സിമിയുടെ ബ്ലോഗ്

7/04/2008

കുളം

രാത്രിയില്‍ കുളം എന്തൊരു രസമാണ്. നക്ഷത്രങ്ങളെല്ലാം കുളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഓളം വെട്ടുമ്പോള്‍ നക്ഷത്രങ്ങള്‍ തെന്നിക്കളിക്കുന്നു. കൈ എത്താവുന്ന ദൂരത്ത് ചന്ദ്രന്‍ അതാ വീണുകിടക്കുന്നു. ആകാശം ദൂരെയാണ്. ചന്ദ്രനെയും നക്ഷത്രങ്ങളെയും കൈയെത്തില്ല. പക്ഷേ കുളം അടുത്താണ്. വിരല്‍ തൊടുമ്പോള്‍ രാത്രിയിലെ തണുത്ത കുളം. മുഖം അടുപ്പിക്കുമ്പോള്‍ നക്ഷത്രങ്ങളും ചന്ദ്രനും മാത്രമല്ല, നീണ്ട മുടിയും വിരിച്ച്, നീലക്കണ്ണും മിഴിച്ച്, ചുവന്ന ചുണ്ടും വിടര്‍ത്തി ചിരിക്കുന്ന സാരിയുടുത്ത പെണ്ണും കുളത്തിലുണ്ട്. അവളുടെ സാരി സ്വര്‍ണ്ണമത്സ്യത്തിന്റെ വിടര്‍ന്ന ചിറകുകള്‍ പോലെ പറന്നുനടക്കുന്നു. അവള്‍ അതാ വിളിക്കുന്നു. എന്റെ ചാരിത്ര്യവും കരയില്‍ വെച്ചിട്ട് ഞാന്‍ പതുക്കെ കുളത്തിലിറങ്ങും. കുളത്തിലെ ചന്ദ്രനെ വാരി കയ്യിലെടുക്കും. ഒരു നക്ഷത്രത്തിനെ എടുത്ത് ചെവിയില്‍ തിരുകും. എന്നിട്ട് കുളത്തിന്റെ ആഴത്തില്‍ അവളെയും കെട്ടിപ്പിടിച്ചുകിടന്ന് സുഖമായുറങ്ങും.

9 comments:

ഹരിത് said...

:)

Unknown said...

സാരിയുടുത്ത പെണ്ണൊ
യക്ഷിയാണോ?

ധ്വനി | Dhwani said...

'ആ' ലേബല്‍ എന്റെ ഇഷ്ട വിഷയമാ!

വളരെ നല്ല 'ആ' കുറിപ്പ്.

Sanal Kumar Sasidharan said...

ആകെ കുളമായോ :)

ഗുപ്തന്‍ said...

കുളമോരഴകുള്ള പെണ്ണ്... :)

siva // ശിവ said...

ഈ ഭാവന ഇഷ്ടമായി...

സസ്നേഹം,

ശിവ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇത്തവണ നാട്ടില്‍ ചെന്ന് ഒരു ദിവസം കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ നല്ല മഴ വന്നു. ഏറെ നേരം കുളത്തിന്‍റെ നടുക്ക്‌ മലര്‍ന്നു കിടന്ന് മഴ കൊണ്ടു. കുടിച്ചു. കുളത്തിലെ വെള്ളം എന്‍റെ കാതുകള്‍ അടച്ചിരുന്നു. മലരു പോലെ പൊരിഞ്ഞു പൊട്ടുന്ന മഴതുള്ളികള്‍ എന്തൊക്കെയോ കഥകള്‍ പറഞ്ഞു. മറ്റൊരു ലോകത്തെത്തിയ പ്രതീതി ആയിരുന്നു. രാത്രി തിരിഞ്ഞു കിടന്നാല്‍ കുളത്തിനു ഇങ്ങിനേയും ഒരു മുഖമുണ്ടെന്നു കാണിച്ചു തന്നതിനു നന്ദി.

paarppidam said...

നന്നായിരിക്കുന്നു....

Sojo Varughese said...

തണുക്കുന്നു. :)

Google