കഥ വിസ്തരിച്ച് എഴുതാനുള്ള മടി കൊണ്ട് എഴുതിവെച്ചിരുന്ന കരട് പോസ്റ്റുന്നു
----
500,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്. ഭാഷ ഇല്ല. ആയുധങ്ങള്‍ ഇല്ല. മരത്തില്‍ നിന്നും മനുഷ്യന് നിലത്തിറങ്ങിയതേ ഉള്ളൂ. ആകെ ഉരുളന്‍ കല്ലുമാത്രം. പ്രേമം, വിവാഹം ഒന്നും ഇല്ല.
ഗോത്രത്തിലെ കുഞ്ഞുങ്ങളെപ്പിടിക്കാന്‍ കടുവ വരുന്നു. ഉരുളന്‍ കല്ലുകള്‍ പെറുക്കി എറിയുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരും. എഴുന്നു നിന്ന് ഒരു തടിയെടുത്ത് കടുവയുടെ തലയ്ക്കടിക്കുന്ന ഗോത്രത്തലവന്. തലയ്ക്കുമുകളിലൂടെ ഒരു ചാട്ടുളിപോലെ പറന്നുവരുന്ന കടുവ. കടുവയുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന ഗോത്രത്തലവന്.
സ്ത്രീകളെ പ്രാപിക്കണമെങ്കില്‍ ശക്തി തെളിയിക്കണം
കയ്യൂക്കു വേണം
ഗുസ്തിയില്‍ തോല്‍പ്പിക്കണം
നെഞ്ചത്തടിച്ചു ശബ്ദമുണ്ടാക്കണം
നൃത്തം ചവിട്ടണം
ഉറക്കെ കൂവണം
കഥാനായകനു ഇതിനൊന്നും പറ്റിയില്ല.
അതിശക്തനായ നാല്‍പ്പതു വയസ്സുള്ള ഗോത്രത്തലവന് ആയിരുന്നു ഇതിനൊക്കെ മുന്പില്
ഗോത്രത്തലവനും കുറെ കൂട്ടുകാരും
ശക്തരായവരുടെ സംഘം
അവരുടെ സ്ത്രീകള്‍.
ശക്തികുറഞ്ഞ കുറച്ചുപേര്‍.
സ്ത്രീകളില്ലാത്ത പുരുഷന്മാര്.
ഗോത്രത്തലവനെ കാണാത്തപ്പോള്‍ മാത്രം
ശക്തി കുറഞ്ഞവര്‍ കാട്ടില്‍ നിന്നും കയറിവന്നു
ഗോത്രത്തലവന്റെ സ്ത്രീകളെ തൊടും
കഥാനായകന് ഒരു മുള്ളന്‍ പന്നിയെ കാണുന്നു.
ശരീരം കുലുക്കി മുള്ളുകളെറിഞ്ഞ് കടുവയെ പ്രതിരോധിക്കുന്ന മുള്ളന്‍ പന്നി.
മരത്തില്‍ നിന്നും ചാഞ്ഞുനിന്ന ഒരു മുളയെടുക്കുന്നു.
കുന്തം ഉണ്ടാക്കുന്നു. കല്ലുകൊണ്ട് ഇടിച്ച് പതം വരുത്തുന്നു. അറ്റം ഉരച്ച് കൂര്‍പ്പിക്കുന്നു.
ഒരു മുള്ളന്‍ പന്നിയെ കുത്തിക്കൊന്ന് അച്ഛനെ കാണിക്കുന്നു.
അത് ദൂരെക്കളയാന്‍ അമ്മ പറയുന്നു.
കല്ലുകള്‍ പെറുക്കി കൊടുക്കുന്നു.
ഒരു പാട്ടുപാടി സുന്ദരിയെ ആകര്‍ഷിക്കുന്നു.
ശബ്ദം ഉയര്‍ത്തി പൌരുഷം കാട്ടിയുള്ള പാട്ടല്ല.
കാട്ടുചോല ഒഴുകുന്നതുപൊലെ ശാന്തമായ പാട്ട്
അവള് അടുത്തുവരുന്നു.
ഒരു ആനക്കൂട്ടത്തില്‍ നിന്നും അവനെ രക്ഷിക്കുന്നു.
ഒരുമിച്ച് കൈകള്‍ കോര്‍ത്തിരിക്കുന്നു.
മടിയില്‍ തലവെച്ചു കിടക്കുന്നു
പെണ്‍കുട്ടിയ്ക്ക് ആംഗ്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്നു.
ഇഷ്ടമാണ് എന്നു പറയാന്‍ മ്ം എന്ന ശബ്ദം
ഇഷ്ടമല്ല എന്നു പറയാന്‍ മ്മ്മ്മ്മ്ം എന്ന ശബ്ദം.
വില്ലന്‍ വരുന്നു.
നായകനെ ഇടിച്ചു ദൂരെക്കളയുന്നു.
പെണ്ണിന്റെ എതിര്‍പ്പു വകവെയ്ക്കാതെ അവളെ പ്രാപിക്കുന്നു.
അവന് പ്രാപിച്ചതു നിനക്ക് ഇഷ്ടപ്പെട്ടോ?
ആദ്യം മ്മ്മ്മ്മ്ം. പിന്നെ മ്ം
നായകന് എറിഞ്ഞുകളഞ്ഞ കുന്തം എടുക്കുന്നു.
വീണ്ടും തിരഞ്ഞു വരുന്നു.
നായികയെ വീണ്ടും പ്രാപിക്കുന്ന വില്ലനെ കൊല്ലുന്നു.
അമ്പരന്നു നില്ക്കുന്ന നായികയെയും കൊല്ലുന്നു.
നായികയെ എന്തിനു കൊന്നു എന്ന് അവനു മനസിലാവുന്നില്ല.
ഗോത്രത്തിലെ സ്ത്രീകളും കുട്ടികളും ഉരുളന്‍ കല്ലുകള്‍ എറിഞ്ഞ് അവനെ ഓടിച്ചതെന്തിനാണെന്നും അവനു മനസിലാവുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അവര്‍ അവനെ വീണ്ടും ഓടിക്കുന്നു - കല്ലുകള്‍ എറിഞ്ഞല്ല, കൂര്‍പ്പിച്ച കുന്തം എറിഞ്ഞ്.
12/07/2007
ആസ്ത്രെലോ പിത്തേക്കസ്. (കഥയുടെ കരട്)
എഴുതിയത് simy nazareth സമയം Friday, December 07, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
6 comments:
simi,
കരട് കൊള്ളാം
പക്ഷേ സിമിയുടെ കഥകള്‍ വായിക്കുവാന്‍ ഞങ്ങള്‍ താത്പര്യ പൂര്‍വ്വം കാത്തിരിക്കുന്നു.
തുടര്‍ന്നും എഴുതുക
മടി വിചാരിക്കരുത്.
സസ്നേഹം
ബാജി
സിമി...
മടി ആയാല്‍ പിന്നെ എങ്ങിനെയറിയുമീ "ആസ്ത്രെലോ പിത്തേക്കസ്..
വിശദീകരിച്ചുള്ള പോസ്റ്റ് പ്രതീക്ഷിക്കുന്നു..
കരട് കൊണ്ട് ഒന്നുമായില്ല....
നന്മകള് നേരുന്നു
കരടിട്ട് വയ്ക്കാന്‍ എന്തരടേ ഇതു നിന്റെ വേസ്റ്റ് ബോക്സാ..... ഒരു പൊടിക്കടങ്ങ് കേട്ടാ...
തലയ്ക്കുമുകളിലൂടെ ഒരു ചാട്ടുളിപോലെ പറന്നുവരുന്ന കടുവ. കടുവയുടെ തലയ്ക്കടിച്ചു വീഴ്ത്തുന്ന ഗോത്രത്തലവന്
എന്തുകൊണ്ടാണ് അടിച്ചത്. കൈയുകൊണ്ടോ. തലക്കുമുകളിലൂടെ വരുന്ന കടുവയുടെ തലയ്ക്ക് കൈ കൊണ്ട് അടിക്കാന്‍ പറ്റില്ല.പിന്നെ എന്ത് ആയുധം ഉപയോഗിച്ചു ?
അങ്ങനെ അവസാനം അവന് ഓടി ആസ്ത്രേലിയയില്‍ ചെന്നപ്പോഴാണോ പിത്തോം കഫോം പിടിച്ചതു്? കഥ തൊടരൂല്ലോല്ലേ?
മുടിയനായ പുത്രാ :-) കഥ തുടരും.. സമയം പോലെ വലുതാക്കി എഴുതാം.
ബ്ലോഗിലേയ്ക് തിരിച്ചുവന്നതില്‍ സന്തോഷം.
Post a Comment