നു. ഏറിയാല്‍ പതിനഞ്ചു വരികള്‍. അത്രേയുള്ളൂ. എല്ലാ തരത്തിലും സന്തുലിതമായ, എല്ലാ തരത്തിലും പൂര്‍ണ്ണമായ, വായനക്കാരനെ ഒരിളം തെന്നല്‍ പോലെ തഴുകുന്ന, പുലരിയുടെ നറുമണം പോലെ ഏറെനേരം ചൂഴ്ന്നുനില്‍ക്കുന്ന ഒരു കഥ. കഥയെഴുതിക്കഴിഞ്ഞ് നോട്ടുബുക്കും അടച്ചുവെച്ച് ആഹ്ലാദചിത്തനായി ഞാന്‍ കിടന്നുറങ്ങി.

വളരെ സന്തോഷത്തോടെയാ‍ണ് ഞാന്‍ ഉറക്കമുണര്‍ന്നത്. ഒരു ജേതാവിനെപ്പോലെ ഞാന്‍ പുസ്തകം തുറന്നു. നോട്ട്‌ബുക്ക് തുറന്നപ്പോള്‍ കഥയില്ല. വെള്ളത്താളുകള്‍ മാത്രം. വിഭ്രാന്തനായി പുസ്തകത്തിന്റെ താളുകളെല്ലാം മറിച്ചുനോക്കി. ഒന്നുമില്ല. ശൂന്യം. എഴുതിയ കഥ പുസ്തകത്തിന്റെ താളില്‍ നിന്നും ഇറങ്ങിപ്പോവുമോ? പൂര്‍ണ്ണമായ ശില്പങ്ങള്‍ക്കു ജീവന്‍ വെയ്ച്ച് അവ നൃത്തം ചവിട്ടുമെന്ന് പലരും എഴുതിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായ കഥ ജീവിതമായ് ഭവിക്കുമോ?? കഥ മുല്ലവള്ളിപോലെ കഥാകാരന്റെ ജീവിതത്തില്‍ പടര്‍ന്നുകയറുമോ? കഥയെവിടെപ്പോയി? എനിക്കറിയില്ല.

പൂര്‍ണ്ണമായ കഥകള്‍ എനിക്കു വഴങ്ങില്ലായിരിക്കാം. ഇനിയും പൂര്‍ണ്ണമായതെന്തെങ്കിലും സൃഷ്ടിച്ചാല്‍ അവ താളുകളില്‍ നിന്നും ഇറങ്ങി നടന്നുപോവുമോ?

സ്നേഹത്തോടെ,
സിമി

22 comments:

ഗുപ്തന്‍ said...

കഥ ഒരു കല്യാണപ്പെണ്ണായി എവിടെയോ കാത്തിരിപ്പൂണ്ട്... കള്ളത്തിരുമാലി!!

സുല്‍ |Sul said...

സിമി നീ അപൂര്‍ണ്ണമായ കഥകളെഴുതൂ. ഓരോര്‍ക്കും അവരവരുടെ കര്‍മ്മങ്ങളുണ്ട്. നിന്റെ ഈ ജന്മം അപൂര്‍ണ്ണ കഥകള്‍ മാത്രമെഴുതാനുള്ളതാണ്.

-സുല്‍

ശ്രീ said...

:)

Sanal Kumar Sasidharan said...

സനാതനനും ഒരു സാങ്കല്‍പ്പിക കഥയായതുകൊണ്ട് കേസുകൊടുക്കാന്‍ നിവൃത്തിയില്ല :)

vadavosky said...

റോഡിലിറങ്ങി നടക്കുമ്പോള്‍ സൂക്ഷിക്കണം. കഥാപാത്രങ്ങള്‍ വഴിയില്‍ നില്‍പുണ്ടാവും

നജൂസ്‌ said...

എല്ലാവര്‍ക്കും സംഘടനയുള്ള കാലാണ്‌ സിമി. ഒന്ന്‌ കരുതിയിരുന്നൊ

വിനയന്‍ said...

-----------
---------------
----------------
---------------------ശ്ശോ----
-------------------------------

akberbooks said...

സിമീ......ദുബായ്ക്കാരി
അന്ന ഞങ്ങളുടെ ബ്ലോഗില്‍ എഴുതാന്‍ തുടങ്ങുന്നു.

GLPS VAKAYAD said...

പൂര്‍ണ്ണത എന്നൊന്നുണ്ടോ? സിമി....വഴിയോരത്തെ
കടയില്‍ അയാള്‍ കയറിയത് ആകര്‍ഷകമായതെന്തെങ്കിലും വാങ്ങാനാണ്..തെരഞ്ഞു തെരഞ്ഞു അയാള്‍ക്കൊടുവില്‍ ഒരു എഴുത്തുകാരന്റെ മുഖം മൂടി കിട്ടി...പിന്നെ എല്ലാം അയാള്‍ക്കു പിറകെ വന്നു ,പണം പ്രശസ്തി,ആഗ്രഹിക്കുന്നതെന്തും,കുറേക്കഴിഞ്ഞപ്പോല്‍ അയാള്‍ക്കു മടുത്തു..മുഖം മൂടി ഊരിമാറ്റാന്‍ അയാള്‍ കൊതിച്ചു,പക്ഷെ അതയാളുടെ സരീരത്റ്റിന്റെ ഭാഗമായി കഴിഞ്ഞിരുന്നു.ആ മുഖം മൂടി ധരിക്കുന്നതു സൂക്ഷിച്ചു വേണം....ചുമ്മാ തമാശയാണ്‍ഊ കേട്ടോ കടിച്ചു കീറാന്‍ വരല്ലെ...

Unknown said...

സിമിയേ..ഇതിനിടയില്‍ പോയി പിഗ്മാലിയണായോ?ഗലേഷ്യ എവിടേ?

ദിലീപ് വിശ്വനാഥ് said...

അയ്യോ... അതെവിടെപ്പോയി?
എന്തായാലും ഈ കഥയ്ക്ക് പൂര്‍ണ്ണത ഉണ്ട് കേട്ടോ.

നാടോടി said...

സിമി,
ഇത് സത്യമായിട്ടും കലക്കിയിട്ടൂണ്ട്...
പൂര്‍‌ണ്ണതയെന്നു പറയുന്നത് മനസ്സിന്റെ ഭാവമാണെന്ന് ഞാന്‍ മുന്‍‌പേ അറിഞ്ഞു..
തുടരുക............

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൂര്‍ണ്ണത അപൂര്‍ണ്ണതയില്‍ ഒളിഞ്ഞിരിപ്പുണ്ട്‌, കണ്ടെത്തണം.

ഈ എഴുത്ത് നന്നായിരിക്കുന്നു ട്ടാ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"താങ്കള്‍ ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുന്ന തെറ്റുകള്‍ -ഈ പ്രയോഗം തെറ്റല്ലേ?

“ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുത്തുന്ന തെറ്റുകള്‍“- എന്നല്ലേ വേണ്ടത്?

മന്‍സുര്‍ said...

സിമി...

ഈ കത്തിലൂടെ മറ്റൊരു പൂര്‍ണ്ണത നിറഞ്ഞ
കഥ കാണാന്‍ കഴിഞ്ഞു...

നന്‍മകള്‍ നേരുന്നു

Sandeep PM said...

സിമി ഏഴുതും.കഥകളായിട്ട് തന്നെ.ഈ രോഗം അങ്ങിനെയൊന്നും മാറില്ല

കാവലാന്‍ said...

സിമിയുടെ എഴുത്തു നല്ലതു തന്നെ, അപൂ ര്‍ണ്ണ‍തയിലുമൊരു സൗന്ദര്യമുണ്ട്.

“ഞാനെഴുതുന്ന എല്ലാ കഥകളും വായിച്ച് അശ്രദ്ധകൊണ്ട് ഞാന്‍ വരുത്തുന്ന തെറ്റുകള്‍“- എന്നല്ലേ വേണ്ടത്????????????????????

ഇതും തെറ്റാണേ.......... 'ഞാന്‍' ആവര്‍ത്തിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു.

പപ്പൂസ് said...

ഇക്കഥ വളരെ നന്നായി! എനിക്കിഷ്ടായി!

ഓ.ടോ: എഡിറ്റു ചെയ്ത് എഡിറ്റ് ചെയ്ത് എല്ലാരും കൂടി ’തെറ്റുകള്‍’ എന്നു മാത്രമാക്കുമോ? ;) ചുമ്മാ... ! :)

Pongummoodan said...

എനിക്ക്‌ രസിച്ചു.

വെള്ളെഴുത്ത് said...

സിമീ. ഇതുപോലൊരു കഥയുണ്ട് അന്നാ ബ്ലാദിയാനയുടെ.(റുമെനിയ) പേര് ‘തുറന്ന ജാലകം’ അതില് പടമാണ്. കഥയല്ല. ഇല്ലാത്ത ഒന്ന് ഉണ്ടെന്നു തോന്നിക്കുന്നു. കല ജീവിതത്തിലെയ്ക്കാണൊ രക്ഷപ്പെടുന്നത് ജീവിതം കലയിലേയ്ക്കാണൊ രക്ഷപ്പെടുന്നതെന്ന്..ഗംഭീരം അല്ലേ?

അപര്‍ണ്ണ said...

ഈ രോഗത്തിന്‌ മരുന്നില്ല. :)
ആ ബുക്കും പേനയും അവിടുന്നു മാറ്റി വെക്കുന്നത്‌ ഗുണം ചെയ്തേക്കും. :)

simy nazareth said...

വെള്ളെഴുത്തെ, ആര്‍.കെ. നാരായണന്റെ ഒരു കഥയും ഉണ്ട് - മാല്‍ഗുഡി ഡേയ്സില്‍ (കഥയുടെ പേര്: such perfection). അതില്‍ ഒരു ശില്പിയുടെ പ്രതിമ പൂര്‍ണ്ണമാവുമ്പോള്‍ ശിവന്‍ ഇറങ്ങി താണ്ഡവ നൃത്തം ചവിട്ടുന്നതാ. കഥയും കഥാകാരനും മിക്സ് ആവുന്നത് ഞാന്‍ കഥാന്ത്യം എന്ന കഥയില്‍ എഴുതിയിരുന്നു. വെള്ളെഴുത്തിനെ ലിങ്കുതന്ന് വായിപ്പിക്കുന്നത് ക്രൂരതയാണെന്നു അറിയാം :) എങ്കിലും..

Google