സിമിയുടെ ബ്ലോഗ്

1/05/2008

ആറാം ഇന്ദ്രിയം

പതിവിലും കൂടുതല്‍ നേരം കണ്ണാടിയില്‍ നോക്കി നിന്ന ശേഷം അഞ്ജലി കോളെജില്‍ പോവാന്‍ ഇറങ്ങിയ വഴിയ്ക്ക് അമ്മയുടെ മുറിയിലേയ്ക്കു കയറി. വീട്ടില്‍ നിന്നും ഇറങ്ങുമ്പൊഴേ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. വാതില്‍ കടന്നു വരുന്ന മകളെനോക്കി അമ്മ കണ്ണും മിഴിച്ച് കിടന്നു. അമ്മയുടെ കണ്ണുകള്‍ വാതില്‍ക്കല്‍ ആരെയും കാണാത്തതുപോലെ ദൂരേയ്ക്കു പോയി. കട്ടിലിന്റെ അരികിലെ കസാരയില്‍ ഇരുന്ന് അച്ഛന്‍ അവളെ നോക്കി പറഞ്ഞു. “അമ്മയ്ക്കു വയ്യ”.

അവള്‍ ഒന്നും പറഞ്ഞില്ല. കതകും ചാരി പുറത്തേയ്ക്കു നടന്നു. പുറത്തുനിന്നും ഫ്ലാറ്റിന്റെ വാതില്‍ പൂട്ടി. അവള്‍ പുറത്തിറങ്ങിയപ്പോള്‍ അമ്മ അച്ചന്റെ ഇടതുകൈത്തണ്ടയില്‍ മുറുക്കിപ്പിടിച്ചു. “പോവരുത്”.

അഞ്ജലി ഓട്ടോക്കാരനോട് നഗരത്തിലെ ഷോപ്പിങ്ങ് കോമ്പ്ലെക്സിനു മുന്നില്‍ ഇറക്കാന്‍ പറഞ്ഞു. കാശുകൊടുത്ത് പുറത്തിറങ്ങിയപ്പോള്‍ രഘു ബൈക്കുമായി പറഞ്ഞ സ്ഥലത്തു കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കള്ളി ഷര്‍ട്ട് ഇടരുത്, അതവനു ചേരില്ല എന്ന് അവള്‍ പലതവണ പറഞ്ഞതാണ്. അലവലാതി, അവളെ ദേഷ്യം പിടിപ്പിക്കാന്‍ അതുതന്നെ ഇട്ടോണ്ടുവരും.

അമ്മ മച്ചില്‍ നോക്കി ഒന്നും കാണാത്തതുപോലെ കിടന്നു. മുറിയോ ചുമരുകളോ ഒന്നും അവര്‍ കാണുന്നില്ല എന്നു തോന്നി. അഞ്ജലിയുടെ അച്ചന്‍ ഫോണെടുത്ത് ഓഫീസില്‍ വിളിച്ചു.

“സര്‍‍, ശാന്തയ്ക്കു നല്ല സുഖമില്ല, എനിക്കിന്നു വരാന്‍ ബുദ്ധിമുട്ടുണ്ട്”.
“കുഴപ്പമില്ല, ആയിക്കോട്ടെ. (അല്പനേരത്തെ മൌനത്തിനു ശേഷം) ഒരു ഫ്രണ്ട്ലി അഡ്വൈസ് എന്നു കരുതൂ, മിസ്സിസ്സിനെ ആശുപത്രിയില്‍ ആക്കരുതോ?”.
“വയ്യ സര്‍, അതു ശരിയാവില്ല”
“ഒകെ, എല്ലാം പെട്ടെന്നു ശരിയാവട്ടെ”.

രഘു ബൈക്ക് ഏതോ ഇടവഴികളിലൂടെ ഓടിച്ചു. “വിനോദിന്റെ അച്ചനും അമ്മയും സ്ഥലത്തില്ല, വീട്ടിന്റെ താക്കോല്‍ തന്നുവിട്ടു. അവന്റെ അയലത്തുകാരും ഓഫീസില്‍ പോയിക്കാണും”. അവന്‍ തിരിഞ്ഞുനോക്കാതെ വണ്ടിയോടിച്ചു. ബൈക്കിനു പിന്നിലിരുന്ന് അവന്റെ മുഖം കാണാന്‍ കഴിഞ്ഞില്ലെങ്കിലും രഘു ചിരിക്കയാണെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു.

അമ്മ അച്ചന്റെ കയ്യിലുള്ള പിടിമുറുക്കി. “ശാന്തേ, വിടൂ, വേദനിക്കുന്നു”. അമ്മ ഒന്നും മിണ്ടാതെ കിടന്നു.

കൂട്ടുകാരന്റെ വീട്ടിനു മുന്‍പില്‍ ബൈക്ക് പാര്‍ക്കു ചെയ്ത് ഗേറ്റ് തുറക്കുമ്പോള്‍ അയലത്തെ വീട്ടിലെ ടെറസ്സില്‍ നിന്നും തുണിവിരിച്ചുകൊണ്ടിരുന്ന സ്ത്രീ തന്നെ ഒരു വികാരങ്ങളുമില്ലാതെ നോക്കുന്നത് അഞ്ജലി ശ്രദ്ധിച്ചു. അവള്‍ക്ക് അമ്മയുടെ നോട്ടം പോലെ തോന്നി. വിശാലമായ വരാന്തയും മുകളിലേയ്ക്കു തേക്കിന്‍ തടിയില്‍ തീര്‍ത്ത കോണിപ്പടികളും ഉള്ള വീടായിരുന്നു അത്. മുകളിലത്തെ നിലയിലെ‍ വിനോദിന്റെ മുറിയില്‍ മെത്ത അലങ്കോലമായി കിടന്നിരുന്നു. തുണികള്‍ ഒരു മൂലയ്ക്ക് കൂട്ടിയിട്ടിരുന്നു. ചുമരില്‍ പല പോസുകളില്‍ നില്‍ക്കുന്ന പാശ്ചാത്യ സിനിമാനടികളുടെ വലിയ ചിത്രങ്ങള്‍ തൂക്കിയിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്നും കുറ്റിയിട്ട് രഘു അവളെ ഉമ്മവെയ്ച്ചുതുടങ്ങി.

അമ്മ പതുക്കെ മൂളിത്തുടങ്ങി. മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്ം. അച്ചന്‍ അമ്മയുടെ കയ്യില്‍ പിടിച്ചു.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ”.

“എടീ നിന്റെ അരഞ്ഞാണം ആകെ കറപിടിച്ചല്ലോ. ഇതിന്റെ കുടുക്കെവിടെ”.
“ഓ എന്റെ രഘൂ“

അമ്മയുടെ കണ്ണുകളില്‍ വേദന കനത്തു. മൂളലിന്റെ ശബ്ദം കൂടിവന്നു. നഖങ്ങള്‍ മുറുകി അച്ചന്റെ കൈത്തണ്ടയില്‍ നിന്നും ചോര പൊടിഞ്ഞുതുടങ്ങി.
“ശാന്തേ, വിഷമിക്കാതെ, വിഷമിക്കാതെ, വിഷമിക്കാ‍തെ”.

“ആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീആ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍”

വാതിലില്‍ ആരോ കോളിങ്ങ് ബെല്‍ അടിച്ചു.

“മി. മേനോന്‍, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം. നിങ്ങള്‍ക്കു ഭാര്യയേ ഏതെങ്കിലും ആശുപത്രിയില്‍ ആക്കിക്കൂടേ? ഉറങ്ങുകയായിരുന്നു”.
“ആക്കാം”. അച്ചന്‍ നെറ്റിയിലെ വിയര്‍പ്പുതുടച്ചു.
“ശരി, വരട്ടെ”.

അഞ്ജലി തിരിച്ചുവന്നപ്പോള്‍ അമ്മ അടങ്ങിക്കിടന്നിരുന്നു. ഒന്നും അറിയാത്തതുപോലെ അമ്മ അവളെ നിഷ്കളങ്കമായി നോക്കി.
“മോളേ, അമ്മയെ നമുക്ക് ആശുപത്രിയിലാക്കിയാലോ.....”.

അവള്‍ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേയ്ക്കു കയറിപ്പോയി.

7 comments:

un said...

എനിക്ക് കഥയെഴുത്തിനെക്കുറിച്ച് ഒന്നുമറിയില്ല. എന്നാലും ഒരഭിപ്രായം പറഞ്ഞോട്ടെ? concept കൊള്ളാം പക്ഷെ, കുറച്ചുകൂടെ ഒതുക്കിപ്പറയരുതായിരുന്നോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍്

ഒന്നും മനസ്സിലായില്ലേ...

കാപ്പിലാന്‍ said...

മണി ചിരിച്ചതുപോലെ ഞാനൊന്നു ചിരിച്ചോട്ടെ" ഘ ഘ ഘ ഘ ഘ ഘ ഘ ഘ ഘ ആ ആ ആ ആ ആ
ഘ ഘ ആ ആ " നല്ല ചിരി അല്ലെ, അതു പോലായ ഇതും
ഒന്നും തോന്നല്ലേ ..... അനിയ

മാണിക്യം said...

ഇതാണൊ ഇപ്പൊ നാടിന്റെ സംസ്കാരം?
ഭാരത നാരീ സങ്കല്പം
അതിനൊ ഭ്രാന്ത് പിടിച്ചത്?

Unknown said...

സിമിയേ....നിന്റൊരു കാര്യം!!!!!!!

Teena C George said...

അവള്‍ ഒന്നും മിണ്ടാതെ അവളുടെ മുറിയിലേയ്ക്കു കയറിപ്പോയി...

അവള്‍ക്കറിയാം...
ചികിത്സ വേണ്ടത് അമ്മയ്ക്കല്ലെന്ന്...

സാക്ഷി said...

പക്ഷെ,അമ്മയും അവളോടൊപ്പമുണ്ടായിരുന്നല്ലോ?

Google