സിമിയുടെ ബ്ലോഗ്

8/19/2008

കരിവാരം മഞ്ഞവാരം - പ്രതിഷേധിക്കൂ

ബ്ലോഗിലെ പുതുമുഖമായ‍ ശ്രീദേവി നായര്‍ എന്ന വീട്ടമ്മയെയും ഗള്‍ഫ് രാജ്യങ്ങളില്‍ പൊരിവെയിലത്ത് എല്ലുമുറിയെ പണിയെടുക്കുന്നതിനിടയില്‍ ഏതാനും നിമിഷങ്ങളില്‍ തോന്നുന്നത് കോറിവെയ്ക്കുന്ന മുഹമ്മദ് സഗീര്‍ പണ്ടാരത്തിനെയും സ്വതേ അന്തര്‍മുഖനായ ശ്രീ. വെള്ളെഴുത്തിനെയും കളിയാക്കി ദുഷ്ടലാക്കോടെ അനോണിമാഷ് പോസ്റ്റുകള്‍ ഇട്ടതിലും, അതില്‍ വര്‍മ്മമാരുടെ തോന്ന്യവാസത്തിലും പ്രതിഷേധിച്ച് ഞാന്‍ ഒരാഴ്ച്ചത്തേയ്ക്ക് ഈ ബ്ലോഗ് കറുപ്പിക്കുന്നു. തീനാളത്തിന് തീക്ഷ്ണതയില്ലെങ്കിലും ഒരു മെഴുകുതിരി പോലെ ബ്ലോ‍ഗില്‍ സഭ്യതയുടെ ഒരു കാലഘട്ടത്തിന് ഈ പോസ്റ്റ് ഒരു നാന്ദിയാവട്ടെ. ഇതില്‍ സഹകരിച്ച് നിങ്ങളുടെ ബ്ലോഗും കറുപ്പിക്കാനും അനോണിമാഷിന്റെ പോസ്റ്റുകള്‍ ബഹിഷ്കരിക്കാനും ഞാന്‍ സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ഇതുവരെ ബ്ലോഗ് കറുപ്പിച്ച് ഈ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നവര്‍.

1)http://ettumpottum.blogspot.com/
2)http://padayidam.blogspot.com/

37 comments:

un said...

സിമി,
അനോണി മാഷ് എന്നെ വ്യക്തിപരമായി അവഹേളിച്ചിട്ടില്ലെങ്കിലും ഞാനും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. എന്റെ ബ്ലോഗും കറുപ്പിക്കുന്നു

വെള്ളെഴുത്ത് said...

"ദേ പിന്നെയും എന്നെ കാണാതായി !! ” എന്നെ അനോനിമാഷദ്ദേഹം കളിയാക്കിയോ എപ്പ? അമ്പടാ ഞാനിതൊന്നും അറിയണില്ലല്ലാ...കാര്യങ്ങള്‍ അങ്ങനയാണെങ്കില്‍ എന്റെ ബ്ലോഗ് എപ്പം കറുപ്പിച്ചെന്നു ചോദിച്ചാ മതി! വെറും കറുപ്പിപ്പാ..? പച്ചയ്ക്കു കത്തിയ്ക്കും ഞാന്‍.. (എന്റെ ബ്ലോഗ്...പൊട്ടിക്കരയുന്നു..)

simy nazareth said...

വെള്ളെഴുത്തേ, ഇത് തമാശയായി എടുക്കാനുള്ളതല്ല.

Inji Pennu said...

ദേ പറഞ്ഞില്ലാന്ന് വേണ്ട
സിമി അടി വാങ്ങിക്കും, കൂട്ടത്തിൽ ആ പേരയ്ക്കയും, വെള്ളെഴുത്തും ഇനി വരാൻ പോണ ഗുപ്തനും! ങ്ങാ....

യാരിദ്‌|~|Yarid said...

അതെ, അനോണിമാഷു എന്നെയും വ്യക്തിപരമായി അവഹേളിച്ചിട്ടില്ലെങ്കിലും ഞാനും എന്റെ ബ്ലോഗു കറുപ്പിക്കുന്നു. ഒരാഴ്ചക്കേല്ല, സ്ഥിരമായി തന്നെ കറുപ്പിക്കാനാണ് എന്റെ ഭാവം..;)

ഓഫ്: വെള്ളേഴുത്തിന്റെ അന്തര്‍മുഖനെന്നു വിളിച്ച സിമി പോസ്റ്റ് പിന്‍ വലിച്ചു മാപ്പു പറയണം. ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ എന്റെ ബ്ലോഗിന്റെ നിറം പഴയതു പൊലെ അക്കാന്‍ തീരുമാനിച്ചു..;)

ചാണക്യന്‍ said...

ഹഹഹഹഹഹഹഹഹഹഹ
തൊലിക്കട്ടികള്‍ സമ്മതിച്ചിരിക്കുന്നു,
എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ വേറെ കിടക്കുന്നു...

simy nazareth said...

എല്ലാവരും ചിരിക്കുന്നത് എന്തിനാണെന്ന് എനിക്കു മനസിലാവുന്നില്ല :(

Deepu said...

നല്ല പ്രതിഷേധം.. ഇഷ്ടപ്പെട്ടു മിസ്റ്റര് സിമി. ബൂലോഗകൂടപ്പിറപ്പുകളോടുള്ള സ്നേഹം കണ്ടിട്ട് എന്റെ മനസ് നിറയുന്നു...

ഓ.ടോ
ഈ കമന്റ് ഡിലീറ്റ് ചെയ്തിട്ടാകാമായിരുന്നു ഇതൊക്കെ
http://blogpuli.blogspot.com/2008/08/blog-post.html?showComment=1218258300000#c8876289620900912681

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

അനിലെ എനിക്കുറക്കെയൊന്നു ചിരിക്കാന്‍ തോന്നുന്നു..:)) താങ്കളിത്ര ശൂദ്ധഗതിക്കാരനായിപ്പോയല്ലൊ..!

simy nazareth said...

ദീപു, അന്ന് ചിരിവന്നതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ദു:ഖിക്കുന്നു. ഖേദിക്കുന്നു. മറ്റുള്ളവരുടെ ദു:ഖം കണ്ട് പൊട്ടിച്ചിരിക്കുന്ന ഒരു കല്ലുഹൃദയമാണല്ലോ നീ എനിക്കു തന്നത് ഈശ്വരാ.

simy nazareth said...

യാരിദ്, വെള്ളെഴുത്തില്‍ അന്തര്‍ലീനമായ ഒരു പ്രാഗ്ഭാവത്തിന്റെ നിര്‍മ്മമതയാണ് അന്തര്‍മുഖത. അതു നിഷേധിക്കരുത്, പ്ലീസ്.

യാരിദ്‌|~|Yarid said...

സിമി നിങ്ങളെന്നെ കൂടുതല്‍ കൂടൂതല്‍ ചിരിപ്പിക്കുന്നു..:):):):)

അനില്‍@ബ്ലോഗ് // anil said...

യാരിദ്,
ഞാനല്‍പ്പം ഗൌരവമായ ചര്‍ച്ചയിലായിരുന്നു, അതിനാല്‍ പെട്ടന്നു ഒന്നും പിടികിട്ടിയില്ല.പിന്നെ സിമിയുടെ കമന്റ് പോയി നൊക്കൈയപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവുന്നതു.

ചാണക്യന്‍ said...

സിമി,
താങ്കളുടെ പോസ്റ്റില്‍ താങ്കള്‍ കരിവാ‍രം ആഘോഷിക്കുന്നതിന്റെ ആഹ്വാനം എന്റെ പോസ്റ്റില്‍ ഇടേണ്ട കാര്യമില്ല,
അതിനാല്‍ എന്റെ പോസ്റ്റില്‍ സിമിയിട്ട കമന്റ് ഞാന്‍ മായിക്കുന്നു...
എന്നിട്ട് ഞാന്‍ വീണ്ടും ചിരിക്കുന്നു....
ഹഹഹഹഹഹഹഹഹഹഹഹഹ

കടത്തുകാരന്‍/kadathukaaran said...

അനോണിമാഷുടെ വ്യക്തിഹത്യകള്‍ അതിരുവിട്ടതാണെങ്കിലും അദ്ധേഹം സ്വയം വിചാരിക്കാതെ മറ്റാരെക്കൊണ്ടും അത് നിര്‍ത്തലാക്കാന്‍ കഴിയില്ല എന്നതുകൊണ്ടും അരോഗ്യകരമായ വിമര്‍ശനത്തിലേക്കദ്ധേഹം തിരിച്ചുപോകുമെന്നാശിക്കുന്നു...
കറുപ്പിക്കാനില്ല അന്നും ഇന്നും...

OAB/ഒഎബി said...

എന്താണിതൊക്കെ. പൊതുവെ ഒരു കച്ചറക്കും പോവാതെ, ആഗ്രഹിക്കാത്ത എന്നെ നിങ്ങളിതിലേക്ക് വലിച്ചിഴക്കരുത്. ബ്ലോഗ് എഴുത്ത് ഒരു പ്രവാസത്തിന്റെ നെടു വീറ്പ്പുകളെ തല്ക്കാലത്തേക്ക് ഇറക്കി വക്കാനുള്ള ഒരു അത്താണിയായെ ഞാന്‍ കാണുന്നുള്ളു. തമാശക്ക് തമാശയും, കാര്യത്തിന്‍ കാര്യമായും കുറച്ച് സമയം. ഇവിടെ അനോണിയായും, കരിവാരമായും ആഘോഷിച്ച് കളിച്ച് നടക്കാന്‍ എനിക്ക് ഉദ്ദേശമില്ല, സമയമില്ല. ഇവിടെയും ഒരു സ്വൈര്യവും നിങ്ങളൊന്നും തരില്ല എങ്കില്‍ ഞാന്‍ ഇവിടം വിട്ട് പോവും എന്ന് നിങ്ങള്‍ വിചാരിക്കയും വേണ്ട. എപ്പടി. ഞാനെതാ മ....:) :)

കണ്ണൂസ്‌ said...

അപ്പോള്‍ ഞാനാണ് അനോണിമാഷ് എന്ന് പറഞ്ഞിട്ടും നിങ്ങളാരും വിശ്വസിച്ചില്ല അല്ലേ?

എന്റെ ബ്ലോഗ് ആരും കാര്യമായി വായിക്കാത്തതു കാരണം ഒരാഴ്ച എന്റെ പല്ലു കറുപ്പിച്ചു ഞാന്‍ പ്രതിഷേധിക്കും.

Anonymous said...

അനോണിമാഷിന്റെ വീരശൂരപരാക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിമിയുടെ ബ്ലോഗിന്റെ തേക്കെയറ്റത്തുള്ള അഞ്ചുസെന്റു സ്ഥലം ഞാന്‍ വീണും കറുപ്പിച്ചിരിക്കുന്നു.

(എന്റെ ബ്ലോഗ്‌ ചീത്തയാക്കാന്‍ പറ്റൂലാ :) )

അനോണിമാഷ് said...

എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക

നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം, അനോണിമാഷ്

അയല്‍ക്കാരന്‍ said...

കരിവാരം എന്ന വാക്കുതന്നെ ഫോട്ടോക്രൊമാറ്റിക്കലി ചാലഞ്ചഡ് ആയിട്ടുള്ളവരെ അപഹസിക്കാനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. എന്‍റെ ബ്ലോഗില്‍ സിമി കരിവാരത്തിന്‍റെ പരസ്യം പതിച്ചതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്നു പൌഡര്‍ ഇടാന്‍ തീരുമാനിച്ചിരിക്കുന്നു.

ഗുപ്തന്‍ said...

ഇഞ്ചിയോട് വരാന്ന് പറഞ്ഞിട്ട് വരാണ്ടിരുന്നാ പരാതിതീരൂല്ലാല്ലോന്ന് വിചാരിച്ചിട്ട് വന്നതാട്ടാ.. പ്വോണ്.. :))

നമ്മള് ശരിക്കും കറുത്തിട്ടായത് കൊണ്ട് ബ്ലോഗ് കറുപ്പിച്ചാ‍ാ മാച്ചാവണില്ലാന്ന് ഒരു ആരാധിക പറഞ്ഞ്. വെല്ല ഗോള്‍ഡന്‍ കളറും കിട്ട്വോടാ സിമ്യേ ?

smitha adharsh said...

എന്‍റെ ബ്ലോഗ് പണ്ടേ കറുത്തതാണ്‌....

മുസ്തഫ|musthapha said...

സിമിയുടെ ആഹ്വാനമനുസരിച്ച് എന്‍റെ ഈ ബ്ലോഗ് ഞാന് കറുപ്പിക്കുന്നു…

അനോണിമാഷുടെ ആഹ്വാനമനുസരിച്ച് എന്‍റെ ഈ ബ്ലോഗ് ഞാന് വെളുപ്പിക്കുന്നു…

Unknown said...

ഒരു കരിവാരം പണ്ടു നടത്തിയതിന്റെ ഹാങ്ങ് ഓവര്‍ വിട്ടില്യാലേ..

ഇങ്ങനെ ബ്ലോഗെഴുത്തിനെതിരേ കറുപ്പിക്കാന്‍ തൊടങ്ങിയാ കരി തികയൂല മാഷേ..

കാവലാന്‍ said...

സിമീ,
താങ്കള്‍ ശ്രീദേവിനായരുടെ ബ്ലോഗില്‍ രണ്ടാമതിട്ട കമന്റ് ആദ്യമിട്ടിരുന്നെങ്കില്‍ ഈ കരി ലാഭിക്കാമായിരുന്നു.
നല്ല കരിക്കൊക്കെ ഇപ്പൊ എന്താ വെല!

simy nazareth said...

കാവാലാ, മഞ്ഞളിന് വിലക്കുറവാണെന്നു കേള്‍ക്കുന്നു. അടുത്തത് മഞ്ഞവാ‍രമായിരിക്കും. ജാഗ്രതൈ!

Unknown said...

നിങ്ങളെന്നെ കമ്മൂണിഷ്ടാക്കീന്നു് ഏന്‍ കേട്ടിരിക്കു്‌ണു്‌. ഇതിപ്പൊ കറുപ്പു്, വെളുപ്പു്, സൊര്‍ണ്ണം, മഞ്ഞളു്!
ഇങ്ങനെ നെറങ്ങളു് ഝടഝടാന്നങ്ങു് മാറാന്നു് വച്ചാ നിങ്ങളെന്നെ ഓന്താക്കീന്നു് പറയേണ്ടി വരൂല്ലോ എന്റെ കള്ളുംകൊടത്തു് മുത്തപ്പാ?

വിനാശകാലേ വിരതിന്നു് ജീവിതം! ശിവ ശിവ!!

absolute_void(); said...

ചരിത്രം ആദ്യം ദുരന്തമായും പിന്നീടു് പ്രഹസനമായും ആവര്‍ത്തിക്കും!

Latheesh Mohan said...

ഞാന്‍ നിങ്ങളോടെല്ലാം പ്രതിഷേധിക്കുന്നു. ഞാന്‍ കണ്ടിട്ടേയില്ലാത്ത അനോണി മാഷ് ഒരിക്കല്‍ എന്റെ പേര് ദുരുപയോഗം ചെയ്തപ്പോള്‍ പ്രതിഷേധിക്കാന്‍ ആരും വരാതിരുന്നതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നു

വേണ്ടിവന്നാല്‍ കുറച്ചു കഴിഞ്ഞ വീണ്ടും പ്രതിഷേധിക്കും.

ഈ ബ്ലോഗില്‍ വര്‍മമാരെ അനുവദിക്കാത്തതിലും പ്രതിഷേധിക്കുന്നു

:)

സജീവ് കടവനാട് said...

അനോണിമാഷ്ടെ കിരാതത്വത്തില്‍ പ്രതീക്ഷിച്ച് ഞാനെന്റെ 16 ബ്ലോഗുകളും 32 ഐഡികളും ഡിലീറ്റ് ചെയ്യുന്നു.

ലിസ്റ്റ്
1.http://anonidushtan.blogspot.com
2.http://onnumilla.blogspot.com
3.http://pinnekaanam.blogspot.com
4.http://chanakam.blogspot.com
5.http://baakki11blogukal.blogspot.com

സജീവ് കടവനാട് said...

!

കടപ്പാട് നാണായരന്‍ said...

നിങ്ങളുടെ ആക്ഷേപശരങ്ങളേല്‍ക്കാന്‍
എനിക്ക്ശേഷിയില്ലാത്തതിനാല്‍ ഞാന്‍ പോകുന്നു...
എന്റെ കമന്റുകളും തിരികെയെടുക്കുന്നു
നിങ്ങളായ് നിങ്ങടെ പാടായ്...

അനോണിമാഷ് said...

സിമി, മഞ്ഞനിറത്തെ അപമാനിച്ചതില്‍ മനംനൊന്ത് ഞാനും പ്രതിഷേധിക്കുന്നു

കാവലാന്‍ said...

സിമീ,.........
പണ്ടാറക്കാലാ കണ്ണൂ കളഞ്ഞല്ലോടാ മുത്തേ കരിക്കു വെലകൂട്യാലും വേണ്ടില്ല കറുപ്പുതന്നെയാ നല്ലത്.
(പണ്ടാറക്കാലന്‍ എന്ന വിളിയില്‍ പ്രധിഷേധിച്ച് അപായ സൂചകമായി ബ്ലോഗ് ഇനി മഞ്ചാടി പോലെ ചുവപ്പിക്കൂ മഞ്ഞളിന്റെ കൂടെ അല്പം ചുണ്ണാമ്പു കൂടി ചേര്‍ത്താല്‍ മതി).

Praveen payyanur said...

സിമി
താങ്കളുടെ ബ്ലോഗിന് അവശ്യത്തിലധികം വായനക്കരുന്ടല്ലോ. പിന്നെ എന്തിനാണു ഇത്തരം തറപരിപാടി. (നാലാം തരത്തിലെ കുട്ടികള്‍ ചോടിക്കുന്നതുപോലെ ഇതൊരു കുട്ടിക്കളിയായി എനിക്ക് തോനുന്നു)
മറ്റുള്ളവരോടു --
ശ്രീദേവിക്കും വെള്ളെഴുത്തിനും എന്താണ് അഭിപ്രായം?

simy nazareth said...

പ്രവീണ്‍,

പറഞ്ഞത് വിലമതിക്കുന്നു.

ഒരു തമാശയായി കണ്ടൂടേ. വെള്ളെഴുത്തിന് വിഷമം ആയില്ല എന്നു എനിക്ക് ഉറപ്പാണ്. സഗീറിനെയും ശ്രീദേവിച്ചേച്ചിയെയും വിശമിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല.

Google