സിമിയുടെ ബ്ലോഗ്

9/27/2008

ഇനി ചോദ്യങ്ങളില്ല

ഉന്മാദവും കാമവും പൂക്കുന്ന മരങ്ങള്‍ എവിടെയാണു സര്‍?
പ്രണയത്തിന്റെ നിറമെന്താണു സര്‍,
മരണത്തിന്റെ മണമെന്താണ്?.
നടുറോഡില്‍ക്കിടക്കുന്ന ഒറ്റച്ചെരുപ്പ് ആരുടേതാണു സര്‍
ഇരുളില്‍.. ഇരുളിലിടവഴില്‍ നടന്നുപോയപ്പോള്‍
അവരെന്നെ തല്ലിയതെന്തിനാണ്?
നദികളുടെ ആഴമെന്താണു സര്‍,
മരങ്ങളുടെ പേരെന്താണ്?


ഇല്ല സര്‍,
ഞാന്‍ വേതാളത്തെ കൊന്നിട്ടില്ല.
കൈയും കാലും കൂട്ടിക്കെട്ടി, തലയും കുനിച്ചുപിടിച്ച് ഇഴച്ചുനടത്തുമ്പോള്‍,
പിന്നില്‍നിന്ന് - അല്ലല്ല -
പല്ലും നഖവും വിടര്‍ത്തി, മരച്ചില്ലയില്‍ നിന്നു പറന്നുവരുമ്പോള്‍
(വെടികൊണ്ട്) വേതാളത്തിന്റെ തല പൊട്ടിത്തെറിച്ചുപോയീ സര്‍,
ആത്മരക്ഷാര്‍ത്ഥമായിരുന്നു.
ചോദ്യങ്ങള്‍ കൊണ്ടെന്നെ കൊല്ലാന്‍ വന്നു.
ഇല്ല സര്‍, വേതാളം ഇനി വരില്ല,
ഇനി ചോദ്യങ്ങളില്ല.
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.
എന്റെ ഉന്മാദം ഞാനാര്‍ക്കും മറിച്ചുവില്‍ക്കില്ല സര്‍,
നമുക്കിനി കെട്ടിപ്പിടിച്ചുറങ്ങാം.

6 comments:

Anonymous said...

കൊള്ളാം സിമി :)

നഗ്നന്‍ said...

വേതാളം
ഒരിക്കലും മരിയ്ക്കുന്നില്ല.
ആരും
അധികനേരം
കെട്ടിപിടിച്ചുറങ്ങുകയുമില്ല.

പിന്നെ,
പുണരാനുള്ളത്‌
സ്വന്തം
ഉന്മാദങ്ങളെ മാത്രം.

kichu / കിച്ചു said...

കൊള്ളാലോ:)

ബാജി ഓടംവേലി said...

സിമി,
കൊള്ളാം :)

വീ.കെ.ബാല said...

കഥയിലൂടെ ഉത്തരങ്ങൾ കണ്ടെത്തണം, അതിനുപകരം ഇവിടെ പല കഥകളും അനുവാചകരെകൊണ്ട് ഉത്തരം പറയിപ്പിക്കുന്നവയാണ് ഒരു പക്ഷെ ഈ ഉത്തരം രചയിതാവ്‌ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല, പിന്നെ അവ മാനത്തെ ക്യാൻ‌വാസ് പോലെ അതിരുകളില്ലാത്ത ബിംബങ്ങളെ സൃഷ്ടിക്കുന്നു, പലതും ഇല്ലാത്തവതന്നെ, പിന്നെ കാഷിന്റെ കഥ കൊള്ളാം. തുടരുക, ഒപ്പം കുറച്ച് ഉത്തരം കൂടെ കഥയിൽ പറഞ്ഞുവയ്ക്കുക... ആശംസകൾ

Nachiketh said...

:)

Google