സിമിയുടെ ബ്ലോഗ്

4/20/2009

ഒരുതുള്ളി കണ്ണീര്‍


ശ്രീലങ്കയില്‍ സൈന്യത്തിനും പുലികള്‍ക്കും ഇടയില്‍പ്പെട്ട് ചത്തൊടുങ്ങുന്ന ആയിരങ്ങള്‍ക്കായി, കയ്യും കാലും നഷ്ടപ്പെട്ട, കുടുംബം നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്കായി.

ഓര്‍ക്കുക, അവരും നമ്മെപ്പോലെയായിരുന്നു.

---
photo: copyright AP (from bbc website)

13 comments:

ബാജി ഓടംവേലി said...

:)

Jayakumar N said...

അതെന്നാ ബാജി സാറേ ഒരു ഇസ്മൈലി. അതിനുള്ള പോസ്റ്റല്ലല്ലോ ഇത് !

പീതാംബരന്‍ said...

അത് പിന്നെ അങ്ങന്യല്ലേ ഒപ്പരമേ?
ബ്ലോഗിന്റെ സംസ്കാരം സംസ്കാരംന്ന് പറയുന്നത് അതല്ലേ.
അയലോക്കത്താരെങ്കിലും ചത്താലും
സ്മൈലിട്വാ സ്മൈലിട്വാ... അര്‍മ്മാദിക്ക്യാ!
കണ്ണീരല്ല സിമീ, കണ്ടിട്ട് ചോര വരുന്നു കണ്ണില്‍നിന്ന്.

പാവപ്പെട്ടവൻ said...

ഞാനും ആ ദുഃഖത്തില്‍ പങ്കുചേരുന്നു

Kaithamullu said...

കഷ്ടം!!

-: നീരാളി :- said...

ഭീകരവാദമായാലും അധികാര മല്‍സരമായാലും ജനം അനുഭവിക്കുന്ന യാതനക്ക്‌ കണക്കില്ലാതാവുന്നു. പട്ടിണി മാറ്റാനും സ്വാതന്ത്ര്യം വീണ്ടെടുക്കാനും മനുഷ്യസമൂഹം യത്‌നിച്ചതൊക്കെ പൂര്‍ണ്ണമാവണമെങ്കില്‍ അധികാരം എന്ന ഒന്നിനെ ഇല്ലായ്‌മ ചെയ്യേണ്ടിവരും.

ഈ വേദനക്കൊപ്പം കൂടട്ടെ.

പാമരന്‍ said...

സ്വാതന്ത്ര്യപ്പോരാട്ടമാണോ ഭീകരപ്രവര്‍ത്തനമാണോ എന്ന്‌ നിര്‍വ്വചനം പൂര്‍ണ്ണമാകാത്തതിനാല്‍ മുതലക്കണ്ണീര്‍ പാര്‍ട്ടികള്‍ക്കുപോലും ഇന്‍ററസ്റ്റില്ല ഈ ജീവിതങ്ങളില്‍. അല്ലെങ്കില്‍തന്നെ, ശെരിക്കും എന്താണ്‌ ജീവിതം?

ramanika said...

namukku ee manushya kuruthi niruthan enthucheyyan pattum ? pandu nattil vasoori vannu marikkumbol parayum "aayussu odunghi" innu naam vasoorikku aruthi varuthi
pakshe ee kuruthikku ennu aruthi varuthum?

വാഴക്കോടന്‍ ‍// vazhakodan said...

ഗാസയിലെ മരിച്ചു വീണ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞു കരഞ്ഞു കണ്ണുകള്‍ വറ്റി സുഹൃത്തെ, എങ്കിലും ഒരു തുള്ളി കണ്ണീര്‍ ബാക്കിയായതില്‍ നിന്നും ഒരശ്രുപൂജ കൂടി നടത്തട്ടെ!
ഗാസയ്ലെ ഒരുകുഞ്ഞിന്റെ കഥ ഞാന്‍ എഴുതിയിരുന്നു.വായിക്കുമല്ലോ!
(എന്റെ പ്രിയപ്പെട്ട ആയിഷ)
http://vazhakodan.blogspot.com

വീകെ said...

ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല.പട്ടാളത്തിനും പുലികൾക്കും ഇടക്ക് നിസ്സഹായരായ ജനത്തിന്റെ അവസ്ഥ,അതും മാസങ്ങളോളം
ആലോചിക്കാൻ പോലും കഴിയുന്നില്ല.

Jayasree Lakshmy Kumar said...

“ഇതൊരു ചിത്രമായിട്ടുപോലും കണ്ടു നിൽക്കാനാകുന്നില്ല“

സത്യം . ചിത്രത്തിലേക്കു ഒറ്റ നോട്ടമേ നോ‍ാക്കിയുള്ളു. കാണ്ടു നിൽക്കാൻ വയ്യ

Pongummoodan said...

ബാജി ഓടംവേലി എന്ന മഹാനായ കഥാകാരാ , എന്താണ് ഈ ‘സ്മൈലി‘യുടെ അർത്ഥം? മനുഷ്യജീവിതത്തിന്റെ നിസ്സഹായത, ദുരിതം, യാതന, വേദന, വേർപാട്, കണ്ണീർ ഇവയൊക്കെ ഒരു കഥാകാരനെ പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നുവെന്നാണോ? അതോ കണ്ണീരിന്റെ അവസാനം പുഞ്ചിരി എന്നാണോ? അതോ മറ്റുള്ളവരുടെ ദു:ഖങ്ങളെ കപട പുഞ്ചിരിയോടെ സമീപിച്ച് അവയെ മനോഹരമായ കഥകളാക്കി വായനക്കാരെ കണ്ണീ‍രണിയിക്കുന്നവനാണ് കഥാകാരൻ എന്നാണോ?

അസ്ഥാനത്തുള്ള ‘സ്മൈലി’ അരോചകമാണ് മഹാത്മാ...

ആ സ്മൈലി കണ്ട് ചൊറിഞ്ഞ ‘ഒപ്പരം’ ‘പീതാംബരൻ’ നിങ്ങൾ കഥാകാരൻ അല്ലെങ്കിലും നല്ല മനുഷ്യരാണെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങൾക്ക് പ്രണാമം.

സിമിയെ മനസ്സിലാക്കുന്നു.

നിരക്ഷരൻ said...

വേറെയും കണ്ടിരുന്നു പലയിടത്തും ചിത്രങ്ങള്‍.

ജീവിതത്തോട് തന്നെ വിരക്തി തോന്നിപ്പോകുന്ന തരത്തിലുള്ളത് :(

Google