സിമിയുടെ ബ്ലോഗ്

9/09/2009

മുക്കുവനും പൂതവും

ദേര ദുബൈ ഫിഷ് മാര്‍ക്കറ്റില്‍ കാദര്‍ എന്നു പേരായ ഒരു മുക്കുവനുണ്ടായിരുന്നു. വലിയ ട്രോളര്‍ വഞ്ചിയില്‍ പോയി രണ്ടോ മൂന്നോ ആഴ്ച്ചയിലൊരിക്കല്‍ കരയ്ക്കു വന്ന് മീന്‍ വില്‍ക്കുന്ന മുക്കുവന്‍. അയാള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് പോയി ആമിന എന്ന പൂതത്തെക്കെട്ടി.

ആമിനയെ വീട്ടില്‍ കെട്ടിയിട്ട് കാദര്‍ ദേര ദുബൈ ഫിഷിങ്ങ് ട്രോളറില്‍ തിരിച്ചെത്തി, വല്ലപ്പോഴും പൂതം കെട്ടിലുണ്ടോ എന്ന് തിരക്കിപ്പോന്നു.

ആദ്യത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാദരിന് നെയ് ബിരിയാണി വെച്ചുകൊടുക്കും, എന്നും രാത്രി പാലുകാച്ചിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല

രണ്ടാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാ‍ദരിനെ ശരീരം കൊണ്ട് ചൂടുപിടിപ്പിക്കും, ചുംബനം കൊണ്ട് കുളിപ്പിക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

മൂന്നാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നാല്‍ കാദരിന് ചന്ദ്രന്റെ നിറമുള്ള മോനെക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.

നാലാമത്തെ വര്‍ഷവും കാദര്‍ വന്നില്ല. ഇനി കാദര്‍ വന്നാല്‍ രാത്രി പാലില്‍ വിഷം കലക്കിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. ഫൂരിഡാന്‍ എന്ന വിഷം പൂതം സംഘടിപ്പിച്ചു. വിഷം കുടിച്ച് ചത്തില്ലെങ്കില്‍ കാദരിനെ കുത്താന്‍ പ്രത്യേകം കത്തി വാങ്ങിച്ചു. കാദര്‍ മരിച്ചുകഴിഞ്ഞാല്‍ നാടുനീളെ വ്യഭിചരിക്കും എന്നും പ്രതിജ്ഞചെയ്തു.

കാദര്‍ വന്നു.

പൂതം കാദരിനെ ചുംബനം കൊണ്ട് കുളിപ്പിച്ചു. ശരീരം കൊണ്ട് പൊതിഞ്ഞ് ചൂടുപിടിപ്പിച്ചു. കുടിക്കാന്‍ പശുവിന്‍ പാലും കഴിക്കാന്‍ നെയ്ച്ചോറും കോഴിബിരിയാണിയും കൊടുത്തു. കാദരിന്റെ വിത്ത് വയറ്റില്‍ ചുമന്നു. കടലും മണലും കാദറിനെ വിളിച്ചു, കാദര്‍ പൂതത്തെ മറന്നു, പൂതം കരഞ്ഞു. പൂതത്തെ കെട്ടിയിട്ട് കാദര്‍ ദേര ദുബൈയിലേയ്ക്ക് വണ്ടികയറി.

പൂതം പടിക്കലിരുന്ന് ആഴക്കിണറിന്റെ തൊടിയിലേയ്ക്കു നോക്കി.

12 comments:

പാമരന്‍ said...

paavam kaadar..! :)

bhoolokajalakam said...

kochu kallaa than allu kollamallo

Vadakkoot said...

പൂതപ്പാട്ടിന്റെ പുതിയ പതിപ്പ് :)

Areekkodan | അരീക്കോടന്‍ said...

):):): All to Kader!!!

ഗുപ്തന്‍ said...

കഥയിങ്ങനെ ആവാതിരിക്കാനല്ലേ ചെല വെവരമൊള്ള മുക്കുവന്‍സ് പൂതത്തെ കിട്ടിയാല്‍ പരമാവധി വേഗത്തില്‍ കുപ്പിയിലടച്ച് കക്ഷത്തില്‍ വച്ച് ദുഫായിയിലേക്കും ഷാര്‍ജയിലേക്കും വണ്ടികയറുന്നത്... :)

Rare Rose said...

പൂതായിട്ടു പോലും ഈ ഗതിയായല്ലോ..:)

ജ്യോനവന്‍ said...

പൂത'ന'മുക്കുവന്‍:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതാണു യഥാര്‍ത്ഥ സ്നേഹം...
കഥയില്‍ നരേഷന്‍റെ കുറവില്ലേ ന്നു സംശയം?

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ

നന്ദ said...

:) നല്ല ഗുണപാഠ കഥ.

monu said...

aranu ee kathayilu pavam?

kadharoo poothamoo ?

പള്ളിക്കുളം.. said...

ഹൊ. അതിശക്തമായ പ്രഹരശേഷിയുണ്ട് ഈ കഥക്ക്.
ആയിരത്തൊന്നു രാവുകളും അതിനു മേലെയും കാത്തിരിക്കുന്ന പൂതങ്ങൾ..
ഒടുവിൽ മുക്കുവൻ വന്ന് കിന്നരിക്കും.
‘നീ എങ്ങനെ ഇതിനകത്തുകയറി? ഇത്രനാളിരുന്നു?’
പാവം പൂതം കുടത്തിനകത്തേക്ക് വലിയുന്നു.
കുടം കടലിലെറിഞ്ഞ് കാദർ പോകുന്നു.
വളരെ നല്ല ആഖ്യാനം. ബ്ലോഗിൽ ഞാൻ വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്.
(കാദറിനെ തൽക്കാലം മറക്കാം. അയാൾ വലയുമായി നടന്ന് ഇടക്കിടെ സ്വപ്നം കാണുന്നു. ഒരു കുടം വലയിൽ തടയുന്നതായും. അതിൽനിന്നിറങ്ങിയ ഭൂതം തന്നെ ശരീരംകൊണ്ട് ചൂടുവെക്കുന്നതായും.. മുത്തംകൊണ്ട് മൂടുന്നതായും.. ഒടുവിൽ സ്ഖലിക്കുന്നതായും...)

Google