സിമിയുടെ ബ്ലോഗ്

4/12/2008

ഉരുളക്കിഴങ്ങ്

നീ സുന്ദരനാണ്. വിവാഹിതനാണ്. നിന്റെ ഭാര്യ സുന്ദരിയാണെന്ന് നീ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെയെന്തിനാണ് നീ എന്റടുത്തു വരുന്നത്?
ഛി മിണ്ടാതെടീ. നിനക്കു ഞാന്‍ കാശുതരുന്നില്ലേ. മനുഷ്യന്റെ മൂഡുകളഞ്ഞു. എനിക്കിന്നു നേരത്തേ പോണം. ഓഫീസില്‍ നിന്നും രണ്ടും മൂന്നും മണിക്കൂര്‍ മുങ്ങുന്നത് ആ മാനേജര്‍ നോട്ടീസീയുന്നുണ്ട്.
പൊയ്ക്കോ.
പിണങ്ങാതെ പൊന്നേ
ഹൗ, നോവിക്കാതെ

----

രാജ് ഓഫീസില്‍ പോയിരിക്കുന്ന സമയത്താണ് വിനോദ് വീട്ടില്‍ വരുന്നത്. വിനോദ് നല്ല തീറ്റയാണ്. രാജിനും മകനും വേണ്ടിയുണ്ടാക്കിയ ആഹാരം അയാള്‍ ഒറ്റയ്ക്കുതിന്നു. രാജിനുവേണ്ടി ഒരുക്കിയ കട്ടിലില്‍ കയറിക്കിടന്നു. അവള്‍ രാജിനു വേണ്ടി കുളിച്ചതു വെറുതെയായി. വിനോദ് അവളെ കടിച്ച് പാടുവരുത്തിയപ്പോള്‍ അവള്‍ ടെന്‍ഷനടിച്ചു. അലമാര തുറന്ന് ക്രീം പുരട്ടി പാടുകള്‍ മറച്ചു. സ്വീകരണമുറിയിലിരുന്ന് വലിക്കരുതെന്നു പറഞ്ഞിട്ടും വിനോദ് സിഗരറ്റുവലിച്ചു. പഠിക്കുന്ന കാലം തൊട്ടേ പറഞ്ഞാല്‍ കേള്‍ക്കുന്ന സ്വഭാവം വിനോദിനില്ല എന്നവള്‍ കളിപറഞ്ഞു. കുലുങ്ങിച്ചിരച്ച് വിനോദ് യാത്രയായി.

----

പ്രേമ പച്ചക്കറിവാങ്ങാന്‍ പോയ സമയത്താണ് എട്ടുവയസ്സുള്ള മനു സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയത്. അയലത്തെ വീട്ടിലെ വിധുവും കൂടെയുണ്ടായിരുന്നു. വിധുവിന്റെ അമ്മയും അച്ഛനും ഓഫീസ് കഴിഞ്ഞുവരുമ്പോള്‍ എട്ടുമണിയാവും. വിധു സാറ്റ് കളിക്കാം എന്നുപറഞ്ഞു. മനു അവളെ കട്ടിലില്‍ തള്ളിയിട്ട് അവളുടെ മേലേ കേറിക്കിടന്ന് ചുംബിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറിമാറി.

എന്തിനാ എന്നെ ഉമ്മവെയ്ക്കുന്നെ
എന്റെ അച്ഛനും അമ്മയും ഉമ്മ വെയ്ക്കാറുണ്ടല്ലോ. ഞാന്‍ കണ്ടതാ
അതുനിന്റെ അച്ഛനും അമ്മയും. എന്നെ ആരും ഉമ്മവെയ്ക്കണ്ടാ. ഞാന്‍ പോന്നു.
പോവല്ലേ.
ഇല്ല. ഞാന്‍ നിന്റെ കൂടെ കൂട്ടില്ല. ഞാന്‍ പോന്നു.
വാ പുറത്തുപോയി കളിക്കാം.
...
കെറുവിക്കാതെ. ആദ്യം നീയെണ്ണ്.
...
എന്തുവാന്നേ. എണ്ണ്
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ച്....

---

രാജ് വീട്ടില്‍ വന്നപ്പോള്‍ സിഗരറ്റിന്റെ മണമടിച്ചു.
നീ സിഗരറ്റുവലിച്ചോ?
വലിച്ചു.
എന്തിന്?
ബ്രഡ് ഇരിപ്പുണ്ട്. കിഴങ്ങുകറി ഉണ്ടാക്കട്ടേ?
നിനക്കു സിഗരറ്റുവലി നിറുത്തിക്കൂടേ? മോന്‍ വളര്‍ന്നുവരുന്നു. പെണ്ണുങ്ങള്‍ സിഗരറ്റുവലിക്കുന്ന നാട്!.

പ്രേമ ഉരുളക്കിഴങ്ങ് പുഴുങ്ങാനിട്ടു. ഒരു വലിയ ഉരുളക്കിഴങ്ങും ഒരു ചെറിയ ഉരുളക്കിഴങ്ങും. പ്രേമയ്ക്ക് സിഗരറ്റിന്റെ മണം ഇഷ്ടമല്ല.

---

വെള്ളം തിളച്ചുതുടങ്ങുമ്പോള്‍ വലിയ ഉരുളക്കിഴങ്ങ് ചെറിയ ഉരുളക്കിഴങ്ങിന്റെ സാന്നിദ്ധ്യം അറിഞ്ഞു. വലിയ ഉരുളക്കിഴങ്ങ് ചെറുതിനോടു പറഞ്ഞു.
"ഒരാഴ്ച്ചയായി ഞാന്‍ അടുക്കളയിലെ അലമാരയിലിരിക്കുന്നു. ഒരാഴ്ച്ചകൊണ്ട് ഒരു ജന്മം കാണേണ്ടതില്‍ കൂടുതല്‍ കണ്ടു അല്ലേ. ഇനി മരിച്ചാല്‍ മതിയെന്നു തോന്നുന്നു".
ചെറിയ ഉരുളക്കിഴങ്ങ് പ്രതിവചിച്ചു. "ഉരുളക്കിഴങ്ങുകള്‍ക്കു മിണ്ടിക്കൂടാ. ഞാന്‍ ഇത്രയും നാള്‍ ഒന്നും മിണ്ടിയിട്ടില്ല."
"വിഡ്ഡീ. ജെ.സി. ബോസ് ഗവേഷണം നടത്തിയതൊക്കെ വെറുതെയാണെന്നോ? സസ്യങ്ങള്‍ക്കും വികാരങ്ങളുണ്ടെന്ന് നീ മറന്നുപോയോ? നീയിതൊന്നും പഠിച്ചില്ലേ?"
"ഇല്ലല്ലോ. ഞാനൊന്നും പഠിച്ചില്ല. ഞാനൊരു തമിഴന്റെ പാണ്ടിലോറിയിലായിരുന്നു. ഉനക്കു തമിള്‍ തെരിയുമാ? മല്ലിഗേ നിന്‍ പാവാട അഴകാരിക്ക്"
"അവന്റടിവേരിന്റെ തമിഴ്. ഈ വീട്ടില്‍ ആരെങ്കിലും നേര്‍‌വഴിക്കുണ്ടോ? നിനക്കു സാന്മാര്‍ഗ്ഗികതയില്‍ വിശ്വാസമുണ്ടോ?"
"ചേട്ടാ, വെള്ളം ചൂടാവുന്നു. എനിക്കു വേവുന്നു".
"ഈ വീട്ടിലുള്ളവര്‍ മരിച്ചാല്‍ അവര്‍ നരകത്തില്‍ പോവില്ലേ? ഇവര്‍ക്കു ഗതികിട്ടുമോ? സ്വര്‍ഗ്ഗവും നരകവുമൊക്കെ ഇല്ലെന്നുണ്ടോ?"
"അയ്യോ പൊള്ളുന്നു. ഹൗ. എന്തൊരു ചൂട്".
"എല്ലാം പിഴച്ചുപോവുന്നു. ബന്ധങ്ങള്‍ക്ക് ഇത്രവിലയില്ലാതായോ. കലികാലത്തില്‍ നിന്നും നമ്മളെ രക്ഷിക്കാന്‍ കല്‍ക്കി വരുമോ? നിനക്കിതിലൊക്കെ വിശ്വാസമുണ്ടോ?"
...
"എന്താ ഒന്നും പറയാത്തത്. ഒന്നിലും വിശ്വസിക്കാത്തതു ശരിയല്ല. എന്താ നിന്റെ രാഷ്ട്രീയം?"
...
"പറയ്. എന്തെങ്കിലും പറയ്
...
അവന്‍ വെന്തു.
...
...
--------

21 comments:

ഗുപ്തന്‍ said...

അവന്റടിവേരിന്റെ തമിഴ് ... ഹഹഹ സസ്യഭാഷേല്‍ തെറി !!!

*********

ചുമ്മാ തിളക്കുന്ന വെള്ളത്തില്‍ വേവാന്‍ നമ്മള്‍ ഉരൂളക്കിഴങ്ങല്ലല്ലോ അല്ലേ..

രാഷ്ട്രീയമുണ്ടായിരിക്കുക എന്നാല്‍ വെറും മലക്കറീ അല്ലാതിരിക്കുക എന്നും ആവാം :)

ഹരിത് said...

ഈ ഉരുളക്കിഴങ്ങിന്‍റെ ഒരു സന്മാര്‍ഗ്ഗം!!
നല്ല കഥ്.

സുനീഷ് said...

സിമീ എന്താണ്‍ നിന്‍‌റെ രാഷ്ട്രീയം?

vadavosky said...

ഈ ഉരുളക്കിഴങ്ങിന്റെ ഒരു അസന്മാര്‍ഗിക പ്രശ്നങ്ങള്‍ .
നന്നായി. :)

Sanal Kumar Sasidharan said...

couch potatos !!!

ഉഗാണ്ട രണ്ടാമന്‍ said...

:)

സജീവ് കടവനാട് said...

അഴഗാരിക്ക്...

sree said...

ഉരുളക്കിഴങ്ങിനുപോലും ഉണ്ടല്ലെ രാഷ്ട്രീയം..ഹൊ. “അവന്‍ വെന്തു“ ആ വേവല്‍ കലക്കി സിമി!

Unknown said...

ഉരുളകിഴങ്ങ് ഞമ്മന്റെ വയറിനു പിടിക്കില്ലാ കെട്ടോ

ധ്വനി | Dhwani said...

നന്നായി വെന്തു!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

"ചേട്ടാ, വെള്ളം ചൂടാവുന്നു. എനിക്കു വേവുന്നു".
"ഞാന്‍ വേവുന്നു. " എന്നാണോ ഉദ്ദേശിച്ചത്‌?

കിടക്കുന്ന വെള്ളം ചൂടായാല്‍ എത്രവലുതും ചെറുതിന്‍റെ സാന്നിദ്ധ്യം അറിയും. നന്നായിരിക്കുന്നു.

എം.എച്ച്.സഹീര്‍ said...

ശരിയ്ക്കും കഥയ്ക്ക്‌ ഉള്ളിലേക്ക്‌ കടന്നു ചെല്ലുമ്പോഴാണ്‌, കിഴങ്ങിണ്റ്റെ, കഥയുടെ വേവ്‌ അറിയുന്നത്‌..നന്നായിരിക്കുന്നു സിമി. മോക്ഷം എഴുതിയ സിമിയാണോ എന്ന്‌ എന്നെ അതിശയിപ്പിച്ചു. ഭാവുകങ്ങള്‍....ഇനിയും നന്നാവട്ടെ...നന്നാവും ഉറപ്പ്‌...

സുഹൃത്തു വന്നു. അയാള്‍ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും താഴെ തിരക്കിലേക്ക്‌ നോക്കി നിന്നു. കാഴ്ചകള്‍ മറച്ചുകൊണ്ട്‌ മണല്‍ക്കാറ്റ്‌ വീശി, ഒന്നു നോക്കാതെ, യാത്രപോലും പറയാതെ സുഹൃത്ത്‌ മടങ്ങി. അയാള്‍ മനസ്സിന്റെ ഭയങ്ങള്‍ക്ക്‌ മേലെ അവളെ ചേര്‍ത്തണച്ചു. സുഹൃത്തിന്റെ ചുണ്ടിലെ എരിഞ്ഞണഞ്ഞ സിഗററ്റിന്റെ ഗന്ധം അവളുടെ ഉഛ്വാസങ്ങിലൂടെ അയാളറിഞ്ഞു. ആ നിശ്വാസം അയാളില്‍ ആശ്വാസമായും ഹൃദയം തകര്‍ന്ന വേദനയായും നിറഞ്ഞു. അതുമറച്ച്‌, അവളുടെ വിയര്‍പ്പും കണ്ണീരുമൊപ്പി.

തുടര്‍ന്ന് വായിക്കുക..അഭിപ്രായം നിങ്ങള്‍ക്കും പറയാം

www.mhsaheer.blogspot.com

ദിലീപ് വിശ്വനാഥ് said...

നന്നായി വേവിച്ച കഥ.. സിമി, നന്നായിട്ടുണ്ട്.

Sandeep PM said...

സിമി വായനക്കാരന്‌ വേണ്ടി കൊളുത്തുകള്‍ ഇടാന്‍ പഠിച്ചിരിക്കുന്നു.ഉരുളക്കിഴങ്ങിന്റെ രാഷ്ട്രീയം എന്ത്‌ തന്നെയായാലും അത്‌ അത്‌ തന്നെ.

ഓഫ്‌:അവന്റടിവേരിന്റെ തമിഴ് ;രസിച്ചു :)

ബാജി ഓടംവേലി said...

തന്നെ.... തന്നെ....

Siji vyloppilly said...

ഈ ചെറുക്കനെക്കൊണ്ട്‌ തോറ്റല്ലോ.

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

മഴവില്ലും മയില്‍‌പീലിയും said...

ഹൊ..:((.ഉരുളക്കിഴങ്ങുകള്‍ ചിന്തിക്കാന്‍ തുടങ്ങിയാലെന്തു ചെയ്യും..?

Sapna Anu B.George said...

ഇങ്ങനെ എല്ലാ പച്ചക്കറികളും ചിന്തിച്ചാല്‍ നമ്മളൊക്കെ വെള്ളത്തിലാകും... നല്ല പോസ്റ്റ്.

Sureshkumar Punjhayil said...

Good Work... Best Wishes...!!!

ജ്യോനവന്‍ said...

കെഴങ്ങനും കെഴങ്ങത്തിയും നന്നായി.

Google