സിമിയുടെ ബ്ലോഗ്

1/27/2008

മുരുകന്‍

കൊല്ലത്ത് കുട്ടികളുടെ ചിത്രരചനാ മത്സരത്തിനു മാര്‍ക്കിടാന്‍ പോയതായിരുന്നു ഞാന്‍. വരയ്ക്കാന്‍ കൊടുത്ത വിഷയം പൂരപ്പറമ്പ് ആയിരുന്നു. കുട്ടികളെല്ലാം ആനയെ വരയ്ക്കുന്ന കൂട്ടത്തില്‍ ഒരു കുട്ടിമാത്രം നിറയെ മനുഷ്യരെ വരയ്ക്കുന്നു. ഒന്നോ രണ്ടോ മിഴിവുള്ള മുഖങ്ങളും പിന്നെ ഒട്ടേറെ കുത്തിവരകളും. ജനലിനടുത്തുനിന്ന അവന്റെ അമ്മ പറഞ്ഞു: “സാറേ, വരയ്ക്കാന്‍ നല്ല കഴിവുള്ള കുട്ടിയാ. പക്ഷേ എന്തു ചെയ്യാനാ, ഒഴപ്പി വര നശിപ്പിക്കും”. ഞാന്‍ അവന്റെ അടുത്തുചെന്നു.

“മോന്റെ പേരെന്താ?”
“മുരുകന്‍”
“ആട്ടെ, മോനെന്താ എല്ലാ മനുഷ്യരെയും നന്നായി വരയ്ക്കാത്തെ?”
“ഞാന്‍ ദൈവമല്ലേ”.

ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.

24 comments:

നജൂസ്‌ said...

നന്നായിരിക്കുന്നു. അത്ര പറയാനെ അറിയൂ.

നന്മകള്‍

Inji Pennu said...

ബ്യൂട്ടിഫുള്‍!

SIVAKUMAR said...

ഇതു വായിച്ച്‌ ഒരുപാടു ചിന്തിച്ചുപോയി.... നന്ദി....

ബാജി ഓടംവേലി,ബഹറിന്‍ said...

ചിത്ര ജഡ്‌ജി,
നല്ല ഒതുക്കമുള്ള വരികള്‍
നല്ലൊരാശയം പറഞ്ഞു
ചിന്തിച്ചുകൊണ്ടേയിരിക്കുന്നു..
താങ്ക്‌സ്.....

ത്രിഗുണന്‍ said...

നായികയ്ക്ക് ചുറ്റും എക്സ്ട്രാ നടികളെ നിര്‍ത്തി സംവിധായകന്‍ ‍ഡാന്‍സ് ചെയ്യിക്കുന്നതുപോലെയാണ് പയ്യനും ചിത്രം വരച്ചിരിക്കുന്നത്.... കൊള്ളാം സിമീ....

ഗുപ്തന്‍ said...

ഇതു കഥയല്ലല്ലോ.. ഇതല്ലേ സത്യം.

പ്രയാസി said...

അണ്ണാ‍ാ‍ാ‍ാ‍ാ‍ാ

നമോവാകം..കിടിലം..:)

വെള്ളെഴുത്ത് said...

കൊച്ച് ഇങ്ങനെയൊക്കെ പറയ്‌വോ? പറഞ്ഞെങ്കില്‍ ജീനിയസ്സാണ്.. ആവും..

Pramod.KM said...

മുരുകനു മുമ്പില്‍ ഞാന്‍ കൈകൂപ്പുന്നു:))

നിരക്ഷരന്‍ said...

ഫസ്റ്റ് പ്രൈസ് ആ മിടുക്കന് തന്നെ കൊടുക്കണ്ടേ സിമീ ?

വാല്‍മീകി said...

നന്നായി സിമി. ചിന്തിപ്പിക്കുന്ന പോസ്റ്റ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നമിച്ചു

സുനീഷ് കെ. എസ്. said...

വേല്മുരുകാ ഹരോ ഹര... ദൈവമേ നിനക്കും പക്ഷഭേദമെന്ന് ആ കുരുന്നും ചിന്തിച്ചു തുടങ്ങിയല്ലോ...

നിഷ്ക്കളങ്കന്‍ said...

Very good simy!

ശ്രീ said...

:)

കിനാവ് said...

വാഹ്! നന്നായിരിക്കുന്നു സിമീ.
പൂരപ്പറമ്പിലെ ആനച്ചന്തം കാണുന്നവരില്‍ നിന്നും വ്യത്യസ്തനായി, മനുഷ്യരെ കാണാന്‍ ശ്രമിക്കുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍. കലാകാരന്റെ സാമൂഹ്യ പ്രതിബദ്ധത കൊച്ചുകലാകാരനിലൂടെ സിമി വ്യക്തമാക്കുന്നു. കുട്ടികള്‍ക്ക് ദൈവത്തിന്റെ പേരിടുന്നതിലെ പരിഹാസവും അതോടൊപ്പം ദൈവമെന്നൊന്നുണ്ടെങ്കില്‍ അങ്ങേരെന്തേ ഭൂമിയിലെ മനുഷ്യര്‍ക്കെല്ലാം സുഖവും സൌന്ദര്യവും ക്ഷേമവുമെല്ലാം ഒരു പോലെ വീതിച്ച്നല്‍കാഞ്ഞൂ എന്ന സന്ദേഹവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു കൊച്ചു കഥയില്‍.

കിനാവ് said...

:)

അപര്‍ണ്ണ said...

A big hand for my fav storyteller :)

annie said...

"ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു."

കണ്ണന്‍ എന്ന കഥയുടെ അവസാന വരികള്‍ ഇതാ ഇങ്ങനെ..
"ഉണ്ണിക്കണ്ണന്റെ വായ തുറന്ന് ഈരേഴു പതിനാലു ലോകവും അതില്‍ കിടന്ന് കറങ്ങുന്നതു കാണാനുള്ള ശക്തിയില്ലാതെ പാപാത്മാവായ ഞാന്‍ പടികടക്കാതെ തിരിഞ്ഞു നടന്നു."

..ദൈവത്തെ പറ്റി എനിക്കും ഒന്നും അറിയില്ല.. ഞാനും തിരിഞ്ഞു നടക്കുന്നു..

മയൂര said...

സിമീ, ഹാറ്റ്സ് ഓഫ് റ്റു യൂ... :)

*അമ്പിളി* said...

വണ്ടർഫുൾ!
കുറേ നേരമായി എന്ത് കമന്റണം എന്നറിയാതെ കുത്തിയിരിക്കുന്നു. :)

*അമ്പിളി* said...

ഞെട്ടിച്ചൂ...ഭയങ്കരാ!

Neema Rajan said...

ആ ചിത്രം ഒന്ന് കാണാന്‍ കൊതി തോന്നുന്നു... ആ കുഞ്ഞിന്റെ കണ്ണുകളിലൂടെ ലോകം ഒരുകുറി കാണാനും :-)))

devasena said...

അതെ!.. അവൻ മുരുകനാണു. nice one..

Google