സിമിയുടെ ബ്ലോഗ്

11/04/2009

സൃഷ്ടി, സ്രഷ്ടാവ് , കവിത, ബ്ലോഗ് സമൂഹം

രവിവര്‍മ്മ ചിത്രങ്ങള്‍ മനോഹരമാണ്, ഒറ്റനോട്ടത്തില്‍ തന്നെ എന്താണു വരച്ചതെന്നു മനസിലാവും. സൂക്ഷിച്ചുനോക്കിയാല്‍ ശകുന്തളയുടെ ഭാവം മനസിലാവും. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ പെട്ടെന്നു മനസിലാവില്ല. മനസിലാവുന്നതു തന്നെ ഓരൊരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. പിക്കാസോയോടോ കെ.സി.എസ്. പണിക്കരോടോ നിങ്ങള്‍ എന്താണു വരച്ചത് എന്ന് വിശദീകരിച്ചു തരാമോ ആരും ചോദിക്കാറില്ല, ചോദ്യം തന്നെ വിഢിത്തമാണ് എന്ന നില ചിത്രകലയ്ക്ക് വന്നതുകൊണ്ടാവാം. ചിത്രകല എന്നത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെട്ടും തലമുറകള്‍ തോറും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതുകൊണ്ട് വിവിധ സമ്പ്രദായങ്ങള്‍ ആസ്വാദകന് പരിചിതമായതുകൊണ്ടും ആവാം ഇത്തരം ചോദ്യങ്ങള്‍ ഒരു അമൂര്‍ത്ത ചിത്രത്തെക്കുറിച്ചും ഇന്നു വരാത്തത്. ശില്പകലയും അങ്ങനെതന്നെ - കണ്ടിട്ടുമനസിലാവാത്ത ശില്പം കണ്ട് എന്താണ് ശില്പി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ആരും ചോദിക്കാറില്ല.

എഴുത്തിന്റെ കാര്യം വ്യത്യസ്ഥമാണ് എന്നു ചിന്തിക്കാന്‍ വരട്ടെ. കല എന്നതിന് ഒരു മാനമേ, ഒരേകകമേ ഉള്ളൂ. അതില്‍ ചിത്രകലയ്ക്ക് ഒരു രീതി, ശില്പത്തിനു മറ്റൊരു രീതി, കഥയ്ക്ക് മറ്റൊരു രീതി, കവിതയ്ക്ക് മറ്റൊന്ന് എന്നിങ്ങനെയില്ല. പല കലാസമ്പ്രദായങ്ങളും വരുന്നത് (ഉദാ: ദാദായിസം, എക്സ്പ്രഷനിസം, ഇമ്പ്രഷനിസം) കവിതയിലും കഥയിലും ചിത്രകലയിലും ശില്പകലയിലും നാടകത്തിലും പരന്നുകിടക്കുന്ന രീതിയിലാണ്. ദാദായിസ്റ്റ് പെയിന്റിങ്ങ് പോലെ ദാദായിസ്റ്റ് എഴുത്തുമുണ്ട്, നാടകങ്ങളുണ്ട്.

ഒരു കലാരൂപം സൃഷ്ടിച്ചുകഴിഞ്ഞാല്‍ - സ്രഷ്ടാവും കാണിയുമായി വ്യത്യാസമില്ല. മിക്കപ്പൊഴും സ്രഷ്ടാവ് ആ‍ കലാരൂപത്തെ കാണുന്ന രീതിയായിരിക്കില്ല മറ്റൊരാസ്വാദകന്‍ കാണുന്ന രീതി. സ്രഷ്ടാവ് കാണാത്ത പല അര്‍ത്ഥങ്ങളും ആസ്വാദകന്‍ കണ്ടെത്തുന്നു. കാരണം ഓരോ കലാരൂപത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ (സാങ്കല്പിക) കണ്ണടയിലൂടെയാണ്. ഈ സാങ്കല്പിക കണ്ണട ഉണ്ടാവുന്നത് ജനിച്ചതുമുതല്‍ കലാരൂപം ദര്‍ശിക്കുന്നതുവരെയുള്ള നമ്മുടെ അനുഭവങ്ങളുടെയും സ്വത്വത്തിന്റെയും ആകെത്തുകയായും ആണ്. എന്റെ വ്യക്തിത്വം, കാഴ്ച്ചപ്പാടുകള്‍ എന്നിവ ഞാന്‍ ഒരു വസ്തുവിനെ എങ്ങനെ ആസ്വദിക്കുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു, സ്വാധീനിക്കുന്നു. വായിക്കുന്ന വ്യക്തി എന്നത് വായിക്കപ്പെടുന്ന വസ്തുവിന് ഒരു ‘കോണ്ടെക്സ്റ്റ്‘ ആവുന്നു. (നാലുവയസ്സുള്ള ഒരു കുഞ്ഞിനെ അതിന്റെ അമ്മ തല്ലുന്നതു കണ്ടാല്‍ കാണുന്നയാള്‍ക്ക് ദേഷ്യം വരാം, എന്നാല്‍ പലതവണ തൊടരുതെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ഒരു കൂജ തള്ളിയിട്ടു പൊട്ടിച്ചതിനാണ് തല്ലിയത് എന്നറിഞ്ഞാല്‍ അതേ ദേഷ്യം അതേ അളവില്‍ വരില്ല - മുന്‍പ് നടന്ന സംഭവമാണ് ഇവിടത്തെ ‘കോണ്ടെക്സ്റ്റ്’, അതേപോലെ ആസ്വാദകന്‍ കലാസൃഷ്ടിയുടെ കോണ്ടെക്സ്റ്റിന്റെ ഭാഗമാണ്). ഒരാള്‍ക്ക് ഒരു ചലച്ചിത്രം കണ്ട് കരച്ചില്‍ വന്നതുകൊണ്ട് മറ്റൊരാള്‍ക്ക് കരച്ചില്‍ വരണമെന്നില്ല, ചിലപ്പോള്‍ മറ്റൊരാള്‍ക്ക് അത് ബോറനായി തോന്നാം. ചലച്ചിത്രത്തിന്റെ കാര്യത്തില്‍ ഇത് സാധാരണവുമാണ് - ഓരോരുത്തരുടെയും ആസ്വാദനം വ്യത്യസ്ഥമാണെന്ന് കാണികള്‍ തന്നെ പരക്കെ അംഗീകരിച്ചു കഴിഞ്ഞു. ഒരോ കലാരൂപത്തിന്റെയും ആസ്വാദനം വ്യക്തിഗതമാണ്. ഓരോ കലാരൂപവും ഒരു വ്യക്തിയുടെ ബോധത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ വൈയക്തികമാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ ആസ്വദിക്കുന്ന രീതിയിലായിരിക്കില്ല, വായിക്കുന്ന രീതിയിലായിരിക്കില്ല, വായനക്കാരന്‍ വായിക്കുന്നതും ആസ്വദിക്കുന്നതും.

കലയ്ക്ക് സാര്‍വ്വത്രികമായ ഒരര്‍ത്ഥം എന്നത് കലയെ ചോദ്യോത്തരിയാക്കുന്നതിനു തുല്യമാണ്. ഒന്നും ഒന്നും രണ്ട് എന്നതുപോലെ ഗണിതസമവാക്യങ്ങളല്ല കല. സരളസൃഷ്ടികളുടെ ആസ്വാദനം ഏറെക്കുറെ ഏകനാതനമാണെങ്കില്‍ സങ്കീര്‍ണ്ണസൃഷ്ടികളുടെ ആസ്വാദനം(അവയിലേയ്ക്ക് ആസ്വാദകനു കടക്കാന്‍ പല വാതിലുകളുള്ളതുകൊണ്ട്) വൈവിധ്യമാര്‍ന്നതും നേരത്തേ പറഞ്ഞതുപോലെ, കുറെക്കൂടെ വൈയക്തികവുമാണ്.

സാഹിത്യം ലളിതമായിരിക്കണം എന്ന പിടിവാശിയിലൊതുങ്ങാത്ത പല വിശ്വസാഹിത്യ കൃതികളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല നോവല്‍ എന്ന് റേറ്റ് ചെയ്യപ്പെടുന്ന യുളീസിസില്‍ (ജെയിംസ് ജോയ്സ്), 150-ഓളം പേജുകള്‍ വരുന്ന അവസാനത്തെ അദ്ധ്യായം എട്ട് വരികളാണ്. ജോയ്സ് വരിമുറിച്ചെഴുതിയിരുന്നെങ്കില്‍ വായനക്കാരന് മനസിലാക്കാന്‍ എളുപ്പമായിരുന്നു എന്ന് ആരും പറയുന്നില്ല. ബോധധാര എന്ന സങ്കേതത്തില്‍ എഴുതിയ പല പുസ്തകങ്ങളുമുണ്ട്, വില്യം ഫോക്നറുടെ ‘ദ് സൌണ്ട് ആന്റ് ദ് ഫ്യൂറി‘ വളരെ കഷ്ടപ്പെട്ടു വായിച്ചിട്ടും എനിക്കു മനസിലായില്ല. പുസ്തകത്തിന്റെ അവതാരിക തന്നെ പറയുന്നു, പലതവണ വായിച്ചാല്‍ മാത്രം മനസിലാവുന്ന ഒന്നാണെന്ന്. ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി ഇതിനെ കരുതുന്നു.

എഴുത്തുകാരന്‍ എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള്‍ എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. പക്ഷികളെന്നാല്‍ കോഴികള്‍ മാത്രം എന്നതോ മരങ്ങള്‍ എന്നാല്‍ തേക്കുമരങ്ങള്‍ മാത്രം എന്നതോ ആയ ഒരു ലോകത്തിലെത്തിയാലുള്ള അവസ്ഥ എത്ര വിരസമായിരിക്കും എന്ന് ആലോചിച്ചുനോക്കൂ. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാ‍ന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില്‍ എഴുത്തുകാരന്‍ ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല്‍ എഴുത്തില്‍ ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല. വിജയനും മുകുന്ദനുമാണ് നമ്മുടെ വഴികാട്ടികള്‍ എന്നു ചിന്തിച്ചാല്‍ വിജയന്റെയും മുകുന്ദന്റെയും കുറെ വികലാനുകരണങ്ങളേ വരൂ, നവവും മൌലികവുമായ, ആരെയും ഒന്നിലും ചാരിനില്‍ക്കാത്ത ഒന്നും തന്നെ വരില്ല.

എഴുത്തുകാരന്‍ തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന്‍ ഇതാണ് എഴുതിയതെന്ന് ഞാന്‍ തന്നെ വിളിച്ചുപറഞ്ഞാല്‍ പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന്‍ കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന്‍ സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില്‍ നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. നേരെമാത്രം നോക്കൂ, കാണിച്ചു തരുന്നതു മാത്രം കാണൂ എന്നു പറയുന്നതു പോലെയാണ് അത് - ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.

വൃത്തനിബദ്ധമാവണം കവിത എന്നത് പഴയ ഒരു വാശിയായിരുന്നു. കവിതയ്ക്ക് ഈണം വേണം, താളം വേണം, ഇമ്പം വേണം എന്നിങ്ങനെയുള്ളവ - കവിത സൌന്ദര്യാനുഭവമാണ് എന്ന ചിന്തയുടെ ഭാഗമാണ്. എന്നാല്‍ അത്തരം ഒരു ലാവണ്യാനുഭവത്തിന് ഈണവും താളവും വൃത്തവും അലങ്കാരവും തന്നെ വേണോ, അല്ലാതെ എഴുതിയാലും വായനക്കാരന്റെ (ചിലരുടെയെങ്കിലും) ചില ഭാവഞരമ്പുകള്‍ തുടിക്കില്ലേ എന്ന ചിന്തയാവണം, പദ്യം മാത്രമല്ല കവിത എന്നു ചിന്തിക്കാന്‍ കഴിഞ്ഞ ഏതാനും തലമുറകളെ (മലയാളത്തില്‍ എന്നല്ല, എല്ലാ ഭാഷയിലും) പ്രേരിപ്പിക്കുന്നത്. അങ്ങനെവരുമ്പോള്‍ സൂര്യാസ്തമനത്തില്‍ കവിതയുണ്ട്, ബസ്സില്‍ മുന്‍‌സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ എണ്ണതേച്ച മുടിയില്‍ കവിതയുണ്ട്, കാമിനിയുടെ കണ്ണ് പിടയ്ക്കുമ്പോള്‍ അതില്‍ കവിതയുണ്ട്, കുറുകിക്കൊണ്ട് കാലിലുരുമ്മുന്ന പൂച്ചയില്‍ കവിതയുണ്ട്. ചില ഗദ്യങ്ങള്‍ കവിതകളാണ്. ഗദ്യത്തിലെഴുതിയ വിത്സന്റെ ഒരു കവിത നോക്കൂ. ഒരു വരിപോലുമില്ലാതെ, രണ്ട് ചിത്രങ്ങള്‍ (ഗൂഗ്ല് ഇമേജ് സെര്‍ച്ച് റിസള്‍ട്ടുകള്‍) മാത്രം ചേര്‍ത്തുവെച്ച് അനോണി ആന്റണി നിര്‍മ്മിച്ച കവിത നോക്കൂ. ഇതൊക്കെ കാണുമ്പൊഴും ചില വായനക്കാര്‍ക്കെങ്കിലും ഉള്ളില്‍ ‘ഹാ‘ എന്നൊരു തോന്നല്‍ വരുന്നെങ്കില്‍ അവര്‍ക്ക് അത് കവിതയാണ്. അതുകൊണ്ട് താനെഴുതിയത് എല്ലാവര്‍ക്കും കവിതയാവണം, എല്ലാവര്‍ക്കും ഇഷ്ടപ്പെടണം എന്ന് ആര്‍ക്കെങ്കിലും വാശിയുള്ളതായി തോന്നുന്നില്ല, അങ്ങനെ തോന്നുന്നെങ്കില്‍ അത് നന്നുമല്ല.

പദ്യത്തിലെഴുതിയ പലതും കവിതകളാവാതെ പോവുന്നതിനും ഉദാഹരണങ്ങള്‍ അനവധിയുണ്ട്, ഒരു ലാവണ്യാനുഭവവും തരാതെ മറഞ്ഞുപോവുന്നവ ധാരാളം. എനിക്കു കവിതയല്ലാത്തത് മറ്റൊരാള്‍ക്കു കവിതയായി തോന്നാം എന്നത് മറന്നുകൊണ്ടല്ല.

ബ്ലോഗിന്റെ ഒരു സവിശേഷത അത് ശരാശരിയുടെ (മീഡിയോക്രിറ്റിയുടെ) ഉത്സവമാണ് എന്നതാണ് (കടപ്പാട്: അനോണി ആന്റണി). സ്വന്തം ആസ്വാദന നിലവാരത്തിലേക്ക് എഴുത്തുകാരനെ വലിച്ചിടാനുള്ള ശ്രമങ്ങള്‍ ധാരാളമുണ്ട്. തനിക്കു മനസിലാവുന്ന വിധത്തില്‍ മാത്രം എഴുത്തുകാരന്‍ എഴുതിയാല്‍ മതി എന്ന മുറവിളികള്‍ ഉയരുന്നു. തനിക്ക് അപ്രിയമായതിനെ മുഖത്തടിച്ചിടാ‍നുള്ള ശ്രമങ്ങളും ധാരാളം. ഇഞ്ചിപ്പെണ്ണിന്റെ ഒരു പോസ്റ്റ് കണ്ട്, അതില്‍ ഇഞ്ചിപ്പെണ്ണ് ഒരു സ്ത്രീയാണെന്ന് അറിയുന്നതുകൊണ്ടുമാത്രം, അടിവസ്ത്രം ഉരിയുന്ന ഒരു പെണ്ണിന്റെ വര്‍ണ്ണചിത്രം സ്വന്തം ബ്ലോഗില്‍ കൊടുത്തു, ഒരു മഹാന്‍. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എഴുതിയ പല വൃത്തികേടുകളും ഇരുട്ടത്തിരുന്ന് കൂട്ടുകാര്‍ തമ്മില്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തരത്തിലുള്ളവയാണ്. ഇഞ്ചിപ്പെണ്ണല്ല വിഷയം, ഇത്തരം കുത്സിത ശ്രമങ്ങള്‍ക്ക് കുടപിടിക്കാനും ബ്ലോഗില്‍ വായനക്കാരുണ്ട് എന്നതാണ്. എവിടെയും എന്തിനും വായനക്കാര്‍ എന്നും കാണും. ഓരോരുത്തരുടെയും അഭിരുചികള്‍ക്കനുസരിച്ചുള്ള ബ്ലോഗുകളിലേക്ക് ഓരോരുത്തരും എത്തിച്ചേരുന്നു. ബ്ലോഗ് ഒരു കാടാണ്, വൈവിധ്യമുള്ള ജീവജാലങ്ങള്‍ ഒരു കാട്ടില്‍ വേണ്ടതുപോലെ വൈവിധ്യമുള്ള സൃഷ്ടികളും വേണം, ബ്ലോഗിലെന്നല്ല, എവിടെയും. കാട്ടില്‍ മാന്‍പേടകള്‍ മാത്രമല്ല, കുറുക്കനും കടുവയും കഴുകനും കഴുതപ്പുലിയും കൂടിയുണ്ട് എന്നതുപോലെ ബ്ലോഗിലും എല്ലാത്തരത്തിലുള്ള എഴുത്തുകാര്‍ക്കും സ്ഥാനമുണ്ട്, നിലനില്‍പ്പുണ്ട് - സ്വന്തം സ്ത്രീവിരുദ്ധനിലപാടുകള്‍ ബ്ലോഗിലെഴുതാന്‍ നമതിന് സ്വാതന്ത്ര്യമുണ്ട്, അതിനെ കൂവിവിളിക്കാന്‍ ഇഞ്ചിപ്പെണ്ണിന് സ്വാതന്ത്ര്യമുണ്ട്, ഇതേ രീതിയില്‍ ചിന്തിച്ചാല്‍ ഒരാള്‍ക്ക് വ്യക്തിഹത്യ നടത്താനും അശ്ലീലമെഴുതാനും മറ്റൊരാളെ ചവിട്ടിത്തേയ്ക്കാനും കൂടി ഇവിടെ സ്ഥലമുണ്ട് എന്നു സമ്മതിക്കേണ്ടി വരും. അശ്ലീലത്തെയോ അപഹാസത്തെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്, ഏതുതരത്തിലെ നിയന്ത്രണവും ഒരാളുടെ (എത്ര തെറ്റായതും ആവട്ടെ) സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്നിരിക്കേ, അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതാണ് നന്നെന്നു തോന്നുന്ന പോംവഴി.

എഴുത്തുകാരന് വായനക്കാരനോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ട്, വായനക്കാരന്‍ വായിക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില്‍ സന്തോഷിക്കാത്തവര്‍ ന്യൂനമാണ്. പരക്കെ വായിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നത് കലാകാരനെ ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ വിജയം - അങ്ങനെ വായനകള്‍ ലഭിക്കുന്നത് എഴുത്തുകാരന് ഒരു വലിയ പ്രചോദനവും എഴുത്തില്‍ പ്രേരകശക്തിയുമാണ്. എന്നാല്‍ ആസ്വാദകനെ പ്രീതിപ്പെടുത്തുക എന്നതല്ല കലാകാരന്റെ ആത്യന്തിക ലക്ഷ്യം. എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട് എഴുതുന്നവര്‍ പലരുണ്ട്. “എന്തുചെയ്യാനാ മാഷേ... \ എത്ര മസിലു പിടിച്ചാലും \ ഇടയ്ക്കു പുറത്തുവരും \ ഉറക്കെ \
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....“ എന്ന് പ്രമോദ് തന്റെ നീലക്കുറിഞ്ഞികള്‍ എന്ന കവിതയില്‍ പറയുന്നു. കാശിന് അത്യാവശ്യം വരുമ്പോള്‍ കവിതയെഴുതി നേരെ പത്രാധിപര്‍ക്കു കൊണ്ടുക്കൊടുത്ത് കിട്ടുന്നത് വാങ്ങിച്ചോണ്ടുപോവുന്ന ‍അയ്യപ്പന്‍ നമ്മുടെ നാട്ടുകാരനാണ്. ചാരായം വാങ്ങാന്‍ കാശിനുവേണ്ടി ജോണ്‍ എബ്രഹാം പെട്ടെന്നു കുത്തിക്കുറിച്ച കഥകള്‍ വായിച്ചവരുടെ ബോധമണ്ഡലത്തില്‍ ഇന്നുമുണ്ട്. താന്‍ മരിക്കുമ്പോള്‍ തന്റെ കയ്യെഴുത്തു പ്രതികള്‍ കത്തിച്ചുകളയണം എന്ന് കാഫ്ക ഉറ്റസുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു, സുഹൃത്ത് മരിച്ചയാളിനെ വഞ്ചിച്ചതുകൊണ്ട് വിശ്വസാഹിത്യത്തിന് കാഫ്കയെ ലഭിച്ചു. വായനക്കാരന്‍ എന്ന സുര്യനുചുറ്റും കറങ്ങുന്ന ഉപഗ്രഹമല്ല എഴുത്തുകാരന്‍. വായനക്കാരന്റെ കൊട്ടാരം കവിയുമല്ല. ആസ്വാദകനോടുള്ള ഉത്തരവാദിത്തം പോലും ഉണ്ടാവേണ്ട കാര്യമില്ല എന്നിരിക്കേ, ആസ്വാദകനോട് (ബ്ലോഗ് വായനക്കാരനോട്) എഴുത്തുകാരന് എന്തോ ബാദ്ധ്യതയുണ്ട് എന്ന മട്ടിലെ പോസ്റ്റുകള്‍ തെറ്റാണ്. കുറെ നാളായി കമന്റ് ഓപ്ഷന്‍ തന്നെ ഡിസേബിള്‍ ചെയ്ത് പ്രഭാ സക്കറിയാസ് എന്ന കവയത്രി സുന്ദരമായ കവിതകളെഴുതുന്നു. എന്തു ബാദ്ധ്യത.

എന്ത് വായിക്കണം എന്നത് ഓരോ വായനക്കാരന്റെയും സ്വാതന്ത്ര്യമാണ്, എന്ത് എഴുതണം എന്നത് ഓരോ എഴുത്തുകാരന്റെയും സ്വാതന്ത്ര്യവും. അല്ലാതെ, ഇന്നതേ എഴുതാവൂ, ഇന്നരീതിയിലേ എഴുതാവൂ എന്നുപറയുന്നത് അപകടമാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള വായനക്കാരന്റെ (അവര്‍ എത്രവലിയ ജനക്കൂട്ടമാണെങ്കിലും) ഓരോ ശ്രമത്തെയും കുറിച്ച് എഴുത്തുകാരന്‍ ജാഗരൂഗനും ബോധവാനുമായിരിക്കണം. ബൈബിളില്‍ ഓരോ ഉപമകളും പറഞ്ഞുകഴിഞ്ഞ് കര്‍ത്താവ് പറയുന്നത് ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ‘ എന്നാണ്. ഉപമകളെ വിശദീകരിച്ചു കൊടുക്കലല്ല, മനസിലാക്കേണ്ടവര്‍ മനസിലാക്കിയാല്‍ മതി എന്നാണ്. അതുപറയുന്നവനെ തൂങ്ങിച്ചാവാന്‍ പറയുന്ന ആള്‍ക്കൂട്ടം, അവന് കയറിട്ടുകൊടുക്കുന്ന സമൂഹം രോഗഗ്രസ്ഥമായ സമൂഹമാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെയും അട്ടഹാസങ്ങളില്‍ പതറാതെയും സ്വന്തം സൃഷ്ടിയില്‍ വിശ്വസിക്കാനും സൃഷ്ടിക്കുവാനും ഓരോ എഴുത്തുകാരനും കഴിയട്ടെ - അവനെ (അവനെഴുതുന്നതിനെ) ഒരാള്‍ പോലും മനസിലാക്കിയില്ലെങ്കിലും ആ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കട്ടെ.

ഓഫ്: അമേരിക്കയിലെ ഒരു പ്രശസ്ത കലാകാരനായ ഡാഷ് സ്നോ 26-ആം വയസ്സില്‍, അടുത്തിടെ കൊക്കെയ്ന്‍ അമിതോപയോഗംമൂലം മരിച്ചു. പോലീസുകാരുടെ വാര്‍ത്താ കട്ടിങ്ങുകള്‍ക്കു മുകളില്‍ (സ്വയംഭോഗം ചെയ്ത്) സ്ഖലിച്ചുവെച്ച് അത് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചതിനെ ചില പത്രങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. തന്നെ വിമര്‍ശിച്ചുവന്ന വാര്‍ത്താ ക്ലിപ്പിങ്ങിന്റെ മുകളിലും സ്ഖലിച്ചുവെച്ച്, ഒരു തോക്കെടുത്ത് ആ വാര്‍ത്തയില്‍ വെടിവെച്ച്, ആ സുഷിരം വീണ പത്രത്താളിനെയും ഫ്രെയിം ചെയ്ത് കലാസൃഷ്ടിയാക്കി അയാള്‍. (കലാകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍!)

107 comments:

പാമരന്‍ said...

അതുപറയുന്നവനെ തൂങ്ങിച്ചാവാന്‍ പറയുന്ന ആള്‍ക്കൂട്ടം, അവന് കയറിട്ടുകൊടുക്കുന്ന സമൂഹം രോഗഗ്രസ്ഥമായ സമൂഹമാണ്.

thanks.

ഗുപ്തന്‍ said...

പലതവണ പലരും പലരീതിയില്‍ പറഞ്ഞുകഴിഞ്ഞെങ്കിലും പ്രസക്തമായ പോസ്റ്റ്. നന്ദി സിമീ.

ബ്ലോഗെഴുത്തിനെ അഴുക്കിലേക്ക് മനഃപൂര്‍വമായി വലിച്ചിഴക്കുമ്പോള്‍ അവഗണിക്കേണ്ടതിനെ അവഗണിക്കുകമാത്രമല്ല പ്രതിരോധം അര്‍ഹിക്കുന്ന നിലപാടുകള്‍ക്കെതിരെ യുക്തമായ നിലപാടുകള്‍ സ്വീകരിക്കുകയും വേണം. അതില്ലാതെ വരുന്നത് മരിച്ച സമൂഹങ്ങളില്‍ മാത്രം ഉണ്ടാകുന്ന അരാഷ്ട്രീയതയാണ്. സര്‍വരുടെയും വായനക്ക് വഴങ്ങുന്നതേ എഴുതാവൂ എന്ന് ശഠിക്കുന്ന ഫാസിസത്തിന് മറുമരുന്ന് അരാഷ്ട്രീയതയല്ല; ശരി ഏതെന്ന് തിരിച്ചറിഞ്ഞുള്ള നിലപാടാണ്.

Calvin H said...

ഓടോ:
സ്രഷ്ടാവ് ആണ് ശരി സിമി

simy nazareth said...

കാല്‍‌വിന്‍,
തിരുത്തിയിട്ടുണ്ട്..

Visala Manaskan said...

“ബ്ലോഗ് ഒരു കാടാണ്!“ :)

സിമി, നല്ല ലേഖനം.

Sathyan said...

ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെയാണ്‌ മലയാളം ബ്ലോഗുകള്‍ ..അര്‍ ക്കും വായില്‍ തോന്നിയത് എഴുതിവയ്ക്കാം ..എന്നിട്ട് മറ്റുള്ളവരുടെ ബ്ലോഗില്‍ ചെന്ന് തെറി വിളിക്കാം . എല്ലവരും സ്വയം മഹാന്മാരായി വാഴിക്കുന്ന ലോകമാണ്‌ ബൂലോകം . പുതിയ കാര്യങ്ങളൊന്നും സിമി പറഞ്ഞട്ടില്ല. ചര്‍വിത ചര്വണം തന്നെ. ബ്ലോഗെഴുത്തിനെ അഴുക്കുചാലാക്കാന്‍ ശ്രമിക്കുന്നവരെ ഓടിക്കണം . ഫാസിസ്റ്റുകളാണെങ്കില്‍ തൂക്കിക്കൊല്ലാം . എന്നിട്ട് സിമിയുടെ ലേഖനത്തില്‍ പറഞ്ഞ മഹാന്മാരെ പൂവിട്ട് വാഴിക്കാം . ബ്ലോഗെഴുത്ത് രക്ഷപ്പെടും , തീര്‍ച്ച

ഒരാള്‍ I oraal said...

"കുറെ നാളായി കമന്റ് ഓപ്ഷന്‍ തന്നെ ഡിസേബിള്‍ ചെയ്ത് പ്രഭാ സക്കറിയാസ് എന്ന കവയത്രി സുന്ദരമായ കവിതകളെഴുതുന്നു. എന്തു ബാദ്ധ്യത"
വിമര്‍ശിക്കപ്പെടുന്നത് ഇഷ്ടമില്ലാത്തവര്‍ എല്ലാവരും അത് ചെയ്താല്‍ പിന്നെ ബ്ലോഗിലെ പ്രശ്നം തീര്ന്നില്ലേ സിമീ. കണ്ടിട്ട് മനസ്സിലാകാത്ത ചിത്രങ്ങള്‍ , തലയും വാലുമില്ലാത്ത ശില്പങ്ങള്‍ ഇവ കണ്ടിട്ടും ഈ രാജ്യത്തെ ജനങ്ങള്‍ ചോദിക്കുന്നുണ്ട് സിമീ.. ലവന്‍ ഈ ഉണ്ടാക്കി വെച്ചേക്കുന്നത് എന്താണെന്ന്. പക്ഷെ അവന്റെ ചോദ്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നില്ല . അത്തരം വികാരപ്രകടങ്ങള്‍ ശ്രദ്ധിക്കപ്പെടുവാനുള്ള ഒരു വേദി ഈ രാജ്യത്തെ സാധാരണക്കാരന് ലഭിക്കുന്നുമില്ല. അതുകൊണ്ട് പ്രതികരണങ്ങള്‍ ഒറ്റപ്പെട്ട ദുര്‍ബല ശബ്ദമായി ഒതുങ്ങിപ്പോകുന്നതാണ്. സമൂഹത്തിന്റെ കാപട്യമാണ് അത്യന്താധുനിക സങ്കേതങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന ഇത്തരം കലാസ്രുഷ്ടികള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം ലഭിക്കാന്‍ കാരണമാകുന്നത്. ഒന്നും മനസ്സിലായില്ലെങ്കിലും തനിക്ക് മനസ്സിലായി എന്നു പറഞ്ഞില്ലെങ്കില്‍ കലാകാരന്മാര്‍ ആസ്വാദകര്‍ തുടങ്ങിയവരുടെ എലൈറ്റ് ക്ലാസ്സില്‍ തനിക്കംഗത്വം കിട്ടില്ല എന്ന ചിന്ത കൊണ്ട് വാലും തലയുമില്ലാത്ത സ്രുഷ്ടികളെ വാഴ്ത്തുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും അത്യുദാത്തം എന്നു പറയുന്നു. മനസിലായില്ല എന്നു പറയുന്നവരെ തെറി വിളിച്ചൊതുക്കുന്നു. അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഒരു കലാകാരന് എങ്ങിനെയും തന്റെ സ്രുഷ്ടി പ്രകാശിപ്പിക്കാന്‍ അവകാശമുള്ളത് പോലെ തന്നെ ആസ്വാദകന്‍ അവയെ വിമര്‍ശിക്കാനും അവകാശമുണ്ട്. ബ്ലോഗ് എന്നു പറയുന്ന വിസ്മയലോകത്ത ആര്‍ക്കും ആസ്വാദകരും വിമര്‍ശകരുമാകാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സ്തുതി പാഠകര്‍ക്കു മാത്രമല്ല ഒന്നും നഷ്ടപ്പെടാനില്ലാത്ത സാധാരണക്കാരനും കലാസ്രുഷ്ടി ആസ്വദിക്കാം നല്ലത് പറയാം വിമര്‍ശിക്കാം തെറ്റു തിരുത്താം വിശദീകരണം ആവശ്യപ്പെടാം. കെ സി എസ് പണിക്കരുടെയോ അതുപോലെയുള്ളവരുടെയോ സ്രുഷ്ടികള്‍ ബ്ലോഗില്‍ വരട്ടെ.. ദുര്‍ഗ്രാഹ്യമായതാണെങ്കില്‍ ഇത് മനസ്സിലായില്ല എന്ന ചോദ്യം ഉയര്ന്നു വരും തീര്‍ച്ച. അതാണ് ബൂലോകം ഇത് പുറം ചൊറിയല്‍ ആസ്വാദകരുടെ എലൈറ്റ് ക്ലബ്ബിന്റെ ലോകമല്ല , സാധാരണക്കാരന്റെ ലോകമാണ്. അതുകൊണ്ട് തന്നെയാണ് മറ്റൊരു മേഖലയിലും കേള്‍ക്കാന്‍ സാധിക്കാത്ത വിമര്‍ശനം ബ്ലോഗില്‍ നിന്നും ഉണ്ടാകുന്നത്. മലയാളത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണ ആസ്വാദകര്‍ തങ്ങള്‍ക്ക് ഇതുവരെ പറയുവാന്‍ കഴിയാതിരുന്നത് ബ്ലോഗിലൂടെ ഉറക്കെ വിളിച്ചു പറയുന്നു എന്നു കരുതിയാല്‍ മതി. ഇതുകൊണ്ട് സാഹിത്യ വന്മരങ്ങള്‍ ഒന്നും കടപുഴകുകയില്ല എന്നറിയാം..പക്ഷേ ശക്തമായ വിമര്‍ശനക്കൊടുങ്കാറ്റ് അവയെ നന്നായി ഉലച്ചിട്ടുണ്ട് എന്നത് ഇതുവരെ ഇക്കാര്യത്തില്‍ വന്ന സഭ്യവും സഭ്യേതരവുമായ പ്രതികരണങ്ങള്‍ കൊണ്ടു തന്നെ വ്യക്തമാണ്.

ഗുപ്തന്‍ said...

ചിലരുടെ കമന്റുകള്‍ കണ്ടാല്‍ അവര്‍ വര്‍ഷങ്ങളായി ബ്ലോഗ് വായിക്കുന്നതാണെന്ന് അറിയാം. എങ്കിലും ഈ കാര്യത്തില്‍ അഭിപ്രായം പറയാനായി മാത്രം ഉണ്ടാക്കിയ ഐഡികളാണ് സംസാരിക്കുന്നത്. സത്യന്റെ കയ്യക്ഷരത്തില്‍ തന്നെ ഒരേ പോസ്റ്റില്‍ രണ്ടുകമന്റ് മുന്‍പൊരിക്കല്‍ കണ്ടു; ഇത്തരം അഭിപ്രായരൂപീകരണങ്ങളാണ് ജനകീയതയുടെ പക്ഷം പറഞ്ഞുള്ള ചര്‍ച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്.


സാമാന്യജനത്തിന് മനസ്സിലാകുന്ന എഴുത്തും സാഹിത്യവും ഉണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. എല്ലാക്കാലത്തും ജനങ്ങളാല്‍ കൊണ്ടാടപ്പെട്ട എഴുത്തുകാരും കുറച്ചുമാത്രം വായിക്കപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ കാലത്തെ അതിജീവിച്ചത് മിക്കപ്പോഴും മനസ്സിലാകുന്നില്ല എന്നുപറഞ്ഞ് അതാതുകാലത്തെ വായനക്കാരില്‍ ഭൂരിഭാഗവും മാറ്റി നിര്‍ത്തപ്പെട്ടിരുന്നവരാണ്.

മലയാളത്തില്‍ എംടി വാസുദേവന്‍ നായരുടെ രചനകള്‍ക്ക് ലഭിച്ച സ്വീകരണം വിജയന്റെ എഴുത്തിനുപോലും ലഭിച്ചിരുന്നില്ല. (ആനന്ദിന്റെയും മേതിലിന്റെയും കാര്യം പറയാനുമില്ല) പുസ്തകക്കൂട്ടത്തില്‍ ഇരിക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തില്‍ മനസ്സിലായില്ല എന്ന മുദ്ര പതിച്ചിട്ടുണ്ട്. വിജയന്‍ അന്നു സഞ്ചരിച്ച ദാര്‍ശനികലോകം ഇന്നുകൂടുതല്‍ പേര്‍ക്ക് പരിചിതമാണ്--ഇപ്പോള്‍ അതുപോലും പഴയതാണെങ്കിലും. അതുകൊണ്ട് കാലം പോകും തോറും വിജയന്റെ പുസ്തകത്തിന് ആസ്വാദകര്‍ കൂടിവരികയും എംറ്റി --അദ്ദേഹം മോശം സാഹിത്യകാരനല്ല--പതിയെപ്പതിയെ വിസ്മരിക്കപ്പെടുകയും ചെയ്യും.

ഓരോ കാലഘട്ടത്തിലും അവരുടെ തലമുറയ്ക്ക് എഴുത്തിലെ പുതിയമാതൃകകള്‍ കാണിച്ചുകൊടുക്കാന്‍ തുനിഞ്ഞവര്‍ക്ക് അവഗണനയും പരിഹാസവും ഉണ്ടായിട്ടുണ്ട്. മധുസൂദനന്‍ നായരെപ്പോലെ ഒരു നീട്ടിപ്പാട്ട് കവി ആഘോഷിക്കപ്പെടുന്ന കാലത്ത് അന്‍‌വര്‍ അലിയെയും എന്‍ ജി ഉണ്ണികൃഷ്ണനെയും പോലെയുള്ള പ്രതിഭകള്‍ അവഗണിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്തു. അതുതന്നെയായിരുന്നു എന്നും കഥ. മഹാകവിത്രയത്തെ കുടിച്ചുമദിച്ചിരുന്ന മലയാളിക്ക് അഴുക്കുചാലായിരുന്നു ചങ്ങമ്പുഴ. കാലത്തിലൂടെ ഒഴുകി അതുപിന്നെ തെളിഞ്ഞു. അതില്ലാതെ ജീവിതമില്ലാതെയായി.

ജനകീയശീലങ്ങളുടെ കഥ അതേയുള്ളൂ. തങ്ങളുടെതലമുറയ്ക്ക് മുന്നേ നടക്കുന്നവര്‍ എത്രകൂക്കുവിളി കേട്ടാലും അടുത്തതലമുറയിലേക്ക് നടന്നുകയറും. അത് അവരുടെ വരമാണ്.

വിമര്‍ശിക്കാതിരിക്കാനല്ല സിമി എഴുതിയത് എന്നെങ്കിലും വായിച്ചെടുക്കാനാവുന്നില്ലെങ്കില്‍ വായനക്കാരാ വായനയ്ക്ക് തിമിരം ബാധിച്ചിട്ടുണ്ട്. തങ്ങളുടെ വായനയുടെ പരിമിതിക്ക് പുറത്തുള്ളതൊന്നിനും നിലനില്പില്ല എന്ന് തീര്‍പ്പ് കല്പിക്കാതിരിക്കാനാണ്. രണ്ടും രണ്ട് മനോനിലയും പ്രതികരണവുമാണ്.

ഗുപ്തന്‍ said...

അനുബന്ധം: മധുസൂദനന്‍ നായരുടെ കവിതയെ വിമര്‍ശിക്കുന്നതുകേട്ടാല്‍ പൊള്ളുന്നവരുണ്ടാവും. ശബ്ദഘോഷമല്ലാതെ ഒന്നുമില്ലാത്ത ചവറാണ് അദ്ദേഹം എഴുതിയതില്‍ ഭൂരിഭാഗം വരികളും.

രോഗ ചേതന മന്ത്രക്കാറ്റിനായ് കാതോര്‍ക്കുമ്പോള്‍/ താപലോഹങ്ങള്‍ പ്രജ്ഞാ ചക്രത്തിലുരസുമ്പോള്‍/താലസാകാളിന്ദിക്കില്ലാ കാര്‍വണഭാവം /ഹൃദനീലിമയ്ക്കുള്ളില്‍ മാത്രാഹൃദയങ്ങളില്‍ കണ്ണന്‍ കടയുന്നീലാ സ്വരമൂലകം << എന്നിങ്ങനെ പരസ്പരം പോലും ഒന്നും പറയാനില്ലാത്ത വാക്കുകളുടെ കുത്തൊഴുക്കില്‍ ആറാടിയിട്ടും മലയാളത്തിലെ ഒരു ജനകീയ വായനക്കാരന്‍ പോലും ഇതെന്താമാഷേ എന്ന് ചോദിച്ചിട്ടില്ല. ഇതെന്തപ്പാ എന്ന് സ്വയം പോലും ചോദിച്ചിട്ടില്ല--ഏറ്റുപാടിയിട്ടേയുള്ളൂ. ഇതാണ് ജനകീയത എന്ന മയക്കുമരുന്നിന്റെ ശക്തി.

ആ കവിത മോശമാണെന്നു വിധിപറയാനൊന്നും ആളല്ല ഞാന്‍. അതില്‍ ഞാന്‍ ക്വോട്ട് ചെയ്ത അവസാനവരിയിലുള്‍പടെയുള്ള ബിംബ സൃഷ്ടിയോട് തികഞ്ഞ അടുപ്പവുമുണ്ട്. പക്ഷെ ആ കവിതയിലെ ഭൂരിഭാഗവും കേകയും കൂകൂരവവുമേയുള്ളൂ. ശക്തമായ ഒരു കേന്ദ്ര ആശയവും മനോഹരമായ രൂപകല്പനകളും ഉണ്ടെങ്കിലും ഒന്നും പണിതുയര്‍ത്താത്ത വ്യര്‍ത്ഥമായ വചനാഘോഷം. തര്‍ക്കിക്കാന്‍ തോന്നുന്നവര്‍ മുകളില്‍ പറഞ്ഞവരികള്‍ (അതുപോലെ കുറെയുണ്ട് സന്താനഗോപാലത്തില്‍) തങ്ങളോടെന്തുപറഞ്ഞു എന്ന് സ്വയം ചോദിക്കുന്നത് നല്ലതാണ്. :)

ഭൂതത്താന്‍ said...

"അശ്ലീലത്തെയോ അപഹാസത്തെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്, ഏതുതരത്തിലെ നിയന്ത്രണവും ഒരാളുടെ (എത്ര തെറ്റായതും ആവട്ടെ) സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്നിരിക്കേ, അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതാണ് നന്നെന്നു തോന്നുന്ന പോംവഴി."

തികച്ചും ശരിയായ രീതി ...ക്രിയാത്മക മായ വിമര്ശനം സ്വാഗതാര്‍ഹം ..പക്ഷെ നശിപ്പിക്കുന്ന തരത്തില്‍ ഉള്ള തെറി അഭിഷേകം ... അത് സഹനീയം അല്ല തന്നെ ..നമ്മളില്‍ പലരും മഹാന്‍ മാരാണെന്ന് സ്വയം ധരിച്ചു വശായിരിക്കുന്നു ..നമ്മുടെ തെറി സ്റ്റൈല്‍ ഇഷ്ടപ്പെടുന്ന ആരാധകരായ ബ്ലോഗ്ഗര്‍ മാര്‍ ...ആവിശ്യം ഉള്ളിടത്തും ഇല്ലാത്തിടത്തും പേരെടുത്ത്‌ പറഞ്ഞു ഉന്മത്തരാക്കി തീര്‍ക്കുന്നു ...അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരം എന്ന് നാം തെറ്റിദ്ധരിക്കുന്നു ... സത്യം വിളിച്ചു പറയുന്നതിന് ഉള്ള ശിക്ഷ ഭീകരമായിരിക്കും ... അത് ഉള്‍ക്കൊള്ളാനുള്ള മനബലം താങ്കള്‍ക്ക് ഉണ്ടാകട്ടെ ....നല്ല പ്രസക്തമായ ലേഖനം (ഇതു എന്റെ അഭിപ്രായം )

simy nazareth said...

oraal: സൃഷ്ടിയെ വിമര്‍ശിക്കാന്‍ വായനക്കാരന് തീര്‍ച്ചയായും അവകാശമുണ്ട്, എന്നാല്‍ വിമര്‍ശനത്തില്‍ നിന്നും “മനസിലാവുന്നതേ എഴുതാവൂ” വാശികളിലേക്കു വഴിമാറുമ്പൊഴോ? ആര്‍ക്കും മനസിലാവാത്തത് എഴുതുന്നവന്‍ തൂങ്ങിച്ചാവണം എന്ന് തിമിര്‍ക്കുമ്പൊഴോ? വ്യക്തിഹത്യയിലേക്ക് മാറുമ്പൊഴോ? വിമര്‍ശിക്കുന്നവനെ എഴുത്തുകാരന്‍ ചീത്തവിളിക്കുന്നത് തെറ്റാണ്, എഴുതുന്നവനെ ചീത്തവിളിക്കുന്നതോ? ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗ് നോക്കൂ. മനസിലായില്ല എന്ന ലേബലില്‍ എന്തെല്ലാം വ്യക്തിഹത്യകളാണ്? ലതീഷ് - കൂട്ടുകാരേ, നമ്മള്‍ ഒരേഭാഷയല്ല സംസാരിക്കുന്നത്, എന്നെ വിട്ടേരെ എന്നു പറഞ്ഞതിനെതിരെ എന്തൊരട്ടഹാസമായിരുന്നു. ഇതൊക്കെ വിമര്‍ശനത്തിന്റെയല്ല, വ്യക്തിഹത്യയുടെ പരിധിയിലാണ്. തനിക്കിഷ്ടമില്ലാത്തത് എഴുതുന്ന എഴുത്തുകാരന്റെമേല്‍ ടാറുകലക്കി ഒഴിക്കുകയാണ്.

വിമര്‍ശനം തീര്‍ച്ചയായും വേണം, ഒരാള്‍ മനസിലായില്ല എന്നു പറയുന്നത് എഴുത്തുകാരന് കുറച്ചിലൊന്നുമല്ല, എന്നാല്‍ ഇത് വിശദീകരിച്ച് മനസിലാക്കിത്തന്നേ തീരൂ എന്നു വാശിപിടിച്ചാല്‍, ഇല്ലെങ്കില്‍ നീ തൂങ്ങിച്ചാവ് എന്നു പറഞ്ഞാല്‍ - വായനക്കാരനായാലും ആരായാലും കാണിക്കുന്നത് വൃത്തികേടാണ്. മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലാണ് ഇതൊക്കെയും.

ഒരാള്‍ I oraal said...

ബ്ലോഗില്‍ എല്ലാം ഒരു പരിധി വരെ ഗുപ്തമല്ലേ ഗുപ്താ. ശരിയാണ് പല ഐഡികളും ഗുപ്തത കാത്തു സൂക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയിട്ടുള്ളത് തന്നെ. പല ബ്ലോഗുകളിലും ഈ ചര്‍ച്ചയില്‍ നേരിട്ട് വന്ന് അഭിപ്രായം പറഞ്ഞവരെ നേരിട്ട രീതി എങ്ങിനെയെന്നു പരിശോധിച്ചാല്‍ എന്തുകൊണ്ടാണ് ഗുപ്തത എടുത്തണിയേണ്ടി വരുന്നതെന്ന് വ്യക്തമാകും. എഴുത്തുകാരന്‍ അസഹിഷ്ണുവാകരുത് പ്രത്യേകിച്ചും വിമര്‍ശിക്കപ്പെടുമ്പോള്‍ .. വിമര്‍ശിക്കുന്നവരെയെല്ലാം ശത്രുപക്ഷത്താക്കി പ്രഖ്യാപിച്ച് യുദ്ധം ചെയ്യുന്നത് എന്തായാലും നല്ല രീതിയല്ല. ഈ ചര്‍ച്ചകള്‍ക്കും പോസ്റ്റിനും തന്നെ കാരണമായ സംഭവത്തില്‍ എഴുത്തുകാരനും അദ്ദേഹത്തോടൊപ്പം നില്ക്കുന്നവരും എത്ര മാത്രം അസഹിഷ്ണുതയോടെയാണ് തനിക്കിത് മനസ്സിലായില്ല എന്നു പറഞ്ഞ ഒരു സാധാരണ വായനക്കാരനോട് പ്രതികരിച്ചത്. ഇത്തരം പ്രതികരണങ്ങള്‍ സാഹിത്യത്തിനോ സമൂഹത്തിനോ ഗുണകരമാകുമോ.

ഇനി ജനകീയത എന്നത് കലാസ്രുഷ്ടിയുടെ ഗുണം അളക്കുന്ന അളവ്കോലാണെന്ന് എനിക്കു തോന്നുന്നില്ല. മധുസൂദനന്‍ നായരുടെ വക്കാലത്ത് പിടിക്കാനും ഞാനില്ല. എന്റെ എതിര്‍പ്പ് രചനാ ശൈലിയിലെ ദുര്‍ഗ്രാഹ്യതയോടാണ്. അതിനര്ത്ഥം ജനകീയത എന്നല്ല. ആനന്ദിനെ ഒന്നും വായിച്ച് ഇതുവരെ പിടികിട്ടിയിട്ടില്ല ഇനിയൊട്ടു പിടികിട്ടുമെന്ന വിശ്വാസവുമില്ല. മേലേതിലിനെ തീരെയില്ല. എന്നാല്‍ ഒ വി വിജയന്റെ നോവലുകള്‍ വായിക്കുമ്പോള്‍ എന്റേതായ രീതിയില്‍ അവ അനുഭവേദ്യമാകുന്നുണ്ട്.
ഇപ്പോള്‍ പിടികിട്ടി എന്നു വിശ്വസിക്കുന്നു.

ഒരാള്‍ I oraal said...

@ സിമി. ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ചുള്ളിക്കാട് മാഷിന്റെ പോസ്റ്റും കമന്റും വായിക്കുകയും ചെയ്തിരുന്നു. അദ്ദേഹം അക്കാര്യത്തില്‍ സ്വീകരിച്ച സമീപനത്തിലാണ് വ്യത്യാസം. മനസ്സിലായില്ല എന്നു പറഞ്ഞ വായനക്കാരനോട് ചുള്ളിക്കാട് പ്രതികരിച്ച രീതിയും ലതീഷ് മോഹന്റെ പോസ്റ്റില്‍ ഇതേ അഭിപ്രായം പറഞ്ഞ വായനക്കാരനോട് ആദ്യം മറുപടി പറഞ്ഞ് മറ്റൊരു കമന്റിട്ടയാളും പ്രതികരിച്ച രീതി നോക്കൂ.

സ്വന്തം കവിത ഒന്നു വിശദീകരിക്കുന്നത് അത്ര ലോകോത്തര അപരാധമാണെന്നും അത്കൊണ്ട് കവിയുടെ ഗതികേടാണെന്നുമൊക്കെ പോകുമെന്നുമൊക്കെ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. പറയുന്നത് ചുള്ളിക്കാടായാലും ലതീഷ മോഹനായാലും.

simy nazareth said...

ലതീഷ് പറഞ്ഞു:

ചെറുപ്പകാരേ,

വിശദീകരിക്കാന്‍ പറ്റില്ല. നമ്മളെല്ലാവരും പല ജീവിതങ്ങളാണ് ജീവിക്കുന്നത് എന്നതിനാല്‍, പല ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാല്‍ വിശദീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലാഞ്ഞിട്ടാണ്. ഒരു ഭാഷയില്‍ സംസാരിക്കുമ്പോള്‍ അതേ ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ മനസിലാകാനിടയിള്ളൂ. നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കാറില്ല, സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ പരാതിപ്പെടാത്തിടത്തൊളം കാലം, നമുക്കിടയില്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല.“

ഇതാണോ oraal-ക്ക് അരോചകമായി തോന്നിയത്? അവന് വിശദീകരിക്കാന്‍ താല്പര്യമില്ല എന്നല്ലേ പറഞ്ഞത് - വിശദീകരിപ്പിച്ചിട്ടേ ഉള്ളൂ എന്ന വാശിയും വ്യക്തിഹത്യയുമായിരുന്നില്ലേ ബാക്കി എല്ലാം. ചുള്ളിക്കാടിനെപ്പോലെ ലതീഷ് പെരുമാറണമെന്ന് ശഠിക്കുന്നതെന്തിന് - ഓരോരുത്തരുടെയും വ്യക്തിത്വം വേറെയല്ലേ. എത്രയോ എഴുത്തുകാര്‍ അധോന്മുഖരായി ജീവിക്കുന്നു. എത്ര കലാകാരന്മാര്‍ പുറം‌ലോകവുമായി ഒരു കോണ്ടാക്ടും ഇല്ലാതെ ജീവിക്കുന്നു.

കാല്‍വിന്‍ ആന്റ് ഹോബ്സ് എന്ന കാര്‍ട്ടൂണ്‍ സീരീസിന്റെ സ്രഷ്ടാവ് - ബില്‍ വാട്ടേഴ്സണ്‍ - ഒരുപാടു വര്‍ഷങ്ങളായി തന്റെ അച്ഛനുമൊത്ത് കാനഡയില്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നു, കാടിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഒരാരാധകരെയും കാണാറില്ല, ഒരു പത്രത്തിനും ഇന്റര്‍വ്യൂ കൊടുക്കാറില്ല. അഭിമുഖ റിക്വസ്റ്റുകള്‍ക്ക് വളരെ വളരെ വിരളമായി മാത്രം നിന്നുകൊടുക്കുന്നു.

കാച്ചര്‍ ഇന്‍ ദ് റൈ എഴുതിയ ജെ.ഡി. സാലിംഗര്‍ എത്രയോ വര്‍ഷങ്ങളായി (ഇരുപതു വര്‍ഷത്തിനു മേലെയായി) ഒളിവിലാണ്. അദ്ദേഹത്തിന് ആരെയും കാണണമെന്നില്ല, കാണുന്നുമില്ല.

മുന്‍പൊരിടത്തും പറഞ്ഞിരുന്നു, സ്റ്റെയ്ന്‍ബെക്കിന്റെ പ്രശസ്തമായ ദ് സ്നെയ്ക്ക് എന്ന കഥയെ വിശദീകരിക്കാന്‍ ആരാധകര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചു, അദ്ദേഹം മറുപടിയായി ചിരിച്ചതേയുള്ളൂ - ഒരിക്കലും വിശദീകരിക്കാന്‍ നിന്നില്ല.

എഴുത്തുകാരന് ഇത്തരം ഒരു ബാദ്ധ്യതയില്ല, എഴുതുന്നത് എന്താ വിശദീകരിച്ചാല്‍ എന്നു ചോദിച്ചാല്‍ - താല്പര്യമില്ല എന്നു പറഞ്ഞൊഴിയാനുള്ള സ്വാതന്ത്ര്യമെങ്കിലും എഴുത്തുകാരനില്ലേ?

ഗുപ്തന്‍ said...

നോക്കൂ ഗൌരവമായ ഒരു ചര്‍ച്ചയില്‍ പൊതുവേ അറിയപ്പെടുന്ന ബ്ലോഗ് ഐഡിയില്‍ അഭിപ്രായം പറയാനുള്ള മടി വിഷയത്തോടുള്ള ആത്മാര്‍ത്ഥതയുടെകൂടി സൂചകമാണ്. അതേ ഞാന്‍ പറയാനുദ്ദേശിച്ചുള്ളൂ. (പിന്നെ ചിലര്‍ക്ക്--താങ്കള്‍ക്കല്ല--പല പേരില്‍ ഒരേ തരത്തിലുള്ള അഭിപ്രായം ഇട്ട് ജനകീയ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കുറുക്കുവഴിയും ആവുന്നുണ്ട് ഈ രീതി)

ഇവിടെ ആരു യുദ്ധം ചെയ്യുന്നു എന്നാണ്. ലതീഷ്മോഹന്റെ കവിതയിലുണ്ടായ കോലാഹലത്തിനു ശേഷം ഉണ്ടായ ഒരു ചര്‍ച്ചയിലും ഞാന്‍ അഭിപ്രായം പറഞ്ഞിട്ടുകൂടിയില്ല. ജയേഷിന്റെ ബ്ലോഗില്‍ ഒഴികെ (ആദ്യമിട്ട കമന്റില്‍ ഇതു മറന്നിരുന്നു).

വിമര്‍ശകരെ വായടപ്പിക്കുന്നു എന്നത് ഈ ചര്‍ച്ചയെ സംബന്ധിച്ചും ലതീഷിനെ സംബന്ധിച്ചും തെറ്റായ ധാരണയുണ്ടാക്കുന്ന പ്രയോഗമാണ്. ലതീഷിന്റെ കവിതയെ വിമര്‍ശിച്ചവരുടെ വിമര്‍ശനങ്ങള്‍ ഒക്കെ അവിടെ നിലനിന്നിട്ടുണ്ട്. താങ്കള്‍ക്ക് ആ ബ്ലോഗ് പരിശോധിക്കാം. ഇതൊന്നു വിശദീകരിച്ചു തരാമോ മറ്റുപണിയില്ലേ തുടങ്ങിയ ജല്പനങ്ങളാണ് നീക്കിക്കളഞ്ഞത്. ഒരു എഴുത്തുകാരനും അയാള്‍ എന്തുദ്ദേശിച്ചാണ് എഴുതിയതെന്ന് സര്‍വര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍ വ്യാഖ്യാനിച്ചുകൊടുക്കേണ്ട ബാധ്യതയില്ല. സമാനഹൃദയഭാഷയുള്ളവര്‍ക്കേ ഒരു സൃഷ്ടി മനസ്സിലാവൂ. അതില്ലാത്തവര്‍ അതിനെ മനസ്സിലാക്കാന്‍ ആയി സ്വയം ഒരുക്കുകയാണ് വേണ്ടത്. എഴുത്തുകാരന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുകയല്ല.

ഈ പോസ്റ്റില്‍ സിമിയും സംസാരിക്കുന്നത് വിമര്‍ശകരെക്കുറിച്ചല്ല. വിമര്‍ശനം എന്നത് ഒരു സൃഷ്ടിയിലൂടെ സഞ്ചരിക്കാന്‍ കഴിഞ്ഞ ഒരാളുടെ മാത്രം അവകാശമാണ്. മനസ്സിലാകാത്തതിനെക്കുറിച്ച് എന്ത് ആസ്വാദനം? ആസ്വാദനമില്ലാതെ എന്ത് വിമര്‍ശനം?

ഒരാളുടെ രചന മനസ്സിലാകുന്നില്ല എന്ന് തുറന്ന് സമ്മതിക്കുന്നത വായനക്കാരന്റെ സത്യസന്ധതയാണ്. അതിനെ ഏത് എഴുത്തുകാരനും ഉള്‍കൊള്ളുകയും മാനിക്കുകയും ചെയ്യും. പക്ഷെ ഇത് എനിക്കുകൂടി മനസ്സിലാവുന്ന ഭാഷയില്‍ ഒന്നു വ്യഖ്യാനിച്ചുതരൂ അല്ലെങ്കില്‍ ഇത് കവിതയല്ല എന്ന്‍ തീര്‍പ്പ് കല്പിക്കുന്നത് കമന്റില്‍ കാളികൂളി വേതാളങ്ങളെക്കൂട്ടി കൂവിത്തോല്പിക്കാന്‍ ശ്രമിക്കുന്നത് --ഇതൊന്നും മേല്പറഞ്ഞ സത്യസന്ധതയുടെ ഭാഗമല്ല. എനിക്ക് കയ്യെത്തിപ്പിടിക്കാനാകാത്തതൊന്നും നിലനില്‍ക്കാന്‍ പാടില്ല എന്ന തികഞ്ഞ അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും ഫലമാണ്.

വിമര്‍ശിക്കാനുള്ള അവകാശം ഒരുകാര്യം : അത് ഒരു രചനമനസ്സിലാക്കിയവന്‍ അവന്റെ ആസ്വാദനത്തോട് കാട്ടുന്ന പ്രതിബദ്ധതയാണ്. ഒരു രചന മനസ്സിലായില്ല സ്വയം സമ്മതിക്കാനുള്ള സത്യസന്ധത. അതും അഭിനന്ദനീയമാണ്.

എനിക്കുമനസ്സിലാകാത്തതൊന്നും കലയോ സാഹിത്യമോ അല്ല; എനിക്ക് എല്ലാം മനസ്സിലാക്കാന്‍ ഉള്ള അവകാശമുണ്ട്; എനിക്കുകൂടി വ്യാഖ്യാനിച്ചുതരാന്‍ എഴുതിയവന് ബാധ്യതയുണ്ട്-- എന്നൊക്കെ വാദിക്കുന്നത് ചുരുങ്ങിയവാക്കില്‍ ഔദ്ധത്യമാണ്. അത് സംഘം ചേര്‍ന്നാവുമ്പോള്‍ ഒന്നാംതരം ഫാസിസമാവും.

ആവര്‍ത്തിക്കട്ടെ: 1. ഇഷ്ടമായില്ല/ നന്നായില്ല (ഇതുമനസ്സിലായവനേ പറയാനാവൂ); 2. മനസ്സിലായില്ല/മനസ്സിലാക്കാന്‍ ശ്രമിക്കുന്നു 3. മനസ്സിലാക്കിത്തരൂ -മനസ്സിലാക്കിത്തന്നില്ലെങ്കില്‍ നിന്നെ ചീവിക്കളയും --ഇതുമൂന്നും മൂന്നുമാനസികനിലകളില്‍ നിന്ന് വരുന്നതാണ്. ഇതില്‍ മൂന്നാമത്തെ മാനസികനില അധമവും അപകടകരവുമാണ്. അതിനെ അതിനെ മാത്രമാണ് സിമി (കമന്റില്‍ ഞാനും) പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

ഒരാള്‍ I oraal said...

സിമി, ഗുപ്തന്‍. എനിക്ക് പറയനുവാനുള്ലത് എന്നെക്കാള്‍ നന്നായി ശ്രീ ജയേഷ് സാന്‍ പുതിയ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. കമന്‍റ്റില്‍ ലിങ്ക്‍ ഇടാന്‍ അറിയില്ല.

http://jayeshnovel.blogspot.com/2009/11/blog-post_04.html

എനിക്കീ ജയേഷിനെ യാതൊരു പരിചയവുമില്ലെന്ന് പ്രത്യേകം പറയുന്നു. ഗ്രൂപ്പ് കളിയൊന്നുമല്ല എന്നു സാരം.

ഗുപ്തന്‍ said...

താങ്ക്സ്. ജയേഷിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ജയേഷിനോട് പറയാം. ഇവിടെ നടക്കാനുള്ള ചര്‍ച്ച ഇവിടെ നടക്കട്ടെ :)

ഞാന്‍ ആചാര്യന്‍ said...

"മലയാളത്തില്‍ എംടി വാസുദേവന്‍ നായരുടെ രചനകള്‍ക്ക് ലഭിച്ച സ്വീകരണം വിജയന്റെ എഴുത്തിനുപോലും ലഭിച്ചിരുന്നില്ല"

രചനകള്‍ > എഴുത്ത്

"വിജയന്‍ അന്നു സഞ്ചരിച്ച ദാര്‍ശനികലോകം ഇന്നുകൂടുതല്‍ പേര്‍ക്ക് പരിചിതമാണ്--ഇപ്പോള്‍ അതുപോലും പഴയതാണെങ്കിലും. അതുകൊണ്ട് കാലം പോകും തോറും വിജയന്റെ പുസ്തകത്തിന് ആസ്വാദകര്‍ കൂടിവരികയും എംറ്റി --അദ്ദേഹം മോശം സാഹിത്യകാരനല്ല--പതിയെപ്പതിയെ വിസ്മരിക്കപ്പെടുകയും ചെയ്യും."

ഗുപ്താ, വിമര്‍ശനം പ്രഹസനമാകരുത്.
വിമര്‍ശകനും വിശ്രമം ആവശ്യം വരും.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

"എനിക്ക് കയ്യെത്തിപ്പിടിക്കാനാകാത്തതൊന്നും നിലനില്‍ക്കാന്‍ പാടില്ല എന്ന തികഞ്ഞ അസഹിഷ്ണുതയുടെയും അഹങ്കാരത്തിന്റെയും ഫലമാണ്."

“എനിക്കുമനസ്സിലാകാത്തതൊന്നും കലയോ സാഹിത്യമോ അല്ല; എനിക്ക് എല്ലാം മനസ്സിലാക്കാന്‍ ഉള്ള അവകാശമുണ്ട്; എനിക്കുകൂടി വ്യാഖ്യാനിച്ചുതരാന്‍ എഴുതിയവന് ബാധ്യതയുണ്ട്-- എന്നൊക്കെ വാദിക്കുന്നത് ചുരുങ്ങിയവാക്കില്‍ ഔദ്ധത്യമാണ്. അത് സംഘം ചേര്‍ന്നാവുമ്പോള്‍ ഒന്നാംതരം ഫാസിസമാവും.“


അതേ, അത് തന്നെ.

കാവലാന്‍ said...

കവിത,കവി എന്നൊക്കേ കേട്ടാല്‍ തന്നെ ചോപ്പുകണ്ട കാളയെപ്പോലെ മുക്രയിട്ടുണരുന്ന വിമര്‍ശനപ്പൂഞ്ഞുള്ള വായനക്കാര്‍ക്ക് അതു വായിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും തന്നില്‍ നിക്ഷിപ്തമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.

simy nazareth said...

ജയേഷ് പറഞ്ഞ, ചിന്താപരമായ ഏറ്റുമുട്ടലുകള്‍ നല്ലതുതന്നെ, വൈകാരികമായ പ്രതികരണങ്ങളും ഒരളവുവരെ സഹിക്കാം, ഒട്ടും പൊറുപ്പിക്കാന്‍ പറ്റാത്തത് എഴുത്തുകാരനെ (അതും പറ്റം ചേര്‍ന്ന്) വ്യക്തിഹത്യ ചെയ്യുന്നതാണ്. ഒരുവനെ പറ്റംചേര്‍ന്ന് വ്യക്തിഹത്യ ചെയ്യാന്‍ നോക്കുമ്പോള്‍ ചിലര്‍ പ്രതിരോധിക്കുന്നതിനെ - വൈകാരികമായി എന്നെ നോവിക്കുന്നേ എന്ന് പ്രതികരിക്കുന്നു എന്ന് ജയേഷ് ലളിതവല്‍ക്കരിക്കുന്നു. സംഭവം അതല്ല, വ്യക്തിഹത്യതന്നെ. എനിക്കു മനസിലാവാത്തത് എഴുതുന്നവന്‍, മനസിലാക്കിത്തരാത്തവന്‍, ഇവിടെ വേണ്ട എന്നു പറയുന്നത്, എന്തെഴുതണം എങ്ങനെ എഴുതണം എന്ന് വായനക്കാരന്‍ നിശ്ചയിക്കുന്നത്, അപകടം തന്നെ.

വായനക്കാരനുമായുള്ള സം‌വാദം നിഷേധിച്ച്, വായനക്കാരന്റെ ചോദ്യങ്ങളെ അവഗണിച്ച്, സാഹിത്യത്തിന് ഒറ്റയ്ക്കുള്ള നിലനില്‍പ്പില്ല എന്നു ജയേഷ് പറയുന്നു. അങ്ങനെയും ഒരു നിലനില്‍പ്പുണ്ടെന്ന് ഉണ്ടെന്ന് ഞാന്‍ പറയുന്നു. മരിച്ചുപോയ സാഹിത്യകാരന്മാരുടെ കൃതികള്‍ക്ക് ആ‍രാണ് ഉത്തരം പറയുന്നത്? രാജലക്ഷ്മിയുടെ കഥകള്‍ സം‌വദിക്കുന്നതെങ്ങനെ? സില്വിയ പ്ലാഥിന്റെ കവിതകള്‍ സം‌വദിക്കുന്നതെങ്ങനെ? എഴുത്തുകാരന്‍ മരിച്ചുകഴിഞ്ഞ് പുറത്തിറങ്ങിയ (posthumus) എത്ര കൃതികള്‍. എഴുത്തുകാരന്‍ ജീവിച്ചിരിക്കെത്തന്നെ ഒരുത്തരവും തരാത്ത, ഒരു ന്യായീകരണവും തരാത്ത, എത്രയോ കൃതികള്‍ (ന്യായീകരണങ്ങള്‍ തരുന്നവര്‍ തന്നെ കുറവാണ്).

നിലവിലുള്ളതിനെ തകര്‍ക്കുകയാണ് കലയുടെ ഉദ്ദേശം എന്നോ, ആശയങ്ങളുടെ പുതിയ മേഖലകളിലേയ്ക്ക് ആസ്വാദകനെ നയിക്കണം എന്നോ, ജയേഷ് പറയുമ്പോള്‍ - കലയ്ക്ക് എന്തെങ്കിലും ഉദ്ദേശമുണ്ടാവണം എന്നു തന്നെ എനിക്കില്ല. വായനക്കാരനെ നന്നാക്കണമെന്നോ സമൂഹത്തെ നന്നാക്കണമെന്നോ ഉള്ള ഒരു ബാദ്ധ്യതയും കലയ്ക്ക് / കലാകാരന് ഉണ്ടാവേണ്ടകാര്യമില്ല. ഏതുബാബേല്‍ ഗോപുരമാണ് നാം കെട്ടുന്നതെന്ന് എനിക്കറിയില്ല.

സക്കറിയയുടെ വചനങ്ങള്‍ കൊള്ളാം. സക്കറിയയുടെ ആദ്യകാല കഥകള്‍ നോക്കൂ - വരികള്‍ക്കിടയില്‍ വായിക്കേണ്ട, ലളിതസുന്ദരമല്ലാത്ത എത്രയോ കഥകള്‍ സക്കറിയതന്നെ എഴുതിയിരിക്കുന്നു. എല്ലാം ലളിതവും സുതാര്യവുമാവണമെന്നുള്ള വാശിയെന്തിന്? വരികളില്‍ നിന്നു വായിക്കേണ്ട കഥകളുണ്ട്, വരികള്‍ക്കിടയില്‍ വായിക്കേണ്ടവയുണ്ട്, രണ്ടിനും അതിന്റേതായ നിലനില്‍പ്പുണ്ട്. ലേബലുകള്‍ ഒട്ടിക്കയല്ല, എല്ലാത്തരം എഴുത്തും വരട്ടെ എന്ന തുറന്ന സമീപനമാണു വേണ്ടത്.

ജയേഷ് എഴുതിയതിനെക്കുറിച്ച് ഇതില്‍ക്കൂടുതലൊന്നും പറയാനില്ല. ചര്‍ച്ച ഇവിടെ നടക്കട്ടെ എന്നുള്ളതുകൊണ്ട് ഇത് ഇവിടെ പറയുന്നു.

chithrakaran:ചിത്രകാരന്‍ said...

വളരെ ശാസ്ത്രീയമായും വിശാല കാഴ്ച്ചപ്പാടോടുകൂടിയും സിമി കലാസാഹിത്യ പ്രവര്‍ത്തനത്തെ മൊത്തമായി ഉള്ളം കയ്യില്‍ എടുത്തിരിക്കുന്നു ഈ പോസ്റ്റിലൂടെ.
നല്ല പക്വമായ കാഴ്ച്ചപ്പാട്.
ചിത്രകാരന് ബോധിചിരിക്കുന്നു.
മനസ്സില്‍ സൂക്ഷിക്കുന്ന ചിത്രകാരനോടുള്ള സദാചാരഅലര്‍ജ്ജിപോലും സത്യസന്ധതയോടെ തുറന്നെഴുതുംബോള്‍ ചിത്രകാരനു നമിക്കാതിരിക്കാനാകില്ലല്ലോ സിമി !!!

കലയും സാഹിത്യവുമെല്ലം ഒരു വ്യക്തിയുടെ തന്റെ ജീവിതത്തോടുതന്നെയുള്ള പ്രതികരണം തന്നെയാണ്. അയാളുടെ കാഴ്ച്ചപ്പാടിന്റെ വ്യാസത്തിനനുസരിച്ച് സൃഷ്ടി ആ വ്യക്തിയിലേക്കു മാത്രമായി ചുരുങ്ങിയതോ, അന്യവ്യക്തികളിലേക്ക് വികസിക്കുന്നതോ, സമൂഹത്തിലേക്ക് കയറുപൊട്ടിച്ച് കുതിക്കുന്നതോ,മനുഷ്യ സമൂഹങ്ങളിലേക്ക് മൊത്തമായി വെളിച്ചം പോലെ...(പാതിരക്ക് സൂര്യനുദിച്ചതുപോലെയുമകാം)പ്രസരിക്കുന്നതോ... കാലാതിവര്‍ത്തിയായി ശേഷിക്കുന്നതോ ആയി മാറാം. ആര്‍ക്കും ആരേയും വൃത്തങ്ങളിലും,ചതുരങ്ങളിലും,നിയമങ്ങളിലും ഇനി പിടിച്ചു നിര്‍ത്താനാകില്ല. ഒരു നിസാര മനുഷ്യനുപോലും തന്റെ കലയും സാഹിത്യവും ശ്വാസ നിശ്വാസം പോലെ സ്വന്തമായുണ്ടാകുന്ന ജനകീയതയാണ് ബ്ലോഗ് കാരണമാകുന്നത്.

മുകളില്‍ കൊടുത്ത കമന്റുകളൊന്നും വായിച്ചില്ല.
(സമയമുള്ളപ്പോള്‍ വായിക്കും)

സിമിയുടെ ഈ ഗംഭീര പോസ്റ്റിന് പരമദുഷ്ടനായ ചിത്രകാരന്റെ ആശംസകള്‍ !!!

ഒരാള്‍ I oraal said...

@രാമചന്ദ്രന്‍
ഞങ്ങള്‍ എന്തും എഴുതും. നിനക്കൊന്നും മനസ്സിലായില്ലേല്‍ നീയൊക്കെ മന്ദബുദ്ധികളായിട്ടാണ്. നിനക്കൊന്നും ഇത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ എനിക്കിപ്പോള്‍ സൌകര്യമില്ല. നിന്റെയൊക്കെ കീഴാള മലയാളം എന്തിനു കൊള്ളാം. ഒ എന്‍ വിയും എംടിയുമൊക്കെ എഴുതുന്നതുപോലെ എഴുതിയാല്‍ എന്തു ബോറായിരിക്കും.എന്നൊക്കെ വാദിക്കുന്നത് ചുരുങ്ങിയവാക്കില്‍ ഔദ്ധത്യമാണ്. അത് സംഘം ചേര്‍ന്നാവുമ്പോള്‍ ഒന്നാംതരം ഫാസിസമാവും.“

ഗുപ്തന്‍ said...

ഹഹഹഹ! പാവം രാമചന്ദ്രന്‍. കണ്ടാല്‍ ഞാനൊരു കുപ്പി വാങ്ങിത്തരാം കേട്ടോ. (പാലും വെള്ളം മുതല്‍ എന്തും) :)

simy nazareth said...

ചിത്രകാരാ, ചിത്രകാരന്‍ എന്ന വ്യക്തിയെ ഞാന്‍ ദുഷ്ടനായോ മറ്റോ ചിത്രീകരിച്ചില്ല. അശ്ലീലം എന്നു തോന്നിയ പോസ്റ്റ് അശ്ലീലം എന്നെഴുതി. ബ്ലോഗില്‍ സഹജീവിയായ ഒരു സ്ത്രീയെക്കുറിച്ച് (ഒരു പുരുഷനെക്കുറിച്ചായിരുന്നെങ്കില്‍പ്പോലും) ചിത്രകാരന്‍ എഴുതിയതിയ ഭാഷയോട് ഒരിക്കലും യോജിക്കാനാവില്ല.

എതിര്‍പ്പ് എപ്പൊഴും നിലപാടുകളോടാണ്, വ്യക്തികളോടല്ല എന്ന് മനസിലാക്കുമല്ലോ. നന്ദി.

chithrakaran:ചിത്രകാരന്‍ said...

ഹഹഹ...
സിമിയുടെതെന്നല്ല ആരുടേയും യോജിപ്പിനെയോ,വിയോജിപ്പിനേയോ
ചിത്രകാരന്‍ ഗൌനിക്കുന്നില്ല.
പക്ഷേ,സഹജീവിയായ ആ സ്ത്രീ ആരാണെന്നു
മനസ്സിലായില്ല. സ്ത്രീകളുമായി ബന്ധപ്പെടുത്തി അപവാദങ്ങളൊന്നും പ്രചരിപ്പിക്കല്ലേ ഇഷ്ട :)
ഒരു സാത്വിക ബ്രഹ്മചാരിയാണ്.
ദൈവം പൊറുക്കൂല.

Anonymous said...

സിമി said...
വിത്സാ,

കുറിപ്പ് നല്ലത്. എന്നാല്‍ ഏകവീക്ഷണകോണേ ഈ കുറിപ്പിനുള്ളൂ. മഞ്ഞക്കണ്ണാ‍ടി.

മഹാകവികള്‍, നൂറ്റാണ്ടുകളോ ദശാബ്ദങ്ങളോ ആയി നിലനില്‍ക്കുന്ന കവിതകള്‍, ഇതൊക്കെ ഏതെങ്കിലും പാഠപുസ്തകത്തിന്റെ താളില്‍ മാത്രമല്ല ജീവിക്കുന്നത്.

ഇത്രയും ആധുനിക കവികളെ പറയുമ്പോള്‍ പഴയ കവികളെ മറന്നതെന്തേ?

കവിതയും കഥയും തമ്മില്‍, അല്ലെങ്കില്‍ കവിതയും വരികള്‍ മുറിച്ച ചിന്താശകലങ്ങളും തമ്മില്‍, എന്താണു വ്യത്യാസം?

എനിക്ക് കവിത ഈണത്തില്‍ ചൊല്ലാനുള്ളതാണ്. അതുകൊണ്ട് ഈണത്തില്‍ ചൊല്ലാന്‍ പറ്റാത്ത ഉത്തരാധുനിക കവിതകള്‍ കവിതകളല്ലാതാവുന്നില്ല.

എന്നാല്‍

മനുഷ്യന്റെ കൈകള്‍, മനുഷ്യന്റെ കൈകള്‍, കരിമ്പാറ പൊട്ടിച്ചുടയ്ക്കുന്ന കൈകള്‍, കലപ്പക്കഴുത്തില്‍ കൊഴുക്കുന്ന കൈകള്‍,
കരം കൊണ്ടു പെണ്ണിന്‍ മടിക്കുത്തുചുറ്റി-ച്ചഴിപ്പോന്റെ കണ്ഠം തകര്‍ക്കുന്ന കൈകള്‍

എന്ന രീതിയില്‍ എത്ര കവികള്‍ കവിതയെഴുതുന്നു? ഈ കവിത ഞാന്‍ പതിനൊന്നാം ക്ലാസില്‍ ഒരു കാമ്പില്‍ കേട്ടതാണ്. വര്‍ഷങ്ങളൊരുപാടായിട്ടും മനസ്സില്‍ മായാതെ കിടക്കുന്നു. വരികള്‍ ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്നതുകൊണ്ട്, ഇമ്പത്തോടെ മനസ്സില്‍ മുഴങ്ങുന്നതുകൊണ്ട്. ഇങ്ങനെ കുറെ ഉണ്ട്. ഇവിടെ വൃത്തവും അലങ്കാരവുമല്ല ഞാന്‍ ഉദ്യേശിച്ചത്.

ഇനി ഉത്തരാധുനിക കവികള്‍ക്ക് ഒരു ചലഞ്ച്

വൃത്തവും അലങ്കാരവും ഒപ്പിച്ച് ഒരു നല്ല കവിത എഴുതിക്കാണിക്കൂ. ഈണം തെറ്റാതെ ചൊല്ലാന്‍ കഴിയുന്ന ഒരു കവിത എഴുതിക്കാണിക്കൂ.

അല്ലാത്തവയും എഴുതിക്കൊള്ളൂ, ഇതു മാത്രമല്ല കവിത എന്നല്ല.

കാഴ്ച്ചപ്പാടുകള്‍ inclusive ആവണം. exclusive ആവരുത്.

പഴമയുടെ നന്മ തലമുറകളുടെ അരിപ്പിലൂടെ അരിച്ച് തെളിനീരായി വന്നതാണ്. അതിനെ തട്ടിക്കളഞ്ഞുകൊണ്ടും എഴുതാം, അതിനെ ആവോളം നുകര്‍ന്നും എഴുതാം. രണ്ടാമത്തെ രീതിയാണ് എനിക്കിഷ്ടം.

ഇത്രയും എഴുതുന്നത് - മലയാളം ബ്ലോഗില്‍ വരുന്ന പല കവിതകളും വരികള്‍ മുറിച്ചുവെച്ച ചിന്താശകലങ്ങള്‍ - രസകരമായ, അതിശയകരമായ ചിന്താശകലങ്ങള്‍ തന്നെ - ആവുന്നു എന്നു തോന്നിയതുകൊണ്ടാണ്. വിത്സന്റെയും വിഷ്ണുമാഷിന്റെയും സനാതനന്റെയും പ്രമോദിന്റെയും ലാപുടയുടെയും ഒക്കെ പല കവിതകളിലും‍ ഇത് തോന്നിയിട്ടുണ്ട്.

ഞാന്‍ ഈ ആശയം വിശദീകരിച്ച് ഒരു പോസ്റ്റാക്കാം -വേണമെങ്കില്‍.

October 28, 2007 11:42 AM

ഇതും സിമി പറഞ്ഞതു തന്നെ...!
http://kuzhoorwilson.blogspot.com/2007/10/blog-post_27.html

താരകൻ said...

നല്ല ലേഖനം... ഇവിടെ വാക്കാർന്നു വാർന്നു വീണിരിക്കുന്നത് എന്റെ കൂടിചിന്തകളാണെന്ന തോന്നൽ..വ്യത്യസ്തമായ വഴികളിലൂടെ നടക്കുന്നവർ,ഉയരങ്ങളിലേക്ക് കയറുന്നവർ,മുൻപേ പറക്കുന്ന പക്ഷികൾ ഇവരെല്ലാം എപ്പോഴും ഒറ്റക്കായിരിക്കും...

simy nazareth said...

ശ്രീമാന്‍,

ഞാന്‍ ദുര്യോധനന്‍ എന്ന പേരില്‍ ബ്ലോഗെഴുതിക്കൊണ്ടിരുന്നപ്പോള്‍ ഇമ്പവും താളവുമില്ലാത്തതൊന്നും കവിതയല്ല എന്നുതന്നെ എഴുതിയിട്ടുണ്ട്. വിത്സന്റെ ബ്ലോഗില്‍ (ഒരുപക്ഷേ വിത്സനോടുള്ള ബഹുമാനം കൊണ്ട്) അങ്ങനെയൊന്നും എഴുതിയില്ല.

കാഴ്ച്ചപ്പാടുകള്‍ മാറാന്‍ പല ബ്ലോഗ് സുഹൃത്തുക്കളുമായി, വിശേഷിച്ച് സനാതനനുമായി ഉള്ള ചര്‍ച്ചകള്‍ സഹായിച്ചിട്ടുണ്ട്. സനാതനന്‍ കവിതയെക്കുറിച്ചുള്ള അയാളുടെ കാഴ്ച്ചപ്പാടുകള്‍ ഇവിടെ കുറിച്ചിട്ടുണ്ട്.

ഇതൊക്കെ വിഷയത്തില്‍ നിന്നും വേറിട്ടു പോവുന്നെങ്കിലും, പറയുന്ന വിഷയത്തില്‍ നിന്നും സിമി എന്ന വ്യക്തിയുടെ നിലപാടുകളിലേക്ക് ചര്‍ച്ച ചുരുങ്ങുന്നെങ്കിലും - വെറുതേ വിശദീകരിക്കുന്നു. എന്റെ കാഴ്ച്ചപ്പാടുകള്‍ ഏറെ മാറിയിട്ടുണ്ട്.

Anonymous said...

കഷ്ടം..!

പപ്പൂസ് said...

എന്തെങ്കിലും നാലു വരിയെഴുതി, മുറിച്ച്, ഇടക്ക് അല്പം ദുര്‍ഗ്രാഹ്യത കലര്‍ത്തി 'കവിത' എന്ന ലേബലൊട്ടിച്ച് വിട്ടാല്‍ കവിതയാവില്ല. ഇതു പോലെ എന്തെങ്കിലും പരത്തിയെടുത്ത് നാലു കഥാപാത്രങ്ങളെ തിക്കിക്കേറ്റി, ഇടക്ക് നാലു സംഭാഷണം ഫിറ്റ് ചെയ്ത് 'കഥ' എന്ന ലേബലൊട്ടിച്ചാല്‍ കഥയുമാവില്ല. എല്ലാരും ചെയ്യാറുണ്ടോ എന്നറിയില്ല. ഇടക്കിടെ ഞാന്‍ ചെയ്യുന്ന എളുപ്പപ്പണികളാണ് ഇതൊക്കെ.

കേകയിലൊരു നാലു വരിയില്‍-

"ദാസനും വിജയനും കുങ്കനും വര്‍മ്മച്ചാരും
സണ്ണിയും നകുലനും ചന്തുവുമാരോമലും
കാര്‍ത്തികേയനും നീലകണ്ഠനും ഷിറ്റര്‍ ഭരത്
ചന്ദ്രനുമെല്ലാം നല്ല കഥാപാത്രങ്ങള്‍ തന്നെ!"

എന്നെഴുതി വച്ച് ’കഥ’ എന്ന ലേബലൊട്ടിച്ചാല്‍ കഥയാവാത്തതു പോലെ, എന്തെങ്കിലും കുത്തിക്കുറിച്ച് വച്ച് ’കവിത’ എന്ന ലേബലൊട്ടിച്ചാല്‍ കവിതയുമാവില്ല.

ലതീഷ് മോഹന്‍റെ ആ കവിത വായിച്ചിട്ട് എനിക്കൊരു പ്രത്യേക അനുഭവമോ ആസ്വാദനമോ ഒന്നും തോന്നിയില്ല. ഇതെന്ത് കീറാമുട്ടിയെന്നാലോചിച്ച് രണ്ടു മിനിറ്റ് ഇരുന്നു, പേജ് ക്ലോസ് ചെയ്തു. സമാധാനം. എന്നു വച്ച് എല്ലാവര്‍ക്കും ആ കവിത ഈ അനുഭവമാണ് സമ്മാനിച്ചതെന്നൊന്നും കരുതുന്നില്ല.

പക്ഷേ, അസ്വസ്ഥത തോന്നുന്നത് ബ്ലോഗില്‍ ഞാന്‍ വായിക്കുന്ന പത്തില്‍ എട്ടു കവിതകളും ഇങ്ങനെ, അല്ലെങ്കില്‍ ഏതാണ്ട് ഇതു പോലെ അനുഭവപ്പെടുമ്പോളാണ്. എന്‍റെ ആസ്വാദനനിലവാരമില്ലായ്മയാവാം, നിലവാരമേന്മയുമാവാം. എന്‍റെ കണ്ണില്‍ കുറേ കവികള്‍ എളുപ്പപ്പണിക്ക് പിന്നാലെയാണ്. അത്തരം കവികളെയും കവിതകളെയും. അതിവൈകാരികവും കവിത പോലെ ദുര്‍ഗ്രാഹ്യവുമായ ആസ്വാദനങ്ങളിലൂടെ 'ഒന്നാംതരമാക്കി' നിലനിര്‍ത്തിക്കൊണ്ടു പോവുന്ന കവികള്‍ തന്നെ സൃഷ്ടിച്ചതോ, അറിയാതെ സൃഷ്ടിക്കപ്പെട്ടതോ ആയ ഒരു വൃന്ദം ഉണ്ട്. അപ്പോള്‍ ചില സാഹചര്യങ്ങളില്‍ സൃഷ്ടി മാത്രമല്ല, സ്രഷ്ടാവും വിമര്‍ശനവിധേയനായേക്കാം. ആവണം. അത്തരം ചില അവസരങ്ങളില്‍ വിശദീകരണം എഴുത്തുകാരന്‍റെ ബാധ്യതയാവും. എന്നു വച്ച് അതൊരു അക്രമമായി പരിണമിക്കുന്നതിന് ന്യായമൊന്നുമില്ല. അസഹിഷ്ണുതയും ആക്രമണമനോഭാവവും ബ്ലോഗ് പ്രതികരണങ്ങളുടെ മുഖമുദ്രയായതു കൊണ്ട് അസ്വാഭാവികവുമല്ല.

പിന്നെ, മനസ്സിലായില്ലെന്നു വച്ച് ആസ്വദിക്കാന്‍ കഴിയായ്കയൊന്നുമില്ല. മാട്രിക്സും ടെര്‍മിനേറ്ററുമൊന്നും ആദ്യത്തെ രണ്ട് പ്രാവശ്യം എനിക്കൊരു ചുക്കും മനസ്സിലായില്ല. ഞാന്‍ ആസ്വദിച്ചു കണ്ടു. പിന്നൊരു ഗോവന്‍ പാട്ട്. ഒരു കുന്തവും മനസ്സിലായില്ല, ആസ്വദിച്ചു കേട്ടു. മനസ്സിലായോ എന്നതല്ല, ആസ്വാദ്യമോ എന്നതാണ് കാര്യം. രണ്ടുമല്ലാത്തവ ഞാന്‍ തള്ളിക്കളയുന്നു.

നല്ല സുന്ദരവൃത്തത്തിലുള്ള നാലു കവിതകള്‍ ബ്ലോഗില്‍ വായിക്കാന്‍ കിട്ടാത്തതിന്‍റെ വിഷമവുമുണ്ട്, ഒരുപാട്.

വിശുദ്ധഭാവന said...

ബുദ്ധിജീവി ഗുപ്താ,

സാമാന്യജനത്തിന് മനസ്സിലാകുന്ന എഴുത്തും സാഹിത്യവും ഉണ്ട്. അതിനെ ആരും നിഷേധിക്കുന്നില്ല. എല്ലാക്കാലത്തും ജനങ്ങളാല്‍ കൊണ്ടാടപ്പെട്ട എഴുത്തുകാരും കുറച്ചുമാത്രം വായിക്കപ്പെട്ടവരും ഉണ്ടായിരുന്നു. പക്ഷെ കാലത്തെ അതിജീവിച്ചത് മിക്കപ്പോഴും മനസ്സിലാകുന്നില്ല എന്നുപറഞ്ഞ് അതാതുകാലത്തെ വായനക്കാരില്‍ ഭൂരിഭാഗവും മാറ്റി നിര്‍ത്തപ്പെട്ടിരുന്നവരാണ്.

ഈ താരതമ്യപ്പെടുത്തലിന് ഏതു നിലയിലാണാവോ താങ്കളുടെ പ്രിയ സുഹൃത്തും സ്തുതിപാഠകവത്സലനുമായ ശ്രീമാന്‍ ലതീഷ് മോഹന്‍ അര്‍ഹനായത്??? നിങ്ങള്‍ ഉദാഹരിച്ചതില്‍ ലക്ഷ്യം വച്ചിരിക്കുന്നത് രമണന്‍, ഓ വീ യുടെ ചില കൃതികള്‍ പോലുള്ള പ്രൌഢമായ സൃഷ്ടികളാണെന്ന് ഊഹിക്കുന്നു. അതോ ആദ്യം മാതൃഭൂമിയും, ഭാഷാപോഷിണിയുമൊക്കെ ചവറുകൂടയിലിടുകയും പിന്നീട് മുത്തുച്ചിപ്പി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അംഗീകരിച്ചു പ്രസിദ്ധീകരിച്ചതുമായ വല്ല മഹാകൃതികളേയുമാണോ ഉദ്ദേശിച്ചത്?

നോക്കൂ ഗൌരവമായ ഒരു ചര്‍ച്ചയില്‍ പൊതുവേ അറിയപ്പെടുന്ന ബ്ലോഗ് ഐഡിയില്‍ അഭിപ്രായം പറയാനുള്ള മടി വിഷയത്തോടുള്ള ആത്മാര്‍ത്ഥതയുടെകൂടി സൂചകമാണ്. അതേ ഞാന്‍ പറയാനുദ്ദേശിച്ചുള്ളൂ. (പിന്നെ ചിലര്‍ക്ക്--താങ്കള്‍ക്കല്ല-- പല പേരില്‍ ഒരേ തരത്തിലുള്ള അഭിപ്രായം ഇട്ട് ജനകീയ വോട്ടുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള കുറുക്കുവഴിയും ആവുന്നുണ്ട് ഈ രീതി)

ഗുപ്തന്‍ എന്നത് അനോണിപ്പേരല്ലായിരിക്കുമല്ലോ അല്ലേ? എന്നാലും വല്ല മനുവെന്നോ, മത്തായിയെന്നോ ഒക്കെയാണെങ്കില്‍ ഒരു സ്വാഭാവികത ഉണ്ടായേനെ. ഇന്നത്തെക്കാലത്ത് ആരാ ഇത്രയും അര്‍ത്ഥഗര്‍ഭമായ പേരുകളൊക്കെ ഇടുന്നത്. ഇപ്പോഴെല്ലാം റ്റിങ്കു, പിങ്കു സ്റ്റൈല്‍ അല്ലേ. ഏതായാലും ഈ പേരിന് ഒരു പ്രത്യേക ആശംസ. പല പേരില്‍ ‘ചിലര്‍ ചേര്‍ന്ന്’ പാട്ടുകച്ചേരി നടത്തുന്നത് ബൂലോകം കാണുന്നുണ്ട്. അത് ആരൊക്കെയെന്നും എല്ലാവര്‍ക്കുമറിയാം. നിലനില്‍‍പ്പിന്‍റെ പ്രശ്നമാണെങ്കില്‍ വിട്ടുകള. എന്തും ചെയ്യാമെന്നതാണല്ലോ അവരുടെയൊക്കെ യുദ്ധതന്ത്രം. അതുകൊണ്ടാണല്ലോ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതും, തെറി വിളിക്കുന്നതും.

കമന്റില്‍ കാളികൂളി വേതാളങ്ങളെക്കൂട്ടി കൂവിത്തോല്പിക്കാന്‍ ശ്രമിക്കുന്നത്

ദേ അപ്പോള്‍ അതാണു കാര്യം. അനോണിപ്പേരുകളും, അനോണികളുമായി വന്ന് അസഭ്യം പറഞ്ഞിട്ടുള്ളത് ആരാണെന്ന് എല്ലാവരെയും പോലെ തന്നെ ഗുപ്തനും അരിയുമായിരിക്കുമല്ലോ. പിന്നെ എന്തിനാണ് ഇരുട്ടുകൊണ്ടോട്ടയടക്കന്‍ നോക്കുന്നത്?

വിശുദ്ധഭാവന said...

ഗുപ്തന്‍ ഉവാച:
ആവര്‍ത്തിക്കട്ടെ: 1. ഇഷ്ടമായില്ല/ നന്നായില്ല (ഇതുമനസ്സിലായവനേ പറയാനാവൂ); 2. മനസ്സിലായില്ല/മനസ്സിലാക്കാന്‍ ശ്രമിക്കുന്നു 3. മനസ്സിലാക്കിത്തരൂ -മനസ്സിലാക്കിത്തന്നില്ലെങ്കില്‍ നിന്നെ ചീവിക്കളയും --ഇതുമൂന്നും മൂന്നുമാനസികനിലകളില്‍ നിന്ന് വരുന്നതാണ്. ഇതില്‍ മൂന്നാമത്തെ മാനസികനില അധമവും അപകടകരവുമാണ്. അതിനെ അതിനെ മാത്രമാണ് സിമി (കമന്റില്‍ ഞാനും) പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

മനസ്സിലാക്കിത്തന്നില്ലെങ്കില്‍ ചീവിക്കളയും എന്നല്ലായിരുന്നു അന്ന് ആ അനോണി ചോദിച്ചതെന്ന് ഓര്‍മ്മിപ്പിക്കുന്നു. സ്നേഹത്തോടെ അപേക്ഷാരൂപേണയാണ് ചോദിച്ചത്. തിരിച്ച് ‘ചീവിക്കളയും’ സ്റ്റൈല്‍ മറുപടി പറഞ്ഞത് അവിടുത്തെ ചില പ്രമാണിമാരും, സ്തുതിപാഠകന്‍‍മാരുമാണ്. എതിര്‍പ്പുണ്ടോ???

സിമീ,

ജയേഷ് പറഞ്ഞ, ചിന്താപരമായ ഏറ്റുമുട്ടലുകള്‍ നല്ലതുതന്നെ, വൈകാരികമായ പ്രതികരണങ്ങളും ഒരളവുവരെ സഹിക്കാം, ഒട്ടും പൊറുപ്പിക്കാന്‍ പറ്റാത്തത് എഴുത്തുകാരനെ (അതും പറ്റം ചേര്‍ന്ന്) വ്യക്തിഹത്യ ചെയ്യുന്നതാണ്.

ഇതു സിമി പറഞ്ഞത്, ഞാന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയാണ്. ഇതേ വിഷയത്തില്‍ ഞാനും രണ്ടു പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇനിയും ഇടാന്‍ പോകുന്നു. അവിടെ ശ്രീ. അനിലന്‍ എന്ന (കവി എന്ന് സ്വയവും കൂട്ടുകാരും വിളിക്കുന്ന മനുഷ്യന്‍) വന്നു പറഞ്ഞ വാക്കുകളുടെ സംസ്കാരം സിമി ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല. ഇവിടെ ആരും ആരെയും വ്യക്തിഹത്യ ചെയ്തിട്ടുമില്ല. വാഴപ്പഴം എന്ന പേരില്‍ വന്നു തെറി വിളിച്ചവനും അക്കൂട്ടത്തില്‍ പെട്ടതല്ലെന്നു ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും, തെളിവൊന്നുമില്ലാത്തതുകൊണ്ട് ഞാന്‍ അങ്ങനെ പറയില്ല.

പൊതുവില്‍ പറഞ്ഞാല്‍, സഹജീവികളായ മനുഷ്യരോടും, സ്ത്രീകളോടും, കുട്ടികളോടുമൊക്കെ സംസ്കാരത്തോടെ പെരുമാറാന്‍ കഴിയാത്തവര്‍ കവിയായിരുന്നാലും, കപിയായിരുന്നാലും സമൂഹത്തോടവര്‍ക്കെന്തെങ്കിലും പറയാനുണ്ടാകുമെന്നു തോന്നുന്നില്ല. ഇനിയഥവാ പറഞ്ഞാല്‍ തന്നെ ആരും അതു ചെവിക്കൊള്ളണമെന്നുമില്ല. അര്‍ഹിക്കുന്ന അവജ്ഞയോടെ തന്നെ അത് പുറംതള്ളപ്പെടും.

കുത്തകയെന്നോ, പ്രമാണിയെന്നോ ഒക്കെ കരുതിയിരുന്നവര്‍, ചോദ്യം ചെയ്യപ്പെടലുകളെ സംഘം ചേര്‍ന്ന് ആക്രമിച്ച് അടിച്ചമര്‍ത്തിയിരുന്നവര്‍ അവരുടെയും സംഘത്തിന്‍റെയും പരവേശം മാത്രമാണ് തുടര്‍ന്നു വരുന്ന ഈ കോലാഹലങ്ങള്‍. നല്ല രസമുണ്ട്. ‘അകത്ത് ‘പെട്ട‘ വെരുക്’ എന്ന വാക്കു മാത്രം ഇപ്പോള്‍ മനസ്സിലായി വരുന്നു.

ഗുപ്തന്‍ said...

സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് എടുത്ത ചേച്ചീ അനോണിമിറ്റി സ്യൂഡോണിമിറ്റി എന്നീ രണ്ടുസംഗതികള്‍ തമ്മിലുള്ള വ്യത്യാസം പ്രീഡിഗ്ഗ്രി ഇംഗ്ലീഷ് ക്ലാസില്‍ പഠിപ്പിക്കുമായിരുന്നു. ആ ക്ലാസിനു കയറിയില്ല അല്ലേ.

ഞാന്‍ ബ്ലോഗ് തുടങ്ങിയകാലം മുതല്‍ ഒരേ ഒരു വെബ് ഹാന്‍ഡില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതേ പേരില്‍ ഇതേ പ്രൊഫൈല്‍ പിക്ചര്‍ വച്ച് മറ്റൊരു ഐഡി കൂടിയുണ്ട്. ബ്ലോഗിലെ റ്റെക്നിക്കല്‍ സുരക്ഷിതത്വത്തിന് വേണ്ടി എടുത്തത്. ഈ പ്രൊഫൈലുകളില്‍ നിന്നല്ലാതെ ഗൌരവമുള്ള ഒരു ചര്‍ച്ചയിലും ഞാന്‍ കമന്റിട്ടിട്ടില്ല. ആരെയെങ്കിലും വിമര്‍ശിക്കുമ്പോള്‍ കൂട്ടുകാരുമായിട്ട് പോലും ആലോചിച്ചിട്ടില്ല. ഒരു സംഘത്തിന്റെയും പിന്തുണ നോക്കി ആരെയും ലിഞ്ച് ചെയ്തിട്ടുമില്ല. എനിക്ക് വിമര്‍ശിക്കാന്‍ തോന്നിയവരെയൊക്കെ നേരേ നിന്ന് വിമര്‍ശിച്ചിട്ടുണ്ട്. ആ വിമര്‍ശനത്തില്‍ കൂടെ കൂടിയവരുടേ അഭിപ്രായങ്ങള്‍ പോലും നോക്കിയിട്ടില്ല. ഒരു കൂട്ടത്തിനും നേതൃത്വം കൊടുത്തിട്ടുമില്ല.

ബ്ലോഗില്‍ ഈ പണി മറ്റാരെങ്കിലും ചെയ്തോ എന്ന് അന്വേഷിക്കേണ്ടത് എന്റെ ജോലിയല്ല.

താങ്കള്‍ പറഞ്ഞ മറ്റൊരുകാര്യവും മറുപടി അര്‍ഹിക്കുന്നില്ല. ഇതുതന്നെയും മറുപടി അര്‍ഹിക്കുന്നില്ല. മൂന്നരവര്‍ഷം പഴക്കമുള്ള എന്റെ യൂസര്‍നെയിം അനോണിമിറ്റി ആണെന്ന് പറയുന്ന വിഡ്ഡിത്തം കഥയില്ലാതെ വീണ്ടും ആവര്‍ത്തിക്കുന്നതുകണ്ട് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ മറുപടി ഇട്ടു എന്നേയുള്ളൂ.

വിശുദ്ധഭാവന said...

സാഹിത്യത്തില്‍ ഡോക്ടറേറ്റെടുത്ത ചേച്ചി... ആവര്‍ത്തിച്ച് ചിലരിതു പറയുമ്പോള്‍ തന്നെ മനസ്സിലാകും ഒരു പുച്ഛരസം. അതിനെ നോക്കി പുഞ്ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇതുവരെ കഷ്ടപ്പെട്ടിട്ടും എന്തു പ്രയോജനം? പലര്‍ക്കും അസഹ്യമായതുകൊണ്ട് അതങ്ങെടുത്തു മാറ്റാം എന്‍റെ പ്രൊഫൈലില്‍ നിന്ന് എന്താ?

പിന്നെ ഗുപ്തന്‍ അനിയന്‍റെ (ചേച്ചി എന്നു വിളിച്ച സ്ഥിതിക്ക് ആ മാന്യത ഞാനും കാണിക്കണമല്ലോ) കുമ്പസാരങ്ങളില്‍ എനിക്കു തീരെ താല്പര്യമില്ല. വിശ്വാസവും. കോഴിയെ കട്ടവനല്ലേ തലയില്‍ തൂവലുണ്ടോ എന്നു ശങ്ക വേണ്ടൂ???

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

@ ഒരാള്‍,


"ഞങ്ങള്‍ എന്തും എഴുതും. നിനക്കൊന്നും മനസ്സിലായില്ലേല്‍ നീയൊക്കെ മന്ദബുദ്ധികളായിട്ടാണ്. നിനക്കൊന്നും ഇത് പറഞ്ഞു മനസ്സിലാക്കിത്തരാന്‍ എനിക്കിപ്പോള്‍ സൌകര്യമില്ല. നിന്റെയൊക്കെ കീഴാള മലയാളം എന്തിനു കൊള്ളാം. ഒ എന്‍ വിയും എംടിയുമൊക്കെ എഴുതുന്നതുപോലെ എഴുതിയാല്‍ എന്തു ബോറായിരിക്കും.എന്നൊക്കെ വാദിക്കുന്നത് ചുരുങ്ങിയവാക്കില്‍ ഔദ്ധത്യമാണ്. അത് സംഘം ചേര്‍ന്നാവുമ്പോള്‍ ഒന്നാംതരം ഫാസിസമാവും.“

ഹ ഹ ഹാ... ഗുപ്തനിരുന്ന് ചിരിക്കുന്ന പോലെ ചിരിക്കാനാണെനിക്ക് തോന്നുന്നത്. ഗുപ്താ, ഓഫര്‍ സ്വീകരിച്ചിരിക്കുന്നു. ഇതിന് പാലും വെള്ളം പോര, ഒരൊന്നന്നര കുപ്പി തന്നെ വേണം.


ഒരാളേ,

ഓ എന്‍ വി യേപോലെ, എം ടി യേ പോലെ എല്ലാവര്‍ക്കും മനസ്സിലാകുന്നത് മാത്രമേ എഴുതാകൂ, ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല, അതുകൊണ്ട് ഇതൊന്നും കവിതകളല്ല, നീയൊക്കെ പോയി തൂങ്ങിച്ചാവെടാ എന്ന് പറയുന്നതിനെ ജനാധിപത്യം എന്ന് വിളിക്കാമോ? എങ്കിലാ ജനാധിപത്യത്തേക്കാള്‍ ചില ഫാസിസങ്ങളെ ഞാനിഷ്ടപ്പെടുന്നു.

അടൂര്‍ ചിത്രങ്ങള്‍ കാണാനിരിക്കുന്ന അതേ മാനസികാവസ്ഥയില്‍ ഷക്കീല ചിത്രങ്ങള്‍ കാണാന്‍ ഇരിക്കരുത്. തിരിച്ചും. ഒന്നും മനസ്സിലായില്ലെന്ന് വരും..

:)

ഗുപ്തന്‍ said...

ഹ! കുമ്പസാരിക്കാന്‍ ഇയാളാര്?!! എന്റെ പേരില്‍ ആരോപിച്ചകാര്യങ്ങള്‍ക്ക് മറുപടി ന്യായമായ ഭാഷയിലെഴുതിയിട്ടെന്നേയുള്ളൂ. അത് തന്നെ ഉദ്ദേശിച്ചല്ല താനും. ഞാന്‍ ഇടപെടുന്ന (വിമര്‍ശിക്കുകയോ വിയോജിക്കുകയോ ഉള്‍പടെ) ബ്ലോഗര്‍മാര്‍ക്ക് ഈ പറഞ്ഞതിന്റെ സത്യാവസ്ഥ അറിയാം. അതുകൊണ്ടുതന്നെയാണ് അക്കാര്യം എവിടെയും പറയാന്‍ എനിക്ക് ചങ്കൂറ്റം ഉള്ളതും.

simy nazareth said...

പപ്പൂസേ, ഞാന്‍ ഈ പോസ്റ്റില്‍ വ്യക്തമായി പറഞ്ഞതാണ്, കവിത തോന്നുന്നത് വായനക്കാരനാണ് എന്ന്. പപ്പൂസിന് ഒരു കവിത വായിച്ച് അതിനെ കവിത എന്നു തോന്നിയില്ലെങ്കില്‍ അത് (പപ്പൂസിനെങ്കിലും) കവിതയല്ല, വെറുമൊരു കുറിപ്പോ, ചിന്തയോ സംഭവമോ ഒക്കെ ആവും. ലേബലൊട്ടിച്ചതുകൊണ്ടോ വരിമുറിച്ചെഴുതിയതുകൊണ്ടോ ഒന്നും കവിതയാവുന്നില്ല - വായനയും ആസ്വാദനവും വൈയക്തികം (individual) ആണ്.

ചിലപ്പോള്‍ എഴുതിയതല്ല, എഴുത്തുകാരനും വിമര്‍ശിക്കപ്പെടും എന്നത് പേടിപ്പിക്കുന്ന ഒന്നാണ്. എഴുതുന്നതിവെച്ചതിന് (മറ്റൊരാള്‍ക്ക് മനസിലായില്ല എന്നതിന്) എഴുത്തുകാരന്‍ വിശദീകരണം കൊടുക്കണം, ആ ബാദ്ധ്യത എഴുത്തുകാരനുണ്ട് എന്നു പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു ബാദ്ധ്യതയും ഇല്ലതന്നെ. ഭീകരപ്രവര്‍ത്തനത്തിനുള്ള ആഹ്വാനമോ തെറിയോ വായനക്കാരന്‍ തൂങ്ങിച്ചാവാനുള്ള ആഹ്വാനമോ ഒന്നുമല്ല, ഒരു കവിതയാണ് എഴുതിവിടുന്നത്! എഴുതിക്കഴിഞ്ഞ കൃതിക്ക് - എഴുത്തുകാരനും മറ്റൊരു വായനക്കാരന്‍ എന്നേ കൂട്ടാവൂ.

ബ്ലോഗിന്റെ തീക്ഷ്ണമായ കാലാ‍വസ്ഥയില്‍ തെറിവിളികളും വ്യക്തിഹത്യകളും വരും എന്നുപറഞ്ഞ് ഒഴിയരുത്. ഒരു കൃതി എഴുതിയതിന്റെ പേരില്‍, അത് വിശദീകരിക്കില്ല, വേണ്ടവര്‍ വായിച്ചാല്‍ മതി എന്നതിന്റെ പേരില്‍, സംഘം ചേര്‍ന്ന് എഴുത്തുകാരനെ ആക്രമിക്കുന്നതിനെ, അപഹസിക്കുന്നതിനെ ന്യായീകരിക്കരുത്.

ഒരാള്‍ I oraal said...

പ്രിയ രാമചന്ദ്രാ,

എംടിയേയും ഒ എന്‍ വിയേയുമൊക്കെ ഷക്കീലചിത്രങ്ങളോടും ബൂലോക അത്യന്താധുനിക കവിതയെ അടൂരിനോടും ഉപമിച്ച താങ്കളുടെ നര്‍മ്മബോധം സമ്മതിച്ചിരിക്കുന്നു.

അടൂര്‍ ചിത്രമാണെങ്കിലും ഷക്കീല ചിത്രമാണെങ്കിലും അതിന് സാമാന്യ ജനത്തോട് സംവദിക്കാനാകുന്നുണ്ടോ എന്നതാണ് നമ്മുടെ ചര്‍ച്ച. അതാണല്ലോ ഒരു കലാസ്രുഷ്ടിയുടെ ഉദ്ദേശവും. രണ്ട് മനോ നിലയില്‍ കാണേണ്ടവയാണ് ഇവ രണ്ടും ഞാനും സമ്മതിക്കുന്നു. അത്തരത്തില്‍ വളരെ ഗൌരവകരമായ ഒരു വായനക്കാണ് ഞാനും മുതിര്‍ന്നത്. എന്നെപ്പോലെ മറ്റുപലരും ആ കവിതയെ ഗൌരവകരമായ വായനക്ക് വിധേയമാക്കിയിട്ടുണ്ടാകാം.
എന്നിട്ടും മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പോഴാണല്ലോ അത് ചോദ്യമാകുന്നത്.
സത്യം പറയാമല്ലോ പള്ളിക്കുളത്തിന്റെ ആസ്വാദനമുള്‍പ്പെടെ ആ കവിത ഇപ്പോള്‍ ഒരു നൂറാവര്‍ത്തി വായിച്ചു കാണും. പിടികിട്ടുന്നില്ല.. അത്ര മാത്രം ദുര്‍ ഗ്രാഹ്യമാകണോ ഒരു സാഹിത്യ സ്രുഷ്ടി.

അത്തരത്തില്‍ കവിത എഴൂതുന്നത് ലതീഷ് മോഹന്‍ ആയാലും സിനിമ എടുക്കുന്നത് അടൂര്‍ ആയാലും മനസ്സിലായില്ലെന്നു പറയും.. പറയണം.. അതല്ലേ ഒരു നല്ല പ്രേക്ഷകന്‍, വായനക്കാരന്‍ എന്ന നിലയില്‍ ,പ്രത്യേകിച്ചും ബ്ലോഗ് പോലെ ഒരു മാധ്യമത്തില്‍ വ്യവഹരിക്കുന്ന ഒരാള്‍ ചെയ്യേണ്ടത്.

അത് ഞാന്‍ ചെയ്തു. എന്നേപ്പോലെ പലരും ചെയ്തു. ഞാന്‍ ആരെയും തെറി വിളിച്ചിട്ടില്ല. മാന്യമായാണ് പറഞ്ഞത്. ആ കമന്റുകള്‍ മുഴുവന്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കിയാല്‍ അറിയാം ആരാണ് പ്രകോപനം ഉണ്ടാക്കിയതെന്ന്.. ആരാണ് സംഘം ചേര്‍ന്ന് ആക്രമിച്ചതെന്ന്. ഞാനൊരു ഗ്രൂപ്പിന്റെയും ആളല്ല. സംഘം ചേരാന്‍ എനിക്ക് ബ്ലോഗില്‍ വരേണ്ട ആവശ്യവുമില്ല. ഇതൊക്കെ ആരെയെങ്കിലും തകര്‍ക്കാന്‍ മനപൂര്‍വം പ്ലാന്‍ ചെയ്ത് ഉണ്ടാക്കിയ വിമര്‍ശനങ്ങളാണെന്ന് എനിക്കു തോന്നുന്നുമില്ല. കുറെ പേര്‍ ..ലോകത്തിന്റെ പല ഭാഗത്തുള്ളവര്‍ ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞപ്പോള്‍ അത് സമാനരീതിയിലായിപ്പോയി എന്നു കരുതി സംഘടിതമായ ആക്രമണം എന്നൊക്കെ വ്യാഖ്യാനിക്കുന്നത് ശരിയല്ല.

simy nazareth said...

വിശുദ്ധഭാവനേ,

ആത്മഹത്യ ചെയ്യേണ്ട കവികള്‍ എന്ന തലക്കെട്ടില്‍ ഒരാളെക്കുറിച്ച് പോസ്റ്റിടുന്നു, ആ പോസ്റ്റിന്റെ തലക്കെട്ടു പോലും താങ്കള്‍ക്ക് വ്യക്തിഹത്യയായി തോന്നുന്നില്ല. സ്വന്തം അനുജന്റെ പേര് രതീഷ് എന്നാണെന്നിരിക്കട്ടെ - അവനെ ചൂണ്ടിക്കാട്ടി ആത്മഹത്യ ചെയ്യേണ്ട കവി എന്ന് മറ്റൊരാള്‍ പോസ്റ്റിട്ടാലും, ആഹാ, കൊള്ളാ‍മല്ലോ എന്നു വിചാരിക്കുമോ? അതോ ആരാണ് അവനെ ആക്രമിക്കുന്നത് എന്നു ചിന്തിക്കുമോ?

“മനുഷ്യനു മനസിലാവുന്ന കവിത മതി നമുക്ക്“ എന്ന് തീര്‍പ്പുകല്‍പ്പിച്ചിട്ടു പോവുകയും പിന്നെ അതല്ലാത്തവര്‍ ഇത്തരം ചെളിക്കുണ്ടില്‍ പോയി കിടക്കട്ടെ എന്നും പറയുന്നു - ഇതൊന്നും വ്യക്തിഹത്യ അല്ല എന്നു താങ്കള്‍ക്കു തോന്നുന്നില്ലെങ്കില്‍, എഴുത്തുകാരനെ ആക്രമിക്കുന്നതായി തോന്നുന്നില്ലെങ്കില്‍ - പിന്നെ നമ്മളെന്തു ചര്‍ച്ചചെയ്യാന്‍.

നമുക്കു മനസിലാവുന്നത് എഴുതിയാല്‍ മതി എന്നത് ബ്ലോഗില്‍ മാത്രം പറയുന്ന മണ്ടത്തരമാണ്. ഒരു കമന്റിടുകയല്ലാതെ എന്റെ എഴുത്തിനെ നിയന്ത്രിക്കാന്‍ ആരും ആരുമല്ല. എന്ത് എഴുതുന്നു എന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്, അയാളുടെ മാത്രം സ്വാതന്ത്ര്യമാണ്. ആരെങ്കിലും കാശുകൊടുത്തിട്ടല്ല അയാള്‍ എഴുതുന്നത്. എഴുത്തുകാരന്‍ എന്തെഴുതണം, എങ്ങനെ എഴുതണം എന്നു നിര്‍ണ്ണയിക്കാന്‍ താങ്കളെന്നല്ല, ഒരു വായനക്കാരനും ആരുമല്ല.

simy nazareth said...

ഒരാള്‍: സാ‍മാന്യ ജനത്തോട് സംവദിക്കാനാവുമോ എന്നതാണോ ഒരു കലാസൃഷ്ടിയുടെ ഉദ്ദേശം. അങ്ങനെ ഒരുദ്ദേശവുമില്ല കലയ്ക്ക്, ഒരു ലക്ഷ്യവുമില്ല. അത്തരം ഉദ്ദേശങ്ങളുടെയും ലക്ഷ്യങ്ങളുടെയും ഭാരം വെറുതേ കെട്ടിവെക്കുന്നത് എന്തിനാണ്.

ദുര്‍ഗ്രാഹ്യമായി എഴുതാന്‍ തോന്നുന്നവര്‍ അങ്ങനെ എഴുതട്ടെ.

വിശുദ്ധഭാവന: അനിലന്‍ അവിടെ തെറിവിളിച്ചിട്ടുണ്ടെങ്കില്‍ അതും എതിര്‍ക്കേണ്ടതു തന്നെയാണ്. ഒരു സം‌വാദത്തിനുള്ള സാദ്ധ്യതകള്‍ പോലും അടച്ചുകളയുന്നതാണ് അത്തരം പ്രതികരണങ്ങള്‍.

ഒരാള്‍ I oraal said...

പ്രിയ സിമീ
നിങ്ങള്‍ ഉറുമ്പിന്റെ പോസ്റ്റ് ശ്രദ്ധിച്ച് വായിച്ചില്ലെന്നു തോന്നുന്നു. ആത്മഹത്യ ചെയ്യേണ്ട കവികള്‍ എന്ന തലക്കെട്ടില്‍ ബൂലോക കവികളെയല്ല ഉറുമ്പ് ഉദ്ദേശിച്ചത്. ഇത്തരത്തിലാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ പഴയകാല കവികള്‍ അവര്‍ ജീവിച്ചിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാണ് ഉറുമ്പ് എഴുതിയത്.

Inji Pennu said...

സിമി
മുൻപ് (ഇപ്പോഴും കുറച്ച് പേരുടെ ഇടയിൽ) സംസ്കൃതം അറിഞ്ഞില്ലെങ്കിൽ നീയൊക്കെ വിഡ്ഡി എന്നൊരു വരേണ്യ ചിന്തയുണ്ടായിരുന്നു. പിന്നീട് ശുദ്ധ മലയാളം അല്ലെങ്കിൽ ശുദ്ധ ഭാഷ അല്ലെങ്കിൽ സാഹിത്യപരമായ ഭാഷ എന്നൊരു വേർതിരിവും ഉണ്ട്. ഇതെല്ലാം സാധാരണക്കാർക്ക് അപ്രാപ്യമാണെന്നും ഒരു തോന്നൽ സമൂഹത്തിലെ ബുദ്ധിജീവികൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആ കാഴ്ചപ്പാടിനോടുള്ള വിയോജിപ്പാണ് പൊതുവേ മനസ്സിലായില്ല എന്നുള്ള പ്രതിഷേധവും കൂക്കിവിളിയും,അതിനു കുറച്ചൊക്കെ കുറ്റം ബുദ്ധിജീവികളുടേത് തന്നെയാണ്. പ്രത്യേകിച്ച് ബ്ലോഗ് പോലെയൊരു ജനകീയ മാധ്യമത്തിൽ ഈ കൂക്കുവിളി കൂടുന്നത്, ബ്ലോഗ് ഈസ് ഈക്വലൈസൈങ്ങ് എല്ലാത്തരക്കാരേയും, വായിക്കാത്തവരേയും വായിക്കുന്നവരേയും. അതിന്റെ ബുദ്ധിമുട്ടുകൾ തീർച്ചയായും എഴുതുന്നവനുണ്ട്. ബുദ്ധിജീവി നാട്യം ഒരു സംഗതി തന്നെയാണ്, പക്ഷെ മനസ്സിലാവാത്ത എല്ലാം ബുദ്ധിജീവി നാട്യം എന്ന് കരുതുന്നതു വിഡ്ഡിത്തരവുമാണ്.

ലതീഷ് തന്നെ എവിടെയോ പറഞ്ഞിട്ടുണ്ട്, ഇനിയുള്ള സാഹിത്യത്തിൽ സരസമായ ഭാഷയ്ക്കേ സ്ഥാനമുള്ളൂ എന്നോ മറ്റോ. ഭാഷ പോലെ തന്നെ കലയും അങ്ങിനെയാവുമോ എന്ന് കണ്ടറിയണം.

ഈ വരേണ്യതയെ ശക്തമായി പ്രതിരോധിക്കുവാൻ ബാമ എന്ന നോവലിസ്റ്റ് തനിക്കറിയാവുന്ന ദളിത് ഭാഷയിൽ ആത്മകഥാപരമായ നോവലെഴുതിയതിനു ഇതേ ബുദ്ധിജീവികളിൽ നിന്ന് അവർക്ക് നേരിട്ട എതിർപ്പിനു കയ്യും കണക്കുമില്ല. പറഞ്ഞ് വന്നത് രണ്ട് വശത്തോട്ടും ഈ നിലപാടുകളുണ്ട്.

ജേംസ് ജോയ്സിനെപ്പോലെയുള്ളവർ മന:പൂർവ്വം ദുർഗ്രാഹ്യത കൊണ്ട് വന്നവരാണ്.
The same could be said of Joyce, who told his French translator, Jacques Benoîst-Méchin: "I've put in so many enigmas and puzzles that it will keep the professors busy for centuries arguing over what I meant, and that's the only way of ensuring one's immortality." അങ്ങിനെ ഒരു ടിപ്പണി കലാകാരന്മാർ ചെയ്യാറുണ്ട് എന്നതും സത്യമാണ്. അപ്പോൾ അതിനെ റിജക്റ്റ് ചെയ്യാൻ ‘സാധാരണ’ ജനം
ആർത്തുവിളിക്കുന്നു. അപ്രാപ്യമായതിനോടൊക്കെ അതുള്ളവരോടൊക്കെ കലയായാലും പണമായാലും ഒരു വിരോധമുള്ളതുപോലെ. നമക്കത് മനസ്സിലായില്ലെങ്കിൽ സാരമില്ല എന്നുള്ളവർ യാതൊരു ഒച്ചപ്പാടുമില്ലാതെ അവരവരുടെ പരിമിതികളിൽ ജീവിക്കുകയും ചെയ്യുന്നു.

എന്റെ അഭിപ്രായത്തിൽ കലാസ്വാദനം ട്രെയിനിങ്ങ് വേണ്ട സംഗതിയാണ്. ഏറ്റവും ഇഷ്ടമുള്ള കല പെയിന്റിങ്ങ് ആയതുകൊണ്ട്
കോളേജിൽ പഠിക്കുമ്പോൾ ഒരു ബാഗ് ഓഫ് ചിപ്സും എടുത്ത് ആർട്ട് ഗാലറീസിൽ കൂട്ടുകാരൊടൊത്ത് പോയി ചുമ്മാ വായിലു നോക്കുമായിരുന്നു, അവിടെയൊക്കെ എന്തിനാ പെയിന്റിങ്ങിന്റെ മുന്നിൽ ഇങ്ങിനെ കസേര ഇട്ടേക്കുന്നത് എന്ന് കരുതി ഒരുമിച്ച്
ചിരിക്കുമായിരുന്നു, ഇങ്ങിനെ ഇരുന്നാസ്വാദിക്കാനും മാത്രം എന്തുണ്ട് എന്നൊക്കെ തോന്നുമായിരുന്നു. പിന്നെ പിന്നെ മണിക്കൂറുകൾ ഒരു പെയിന്റിങ്ങിനെ മുൻപിൽ ഇരിക്കാം എന്ന് മനസ്സിലായി, അത് ഞാൻ തന്നെ സ്വയം പരിശീലിപ്പിക്കുകയും വായിച്ചറിയുകയും ചെയ്തതുകൊണ്ടാണ്. ഗുണം എനിക്ക് മാത്രം. അതുകൊണ്ട് മനസ്സിലായില്ല എന്ന് പറയുമ്പോൾ ഈ അധ്വാനം നമ്മൾ ചെയ്തില്ലെങ്കിൽ നഷ്ടം നമ്മളിലെ ആസ്വാദകനു മാത്രം. ഇത് അന്യോന്യമുള്ള ഒരു യുദ്ധമായി കാണാതെ ഈ ട്രെയിനിങ്ങിനെക്കുറിച്ച് മനസ്സിലാക്കിപ്പിച്ച് കൊടുക്കാൻ ബുദ്ധിജീവികൾ ബാദ്ധ്യസ്ഥരാണ് എന്നാണ് ഇപ്പോൾ ഞാൻ മനസ്സിലാക്കിയത്.

എന്നാൽ അതേ സമയം ഈ അബസർഡിസ്റ്റ് കല കൊണ്ട് ഗുണമുണ്ട്. :)
ദേ ഇതു വായിച്ച് നോക്കൂ, കോമ്പ്ലാൻ പോലെ ബുദ്ധി വികസിപ്പിക്കാൻ അതിലും പറ്റിയ ഒന്നില്ല എന്ന് ശാസ്ത്ര പഠനങ്ങൾ :), അപ്പോൾ നാളേ മുതൽ ഓരോ ഡോസ് കാലത്തും വൈകിട്ടും കാഫ്ക.

(ഇതൊന്നും ഈ പ്രശ്നത്തെക്കുറിച്ചല്ല, ഈ പോസ്റ്റിനെക്കുറിച്ചാറുനു, ഇനി പ്രശ്നത്തെക്കുറിച്ച്: ലതീഷിനെ കളിയാക്കുവാൻ മാത്രമാണ് മനസ്സിലായില്ല എന്ന് പറയുന്നത് എന്ന് ആദ്യത്തെ കുറച്ച് വായിച്ചാൽ മനസ്സിലാവുന്നതേയുള്ളൂ. അത് വേറെ കാര്യം)

പള്ളിക്കുളം.. said...

ഒരു കവിയും ഒരിക്കലും തന്റെ സൃഷ്ടിയെ സംബന്ധിച്ച് ഒരു വിശദീകരണവും നൽകാതിരിക്കുന്നതാണ് നല്ലത്. അത് ആ സൃഷ്ടിയെ ഒരേകുറ്റിയിൽ കെട്ടിയിട്ട് കറക്കും. അത് വായനക്കാരനെ കൊഞ്ഞനം കുത്തിക്കാട്ടുന്നതു പോലെയിരിക്കും.
വായനയും ഒരു സർഗപ്രക്രിയ തന്നെയാണല്ലോ..

പള്ളിക്കുളം.. said...

വളരെ ആധികാരികമായി കാര്യങ്ങളെ വിശകലനം ചെയ്തിരിക്കുന്നു. ഇനിവരും കാലങ്ങളിലും ഇതേ സംബന്ധിച്ച് നടക്കാനിരിക്കുന്ന ചർച്ചകളിൽ എടുത്തുദ്ധരിക്കാവുന്ന വാചകങ്ങളാണ് ഓരോന്നും.

പപ്പൂസ് said...

സിമി,

വെല്‍, ഒരു ഘടികാരം നോക്കി, ഇതാ ഒരു ചൂല്‍ എന്നു പറയാന്‍ കഴിയുമോ. മുമ്പില്‍ കണ്ട രണ്ടു വസ്തുക്കള്‍ ഉദാഹരിച്ചെന്നേയുള്ളു. കലയും സാഹിത്യവും അത്രക്ക് ഭൗതികമാണെന്നല്ല. പരക്കെ അംഗീകരിക്കപ്പെട്ട ചില ’ലേബലുകള്‍’ കഥ, കവിത, കുറിപ്പ് എന്നിങ്ങനെ കലാസമൂഹത്തില്‍ തന്നെ നില നില്‍ക്കുമ്പോള്‍ അവയോട് എഴുത്തുകാരന്‍ കൂടി നീതി പുലര്‍ത്തേണ്ടതുണ്ട് എന്നുദ്ദേശ്യം. എംടിയുടെ മഞ്ഞ് വ്യക്തമായ കാവ്യഭംഗി പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ സാങ്കേതികമായി അതൊരു നോവലല്ലാതാവുന്നില്ല, കവിതയാകുന്നുമില്ല. എന്നു വച്ച് ഒരാസ്വാദകന് ’ഇതാ മനോഹരമായ ഒരു കവിത’ എന്ന് അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം ഇല്ലാതാവുന്നുമില്ല. അതുകൊണ്ടു തന്നെയാണ് കവിത വായിക്കുന്ന മറ്റുള്ളവര്‍ക്ക് എനിക്കുണ്ടായ അനുഭവമായിരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന മുന്‍കൂര്‍ ജാമ്യം എടുത്തത്. കൂട്ടിച്ചേര്‍ക്കാനുള്ളത് ഇത്രമാത്രം - ഞാന്‍ ലതീഷ് മോഹന്‍റെ ആ കവിതയെക്കുറിച്ചല്ല മൊത്തത്തില്‍ പറയാനുദ്ദേശിച്ചത്, ബ്ലോഗില്‍ പൊതുവെ ഞാന്‍ വായിച്ചു പോകുന്ന ചില കവിതകളെക്കുറിച്ചാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ മൂലകാരണം എന്ന നിലക്ക് പ്രതിപാദിച്ചു എന്നു മാത്രം.

എഴുത്തുകാരന്‍ വിമര്‍ശനവിധേയനാവാം എന്നു പറഞ്ഞത് മേല്‍ കമന്‍റില്‍ത്തന്നെ ആ വാക്കുകള്‍ക്കു മുമ്പേ വിശദീകരിച്ച ചില സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ്. ആ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ (എന്ന് എനിക്കുറപ്പൊന്നുമില്ല, ചിലപ്പോഴൊക്കെ തോന്നിയതാണു താനും) എഴുത്തുകാരനും വിമര്‍ശനം നേരിടേണ്ടി വരും, ഇടം പൊതു ഇടമായതു കൊണ്ടു മാത്രം.

തെറിവിളിയെയും വ്യക്തിഹത്യയെയും അപഹാസത്തെയും ന്യായീകരിച്ചില്ലല്ലോ സിമീ. ’അക്രമമായി പരിണമിക്കുന്നതില്‍ ന്യായമില്ല’ എന്നാണ് പറഞ്ഞത്. ഇനി അഥവാ ന്യായീകരിച്ചെന്നു തോന്നിയെങ്കില്‍ അതു എന്‍റെ എഴുത്തിന്‍റെ കുഴപ്പമാണ്. ഉദ്ദേശിച്ചതല്ല. ബ്ലോഗില്‍ കാണുന്ന മിക്ക പ്രതികരണങ്ങളുടെയും സ്വഭാവം അതാണെന്ന് സൂചിപ്പിക്കലായിരുന്നു ഉദ്ദേശ്യം. കവിതകളില്‍ത്തന്നെ നല്ല തെറിവാക്കുകള്‍ നിറയുന്നത് ഒരു പ്രവണത പോലെ ഇടക്കാലത്ത് കണ്ടു. (ഇനി ഇതൊക്കെ എന്‍റെ തോന്നലുകളാണോ എഴുത്തച്ഛാ!!!)

കവിതയില്‍ പോസ്റ്റ് മോഡേണ്‍ ആവാന്‍ ശ്രമിക്കുമ്പോളും / ആണെന്ന് കരുതുമ്പോളും പബ്ലിക്കായി പറയുന്ന മറ്റു വാക്കുകളില്‍ romantic ideals and attitudes നിലനിര്‍ത്തുന്ന കവികളെയും കാണുന്നു. ഒരു ജാട (സ്പെല്ലിങ് കറക്ടാണോ) പോലെ. എന്തോ ആവട്ടെ, അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. ആസ്വാദനനിലവാരം പലരിലും പലരീതിയിലാണെന്നത് ശരി തന്നെ. ബോദ്ധ്യമാവുന്നത് കൊള്ളാനും അല്ലാത്തത് തള്ളാനും വായനക്കാരന് സ്വാതന്ത്ര്യവുമുണ്ട്. എന്‍റെ സംശയം ലേബലുകളെക്കുറിച്ചും അതിനു കൊടുക്കുന്ന ന്യായീകരണങ്ങളെക്കുറിച്ചുമാണ്. എന്താണ് കവിത?

ഗുപ്തന്‍ said...

@ഇഞ്ചി

ദുര്‍ഗ്രാഹ്യത എന്നത് ഒരു സാഹിത്യ ദോഷമാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ജോയ്സിനെ അക്കൂട്ടത്തില്‍ പെടുത്താമോ എന്നതൊക്കെ തര്‍ക്കവിഷയമാണ്. ജോയ്സ് അവതരിപ്പിച്ചത് മനഃപൂര്‍വമായ ദുര്‍ഗ്രഹതയാണോ സങ്കീര്‍ണതയാണോ എന്ന ചോദ്യത്തിന് കൊടുക്കുന്ന ഉത്തരം അനുസരിച്ചിരിക്കും അത്. രണ്ടാമത്തേതാണെന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് അതിനുള്ള കാരണവുമുണ്ട്; ജോയ്സിനുമുന്‍പിലുള്ള സാഹിത്യം സ്വീകരിച്ചിരുന്ന ഭാഷാഘടനക്കോ അര്‍ത്ഥസങ്കല്പങ്ങള്‍ക്കോ വഴങ്ങുന്നതായിരുന്നില്ല ജോയ്സ് അനുഭവിച്ചറിഞ്ഞമനുഷ്യന്റെ അന്തര്‍‌വ്യാപാരം. ജോയ്സില്‍ മാത്രമല്ല സിമോന്‍ ദെ ബുവ്വായും വിര്‍ജീനിയ വൂള്‍ഫും സില്‍‌വിയപ്ലാത്തും ഉള്‍പടെ പുതിയ എഴുത്തുകാരില്‍ പലരും ആധുനികമനുഷ്യന്റെ മനസ്സിന്റെ സങ്കീര്‍ണതയെ ഭാഷയിലും എഴുത്തിന്റെ ഘടനയിലും പരീക്ഷിച്ചവരാണ്.

ലതീഷിന് മാനസികമായി അടുപ്പമുള്ള എഴുത്തുകാര്‍ കാഫ്കയും പ്ലാത്തും ആണെന്ന് തോന്നിയിട്ടുണ്ട്. പ്ലാത്തിനെ വായിക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ക്ക് ലതീഷിന്റെ കാവ്യഭാഷ വഴങ്ങും എന്നും തോന്നുന്നു.

ബ്ലോഗിലെ പ്രശ്നം മനഃപൂര്‍വമായ ദുര്‍ഗ്രഹതയുടേതാണെന്ന് തോന്നിയിട്ടില്ല. കവിതയിലെ ചില മേതില്‍ മാതൃകകള്‍ പരീക്ഷിക്കാന്‍ ശ്രമിച്ച ചിലരൊഴികെ വായനക്കാരനോട് എന്തെങ്കിലും പറയാന്‍ വെമ്പല്‍ കൊള്ളുന്നവരായിട്ടാണ് തോന്നിയിട്ടുള്ളത്. ലതീഷുള്‍പടെ.

പ്രശ്നം വായനയുടെ ഒരുക്കത്തിന്റേതാണ്. സ്പൂണ്‍ ഫീഡിംഗ് പോലെ ലളിതമായിരിക്കണം വായനയെന്ന് ശഠിക്കുന്നവരാണ് നല്ലൊരുശതമാനവും. അവര്‍ക്ക് വഴങ്ങുന്ന കാവ്യരീതിയല്ല “ഒളിപ്പിച്ചു കടത്തുന്നതിന്റെ ഹരം ചെക് പോസ്റ്റില്‍ കൈക്കൂലി കൊടുത്ത് കടത്തുന്നതില്‍ കിട്ടില്ല“ എന്നതുകൊണ്ട് കഥവിട്ട് കവിതയെഴുതാന്‍ തുടങ്ങിയ ലതീഷിന്റേത്. വ്യാഖ്യാനിച്ചുതരൂ..ആരെങ്കിലും മനസ്സിലായവര്‍ പറയൂ ..പറഞ്ഞില്ലെങ്കില്‍ നിങ്ങളെല്ലാം പുറം ചൊറിയാന്‍ കമന്റിട്ട ബുദ്ധിജീവി നാട്യക്കാരാണ് എന്നമട്ടിലുള്ള ജല്പനങ്ങള്‍ ഈ സ്പൂണ്‍ഫെഡ് ബേബിമാരുടേതാണ്.

വായന ഒരു ഒരുക്കവും വേണ്ടാത്ത ഉല്ലാസമാണ് കരുതുന്ന ഒരുപാടുപേരുണ്ട് (ഇതിനെതിരെ ഒരിക്കല്‍ മാധവിക്കുട്ടി പൊട്ടിത്തെറിച്ചതോര്‍ക്കുന്നുണ്ട്). അവര്‍ക്കാവശ്യമായ സ്റ്റഫ് ബ്ലോഗ് ധാരാളമായി ഉദ്പാദിപ്പിക്കുന്നുമുണ്ട്. ആ ഒരു ബാലന്‍സില്‍ തന്നെ പൊയ്ക്കൊണ്ടിരുന്ന വായനക്കൂട്ടം ഇപ്പോള്‍ വെള്ളെഴുത്തിന്റെ ഒരു ലേഖനം മുതല്‍ ബുദ്ധിജീവികള്‍ എന്നുചിലര്‍ മുദ്രകുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരേയുള്ള സംഘം ചേര്‍ന്നുള്ള അക്രമമായതിനു പിന്നില്‍ സുക്ഷ്മവും വ്യക്തവുമായ രാഷ്ട്രീയധാരണകളാണുള്ളത്. Spoonfed babies have grown up unfortunately into fattened henchmen.

(contd)

ഗുപ്തന്‍ said...

ഈ രാഷ്ട്രീയത്തിന്റെ ഒരുവശം പ്രിന്റ്മിഡിയയിലെ പരിചയങ്ങള്‍ വച്ച് ബ്ലോഗെഴുതിത്തുടങ്ങിയിട്ട് തങ്ങള്‍ അര്‍ഹിക്കുന്നു എന്ന് അവര്‍ വിചാരിക്കുന്ന പരിഗണന കിട്ടുന്നില്ല എന്ന ഫ്രസ്ട്രേഷന്‍ കാര്യമായി ബാധിച്ച കുറച്ചുയുവകവികളാണ്. ഉറുമ്പിന്റെ ബ്ലോഗിലൊക്കെ നടന്ന കമന്റ് യുദ്ധങ്ങളില്‍ ആ ഗ്രൂപ്പ് ഈ പ്രശ്നം പരമാവധി വലുതാക്കാന്‍ അപ്പുറവും ഇപ്പുറവും നിന്ന് തെറിക്കമന്റുകളിട്ട് രസിക്കുന്നത് കാണാമായിരുന്നു.

മറ്റൊരുവശം എന്തുകൊണ്ട് ചിലര്‍ മിടുക്കരെന്ന് കരുതപ്പെടുന്നു എന്ന സ്വാഭാവികമായും തെറ്റിദ്ധരിക്കപ്പെട്ട ഡെമോക്രാറ്റിക്ക് ഇഷ്യൂ ആണ്. സഗീറിനെ വിമര്‍ശിക്കാമെങ്കില്‍ ലതീഷ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെട്ടുകൂടാ എന്നര്‍ത്ഥം വരുന്ന അതിലളിതവല്‍ക്കരിക്കപ്പെട്ട ചോദ്യം ചില അതിബുദ്ധിമാന്മാരുടെ നാവില്‍ നിന്നുതന്നെ വന്നത് ഈ ജനാധിപത്യ ബോധത്തില്‍ നിന്നാണ്. ആരുവിമര്‍ശിക്കപ്പെടുന്നു എന്നതല്ല എന്തിന് വിമര്‍ശിക്കപ്പെടുന്നു എന്നതാണ് വിഷയം എന്ന് മറന്നുപോയി മിടുക്കന്മാര്‍ .

ലതീഷിനെ സംബന്ധിച്ച് അവന്റെ പ്രശ്നം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടേക്കാവുന്നത് ദുര്‍ഗ്രഹതയല്ല യഥാര്‍ത്ഥത്തില്‍. പക്ഷെ പലരും അതാണ് ചര്‍ച്ച ചെയ്യുന്നത്. ലതീഷിന്റെ എഴുത്ത് ഘടനാപരമായി സങ്കീര്‍ണമാണ്. ഭാഷാപരമായ ഒരു പ്രശ്നമെന്ന മട്ടില്‍ അവതരിപ്പിക്കപ്പെടുന്ന ഒരു വിഷയം ജന്തുശാസ്ത്രപരമായ ബിംബങ്ങളിലൂടെ വികസിച്ച് മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതയിലേക്ക് തുറക്കുന്ന ഒരു വാതിലാവുന്നുണ്ട് ഈ പ്രശ്നമായ കവിതയില്‍. (ഉള്‍കൊള്ളുക ധ്വനിപ്പിക്കുക എന്നതില്‍ നിന്ന് കാടിലേക്കും കൂടിലേക്കും ഉള്ളിലാവുക കുതറുക എന്നീ ചോദനകളിലേക്കും എന്തോ സാധാരണനാമങ്ങളുള്ള രണ്ട് (വിജാതീയ) മനുഷ്യരിലേക്കും നീങ്ങിയാണ് വീണ്ടും വാക്കിന്റെ പാര്‍സ്പര്യത്തിലെത്തുന്നത്. ) ഈ വളവ് തിരിവുകളിലൂടെ വായിച്ചെത്തുക അവന്റെ തന്നെ ഇഷ്ടമുള്ള ഇമേജില്‍ പറഞ്ഞാല്‍ ഒരുതരം ഹെയര്‍പിന്‍ ഡ്രൈവിംഗ് ആണ്. പലരെയും വണ്ടിമുട്ടുന്നത് ഇവിടെയാണ്. അത് മനസ്സിലാക്കാവുനതേയുള്ളൂ.

എല്ലാവഴികളും തീരദേശഹൈവേ പോലെയായാല്‍ എന്താണ് രസം? മലകയറാനിഷ്ടമുള്ളത് (ബുദ്ധിജീവി എന്ന പരിഹാസ വിളികൊണ്ട് പലരും ധ്വനിപ്പിക്കുന്നതുപോലെ) ആരുടെയും മിടുക്കൊന്നുമല്ല. വ്യക്തിപരമായ അഭിരുചിയ്ടെ പ്രശ്നമാണ്. ആ അഭിരുചിയില്ലാത്തര്‍ തീരദേശ ഹൈവേ വഴിയോ നാട്ടുറോഡുകള്‍ വഴിയോ കൈവശമുള്ള വാഹനം ഓടിച്ച് രസിക്കുകയാണ് വേണ്ടത്. അതില്‍ കഴിവുകുറവിന്റെയും കാഴ്ച്ചക്കുറവിന്റെയും വിഷയങ്ങളില്ല: മലകളൊക്കെ ഇടിച്ചു നിരത്തി നിരന്നറോഡുകള്‍ പണിതുവരുന്ന ‘നല്ലകാലം വരപ്പോറത്’ എന്ന തെറ്റിദ്ധാരണയോടെയാണ് ഈ ‘ജനകീയ വായനയുടെ നായകന്മാര്‍‘ അവതരിച്ചിരിക്കുന്നതെങ്കില്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വരും. മലമ്പാതകളുടെ ഭംഗി ജീവിതത്തിലൊരിക്കലെങ്കിലും അനുഭവിച്ചവര്‍ അവ അന്വേഷിച്ചുപോവുകതന്നെ ചെയ്യും.

സില്‍‌വിയാ പ്ലാത്തിനെ വായിച്ചിട്ട് പ്ലാത്തിന് ജാഡയാണെന്ന് വിധിച്ചവരാണ് ടെഡ് ഹ്യൂസ് എന്ന ആവറേജ് കവിയെ ആസ്ഥാനകവിയാക്കി കൊണ്ടാടിയത്. ആസ്ഥാനവിദ്വാന്മാരും മീഡിയോക്രിറ്റിയുടെ പ്രവാചകന്മാരും അവരുടെ അഭിരുചികള്‍ മാറ്റിയെടുക്കും എന്ന അസംഭാവ്യതയ്ക്ക് വേണ്ടി ആരെങ്കിലും കാത്തിരിക്കുമെന്ന് തോന്നുന്നുമില്ല. പക്ഷെ വായനയ്ക്ക് വേണ്ട സാംസ്കാരിക ഒരുക്കമില്ലാതെ അതിനിറങ്ങുന്നവര്‍ വിഷമിക്കുകതന്നെ ചെയ്യും. ബ്ലോഗിലെന്നല്ല എവിടെയും.

ഇത് ബ്ലോഗ് കവികളുടെ മാത്രം വിധിയാണെന്ന് ചിലരൊക്കെ സൂചിപ്പിക്കുന്നുണ്ട്. അയ്യപ്പന്‍ സ്വന്തം ജീവിതം കൊണ്ട് കള്‍ട്ട് സ്റ്റാറ്റസ് ഉണ്ടാക്കിയതൊഴിച്ചാല്‍ ചുള്ളിക്കാടിനുശേഷം വന്ന വര്‍ക്കത്തുള്ള ഒരു മലയാള കവിയും വേണ്ട രീതിയില്‍ വായിക്കപ്പെട്ടിട്ടില്ല. എന്‍ ജി ഉണ്ണികൃഷ്ണനും അന്‍‌‌വര്‍ അലിയും മുതല്‍ കവിതയില്‍ പിഴക്കാത്ത കുഴൂര്‍ വരെ ഉദാഹരണങ്ങള്‍ നീണ്ടൂപോകുന്നതേയുള്ളൂ. അത് കവിതയുടെയോ കവികളുടേയോ വീഴ്ചയല്ല..പ്രീഡിഗ്രിക്ക്ലാസില്‍ പഠിത്തം നിര്‍ത്തിയ മലയാളസാംസ്കാരികതയുടെ മാത്രം പ്രശ്നമാണ്

(ഈ വിഷയത്തില്‍ മികച്ച ഒരു പോസ്റ്റ് കൂടി ഇന്നു വന്നിട്ടുണ്ട്. വലിയ ചൂടുകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ഒരാളാണ് എഴുത്തുകാരന്‍ എന്നതുകൊണ്ട് ഇവിടെ ലിങ്ക് ചെയ്യുന്നില്ല. ലിങ്ക് അയക്കാം)

simy nazareth said...

ഒരാള്‍: ഉറുമ്പ് എഴുതിയത് എന്തെന്ന് മനസിലാക്കാതെയാണ് - ക്ഷമിക്കൂ. നിലപാട് എഴുത്തുകാരനെ ക്രൂശിക്കുന്നതിലേയ്ക്ക് വിമര്‍ശനം പോവരുത് എന്നുതന്നെയാണ്.

പപ്പൂസ്: ഘടികാരം നോക്കി ചൂലെന്നു പറഞ്ഞാലും വൈദഗ്ധ്യത്തോടെ പറഞ്ഞാല്‍ കലയാവും. ഇതാ ഒരു ഉദാഹരണം. പ്രശസ്തമായ ഈ ചിത്രത്തില്‍ ഫ്രഞ്ചില്‍ എഴുതിയിരിക്കുന്നത് this is not a pipe എന്നാണ്. രചയിതാവ് മറിച്ച് this is a pipe എന്നുപറഞ്ഞിരുന്നെങ്കില്‍ അത് കല ആകുകയുമില്ല.

വിഷ്ണു പ്രസാദ് said...

ലേഖനം ഇപ്പോഴാണ് കണ്ടത്.കമന്റുകളും വായിച്ചു.
സിമിയുടെ തന്നെ നിരീക്ഷണങ്ങളില്‍ ഉണ്ടായ മാറ്റം സന്തോഷകരമാണ്.ലേഖനത്തിലെ അഭിപ്രായങ്ങളില്‍ മിക്കതിനോടും യോജിക്കുന്നു.(വിശദമായ ഒരു കമന്റ് തയ്യാറാക്കിയതായിരുന്നു,കറന്റ് പോയപ്പോള്‍ അതും പോയി... :( പിന്നെയാവാം. )

simy nazareth said...

പപ്പൂസേ,

പപ്പൂസ് പ്രകടിപ്പിച്ച മിക്ക സന്ദേഹങ്ങളും ന്യായമാണ്. ബുദ്ധിജീവികളായ എഴുത്തുകാരുണ്ട്, വായനക്കാരുണ്ട്. ബുദ്ധിജീവി ജാഢകള്‍ കാട്ടുന്ന, സമൂഹത്തില്‍ അംഗീകാരത്തിനു വേണ്ടി ബുദ്ധിജീവി വേഷം കെട്ടുന്ന എഴുത്തുകാരുണ്ട്, വായനക്കാരും ഉണ്ട്. സ്വന്തം ആത്മപ്രകാശനം മറ്റുള്ളവര്‍ക്ക് ബുദ്ധിജീവി ജാഢകളായി തോന്നുന്നവരുമുണ്ട്.

എല്ലാവര്‍ക്കും സ്ഥലമുണ്ട് പപ്പൂസേ, ആരും ആരുടെയും സൌകര്യത്തില്‍ കൈകടത്താതെ നില്‍ക്കുകയാണ് പ്രധാനം. എഴുത്തുകാരന് വായനക്കാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള സ്പെയ്സ് കുറവാണ് (ചില തെറിവിളികളോ നിര്‍ബന്ധിച്ച് വായിപ്പിക്കലോ ഒഴിച്ചാല്‍). വായനക്കാരനും ഇത്രയും നാള്‍ കുറവായിരുന്നു, ഇപ്പോള്‍ അങ്ങനെ ഒരു ദുസ്വാതന്ത്ര്യത്തിന്റെ ആഘോഷമായി തോന്നി എന്നതുകൊണ്ട് നിലപാടുകള്‍ വ്യക്തമാക്കിയെന്നേ ഉള്ളൂ.

കഴിയുമെങ്കില്‍ ചര്‍ച്ച ലതീഷില്‍ നിന്നും മാറ്റാം, ലതീഷല്ല വിഷയം.

ഇഷ്ടമല്ലാത്തത് വായിക്കാതിരിക്കുകയും, സൃഷ്ടിയെ വിമര്‍ശിക്കുകയും ചെയ്യേണ്ടത് വായനക്കാരന്റെ സ്വാതന്ത്ര്യമാണ്. നിങ്ങള്‍ എല്ലാവര്‍ക്കും മനസിലാവുന്ന രീതിയില്‍ എഴുതണം എന്നോ, പ്രേമകഥകള്‍ എഴുതി മതിയായില്ലേ, മറ്റെന്തെങ്കിലും എഴുതിക്കൂടേ എന്ന് ചോദിക്കുന്നതോ - എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തലും.

വിശുദ്ധഭാവന said...

സിമി,

ആത്മഹത്യ ചെയ്യേണ്ട കവികള്‍ എന്ന തലക്കെട്ടില്‍ ഒരാളെക്കുറിച്ച് പോസ്റ്റിടുന്നു, ആ പോസ്റ്റിന്റെ തലക്കെട്ടു പോലും താങ്കള്‍ക്ക് വ്യക്തിഹത്യയായി തോന്നുന്നില്ല. സ്വന്തം അനുജന്റെ പേര് രതീഷ് എന്നാണെന്നിരിക്കട്ടെ - അവനെ ചൂണ്ടിക്കാട്ടി ആത്മഹത്യ ചെയ്യേണ്ട കവി എന്ന് മറ്റൊരാള്‍ പോസ്റ്റിട്ടാലും, ആഹാ, കൊള്ളാ‍മല്ലോ എന്നു വിചാരിക്കുമോ? അതോ ആരാണ് അവനെ ആക്രമിക്കുന്നത് എന്നു ചിന്തിക്കുമോ?

ആ പോസ്റ്റ് സിമി ശ്രദ്ധയോടെ വായിച്ചില്ലെന്നു തോന്നുന്നു. അതില്‍ ഓ എന്‍ വി തുടങ്ങിയ കവികളാണ് ആത്മഹത്യ ചെയ്യേണ്ടതെന്നാണെഴുതിയിരിക്കുന്നത്. ശ്രുതിയോ, കാലമോ സ്വരശുദ്ധിയോ ഇല്ലാതെ ഒരാള്‍ പാടുമ്പോള്‍ ഇതു കേട്ടാല്‍ ചിത്രയും, സുശീലയുമൊക്കെ ആത്മഹത്യ ചെയ്യും എന്നു പറയാറുള്ളതൊരു നാട്ടുഭാഷയല്ലേ? ഇവിടെ ചെയ്യും എന്നതിനു പകരം ചേണ്ടത് എന്നാണെഴുതിയിരിക്കുന്നത്. ആ തലക്കെട്ടിനെ ലേഖനം സാധൂകരിക്കുന്നുമുണ്ട്. അതു വായിച്ചു നോക്കിയിട്ട് ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചതായി തോന്നിയുമില്ല സൃഷ്ടിയെക്കുറിച്ചായിരുന്നു ഞാനടക്കമെല്ലാവരും ചോദിച്ചതും, വിമര്‍ശിച്ചതും, ഒപ്പം ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി പറയുന്ന സ്വഭാവം നന്നല്ലെന്നു പറഞ്ഞു. ആ പറഞ്ഞത് വ്യക്തിഹത്യയാകുമോ? ഇവിടെ വ്യക്ത് എന്നുള്ളതല്ല പ്രശ്നം. എന്നാല്‍ വിമര്‍ശിച്ചവരെ തിരിച്ചാണ് അവര്‍ ആക്രമിച്ചതും വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചതും. എന്തിനാണ് പലരും കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്നതെന്നു മനസ്സിലാകുന്നില്ല സിമി.

ഗുപ്തന്‍ ആ കവിതയെ ‘ധ്വനിപ്പിച്ചത് കണ്ടു’, രാവിലെ നന്നായി ചിരിക്കാനുപകരിച്ചു, നന്ദി

ഉറുമ്പ്‌ /ANT said...

സസ്നേഹം സിമിക്ക്,
വലരെ പ്രൌഡ്ഡമായ ലേഖനം.
എന്റെ ചില കാഴ്ചപ്പാടുകളെ എന്റേതായ ഭാഷയിൽ (അത് എല്ലാത്തരം ആൾക്കാർക്കും മനസ്സിലാകുന്ന ഭാഷയിൽ)ഞാൻ പറഞ്ഞതിനെ കവിയെ ആത്മഹത്യ ചെയ്യാൻ പറഞ്ഞു എന്നും, സംഘം ചേർന്നാക്രമിക്കാൻ ശ്രമിച്ചു എന്നും പലയിടത്തും എഴുതിക്കണ്ടു.
ഈ ആരോപണങ്ങൾ ഉന്നയിച്ചവരാരും എന്റെ പോസ്റ്റ് വായിച്ചിട്ടല്ല ഇത്തരം നിഗമനങ്ങളിൽ എത്തിച്ചേർന്നത് എന്നാണ് എനിക്കു മനസ്സിലാകുന്നത്.
എല്ലാ ചർച്ചകളും വായിക്കുന്നുണ്ട്. അവിടെയെല്ലാം ചെന്ന് എന്റെ നിലപാട് വിശദമാക്കണമെന്നു തോന്നാത്തതുകൊണ്ടാണ് പലപ്പോഴും മാറി നിൽക്കുന്നത്.

അസഹിഷ്ണുത കാട്ടിയതും, സംഘം ചേർന്നു തെറിവിളിച്ചതും ആരൊക്കെയാണെന്ന് എന്റെ പോസ്റ്റ് വായിക്കുന്നവർക്കു മനസ്സിലാകും എന്നു കരുതുന്നു.
നന്ദീ.
:)

Anonymous said...

സിമി കാഴ്ചപ്പാടുകളിലെ മാറ്റവും, കണ്ടെത്തലുകളും നല്ലതുതന്നെ. അതൊക്കെ നിങ്ങളുടെ ഇഷ്ടം..സ്വാതന്ത്ര്യം. പക്ഷെ യാഥാർത്ഥ്യങ്ങളെ
വിസ്മരിക്കാതിരിക്കുക. നിങ്ങൾ ശരിക്കും തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഗദ്യകവിതകൾ മോശമെന്നോ, അങ്ങിനെ എഴുതരുതെന്നോ, അത്‌ ആസ്വദിക്കാൻ കഴിയുന്നില്ലായെന്നോ, അല്ലെങ്കിൽ അത്‌ കവിതകളല്ലെന്നോ ആരും പറയില്ല. വിഷയം അതൊന്നുമല്ല. കുറെ വിഡ്ഡിത്തരങ്ങൾ എഴുതി വച്ച്‌ ഇതുമാത്രമാണ്‌ കവിത, അല്ല ഇതല്ലാതെ മറ്റൊന്നുമല്ല കവിത എന്ന്‌ അഹങ്കരിക്കുന്ന യാതൊരു കാവ്യ സിദ്ധികളുമില്ലാത്ത പലരും ഇവിടെ കവികളായി വാഴുന്നു. അവർക്കുള്ള മറുപടികളാണ്‌ ഉറുമ്പും മറ്റുള്ളവരും നൽകിയത്‌. ഗദ്യരൂപത്തിലും പദ്യരൂപത്തിലും കവിത എഴുതാൻ കഴിവുള്ള എത്രയോ പേരുണ്ടിവിടെ. അവരും കാലത്തിനൊപ്പം നടക്കുന്നവർ തന്നെയാണ്‌. യഥാർത്ഥത്തിൽ ഒരു കഴിവുമില്ലാത്തെ കുറെപേർക്ക്‌ കവിയാകാനായി മാറാൻ പറ്റിയ ഒരിടത്താവളം മാത്രമായിരുന്നു പുതുകവിതയുടെ രൂപം. എന്തെഴുതിയാലും അത്‌ കവിത എന്നു വ്യാഖ്യാനിക്കപ്പെടുമെന്നു ഇക്കൂട്ടർക്കറിയാം. അവർ തന്നെയാണ്‌ ഇവിടത്തെ സകല പ്രശ്നങ്ങൾക്കുകാരണം. അല്ലാതെ ഗദ്യരൂപത്തിലുള്ളവ കവിതയല്ലെന്നോ, അഥവാ ആസ്വദിക്കാനുള്ള മാൻസിക വ്യാപ്തി ഇല്ലെന്നോ മാത്രം ധ്വനിപ്പിക്കരുത്‌. നമ്മൾ തിരിച്ചറിയേണ്ടത്‌ പുതുകവികളിലെ പതിരുകളേയും കപട നാണയങ്ങളെയുമാണ്‌.

simy nazareth said...

വിശുദ്ധഭാവന, ഉറുമ്പ്:

ഉറുമ്പിന്റെ പോസ്റ്റ് ഞാന്‍ വായിച്ചതില്‍ തെറ്റിയതാണ്. അതില്‍ വ്യക്തിഹത്യയല്ല, കവിതയെ വിമര്‍ശിച്ചതേ ഉള്ളൂ എങ്കില്‍ എനിക്കൊരു പരാതിയുമില്ല. കവിത കവിയുടെ സ്വാതന്ത്ര്യമാണെന്നതുപോലെ വിമര്‍ശനം വിമര്‍ശകന്റെ സ്വാതന്ത്ര്യമാണ്. എന്നാല്‍ അവിടെത്തന്നെ വിശുദ്ധഭാവന (കമന്റില്‍) പറഞ്ഞതുപോലെ - “എല്ലാവര്‍ക്കും മനസിലാവുന്ന കവിത മതി നമുക്ക്“ തുടങ്ങിയ നിലപാടുകളോട് യോജിക്കാനുമാവില്ല. അവിടെ കവിയുടെ നേര്‍ക്കോ കമന്റിടുന്നവരുടെ നേര്‍ക്കോ നടക്കുന്ന ഒരു വ്യക്തിഹത്യയെയും നീതീകരിക്കാനാവില്ല, പകരത്തിനു പകരം എന്ന രീതിയില്‍ വന്നതാണെങ്കില്‍ പോലും.

നന്ദന said...

അപ്പോള്‍ അവനവന്നു തോന്നുന്നത് തോന്നുന്നത് പോലെ എഴുതാം ......എങ്കില്‍ എല്ലാരും എഴുത്ത് ...തുടങ്ങട്ടെ. അത്ഭുതപ്പെടുന്നു..ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

Anonymous said...

മാധവിക്കുട്ടിയും, അയ്യപ്പനുമൊക്കെ എഴുതിയ കവിതകളിൽ ജീവിതമുണ്ട്‌. അത്‌ ആസ്വദിക്കാനും, മനസ്സിലാക്കുവാനും കഴിയുന്നതുകൊണ്ടുതന്നെയാണ്‌ കവിതാചരിച്ത്രത്തിൽ അവർ ഇടംതേടുന്നത്‌. വിഷ്ണുപ്രസാദും, ലതീഷും, വിൽസണും, അൻ വറുമൊക്കെ എഴുതുന്നത്‌ കവിതയാണെന്ന്‌ കാലം തന്നെ എഴുതിവയ്ക്കട്ടെ.

Anonymous said...

അതെയതെ അവനവനു തോന്നുന്നത്‌
എഴുതട്ടെ, ആസ്വദിക്കുന്നവർ ആസ്വദിക്കട്ടെ. എന്നുകരുതി കാലിപ്പിണ്ണാക്കെഴുതിവച്ചിട്ട്‌, ഇതാ ഒരു അത്യുഗ്രൻ കവിത എന്നുവിളിച്ചുകൂകാൻ വന്നാൽ വിടില്ല, എന്നെപ്പോലുള്ള ആരും.., മറക്കാതിരിക്കുക..!

ബിജു കോട്ടപ്പുറം said...

കളരിപരമ്പര ദൈവങ്ങളാണ സത്യം, ഇനിയും കവിത, ആസ്വാദനം ഇങ്ങനെ വല്ലതും കൊണ്ട് ആരെങ്കിലും വന്നാൽ വിടില്ല, മറക്കാതിരിക്കുക..!

simy nazareth said...

ശ്രീമാന്‍,

കുറെ വിഡ്ഡിത്തരങ്ങൾ എഴുതി വച്ച്‌ ഇതുമാത്രമാണ്‌ കവിത, അല്ല ഇതല്ലാതെ മറ്റൊന്നുമല്ല കവിത എന്ന്‌ അഹങ്കരിക്കുന്നവര്‍ ആരെങ്കിലും ഉണ്ടോ? എന്റെ അറിവില്‍ ഇതുമാത്രമാണ് കവിത എന്നുപറഞ്ഞ് ബ്ലോഗില്‍ ആരും വരാറില്ല, ഞാനെഴുതുന്നതും കവിതയാണ് എന്നുപറയുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യമാണ്.

യാതൊരു കാവ്യ സിദ്ധികളുമില്ലാത്ത പലരും ഇവിടെ കവികളായി വാഴുന്നു. - അതിനെന്താണ്? ആത്യന്തികമായി വായനക്കാരാണ് വാഴിക്കുന്നത്. ക്ഷണികമായി ഒരാള്‍ക്ക് ഒച്ചവട്ടങ്ങള്‍കൊണ്ട് ശ്രദ്ധേയനാവാമെങ്കിലും കാലത്തിന് ഒരു leveling effect ഉണ്ട്. വായനക്കാര്‍ സാഹിത്യസിദ്ധികളില്ലാത്തവരെ തിരസ്കരിക്കുന്നു. ഒരു എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ തിരസ്കാരം അയാളെ വായിക്കാതിരിക്കലാണ്.

ഏതെങ്കിലും ലൈബ്രറിയില്‍ പോയിനോക്കൂ - ആരും തൊടാതെ പൊടിപിടിച്ചുകിടക്കുന്ന നൂറുകണക്ക് മലയാളം നോവലുകള്‍ കാണാം. അതിനിടയില്‍ തിരഞ്ഞുപിടിച്ച് മിനക്കെട്ട് വായനക്കാരന്‍ ബഷീറിന്റെയോ എം.ടി.യുടെയോ മാധവിക്കുട്ടിയുടെയോ വിജയന്റെയോ കൃതികള്‍ തിരഞ്ഞെടുത്തുകൊണ്ടുപോവുന്നത് എന്തുകൊണ്ടാണ്? ബാക്കി നൂറുകണക്കിനു നോവലുകള്‍ വായനക്കാരന്‍ തൊടാതെ വിടുന്നതെന്തുകൊണ്ടാണ്? വായനക്കാരന്റെ തിരസ്കാരമാണത്.

താങ്കള്‍ക്ക് ഒരു ബ്ലോഗെഴുത്തുകാ‍രന്‍ / കവി / കഥാകൃത്ത് / ആരെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു കഴിവുമില്ലാത്ത ഒരാളാണ് എന്നു തോന്നുന്നെങ്കില്‍ അയാളെ (അയാളുടെ ബ്ലോഗുകളെ) വായിക്കാതെ വിടൂ. പുതുകവിതയിലും (എല്ലാ സാഹിത്യരൂപത്തിലും) നെല്ലും പതിരും തരം തിരിയുന്നത് ആസ്വാദകന്റെ അംഗീകാരത്തിന്റെ / അവഗണനയുടെ മുറങ്ങളിലാണ്.

ഗദ്യരൂപത്തിലും പദ്യരൂപത്തിലും കവിത എഴുതാൻ കഴിവുള്ള എത്രയോ പേരുണ്ടിവിടെ. അവരും കാലത്തിനൊപ്പം നടക്കുന്നവർ തന്നെയാണ്‌. - അല്ലെന്നു പറയുന്നില്ലല്ലോ. ഗദ്യത്തിലും പദ്യത്തിലും കവിതയെഴുതാന്‍ കഴിവുള്ളവര്‍ ഗദ്യത്തിലും പദ്യത്തിലും എഴുതട്ടെ. പദ്യത്തില്‍ കവിതയെഴുതുന്നവര്‍ പദ്യത്തിലെഴുതട്ടെ. ഗദ്യത്തില്‍ കവിതയെഴുതുന്നവര്‍ ഗദ്യത്തിലെഴുതട്ടെ.

എന്തെഴുതിയാലും (എന്ത് വരിമുറിച്ചെഴുതി കവിതയെന്ന് ലേബലിട്ടാലും) കവിത എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നത് താല്‍ക്കാലികമാണ്. അതുതന്നെ വായനക്കാരന്‍ തിരിച്ചറിയുന്നുമുണ്ട്. പ്രശ്നം ആക്രമണം മൊത്തത്തോടെയാണ്. ഒരു കവിതയുമില്ലാത്തവനെയും കവിത്വമുള്ളവനെയും ഒരേ നുകത്തില്‍ കെട്ടി തല്ലുകയാണ് എന്നതാണ്.

താങ്കള്‍ക്ക് ലതീഷിനെയോ വിത്സനെയോ വിഷ്ണുപ്രസാദിനെയോ കവിയായി തോന്നുന്നില്ല എങ്കില്‍ താങ്കള്‍ക്ക് അവര്‍ കവിയല്ല എന്നു തന്നെ. എന്നാല്‍ ഭൂരിഭാഗം വായനക്കാര്‍ക്കുംനും തോന്നുകയാണെങ്കില്‍ അതാണ് ജനാഭിപ്രായമാവുന്നത്. ഒരു കവിതയും, ഒരു കൃതിയും എല്ലാവര്‍ക്കും സ്വീകാര്യമാവില്ല. എന്നാല്‍ പൊതുസമ്മതി എന്നൊന്നും ഉരുത്തിരിയാറുണ്ട്.

വിഷ്ണുവും സനാതനനും ലതീഷും പ്രമോദും ലാപുടയും സറീനയും ജ്യോനവനും അനിലനും അന്വറും വിത്സണും പേരെടുത്തുപറയാത്ത മറ്റു പലരും ഉഗ്രന്‍ കവികളാണെന്ന് കാലം തെളിയിക്കട്ടെ.

ബിജു കോട്ടപ്പുറം said...

കവികളുടെ പൊതുസമ്മതി നോക്കാന്‍ ഒരു വോട്ടെടുപ്പ് നടത്തി നോക്കിയാലോ സിമീ? എന്റെ വോട്ട് കാണാപ്പുറം നകുലന്

ഗുപ്തന്‍ said...

@ സിമി

എന്നാല്‍ ഭൂരിഭാഗം വായനക്കാര്‍ക്കുംനും തോന്നുകയാണെങ്കില്‍ അതാണ് ജനാഭിപ്രായമാവുന്നത്. ഒരു കവിതയും, ഒരു കൃതിയും എല്ലാവര്‍ക്കും സ്വീകാര്യമാവില്ല. എന്നാല്‍ പൊതുസമ്മതി എന്നൊന്നും ഉരുത്തിരിയാറുണ്ട്.

<< പൊതുസമ്മതി എന്നൊരു മണ്ണാങ്കട്ടയും ഇല്ല. അത് നല്ല സാഹിത്യത്തിന്റെ സൂചനയുമല്ല. വഴിതിരിഞ്ഞുനടന്നവരും തിരസ്കരിക്കപ്പെട്ടവരും മികച്ച എഴുത്തുകാരാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്; എന്നും.

വായനക്കോ എഴുത്തിനോ പൊതുവേ കലക്കോ ജനകീയത പൊതു ആസ്വാദനം എന്നത് ഒരു മാനദണ്ഡമേ അല്ല. അത് കച്ചവടത്തിനുമാത്രം സഹായിക്കുന്ന ഒന്നാണ്. അതാണ് മാനദണ്ഡമെങ്കില്‍ പേപ്പര്‍ബാക്കുകള്‍ ടണ്‍ കണക്കിനു പ്രിന്റ് ചെയ്തുവില്‍ക്കുന്ന നാലാം കിട അമേരിക്കന്‍ എഴുത്തുകാര്‍ ഹാരോള്‍ഡ് പിന്ററിനെയും ദാരിയോ ഫോയെയും കാള്‍ മികച്ച എഴുത്തുകാരാണെന്ന് പറയേണ്ടിവരും.

Anonymous said...

മനോജ്‌ കുറൂർ, ഗിരീഷ്‌.എ.എസ്‌, പകൽക്കിനാവൻ, ഹൻലലത്ത്‌ തുടങ്ങിയ പുതുകവികളിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്‌. യാതൊരു ഒച്ചപ്പാടുകളുമുണ്ടാക്കാതെ ഇവരെഴുതുന്ന കവിതകൾ അംഗീകരിക്കപ്പെടുന്നുമുണ്ട്‌. അവ നന്നായി ആസ്വദിക്കുന്നുമുണ്ട്‌. സിമി മുകളിൽ പറഞ്ഞ വീരശൂരന്മാരുടെ കവിതകൾ കാലവും, ജനങ്ങളും അംഗീകരിക്കട്ടെ, അല്ലാതെ ഒന്നും പറയുവാനില്ല.

simy nazareth said...

പൊതുസമ്മതനേ കവിയോ കലാകാരനോ ആവൂ എന്നല്ല ഉദ്ദേശിച്ചത്. ഭൂരിപക്ഷമല്ല എഴുത്തുകാരന്റെ മേന്മയെ നിര്‍ണ്ണയിക്കുന്നത്.

കാലിപ്പിണ്ണാക്ക് എഴുതിവെച്ചിട്ട് കവിതയാണെന്ന് എഴുത്തുകാരന്‍ അവകാശപ്പെട്ടാല്‍ എന്താണ്? കമന്റായി അത് കാലിപ്പിണ്ണാക്കാണ്, കവിതയല്ല എന്ന് അറിയിക്കാം. (ഇതു തന്നെ വ്യക്തിഗതമാണ് - ഒരേ കവിത തന്നെ എഴുത്തുകാരനോ മറ്റൊരു വായനക്കാരനോ കവിതയും താങ്കള്‍ക്ക് കാലിപ്പിണ്ണാ‍ക്കും ആവാം) അല്ലെങ്കില്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റിടാം, അല്ലാതെ കവിത എഴുതിയവനെ (വ്യക്തിയെ) ആക്രമിക്കുന്നത്, ഇങ്ങനെയേ കവിത എഴുതാവൂ എന്ന് ശഠിക്കുന്നത് - ഇതൊക്കെത്തന്നെയാണ് കുറെ നേരമായി എതിര്‍ത്തുകൊണ്ടിരിക്കുന്നത്.

ഗുപ്തന്‍ said...

connoisseur എന്നൊരു വാക്കുണ്ട്. ചിലകാര്യങ്ങളില്‍ ഗുണനിലവാരം തീരുമാനിക്കുന്നത് അവരുടെ പ്രതികരണമാണ്. പൊതുസമ്മതി അല്ല.

അതുകൊണ്ടുതന്നെയാണ് വായനയിലെ ജനാധിപത്യവാദം അപകടമാണെന്ന് ഇഞ്ചിക്കിട്ട കമന്റില്‍ പരോക്ഷമായിട്ടെങ്കിലും സൂചിപ്പിച്ചത്.

ഈ പറയുന്നതിനെ എലീറ്റിസം എന്ന് മുദ്രകുത്താന്‍ എളുപ്പമാണ്. പക്ഷെ സിമ്പിള്‍ മാര്‍ക്കറ്റിംഗ് മുതല്‍ ഏസ്തറ്റിക്സ് ഉള്‍പെടുന്ന ഏത് ഫീല്‍ഡിലും പ്രായോഗിക ജീവിതത്തില്‍ എല്ലാവരും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തത്വമാണിത്. ആര്‍ട്ടിന്റെയോ സാഹിത്യത്തിന്റെയോ കാര്യത്തില്‍ മാത്രം ഇക്കാര്യം മിണ്ടിപ്പോയാല്‍ അത് എലീറ്റിസമായി. മത്തങ്ങാതൊലിയായി.

പൊതുസമ്മതി എന്നൊരാശയത്തിന് എഴുത്തിനെ സംബന്ധിച്ച ചര്‍ച്ചയില്‍ ഒരു പ്രസക്തിയുമില്ല.

Toron said...

ബിജൂ മോനേ,

പൂച്ചക്കെന്താടാ പൊന്നുരുക്കുന്നിടത്തു കാര്യം? നീ കുറേ നാളായി ഗൌരവമുള്ള ചര്‍ച്ച നടക്കുന്നിടത്ത് മാന്യന്മാര്‍ സംസാരിക്കുന്നതിനിടയില്‍ വന്നു കാഷ്ടിച്ചു വയ്ക്കുന്നുണ്ടല്ലോ??? ഇന്നേവരെ എവിടെയെങ്കിലും ക്രിയാത്മകമായോ, വിഷയാനുബന്ധിയായോ, അനുകൂലിച്ചോ, പ്രതികൂലിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ? വെറുതേ മനുഷ്യനെ ചൊറിയാന്‍ വേണ്ടി മാത്രം നടക്കുവാണല്ലേ? അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ, വേറേ ഒരു പണീമില്ലേ?

സിമി ഓഫിനു ക്ഷമിക്കണം. ആ ഗഡിക്ക് സ്വന്തമായിട്ടൊരു ബ്ലോഗോ പോസ്റ്റോ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവിടെ പോയി പറയാമായിരുന്നു. ഇത് വെള്ളിയാഴ്ച പിശാചിറങ്ങി നടക്കുന്നതു പോലെ അലഞ്ഞു തിരിയുവാ. കാണുന്നിടത്തു വച്ചു പറഞ്ഞില്ലേല്‍ പിന്നെ വേറെ ഏതെങ്കിലും പൂരപ്പറമ്പിലേ പൊങ്ങൂ. ശവി !

ഗുപ്തന്‍ said...

Toron ചെയ്തതല്ലെ ബിജുവും ചെയ്തുള്ളൂ. താങ്കള്‍ക്ക് പ്രത്യേക അവകാശം എന്തെങ്കിലും ഉണ്ടോ ?

simy nazareth said...

ശ്രീമാന്‍: താങ്കള്‍ക്ക് നല്ല കവികളായി തോന്നുന്നവരുണ്ട്, എനിക്കു നല്ല കവികളായി തോന്നുന്നവരുണ്ട് - ഇതു രണ്ടും individual preferences ആണ്. ഇത്തരം വ്യത്യാസങ്ങള്‍ ആവശ്യവുമാണ്.

Toron said...

ഗുപ്തന്‍

ഞാനിവിടെ ഒന്നും പറഞിട്ടില്ലല്ലോ. അക്ഷരം മിണ്ടാതി ട്രാക്ക് ചെയ്യുന്നുണ്ട്. പറയേണ്ടതു പറയണമെന്നു തോന്നി പറഞ്ഞു. ഗുപ്തബുദ്ധിയും തര്‍ക്കവും എന്‍റയടുത്തു വേണ്ടാട്ടോ ചെക്കാ

Anonymous said...

ഒരു individual preferences-ഉം
ഇല്ല സിമി. ഞാൻ എല്ലാവരേയും വായിക്കാൻ ശ്രമിക്കുന്നു. കഴിവുള്ളവന്റെ ഒരു രചന കണ്ടാൽ തിരിച്ചറിയാം സിദ്ധിയുടെ അദൃശ്യ രേഖ. ഒരഞ്ചു കൊല്ലം വരെ കാത്തിരിക്കൂ.

simy nazareth said...

ചര്‍ച്ചയില്‍ ഒരു പ്രസക്തിയുമില്ലാത്ത നാലഞ്ചു കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഒരാള്‍ I oraal said...

http://www.epathram.com/magazine/poetry/2009/11/blog-post.shtml

പകല്കിനാവന്റെ ഈ കവിത നോക്കൂ.. ആധുനിക കവിതയുടെ ചിട്ടവട്ടങ്ങളൊക്കെയുണ്ട് എന്നാല്‍ എത്ര ലളിതമായി അത് സംവദിക്കുന്നുവെന്നും നോക്കൂ. ഞാനിതേ പറയുന്നുള്ളൂ. അന്നും ഇന്നും. മനസ്സിലാകണം

simy nazareth said...

പകല്‍ കിനാവന്റെ കവിത സന്തോഷ് പല്ലശ്ശനയ്ക്കു മനസിലായില്ല. പകല്‍ കിനാവന്‍ പറഞ്ഞതല്ല ശാരദനിലാവ് എന്ന ബ്ലോഗര്‍ക്കു മനസിലായത്. കൈതമുള്ളിനു മനസിലായോ ഇല്ലയോ എന്നല്ല, അതിലെ ആജ്ഞയാണ് തറച്ചത്.

മനസിലാക്കല്‍, ലാളിത്യം, ഒക്കെത്തന്നെയും ആപേക്ഷികമായിപ്പോവുന്നില്ലേ? അഥവാ 100% ആളുകള്‍ക്കും മനസിലാവണമെങ്കില്‍ പകല്‍ക്കിനാവന്‍
“ഈ വണ്ടിയുടെ ഓണര്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ വണ്ടിയിടിച്ചു മരിച്ചുകാണും, അല്ലെങ്കില്‍ കടം അടയ്ക്കാന്‍ പറ്റാതെ വണ്ടിയും കളഞ്ഞ് നാട്ടില്‍പ്പോയിക്കാണും” എന്നും കൂടി കവിതയില്‍ ചേര്‍ക്കണമായിരുന്നു.

മറ്റുള്ളവര്‍ മനസിലാകുന്ന കവിതകള്‍ മാത്രം എഴുതണം എന്നു വാശിപിടിക്കാതെ, പകല്‍ക്കിനാവന്‍ പകല്‍ക്കിനാവന്റെ രീതിയില്‍, ലളിതമായി എഴുതട്ടെ, ബിംബങ്ങളുപയോഗിച്ച് എഴുതുന്നവര്‍ അങ്ങനെ എഴുതട്ടെ. ദുര്‍ഗ്രാഹ്യമായി എഴുതുന്നവര്‍ അങ്ങനെയും എഴുതട്ടെ.

ഗുപ്തന്‍ said...

സിമി ഓരോ ബ്ലോഗറെക്കുറിച്ചും ബ്ലോഗ് പോസ്റ്റിനെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തുടങ്ങുന്നത് എന്തുദ്ദേശിച്ചിട്ടാണെന്ന് മനസ്സിലാവുന്നില്ല. വ്യക്തിപരമായ അഭിരുചികളുടെ വിശകലനത്തിലേക്ക് പോകുന്നത് ഈ ചര്‍ച്ചയെ വഴിതെറ്റിക്കാന്‍ ഏറ്റവും എളുപ്പവഴിയാണ്.

ഒരാള്‍ I oraal said...

ഞാന്‍ പറയാനുദ്ദേശിച്ചത് അതല്ല. ഓരോരുത്തര്‍ക്കും അവരവരുടെ രീതിയില്‍ മനസ്സിലായില്ലേ. വിവാദമാകുന്ന പല കവിതകള്‍ക്കും അതുപോലും സാധിക്കുന്നില്ല ..

അരും എന്തും എഴുതട്ടെ. എഴുതുന്നതിനെ ആര്‍ക്കെങ്കിലും തടയാന്‍ പറ്റുമോ. വിമര്‍ശനത്തേയും

ഗുപ്താ വ്യക്തികളാണല്ലോ കവിതയെഴുതുന്നത്.. പിന്നെ എങ്ങിനെയാണ് അവരെ വിട്ടൊരു കവിതാ ചര്‍ച്ച സാധ്യമാകുന്നത്. താങ്കള്‍ തന്നെ ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത കുറെ ആള്‍ക്കാരുടെ പേരും ക്രുതിയെക്കുറിച്ചുമൊക്കെ മുകളി പറഞ്ഞല്ലോ. ഞാന്‍ നമുക്ക് കൂടുതല്‍ പരിചിത സാഹചര്യത്തില്‍ നിന്നുള്ള ഒരുദാഹരണം പറഞ്ഞു. അതെങ്ങിനെയാണ് ദിശമാറ്റമാകുക. എന്തോ ഒരു പേടിയുണ്ടല്ലേ മനസ്സില്‍ ?

ഗുപ്തന്‍ said...

ലതീഷിന്റെ കവിതയെക്കുറിച്ചുള്ള പരാമര്‍ശം എന്റെ കമന്റില്‍ എങ്ങനെ വന്നു എന്ന് പോസ്റ്റ് വായിച്ചവര്‍ക്കുമനസ്സിലാവും. ഞാന്‍ ആര്‍ക്ക് മറുപടി ഇട്ടു എന്ന് ശ്രദ്ധിച്ചവര്‍ക്കും.

Toron said...

ശ്രീമാന്‍, ഒരാള്‍,

കഷ്ടം, പകല്‍ക്കിനാവനും, ഹന്‍ലലത്തുമൊക്കെ എഴുതുന്നതു കവിതകളാണെന്ന് തീരുമാനിച്ചതിന്‍റെ മാനദണ്ഡമന്താണവോ? മനോജ് കുറൂരിന് കവിത എന്താണെന്നറിയുമോ? ചവറുകള്‍

Sanal Kumar Sasidharan said...

ഈ സിമിക്കും ഗുപ്തനും വേറേ പണിയൊന്നുമില്ലേ!!!!!!

ഗുപ്തന്‍ said...

സിക്സ്പാക്ക് ബുദ്ധിജീവി ആവാന്‍ വ്യായാമം ചെയ്യുവാ :)

Jayesh/ജയേഷ് said...

കഷ്ടം !

പള്ളിക്കുളം.. said...

ചർച്ച ഏതാണ്ടൊക്കെ കഴിയാറായെന്നു കരുതുന്നു.
അതിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങി...
:)

Calvin H said...

ശ്രീമാന് ഇഷ്ടപ്പെട്ട കവികൾ മാത്രമാണോ സിദ്ധിയുള്ളവർ? സ്വന്തം ആസ്വാദനശേഷി തന്നെയാ‍വണം മറ്റുള്ളവർക്കും എന്ന് ശഠിക്കുന്നതെന്തിന്? എന്തിനാണ് അഞ്ച് കൊല്ലം കാത്തിരിക്കുന്നത്? നിങ്ങൾ കൊള്ളില്ലെന്ന് പറയുന്ന കവികളുടെ ആസ്വദിക്കുന്ന ധാരാളം പേർ ബ്ലോഗോസ്ഫിയറിൽ തന്നെയുണ്ട്.

വേണമെങ്കിൽ കവിത വായിക്കുക. കമന്റിടണമെങ്കിൽ ഇടുക. ഇല്ലെങ്കിൽ സ്വന്തം പണി നോക്കുക. ഇങ്ങനെയെ എഴുതാവൂ എന്ന് പറയാൻ താങ്കൾക്കാരധികാരം തന്നൂ.? നിങ്ങളോട് തന്റെ കവിത വാ‍യിക്കണമെന്നും അതു നല്ലതാണെന്ന് കമന്റിടേണമെന്നും ആരെങ്കിലും അങ്ങോട്ട് വന്ന് പറഞ്ഞോ?


വേണ്ടെന്ന് വെച്ചാൽ സമ്മതിക്കില്ല.

ഡിസ്കൈമൾ :- മുകളിൽ പറഞ്ഞത് എന്റെ സ്വന്തം അഭിപ്രായം. ഇത് ജാഡയാണെന്നോ അഹങ്കാരമാണെന്നോ തോന്നിയാൽ അതെന്റേത് മാത്രമാണെന്ന് കരുതിയാൽ മതി, ബ്ലോഗ്ഗ് കവികളുടെ മെക്കിട്ട് കേറാൻ നിൽക്കേണ്ട.

Calvin H said...

ഒന്നും കൂടെ,
നിങ്ങൾ ഈ കല്ലെറിയുന്ന കവികൾ കവിതകൾ പോസ്റ്റ് ചെയ്യുന്നിടത്തോളം കാലം ഞാനവിടെ പോയി വായിക്കും, സൌകര്യം ഉണ്ടേൽ കമന്റിടും, കവിത എനിക്കിഷ്ടപ്പെട്ടാൽ നല്ല കവിത എന്ന് അവിടെ കമന്റിടും, ചിലപ്പോൾ എന്റെ ബ്ലോഗിൽ ആ കവിത കൊള്ളാം എന്നു പറഞ്ഞ് പോസ്റ്റും ഇടും, ലിങ്കും കൊടുക്കും. എന്റെ സുഹൃത്തക്കൾക്ക് അത്തരം കവിതകൾ പരിചയപ്പെടുത്തി മെയിലും അയക്കും

ഏത് കവിത വായിക്കണം ഏതിഷ്ടപ്പെടണം എന്നത് എന്റെ വ്യക്തിസ്വാതന്ത്ര്യം.

എതിരൊണ്ടോ?

ഒരാള്‍ I oraal said...

കാല് വിനേ ഇയാള്‍ കവിത വായിക്കുകയോ കമന്റ് തലയില്‍ ചുമന്ന് കൊടുക്കുകയോ എന്തുവേണമെങ്കിലും ചെയ്യ്. ആര്‍ക്കെന്തു വിരോധം. കവിതകളെക്കുറിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ കമന്റ് ഓപ്ഷന്‍ അനുവദിച്ചിരിക്കുന്നതിനാല്‍ പങ്കെടുക്കുന്നു എന്നു മാത്രം. കാല്‍ വിന്‍ എന്ന ബ്ലോഗറെക്കുറിച്ച് ഇവിടെ പരാമര്‍ശിച്ചിട്ടേ ഇല്ലല്ലോ. പിന്നെ താങ്കള്‍ എന്തിനു വികാരം കൊള്ളണം. ബ്ലോഗോസ്പിയറിലെ ആരെയും എന്തിനേയും വിമര്‍ശിക്കുന്നതിന് മുമ്പ് താങ്കളോട് അനുവാദം തേടണമെന്ന് ബ്ലോഗ് തുടങ്ങിയപ്പോള്‍ ഗൂഗിള്‍ പറഞ്ഞില്ലല്ലോ. ഇത് സിമിയുടെ ബ്ലോഗാണ് . എപ്പോഴാണോ സിമി ഇത് നിര്ത്താന്‍ തീരുമാനിക്കുന്നത് അപ്പോള്‍ നിര്ത്താന്‍ അയാള്‍ക്ക് കഴിയും.
ഈ ജാഡേം അഹങ്കാരവുമൊക്കെ ഇവിടേം ധാരാളം കിട്ടും. അതു കൊണ്ട് അത് കണ്ടാല്‍ വല്ലാത്ത ആക്രാന്തമോ പേടിയോ ഇല്ല.
താങ്കള്‍ക്കിഷ്ടമുള്ളതൊക്കെ കുത്തിയിരുന്ന് വായിച്ചോ.. എന്നിട്ടോ മെയിലോ പോസ്റ്ററോ എന്താനു വെച്ചാല്‍ ഉപയോഗിച്ച് പ്രചരിപ്പിക്ക് ആരെതിരു പറഞ്ഞു.
താങ്കളുടെ കമന്റ് ശ്രീമാനോടാണെങ്കിലും പരോക്ഷമായി അത് എന്നെയും ഉന്നം വെയ്ക്കുന്നുണ്ട്. അതിനാലാണിത് പറഞ്ഞത്.

Calvin H said...

ഓ അത് തന്നെ ആ പരോക്ഷമായി എന്നെയും ബാധിക്കുന്നത് കൊണ്ടാണ് ഞാനും ഇടപെട്ടത്. എനിക്കിഷ്ടപ്പെട്ട രീതിയിൽ കവിത രീതിയിൽ എഴുതുന്നവർ അങ്ങനെ എഴുതട്ടെ. പോസ്റ്റ് ചെയ്യട്ടെ. നിങ്ങൾക്ക് വായിക്കാൻ ഇഷ്ടമല്ലെങ്കിൽ വായിക്കണ്ട. ഞാൻ വായിച്ചോളാം.
വിമർശിച്ചോ, പക്ഷേ എങ്ങനെ കവിത എഴുതണം എന്ന് പഠിപ്പിക്കരുത്. അതോരോരുത്തരുടെയും ഇഷ്ടം. നിങ്ങൾ വിചാരിക്കും പോലെ എല്ലാവരും എഴുതണം എന്ന് വാ‍ശി പിടിക്കാഞ്ഞാൽ മതി. കേട്ടോ ഒരാൾസ്....

t.k. formerly known as thomman said...

സിമി,
നല്ല പോസ്റ്റ്. പക്ഷേ, ഒരു വായനക്കാരന് മനസ്സിലാകാത്ത സൃഷ്ടിക്ക് (വായനക്കാരന്‍ കാണാത്ത) എന്തെങ്കിലും അര്‍ത്ഥതലങ്ങള്‍ കാണും എന്ന ഒരു നിഗമനം ഈ ലേഖനത്തിന്റെ ഒരു വലിയ പോരായ്മയാണ്. കലാസൃഷ്ടി എന്ന പേരില്‍ വായനക്കാരന്റെ മുമ്പില്‍ എത്തുന്നത് എഴുത്തുകാരന്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന ഒരു തട്ടിപ്പാണെങ്കിലോ? അതായത് തന്റെ എഴുത്തിനെ വായനക്കാര്‍ ഗൌരവമായി എടുക്കാന്‍ എന്തെങ്കിലുമൊക്കെ തുമ്പും വാലുമില്ലാതെ എഴുതിവയ്ക്കുക; അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്റെ ഇല്ലാത്ത ബുദ്ധി പെരുപ്പിച്ചുകാണിക്കാന്‍ ശ്രമിച്ച്, എന്തെങ്കിലും ജല്പനങ്ങള്‍ അവ ശരിയാണെന്നു തന്നെ കരുതി എഴുതിവയ്ക്കുക. മലയാളം ബ്ലോഗുകളില്‍ അത്തരം ശ്രമങ്ങള്‍ കാണുന്നുണ്ട്. രണ്ട് സന്ദര്‍ഭങ്ങളിലും കൃത്രിമമായ സങ്കീര്‍ണ്ണത (due to incoherent writing)സൃഷ്ടിയില്‍ ഉണ്ടാകും.

സക്കറിയെയും സക്കറിയ-wannabe-യെയും തിരിച്ചറിയാനുള്ള വിവേകവും അവസാന വിഭാഗക്കാരെ വേണമെങ്കില്‍ വിചാരണ ചെയ്യാനുള്ള അവകാശവും വായനക്കാരന്‍ നിലനിര്‍ത്തണമെന്നാണ് എന്റെ പക്ഷം.

simy nazareth said...

T.k,

ഒരു വിചാരണയുടെയും കാര്യമില്ല - the true value of a book can be judged only after 100 years of its publication എന്നു പറയാറുണ്ട്. കാലത്തിന്റെ അരിപ്പയിലൂടെ കടന്നുപോവുമ്പോള്‍ മൌലികമായ എഴുത്തും ഏച്ചുകെട്ടിയ രചനകളും തമ്മില്‍ തരം തിരിയുകയാണ് പതിവ്.

കലാകാരനെ കലാസൃഷ്ടിയുടെ പേരില്‍ വിചാരണചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല - എഴുത്തുകാരന്‍ ഏതു തരക്കാരനും ആവട്ടെ, ഇത്തരം വിചാരണകള്‍ ഒരാള്‍ക്കുനേരെ ആള്‍ക്കൂട്ടത്തിന്റെ വ്യക്തിഹത്യകളും കല്ലേറുമായി മാറും. സൃഷ്ടിയെ വിമര്‍ശിക്കൂ, സൃഷ്ടാവിനെയല്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അല്ലാ, ചോദിക്കട്ടെ?

വല്ല തീരുമാനവും ആയോ? ഇന്നത്തെ കവികള്‍ തൂങ്ങിച്ചാവണൊ അതോ വിഷം കഴിച്ച് മരിക്കണോ?

ഗുപ്തന്‍ said...

ഒരു ഒന്നൊന്നര ഓഫ്. ഉമ്പെര്‍ത്തോ എക്കോയുമായി ലൈല അസം നടത്തിയ അഭിമുഖത്തിന്റെ ഭാഷാന്തരം വെള്ളഴുത്ത് നല്‍കിയിരിക്കുന്നു ദാ ഈ പേജില്‍

http://www.chintha.com/node/52028

വളരെ പ്രസക്തമായ ഒരു ചോദ്യവും ഉത്തരവും:


? ഡാവിഞ്ചി കോഡ് വായിച്ചോ?
= വായിച്ചു. അതില്‍ കുറ്റബോധം തോന്നുന്നുണ്ട്


******

മഴയാണ് പ്രണയം
പുഴയാണ് പ്രണയം വാഴക്കാത്തൊലിയാണ് പ്രണയം
എന്ന മഹാകവി ഈസ്റ്റ് കോസ്റ്റ് വിജയന്‍ മോഡല്‍ അഴകൊഴമ്പന്‍ നൊസ്റ്റാള്‍ജിയയിലും പൈങ്കിളി സീരിയലുകള്‍ പോലും തോല്‍ക്കുന്ന സെന്റിമെന്റല്‍ കെട്ടുകാഴ്ചകളിലുമാണ് കവിത്വം എന്ന് ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് അത് എളുപ്പമുള്ള ജീവിതമാണ്. വളരെ എളുപ്പം.

ഇവിടെ നിന്ന് വിട. എനിക്ക് പറയാനുള്ളതൊക്കെ മുകളിലുണ്ട്. വിശദീകരിക്കാനില്ല. കൂടുതലൊന്നും അറിയുകയുമില്ല.

വികടശിരോമണി said...

സുഹൃത്തുക്കളേ,
എനിക്കു ലതീഷിന്റെ കവിതകളോ,വെള്ളെഴുത്തിന്റെ പോസ്റ്റുകളോ ഇന്നുവരെ മനസ്സിലാവാതിരുന്നിട്ടില്ല.അവരെഴുതിയത് എന്തുദ്ദേശിച്ചിട്ടാണെന്നുള്ളത് എന്റെ വിഷയമല്ല.ഞാൻ മനസ്സിലാക്കുന്നത് എനിക്കിഷ്ടമുള്ളപോലെയാണ്.
പക്ഷേ,ബ്ലോഗ് ലോകത്ത് സാമാന്യബോധവും,അതിലപ്പുറം ബോധവും ഉണ്ടെന്നു സ്വന്തം പോസ്റ്റിലൂടെ പലവട്ടം തെളിയിച്ച നിങ്ങളിൽ പലരും ഇത്തരം ഒരു കാമ്പുമില്ലാത്ത ചർച്ചയിൽ കിടന്നു സമയം കളയുന്നതെന്തുകൊണ്ടാണെന്ന് എനിക്കിതുവരെ മനസ്സിലായില്ല.
(അങ്ങനെ സമയം കളയരുത് എന്നല്ല പറഞ്ഞത്.ഇഷ്ടം പോലെ സ്വന്തം സമയം ആർക്കും വിനിയോഗിക്കാം.ഞാൻ പറഞ്ഞത്,എനിക്കു മനസ്സിലാകുന്നില്ല എന്നു മാത്രമാണ്.)

Sreejith said...

പ്രസക്തമായ പോസ്റ്റ്. നന്ദി സിമീ.

t.k. formerly known as thomman said...

@സിമി - 2 പോയന്റുകളോടും യോജിക്കുന്നു. എഴുത്തുകാരെന്റെ രചനകള്‍ വിമര്‍ശിക്കപ്പെടണം എന്നുമാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. എഴുത്തിന്റെ പേരില്‍, അതെന്തായാലും, എഴുത്തുകാരനെ വ്യക്തിഹത്യചെയ്യുന്നത് ശരിയല്ല. പക്ഷേ, രചനയുടെ സങ്കീര്‍ണ്ണത അത് വിമര്‍ശിക്കപ്പെടാതിരിക്കാനുള്ള ഒരു excuse ആകുന്നുമില്ല.

simy nazareth said...

ടി.കെ: തീര്‍ച്ചയായും, പറഞ്ഞതിനോട് യോജിക്കുന്നു.

വികടശിരോമണി: ലതീഷോ വെള്ളെഴുത്തോ അല്ല പ്രശ്നം; ചില രചനാശൈലികള്‍ക്കുനേരെ ബ്ലോഗില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതയാണ്. ആരെയും തിരുത്താനൊന്നും ഞാനാളല്ലെങ്കിലും, നാളെ എന്നെയും ബാധിക്കും എന്ന് ഉറപ്പുള്ള ഈ പ്രശ്നത്തില്‍ ഇന്നേ എന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ നാളെ ഞാന്‍ പശ്ചാത്തപിക്കും എന്നതുകൊണ്ടാണ്.

George Mathew said...
This comment has been removed by the author.
ഗുപ്തന്‍ said...

ഫോളോ ചെയ്യുന്ന ബ്ലോഗുകളുടെ ലിസ്റ്റ് അതിവേഗം തിരുത്തിയത് നന്നായി :)

simy nazareth said...

ടി.കെ: രചനയുടെ സങ്കീര്‍ണ്ണത അത് വിമര്‍ശിക്കാനുള്ള യോഗ്യതയും മാനദണ്ഡവും ആവുന്നില്ല എന്നും വ്യക്തമാണല്ലൊ.

Anonymous said...

ബ്ലോവിതകൾ മലയാള സാഹിത്യത്തിന്റെ ഭാഗമല്ലാത്തതിനാൽ അതിന്റെ പേരിൽ അടി ഇടേണ്ട കാര്യമില്ല. ഇതിൽ മലയാളം വാക്കുകൾ ഉപയോഗിക്കുന്നു എന്നതൊഴിച്ചാൽ ഇതിന് മലയാള കവിതാ ശാഖയുമായി പുലബന്ധം പോലുമില്ല, സിമീ ഒരു കമന്റ് എഴുതാനുള്ള ശ്രമത്തിലാണ്, സമയക്കുറവ് ഒരു കാരണമാകുന്നു. വിശദമായി കാണാം

ചേച്ചിപ്പെണ്ണ്‍ said...

നല്ല ലേഖനം സിമി , പ്രമോദിനെ പരിച്ചയപ്പെടുത്തീനു നന്ദി , (പ്രഭയെ നേരത്തെ വായിച്ചിട്ടുണ്ട് )
അവനവന്‍ ആത്മ സുഖത്ത്തിന്‍ ആചരിക്കുനത്
അപരന് "അസുഖതിനായ്‌ " വരേണം ...
എന്ന മട്ടില വ്യക്തി ഹത്യകള്‍ ...
എനിക്ക് തോന്നുന്നത് ... ക്യാരക്ടര്‍... അത് പുറത്ത്‌ വരും .... ബ്ലോഗ്ഗിങ്ങില്‍ ആയാല്‍ പോലും .... ല്ലേ ?

ചേച്ചിപ്പെണ്ണ്‍ said...

സിമി , എനിക്ക് തോന്നുന്നു ഓസിനു വായിക്കുന്നത് കൊണ്ടാ വിമര്‍ശിക്കാനും
അതുപോലെ ഓസിനു എഴുതുന്നത് കൊണ്ടാ വിമര്‍ ശിച്ച് എഴുതാനും ഇത്ര ഫ്ലോ എന്ന് ...
ഒരു പുസ്തകം പബ്ലിഷ് ചെയ്യുമ്പോ ... ആരും ഇത്ര കൂടുതല്‍ ബോതെട് അല്ലല്ലോ ...

ചേച്ചിപ്പെണ്ണ്‍ said...

സിമി , എനിക്ക് തോന്നുന്നു ഓസിനു വായിക്കുന്നത് കൊണ്ടാ വിമര്‍ശിക്കാനും
അതുപോലെ ഓസിനു എഴുതുന്നത് കൊണ്ടാ വിമര്‍ ശിച്ച് എഴുതാനും ഇത്ര ഫ്ലോ എന്ന് ...
ഒരു പുസ്തകം പബ്ലിഷ് ചെയ്യുമ്പോ ... ആരും ഇത്ര കൂടുതല്‍ ബോതെട് അല്ലല്ലോ ...

Anonymous said...

കമന്റിന് അല്പം നീളക്കൂടുതൽ ആണ് ക്ഷമിക്കുമല്ലോ..... എന്റെ ബ്ലോഗിൽ ഇത് ഒരു പോസ്റ്റായും ഇട്ടിട്ടുണ്ട്........................

Anonymous said...

ഉറുമ്പ് എന്ന ബ്ലോഗർ ഇട്ട “ആത്മഹത്യ ചെയ്യേണ്ട കവികൾ. “ എന്ന പോസ്റ്റിൽ വിമർശനവിധേയമായത് ലതീഷിന്റെ കവിത അയിരുന്നില്ല. ലതീഷ് എന്ന് കവിതന്നെ ആണ്. സിമിയും ഗുപതനും ഒക്കെ “വിഷമിക്കുന്ന” പോലെ അത് വ്യക്തിഹത്യ ആയി പരിണമിക്കുകയായിരുന്നു. “വ്യക്തിഹത്യ” എന്നത് കവികൾക്ക് മാത്രമുള്ള ലോല വികാരമല്ല, അത് വായനക്കാരനേയും ബാധിക്കുന്നതാണ്. ലതീഷ് മോഹന്റെ കമന്റിൽ തന്റെ വായനക്കാരന്റെ ഭാഷയേയും, അവന്റെ ഗ്രാഹ്യശക്തിയെയും, വന്റെ അവലോകന നിലവാരത്തേയും ഇകഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്നത് ഗുപ്തനും,സിമിക്കും കാണാകുന്നില്ലെങ്കിൽ അത് ഒരുതരം ഗുപ്ത വീക്ഷണമാണ്. ഒന്നിൽകൂടുതൽ ആളുകൾ അതേ ആവശ്യം ഉന്നയിക്കുമ്പോൾ അവിടെ വളർന്ന സാഹചര്യം പക്ഷം ചേരൽ ആയിരുന്നു, പിന്നെ കമന്റ് നീക്കം ചെയ്യലും.

Anonymous said...

ലതീഷിന്റെ കവിത വായിച്ച് അഭിപ്രായം പറയാതെ മടങ്ങിയവരിൽ ഒരാളായിരുന്നു നാറാണത്ത് , പക്ഷേ ഉറുമ്പിന്റെ പോസ്റ്റ് വന്നപ്പോൾ കഥ മാറി, കവി കവിതയെ വ്യാഖ്യാനിക്കാൻ ബാധ്യസ്ഥനാണോ എന്നും, ലതീഷ് പ്രതികരിച്ച രീതി ശരി ആയോ എന്നുമായിരുന്നു അവിടെ ചർച്ച ചെയ്ത വിഷയം, ഗീർവ്വാണൻ, വരപ്പണിക്കർ, ബെന്നിജോൺ, ക്ലച്ചവാണപ്പണിക്കർ തുടങ്ങിയ അനോണികൾ (ഇവരിൽ, സിമിയും, ഗുപ്തനും, ലതീഷിന്റെ മറ്റ് ആരാധകരും ഒക്കെ ഉണ്ടാവാം….) ഉറുമ്പിന്റെ പോസ്റ്റിൽ ലതീഷിനെ ന്യായീകരിക്കാതെ കമന്റിട്ട മുഴുവൻ ആളുകളേയും പൂരപ്പാട്ട്കൊണ്ട് അഭിഷേകം ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ ആ പോസ്റ്റിന്റെ ലക്ഷ്യം വ്യക്തിഹത്യകളിൽ മുങ്ങിപ്പോകുകയും ചെയ്തു, അനാരോഗ്യകരമായി പര്യവസാനിച്ച ബൂലോകത്തിലെ മറ്റൊരു ചർച്ച ആയിരുന്ന് അത്.

ഇവിടെ സിമിയുടെ ചില ആശയങ്ങളോട് നാറാണത്ത് യോജിക്കുന്നു.ചിലകാര്യങ്ങൾ ആവട്ടെ ഒരിക്കലും യോജിക്കാനാവാത്തവയും, പിന്തിരിപ്പനും. കാലത്തിന് മുൻപേ നടന്ന സാഹിത്യകാരന്മാർ എല്ലാ കാലത്തും ഉണ്ടായിരുന്നു താങ്കൾ ഉദാഹരിച്ചത് വളരെ ശരിയായ കാര്യവും, ദുർഗ്രാഹ്യ രചനകൾ എത്ര എണ്ണം ഉണ്ടാവും വിശ്വസാഹിത്യത്തിൽ ? അതിന്റെ എത്രയോ ഇരട്ടിയാണ് സാമാന്യ കൃതികൾ. ആവർത്തന പാരായണത്തിലൂടെ പുതിയ അർത്ഥതലങ്ങൾ സമ്മാനിക്കുന്ന നിരവധി സാഹിത്യ കൃതികൾ മലയാളത്തിനും സ്വന്തമായുണ്ട്. ഇന്നലത്തെ രചനാ സങ്കേതങ്ങൾ ഇന്നത്തെ തെറ്റായ രീതികളും, ഇന്നത്തെ ശരിയായ ശൈലി എന്ന് വിശ്വസിക്കുന്നവ നാളത്തെ തെറ്റുകളും ആണ്, ആവാം എന്ന സങ്കല്പത്തിൽ നിന്ന് വിമർശിക്കുന്നത് എത്രത്തോളം ഉചിതമാണ്.?

Anonymous said...

അവസാനത്തെ കമന്റിൽ സിമി പറഞ്ഞത് വളരെ വ്യക്തമാണ് എന്തിന് ഈ പോസ്റ്റ് എന്നത് “നാളെ എന്നെയും ബാധിക്കും എന്ന് ഉറപ്പുള്ള ഈ പ്രശ്നത്തില്‍ ഇന്നേ എന്റെ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ നാളെ ഞാന്‍ പശ്ചാത്തപിക്കും എന്നതുകൊണ്ടാണ്.“ സുസ്ത്യർഹമായ ശ്രമം. താങ്കളുടെ പോസ്റ്റ് വായിക്കാൻ തുടങ്ങുമ്പോഴെ ഈ ചങ്ങാടം എവിടെയ്ക്ക് എന്ന് വ്യക്തമാണ്, അത് ഏറ്റവും വൃത്തികെട്ട കരയിലെത്തിച്ചതിൽ അത്ഭുതം തോന്നുന്നുമില്ല. അല്ലെങ്കിൽ ആ കാഴ്ച്ചപ്പട് കൂടുതൽ വ്യക്തമാക്കുന്നതാണ് പോസ്റ്റ് അവസാനിപ്പിക്കുന്ന ഈ ഭാഗം, സിമിയിൽ നിന്നും സ്നോ ചെയ്തതിൽ കൂടുതൽ ഒന്നും (“തന്നെ വിമര്ശിിച്ചുവന്ന വാര്ത്താം ക്ലിപ്പിങ്ങിന്റെ മുകളിലും സ്ഖലിച്ചുവെച്ച്, ഒരു തോക്കെടുത്ത് ആ വാര്ത്തംയില്‍ വെടിവെച്ച്, ആ സുഷിരം വീണ പത്രത്താളിനെയും ഫ്രെയിം ചെയ്ത് കലാസൃഷ്ടിയാക്കി അയാള്‍.“) പ്രതീക്ഷിക്കണ്ട എന്ന ധ്വനിപ്പിക്കൽ ഏതായാലും നന്നായി. നമ്മൾ സമൂഹത്തിൽ നിന്നും ഒരു കാര്യം ക്വോട്ട് ചെയ്യുമ്പോൾ തന്റെ ഐഡിയോളജിയിലെ ഏറ്റവും മഹത്തരമായതിനെ ആയീരിക്കും ഉദ്ധരിക്കുക. ഇവിടെയും താങ്കൾ അതുതന്നെ ചെയ്തു. താങ്കൾ പറഞ്ഞ ആ “കലാ“ സൃഷ്ടിയെ മഹത്തരമെന്നും, അവാച്യമെന്നും അനിർവചനീയം എന്നുമൊക്കെ പ്പറയാൻ അതേ ജനുസ്സിൽ പെട്ട മഹാന്മാരായ കലാകാരന്മാർക്കെ പറ്റു, ഒരു പ്രതിക്ഷേതം പോലും “വിശ്വോത്തര സംസ്കാര” കലസൃഷ്ടി ആയെങ്കിൽ അത് മാനിക്കപ്പെടേണ്ടതാണ് ????!. സമൂഹത്തിൽ പടർന്നു പിടിക്കുന്ന സാംസ്കാരിക ജീർണ്ണതയുടെ ഉറവിടങ്ങൾ ആണ് ഇത്തരം “ സ്നോ” തീയ്യറികൾ, അതിന്റെ പിൻപറ്റുകാർ. അവർക്ക് ഒന്നിനോടും ഉത്തരവാധിത്വമില്ല, സമൂഹത്തോടോ, കുടുംബത്തോടോ എന്തിന് സ്വയം അവനോട് പോലും (അമേരിക്കയിലെ ഒരു പ്രശസ്ത കലാകാരനായ ഡാഷ് സ്നോ 26-ആം വയസ്സില്‍, അടുത്തിടെ കൊക്കെയ്ന്‍ അമിതോപയോഗംമൂലം മരിച്ചു.) ഈ വരികളിൽ നിന്നും അത് വ്യക്തമല്ലെ.

Anonymous said...

ഇടയ്ക്ക് ഒരു കമന്റിൽ സിമി പറഞ്ഞു “വായനക്കാരനെ നന്നാക്കണമെന്നോ സമൂഹത്തെ നന്നാക്കണമെന്നോ ഉള്ള ഒരു ബാദ്ധ്യതയും കലയ്ക്ക് / കലാകാരന് ഉണ്ടാവേണ്ടകാര്യമില്ല.” ഞാൻ കേട്ടതിൽ വച്ചും ഏറ്റവും അത്യാന്താധുനിക പ്രസ്ഥാവന. ഇതിനാണ് പൊളിച്ചടുക്കൽ എന്നു പറയുന്നത്. സംസ്കാരിക നായകന്മാർ എന്ന ഒരു പ്രയോഗം സിമികേട്ടിട്ടുണ്ടോ ? അതോ ഇനീ “സാംസ്കാരിക നായന്മാർ” എന്നാണോ ? കാരണം കേൾവിക്കെന്തെങ്കിലും തകരാർ വന്നതാണോ എന്ന് അറിയില്ലല്ലോ, നായന്മാർ ആവാൻ ആവും സാധ്യത, ഓ.എൻ.വി, മധുസൂദനൻ നായർ, വൈക്കം ചന്ദ്രശെഖരൻ നായർ, എം.ടി. വാസുദേവൻ (നായർ) കമലാദാസ് ,അമ്മ ബാലമണി അമ്മ, അടൂർ ഭവാനി, തിക്കുറിശ്ശി സുകുമാരൻ നായർ, കവിയൂർ പൊന്നമ്മ, നമ്മുടെ ലാലേട്ടൻ, വേണുനാഗവള്ളി, ജി.കെ പിള്ള, അങ്ങനെ കാല സാഹിത്യരംഗത്ത് പ്രവർത്തിക്കുന്ന മിക്കവാറും ആളുകൾ എല്ലാം തന്നെ “നായന്മാർ” അങ്ങനെ ആവും ഈ സാംസ്കാരിക നായന്മാർ എന്ന പ്രയോഗം വരുന്നത്.

മലയാളത്തിന്റെ ചരിത്രമെടുത്താൽ അതിന് 600-700 വർഷത്തെ പഴക്കമല്ലെ കാണു, ലോകത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊക്കെ പിന്നിൽ തൂലികയുടെ കഴിവുണ്ടെന്നകാര്യം മറക്കുന്നത്, എത്രത്തോളം ന്യായികരിക്കാവുന്നതാണ്. ഒരു ജനതയെ ഒന്നിപ്പിക്കാൻ ഒരു സാഹിത്യ സൃഷ്ടിക്ക് ആവുന്നെങ്കിൽ അത് എഴുത്തുകാരന് സമൂഹത്തോടുള്ള ഉത്തരവാധിത്വമല്ലെങ്കിൽ പിന്നെ എന്താണ് സിമി. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിന് ഇന്ത്യയിൽ എഴുത്തുകാരുടെ സംഭാവന മറക്കുന്നവൻ വിശപ്പിന്റെ വില അറിയാത്തവനല്ലാതെ ആര് ???? “വന്ദേ മാതരം “ എന്ന ശബ്ദം ഉയർത്തിയ കാഹളം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ പ്രകമ്പനം കൊള്ളിച്ചതാണ് അത് തിരിച്ചറിയാത്തവൻ വിദേശിയുടെ അമേദ്ധ്യവും,ഛർദ്ദിയും മൃഷ്ടാന്നം ഭുജിച്ച്, സ്വന്തം അസ്ഥിത്വത്തെ കൂട്ടിക്കൊടുക്കുന്നവൻ അല്ലാതെ ആരാണ്?. ആ ശബ്ദം ഒരു തൂലികതുമ്പിൽ നിന്നും പിറന്നതാണ്, ഒരു പക്ഷെ ആ വരികൾ കോറി ഇട്ട എഴുത്തുകാരനെ താങ്കൾക്കറിയില്ലായിരിക്കാം, അല്ലെങ്കിൽ അവരുടെ സാമൂഹ്യ പ്രതിബദ്ധതയോട് താങ്കൾക്ക് “പുച്ഛം” ആയിരിക്കും.

Anonymous said...

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളർത്തിയതിൽ മുഖ്യമായ ഒരു പങ്ക് വഹിച്ചത് തൂലികതുമ്പിൽ വിരിഞ്ഞ സുവർണ്ണ ഗീതങ്ങളും, എഴുതി തീർത്ത നാട്യനടനങ്ങളും ആയിരുന്നു. അവർക്കൊക്കെ സമൂഹത്തോട് ഒരു ഉത്തരവാധിത്വം ഉണ്ടായിരുന്നു. വയലാർ രാമ വർമ്മയും തോപ്പിൽ ഭാസിയും, കെടാമംഗലവും, സാംബശിവനും, തങ്ങളിൽ പൊതുസമൂഹം അർപ്പിക്കുന്ന ഉത്തരവാദിത്വത്തിൽ നീതി പുലർത്തിയവരായിരുന്നു. ശ്രീ നാരായണ ഗുരു , ചട്ടമ്പിസ്വാമി, തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താക്കൾ തൂലികയിലൂടെ ശക്തി തെളിയിച്ചവർ ആണ്. പ്രിയ സിഹൃത്ത് സിമി, താങ്കളുടെ വീക്ഷണത്തിൽ ഉണ്ടായ പരിവർത്തം അസൂയാവഹംതന്നെ……… ഒരിക്കൽ കൂടെ ചിന്തിക്കു, “വായനക്കാരനെ നന്നാക്കണമെന്നോ സമൂഹത്തെ നന്നാക്കണമെന്നോ ഉള്ള ഒരു ബാദ്ധ്യതയും കലയ്ക്ക് / കലാകാരന് ഉണ്ടാവേണ്ടകാര്യമില്ല “ ? ഇത് ശരിയോ????

Anonymous said...

@ചേച്ചിപ്പെണ്ണ്,
“സിമി , എനിക്ക് തോന്നുന്നു ഓസിനു വായിക്കുന്നത് കൊണ്ടാ വിമര്ശിസക്കാനും
അതുപോലെ ഓസിനു എഴുതുന്നത് കൊണ്ടാ വിമര്‍ ശിച്ച് എഴുതാനും ഇത്ര ഫ്ലോ എന്ന് ...
ഒരു പുസ്തകം പബ്ലിഷ് ചെയ്യുമ്പോ ... ആരും ഇത്ര കൂടുതല്‍ ബോതെട് അല്ലല്ലോ“
ഇതിനൊരു മറുവാക്കില്ലെ എന്റെ കടിഞ്ഞൂൽ പൊട്ടി/പൊട്ട, ഓസിൽ പബ്ലീഷ് ചെയ്യാൻ അവസരം ഉള്ളതുകൊണ്ടല്ലെ, ചവറുകൾ ഓസ് വായനക്കാരന്റെ മുന്നിൽ എത്തുന്നത്, ബ്ലോഗ് സമൂഹത്തിൽ നിന്ന്, സ്വന്തമായി പബ്ലീഷ് ചെയ്ത എഴുത്തുകാർ വളരെ കുറവാണ് അവരുടെ പുസ്തകങ്ങൾ പൈസ കൊടുത്തുവാങ്ങുന്നവർ (?) അത് നിലവാരമില്ലാത്തതാണെങ്കിൽ അതിനോട് കടിഞ്ഞൂൽ പൊട്ടിയുടെ നിലപാട് ആയിരിക്കും മറ്റുള്ളവർക്കും, ഒരു പക്ഷേ ചിലർ അല്പം കടുത്ത് സംസാരിച്ചെന്നും വരാം. വിമർശനത്തെ ഭയക്കുന്നവർ പബ്ലിഷ് ചെയ്യാതിരിക്കുക അതാണ് നല്ല സൊലൂഷൻ. വിമർശനത്തെ ഉൾക്കൊണ്ട് നല്ല സൃഷ്ടിക്കായി ശ്രമിക്കുക എന്നതാണ് നല്ല ഒരു എഴുത്തുകാരന് ചെയ്യാനുള്ളത്….. അല്ലാതെ ഫേക്ക് ഐഡിയിൽ വന്ന് വായനക്കാരന്റെ മെക്കിട്ട്കയറുന്നതല്ല. ചേച്ചിപ്പെണ്ണും എഴുത് നല്ല രചനകൾ അല്ലാതെ വായനക്കാരനെ “വധി” ക്കുന്ന സൃഷ്ടികൾക്ക് ജന്മം നൽകരുത്. ഈവിടുത്തെ (ബൂലോകം) കവിത പോസ്റ്റുകളിൽ നോക്ക് 95% കമന്റുകളും “പുറം ചൊറിയൽ“ കമന്റുകൾ ആണ്, ആത്മാർത്ഥത ഉള്ളവ, ആസ്വദിച്ചവന്റെ അഭിനന്ദനങ്ങൾ വളെരെ കുറവ്…. ഇതാണ് ബൂ ലോകം….ബൂഹ ഹ ഹ

Google